ന്യൂഡൽഹി∙ 2021–22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 8.7%. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഇടക്കാലത്തുണ്ടായ തിരിച്ചടികൾ മറികടക്കുന്നുവെന്ന സൂചന നൽകുന്ന കണക്കുകളാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) ചൊവ്വാഴ്ച പുറത്തുവിട്ടത്... GDP, India, Growth

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2021–22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 8.7%. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഇടക്കാലത്തുണ്ടായ തിരിച്ചടികൾ മറികടക്കുന്നുവെന്ന സൂചന നൽകുന്ന കണക്കുകളാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) ചൊവ്വാഴ്ച പുറത്തുവിട്ടത്. 2020-21ല്‍ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 6.6 ശതമാനമായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.9% വളർച്ച കൈവരിക്കുമെന്നും കണക്കുകൾ പറയുന്നു  

2020-21ല്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഡിപി വളര്‍ച്ച 2.5 ശതമാനമായിരുന്നു. ഇന്ത്യയുടെ എട്ട് കോര്‍ ഇന്‍ഡസ്ട്രികളുടെ കംബൈന്‍ഡ് ഇന്‍ഡക്‌സ് 2022 ഏപ്രിലില്‍ 143.2 ശതമാനമാണ്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി പ്രോഡക്ട്‌സ്, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് കോര്‍ ഇന്‍ഡസ്ട്രികള്‍. 

ADVERTISEMENT

കോവിഡ് കാലത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് രാജ്യത്തെ സാമ്പത്തികനില തളർത്തിയത്. അതേസമയം കോവിഡിന് ശേഷം ഇന്ത്യൻ സാമ്പത്തിക രംഗം മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തിയത്. 2021-22 സാമ്പത്തികവര്‍ഷം, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 4.1 ശതമാനമാണ് ജിഡിപി വളര്‍ന്നത്. ഇതിനു മുൻപ് 5.4 ശതമാനമായിരുന്നു വളർച്ച. അതേസമയം ഉയർന്ന നാണ്യപ്പെരുപ്പം കുറയ്ക്കാതെ ജിഡിപി ഗുണഫലം സാമ്പത്തിക രംഗത്ത് പൂർണ്ണമായി പ്രതിഫലിക്കില്ലെന്ന ആശങ്കയും വിദഗ്‌ധർ പങ്കുവയ്ക്കുന്നു. 

English Summary: FY22 GDP growth at 8.7 percent, says NSO data

ADVERTISEMENT