‘ഒരു പൊലീസുകാരൻ ഒരു ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ പോകുന്നു. അപ്പോഴാണറിയുന്നത് അയാളൊരു ജനപ്രതിനിധിയാണെന്ന്. ഇതോടെ അറസ്റ്റ് വേണ്ടെന്നു വയ്ക്കുന്നു. അങ്ങനെ വരുമ്പോൾ രണ്ടു കൂട്ടരും ചെയ്തത് തെറ്റല്ലേ? അതു തന്നെയാണിവിടെ സംഭവിച്ചത്..’ 2020ലെ ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണങ്ങളുടെ രേഖകൾ പുറത്തുവിടുകയാണ് സോഫി ഷാങ്... Sophie Zhang . Facebook

‘ഒരു പൊലീസുകാരൻ ഒരു ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ പോകുന്നു. അപ്പോഴാണറിയുന്നത് അയാളൊരു ജനപ്രതിനിധിയാണെന്ന്. ഇതോടെ അറസ്റ്റ് വേണ്ടെന്നു വയ്ക്കുന്നു. അങ്ങനെ വരുമ്പോൾ രണ്ടു കൂട്ടരും ചെയ്തത് തെറ്റല്ലേ? അതു തന്നെയാണിവിടെ സംഭവിച്ചത്..’ 2020ലെ ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണങ്ങളുടെ രേഖകൾ പുറത്തുവിടുകയാണ് സോഫി ഷാങ്... Sophie Zhang . Facebook

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു പൊലീസുകാരൻ ഒരു ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ പോകുന്നു. അപ്പോഴാണറിയുന്നത് അയാളൊരു ജനപ്രതിനിധിയാണെന്ന്. ഇതോടെ അറസ്റ്റ് വേണ്ടെന്നു വയ്ക്കുന്നു. അങ്ങനെ വരുമ്പോൾ രണ്ടു കൂട്ടരും ചെയ്തത് തെറ്റല്ലേ? അതു തന്നെയാണിവിടെ സംഭവിച്ചത്..’ 2020ലെ ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണങ്ങളുടെ രേഖകൾ പുറത്തുവിടുകയാണ് സോഫി ഷാങ്... Sophie Zhang . Facebook

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"Delhi Legislative Assembly elections are scheduled for February 8, India is T1 on ARC list, but no special attention for Delhi Elections" - ഫെയ്സ്ബുക്കിന്റെ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ 2020 സെപ്റ്റംബറിൽ കമ്പനിയിൽ നിന്നു പുറത്താക്കപ്പെടുന്നതിന് 9 മാസം മുൻപ് ഡേറ്റ സയന്റിസ്റ്റ് സോഫി ഷാങ് ഫെയ്സ്ബുക് ആസ്ഥാനത്ത് നടത്തിയ പവർപോയിന്റ് പ്രസന്റേഷനിലെ ചില വരികൾ ഇങ്ങനെയായിരുന്നു. 2020ലെ യുഎസ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ജീവനക്കാർക്കായി നടത്തിയ സിവിക് ഉച്ചകോടിയിലായിരുന്നു അവതരണം. എആർസി (ARC) എന്നാൽ അറ്റ് റിസ്ക് കൺട്രി (അപകടസാധ്യത കൂടുതലുള്ള രാജ്യം) എന്നാണ് അർഥം. 2019ൽ ഫെയ്സ്ബുക്കിന്റെ എആർസി പട്ടികയിൽ ഇന്ത്യ ഒന്നാം നിരയിലായിരുന്നു. എന്നിട്ടും ഡൽഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് സവിശേഷ ശ്രദ്ധ നൽകുന്നില്ലെന്നായിരുന്നു സോഫിയുടെ വാദം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ച വ്യാജ അക്കൗണ്ട് ശൃംഖലകൾ സോഫി കണ്ടെത്തിയെങ്കിലും ഫെയ്സ്ബുക് നടപടിയെടുത്തില്ല. ഇതിൽ പ്രതിഷേധിച്ച സോഫിക്ക് അവസാനം കമ്പനിയിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു. 'എനിക്കറിയാം, ഇപ്പോൾ എന്റെ കൈകളിൽ രക്തമുണ്ട്'–അവസാനദിവസം കമ്പനിയുടെ ആഭ്യന്തര ഫോറത്തിൽ പോസ്റ്റ് ചെയ്ത 6600 വാക്കുകളുള്ള കത്തിലെ വരിയിങ്ങനെയായിരുന്നു. ഇത് ഫെയ്സ്ബുക് നീക്കം ചെയ്തുവെന്നു മാത്രമല്ല, അത് വീണ്ടും പ്രസിദ്ധീകരിച്ച ഷാങിന്റെ വെബ്സൈറ്റ് വരെ എടുത്തുകളയിച്ചു. അസംഖ്യം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ ക്രമക്കേടുകളാണ് ഷാങ് കണ്ടെത്തിയത്. ഇവയോട് ഫെയ്സ്ബുക് കണ്ണടയ്ക്കുകയും ചെയ്തതോടെ 'വിസിൽ ബ്ലോവറായി' കമ്പനിക്കെതിരെ പോരാട്ടം തുടങ്ങി. ലൊക്കേഷൻ ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ കമ്പനി ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ സുഹൃത്തുക്കളുടെ വീട്ടിൽവച്ചിട്ടാണ് 'ഗാർഡിയൻ' പത്രത്തിന്റെ ലേഖകനെ കണ്ട് വിവരങ്ങൾ പങ്കുവച്ചത്. 2020ലെ ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണങ്ങളുടെ രേഖകളാണ് സോഫി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ വെളിപ്പടുത്തലുകളുമായി ബന്ധപ്പെട്ട് സോഫി ഷാങ് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു...

സോഫി ഷാങ്

∙ രേഖകൾ പുറത്തുവിട്ടതിലൂടെ സോഫി പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?

ADVERTISEMENT

ഞാനിത്രയും നാൾ പറഞ്ഞ കാര്യങ്ങൾ ഈ രേഖകൾ സ്ഥിരീകരിക്കുന്നു. യുപിയിലെ ബിജെപി എംപി വിനോദ് സോൻകറുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് 5 തവണ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന ഫെയ്സ്ബുക് അധികൃതർ കോൺഗ്രസ് എംഎൽഎമാരുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകൾ 8 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തു. ഇതാണ് ഏറ്റവും പ്രധാന കാര്യം. വിനോദ് സോൻകർ നിലവിൽ പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിയുടെ അധ്യക്ഷനാണെന്നത് മറ്റൊരു വൈരുധ്യം. ഫെയ്സ്ബുക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ ശിവ്നാഥ് തുക്രാൽ‌ നേരിട്ട് ഇടപെട്ടാണ് കോൺഗ്രസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്തത്. എന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള വ്യക്തതയും തേടാതെയായിരുന്നു ആ നടപടി. എന്നാൽ കഴിഞ്ഞ നവംബറിൽ പാർലമെന്റ് ഐടി കമ്മിറ്റിക്ക് മുൻപാകെ അദ്ദേഹം എന്റെ കണ്ടെത്തലുകൾ തള്ളുകയാണ് ചെയ്തത്. സത്യത്തിൽ അദ്ദേഹത്തിന് അത് കഴിയില്ല, കാരണം എന്റെ വർക് അദ്ദേഹം അപ്രൂവ് ചെയ്തതാണ്. പാർലമെന്റ് സമിതിക്കു മുന്നിൽ കള്ളം പറയുന്നത് കുറ്റകരമാണല്ലോ.

∙ വ്യാജ അക്കൗണ്ടുകൾ ബിജെപി എംപിയുമായി 'ലിങ്ക്ഡ്' ആണെന്ന പ്രയോഗത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?

മുൻകരുതലിന്റെ ഭാഗമായാണ് അത്തരം സാങ്കേതികവിവരങ്ങൾ പരസ്യമാക്കാത്തത്. അത് ഭാവി ഐടി സെല്ലുകൾക്ക് മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഉപകാരമാകും. ആ അക്കൗണ്ടുകൾ ഒന്നുകിൽ അദ്ദേഹമോ, അദ്ദേഹത്തിന് അടുപ്പമുള്ളവരോ ആകാം ഉപയോഗിച്ചിട്ടുണ്ടാവുക. 

∙ ഈ അക്കൗണ്ടുകൾ ബന്ധപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ടുമായിട്ടാണോ ഔദ്യോഗിക പേജുമായിട്ടാണോ? കോൺഗ്രസ് എംഎൽഎമാരുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകളും ഇതും തമ്മിൽ എന്താണ് വ്യത്യാസം?

ADVERTISEMENT

പേജല്ല, സോൻകറിന്റെ വ്യക്തിഗത അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് ഈ വ്യാജ ഐടി സെൽ പ്രവർത്തിച്ചിരുന്നത്. ഒരാൾക്കു പേജുള്ളതുപോലെ തന്നെ വ്യക്തിഗത അക്കൗണ്ടുമുണ്ടല്ലോ. എന്നാൽ പഞ്ചാബിലെ കോൺഗ്രസ് എംഎൽഎമാരുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് മാനേജ് ചെയ്തിരുന്ന അഡ്മിന്മാരുടെ വ്യക്തിഗത അക്കൗണ്ടുമായി ബന്ധപ്പെട്ടായിരുന്നു അവിടുത്തെ വ്യാജ അക്കൗണ്ടുകൾ. 

∙ ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റ് അക്കൗണ്ടുകൾ കണ്ടെത്തുന്നതെങ്ങനെയാണ്?

ഫെയ്സ്ബുക്കിന് കൃത്യമായ ബാക്ക് എൻഡ് ഇൻഫർമേഷൻ ഉണ്ടല്ലോ. നിങ്ങൾ ലോഗിൻ ചെയ്യുന്ന ഡിവൈസുകൾ, ഐപി വിലാസം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഫെയ്സ്ബുക്കിന് അറിയാം. ഈ പറഞ്ഞ കാര്യങ്ങളൊക്കെ അടിസ്ഥാന വിവരങ്ങൾ മാത്രമാണെന്നോർക്കണം. വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ക്ഷമിക്കണം, മുൻകരുതലിന്റെ ഭാഗമായി കൂടുതൽ സാങ്കേതിക വിവരങ്ങൾ എനിക്ക് പങ്കുവയ്ക്കാനാവില്ല. 

∙ ബിജെപി എംപിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെ അദ്ദേഹം പ്രവർത്തിപ്പിച്ച അക്കൗണ്ടുകൾ‌ എന്ന് വിളിക്കുന്നത് ശരിയാണോ? ആരാണ് അവ ഉപയോഗിച്ചിരുന്നതെന്ന് അറിയാത്ത സ്ഥിതിക്ക്...

ADVERTISEMENT

എംപിയാണ് നേരിട്ട് ഈ അക്കൗണ്ടുകൾ പ്രവർ‌ത്തിപ്പിച്ചതെന്നു പറയാനാകില്ല. അദ്ദേഹമോ അദ്ദേഹത്തിന്റെ വിശ്വസ്തരായ ആരോ എന്നേ പറയാൻ കഴിയൂ. ജീവനക്കാരാണ് പ്രവർത്തിപ്പിച്ചതെങ്കിൽ പോലും അക്കൗണ്ടുകൾ നീക്കം ചെയ്ത ചരിത്രം ഫെയ്സ്ബുക്കിനുണ്ട്. അസർബൈജാനിലെ ഫെയ്ക് ശൃംഖല പ്രവർത്തിപ്പിച്ചിരുന്നത് ഒരു ജീവനക്കാരനാണ്.

∙ സോൻകറിന്റെ വ്യക്തിഗത അക്കൗണ്ടുകൾ ഒഴികെ ബാക്കിയുള്ള വ്യാജ അക്കൗണ്ടുകൾ നീക്കാനാണ് താങ്കൾ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണിത്? സോൻകറിന്റേത് യഥാർഥ അക്കൗണ്ട് അല്ലേ?

യഥാർഥ അക്കൗണ്ടുള്ള വ്യക്തി വലിയ തോതിൽ വ്യാജ അക്കൗണ്ട് ശൃംഖല പ്രവർത്തിപ്പിച്ചാൽ ആ അക്കൗണ്ടും നീക്കം ചെയ്യാൻ ഫെയ്സ്ബുക് നയം അനുവദിക്കുന്നുണ്ട്. ഹോണ്ടുറാസ് എന്ന രാജ്യത്ത് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യാജ അക്കൗണ്ട് ശൃംഖല പ്രവർത്തിപ്പിച്ചിരുന്നത് പ്രസിഡന്റിന്റെ ഒരു ജീവനക്കാരനാണ്. അയാളുടെ അക്കൗണ്ടും ഫെയ്സ്ബുക് നീക്കം ചെയ്തു. പല തവണ പല രൂപത്തിൽ അയാൾ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫെയ്സ്ബുക് സമ്മതിച്ചില്ല. എംപിയുടെ അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതായിരിക്കും എളുപ്പമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എംപിയെ കൂടി ഉൾപ്പെടുത്തിയാൽ നടപടിയെടുക്കാൻ സമ്മർദ്ദമുണ്ടാകുമെന്ന് എനിക്കു വ്യക്തമായിരുന്നു.

∙ വ്യാജ അക്കൗണ്ടുകൾ താങ്കൾക്ക് നീക്കം ചെയ്യാമായിരുന്നില്ലേ?

സായുധനായ ഒരു പൊലീസുകാരന് വേണമെങ്കിൽ തോന്നുന്നതുപോലെ അദ്ദേഹത്തിന്റെ ആയുധം ഉപയോഗിക്കാമല്ലോ. എന്നാൽ അങ്ങനെ ഏകപക്ഷീയമായി അധികാരം ഉപയോഗിക്കാതിരിക്കാനാണ് നിയമങ്ങളും ചട്ടങ്ങളുമുള്ളത്. ഇതുതന്നെയാണ് ഇവിടുത്തെയും അവസ്ഥ. വേണമെങ്കിൽ എനിക്ക് സോൻകറിന്റെ അക്കൗണ്ട് എളുപ്പത്തിൽ നീക്കം ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അന്നു തന്നെ എന്നെ പുറത്താക്കുകയും നീക്കം ചെയ്ത അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തേനേ. എന്നാലിതൊന്നുമല്ല കാരണം, ഈ വിഷയത്തിൽ ഞാനൊരു ജഡ്ജിയോ ജൂറിയോ ആരാച്ചാരോ ആകില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്റെ കണ്ടെത്തലുകൾ മറ്റുള്ളവർ പരിശോധിച്ചുറപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. 

∙ വിവിധ വ്യാജ അക്കൗണ്ടുകൾ ശൃംഖലകൾ എന്താണ് ചെയ്തിരുന്നത്?

ഓരോന്നും ഓരോ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പലതും നൂതനമായ രീതിയിലല്ല പ്രവർത്തിച്ചിരുന്നത്. മിക്കതും സ്വന്തം നേതാവിനെ ബൂസ്റ്റ് ചെയ്യാനാണ് ശ്രമിച്ചിരുന്നത്.

∙ വ്യാജ അക്കൗണ്ട് ശൃംഖല ഉണ്ടാക്കിയതിനെയാണോ അതു നീക്കം ചെയ്യാതിരുന്ന ഫെയ്സ്ബുക്കിന്റെ നടപടിയെയാണോ കൂടുതൽ ആശങ്കയോടെ കാണുന്നത്?

രണ്ടും എന്നെ ആശങ്കപ്പെടുത്തുന്നതാണ്. ഒരുദാഹരണം പറയാം. ഒരു പൊലീസുകാരൻ ഒരു ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ പോകുന്നു. അപ്പോഴാണറിയുന്നത് അയാളൊരു ജനപ്രതിനിധിയാണെന്ന്. ഇതോടെ അറസ്റ്റ് വേണ്ടെന്നു വയ്ക്കുന്നു. അങ്ങനെ വരുമ്പോൾ രണ്ടു കൂട്ടരും ചെയ്തത് തെറ്റല്ലേ? അതു തന്നെയാണിവിടെ. 

∙ പാർലമെന്റിന്റെ  ഐടി സ്ഥിരം സമിതിയിൽനിന്ന് എന്തെങ്കിലും വിവരങ്ങൾ പിന്നീട് ലഭിച്ചോ?

ക്ഷമിക്കണം, പാർലമെന്റ് സമിതിയുമായുള്ള ആശയവിനിമയം എനിക്ക് പങ്കുവയ്ക്കാനാവില്ല. ഞാൻ ഈ ഡോക്യുമെന്റുകൾ സമിതിക്ക് ഓഫർ ചെയ്തിരുന്നു. എന്റെ മൊഴിയെടുക്കാൻ വിളിക്കണമെന്ന് സമിതി ഏകകണ്ഠമായി തീരുമാനിച്ചതായും ഞാൻ വാർത്തകളിൽ വായിച്ചിരുന്നു.

∙ താങ്കളെ ഫെയ്സ്ബുക്കിൽ നിന്ന് പുറത്താക്കാനുള്ള കാരണം ഇന്ത്യയിലെ പ്രശ്നങ്ങളായിരുന്നോ?

എനിക്ക് ഫെയ്സ്ബുക് അധികൃതരുടെ മനസ്സുവായിക്കാനാവില്ല. ഞാൻ നടത്തിയിരുന്ന ഇൻവെസ്റ്റിഗേഷൻ നിർത്താൻ ഒരു ഘട്ടത്തിൽ എന്റെ മേലധികാരികൾ പറഞ്ഞിരുന്നു. ഇന്ത്യയിലെ പ്രശ്നങ്ങൾ മാത്രമാണ് പുറത്താക്കലിനു പിന്നിലുള്ളതെന്നു കരുതുന്നില്ല. എന്നാൽ പല കാരണങ്ങളിൽ ഒന്നായിരിക്കാം അത്. 

∙ ഇനിയെന്താണ് പ്ലാൻ?

ഫെയ്സ്ബുക്കിൽ നിന്ന് പുറത്തായതിനു ശേഷം എനിക്ക് ജോലിയില്ല. മാധ്യമങ്ങളിൽ എഴുതുന്നതിനും കോൺഫറൻസുകളിൽ സംസാരിക്കുന്നതിനും ഞാൻ പണം വാങ്ങാറില്ല. കാരണം, എന്റെ വിസിൽബ്ലോയിങ്ങിലൂടെ ഞാൻ പണം നേടുന്നില്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഫെയ്സ്ബുക്കിലെ ജോലിയിൽ ‌നിന്ന് സമ്പാദിച്ച തുക കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. വർഷം ഏകദേശം 1.5 കോടി രൂപയാണ് എനിക്ക് ശമ്പളമായി ലഭിച്ചിരുന്നത്. ടെക്നോളജി ഇൻഡസ്ട്രി എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു. ഇനിയെന്താണു പ്ലാനെന്നു തീരുമാനിച്ചിട്ടില്ല.

English Summary: Ex-Facebook Employee Sophie Zhang's Reveals Startling Details about BJP, Fake Accounts in India, FB Surveillance etc.