കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ നാം കേട്ടിരുന്നു. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റർലിമാബ് ട്രയലിൽ പങ്കെടുത്ത മുഴുവൻ പേർക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ടാംഘട്ട ട്രയലിൽ ആകെ 12 രോഗികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇവർക്കെല്ലാം പൂർണമായും രോഗമുക്തി ലഭിച്ചു. അതാണ് ഈ മരുന്ന് നൽകുന്ന പ്രതീക്ഷയും..Cancer

കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ നാം കേട്ടിരുന്നു. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റർലിമാബ് ട്രയലിൽ പങ്കെടുത്ത മുഴുവൻ പേർക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ടാംഘട്ട ട്രയലിൽ ആകെ 12 രോഗികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇവർക്കെല്ലാം പൂർണമായും രോഗമുക്തി ലഭിച്ചു. അതാണ് ഈ മരുന്ന് നൽകുന്ന പ്രതീക്ഷയും..Cancer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ നാം കേട്ടിരുന്നു. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റർലിമാബ് ട്രയലിൽ പങ്കെടുത്ത മുഴുവൻ പേർക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ടാംഘട്ട ട്രയലിൽ ആകെ 12 രോഗികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇവർക്കെല്ലാം പൂർണമായും രോഗമുക്തി ലഭിച്ചു. അതാണ് ഈ മരുന്ന് നൽകുന്ന പ്രതീക്ഷയും..Cancer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൊസ്റ്റർലിമാബ്! – കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചർച്ച ഇതേക്കുറിച്ചായിരുന്നു. ചില സംശയങ്ങൾ ബാക്കിയാണെങ്കിലും  ബ്രിട്ടിഷ് കമ്പനി ഗ്ലാക്സോ സ്മിത്ത്ക്ലെയിന്റെ ഈ മരുന്ന് ഒരു അദ്ഭുതമാകുമെന്നു കരുതുകയാണു ലോകം. പ്രത്യേകതരം മലാശയ കാൻസർ ബാധിതരായ ആളുകളിൽ രോഗത്തെ പൂർണമായും ഇല്ലാതാക്കാൻ ഡൊസ്റ്റർലിമാബിനു കഴിയുമെന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ച ന്യുയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലെ ഗവേഷകർ പറയുന്നു. മലയാളി യുവാക്കളിൽ മലാശയ കാൻസർ ആശങ്കാജനകമായി പെരുകുന്നുവെന്നതുൾപ്പെടെയുള്ള പഠനങ്ങൾക്കിടെ ‘ഡൊസ്റ്റർലിമാബ്’ ചികിത്സയ്ക്കു പ്രാധാന്യമേറും. 

∙ എന്തുകൊണ്ട് ഡൊസ്റ്റർലിമാബ്?

ADVERTISEMENT

കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ നാം കേട്ടിരുന്നു. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റർലിമാബ് ട്രയലിൽ പങ്കെടുത്ത മുഴുവൻ പേർക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ടാംഘട്ട ട്രയലിൽ ആകെ 12 രോഗികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇവർക്കെല്ലാം പൂർണമായും രോഗമുക്തി ലഭിച്ചുവെന്നതാണ് ഈ മരുന്നിനെ അദ്ഭുതവും പ്രതീക്ഷയുമായി കാണാൻ ലോകത്തെ പ്രേരിപ്പിക്കുന്നത്. ശസ്ത്രക്രിയയോ കീമോതെറപ്പിയോ ഇല്ലാതെ രോഗമുക്തി നേടാനായി എന്നതായിരുന്നു ഈ ഗവേഷണത്തിലെ പ്രധാന സവിശേഷത.

ചിത്രം: Shutterstock

∙ മലാശയ കാൻസർ എന്ന അപകടം

ജീവിതശൈലിയിലെ മാറ്റം, ഭക്ഷണരീതി ഇവ സൃഷ്ടിക്കുന്ന അപകടകരമായ കാൻസറുകളിലൊന്നാണു കോളോറെക്ടൽ കാൻസർ അഥവാ മലാശയ കാൻസർ. അധിക അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ, സംസ്കരിച്ച മാംസവിഭവങ്ങൾ, വ്യായാമക്കുറവ്, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇതിലേക്കു നയിക്കാം. സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് രോഗസാധ്യത. മലബന്ധം, മലത്തിനൊപ്പം രക്തം പോവുക, കറുപ്പുനിറത്തോടെ പോവുക, വിശപ്പില്ലായ്മ, ശരീരഭാരം നഷ്ടമാകുക, മനംപുരട്ടൽ, ഛർദി, ക്ഷീണം, തലച്ചുറ്റൽ തുടങ്ങിയവയെല്ലാം ലക്ഷണമാകാം. എന്നാൽ, ഇവ ഉള്ളതുകൊണ്ടു കാൻസറാണെന്ന പേടിയും വേണ്ട. കരുതൽ എന്ന നിലയിൽ ഡോക്ടറെ കാണുകയാണ് വേണ്ടത്. പ്രത്യേകിച്ചും മധ്യവയസ്സു പിന്നിടുമ്പോൾ ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ കൃത്യമായ ഇടവേളകളിൽ വൈദ്യസഹായം തേടുകയും കാൻസർ പരിശോധന നടത്തുകയും വേണം.

∙ കേരളം കരുതിയിരിക്കണം

ADVERTISEMENT

കേരളത്തിൽ വലിയൊരു ശതമാനം ആളുകൾ പിന്തുടരുന്ന ആഹാരരീതി ഒരുപരിധി വരെ അപകടം വർധിപ്പിക്കും. ഇറച്ചി, ജനിതകമാറ്റം വരുത്തിയ കോഴിയിറച്ചി, ശീതളപാനീയങ്ങൾ, പൊറോട്ടയടക്കം മൈദ കലർന്ന ആഹാരവസ്തുക്കൾ എന്നിവയുടെ അമിത ഉപഭോഗം റെക്ടൽ കാൻസറിന് മുഖ്യകാരണമെന്ന കണ്ടെത്തലുണ്ട്. ഇവ ദഹിക്കുമ്പോൾ ഉണ്ടാവുന്ന ഡിഓക്സി കോളിക് ആസിഡാണ് വില്ലനാകുന്നത്. 

∙ പരീക്ഷണം ആരിൽ?

കാൻസറിനു പല ഘട്ടങ്ങളുണ്ട്. കാൻസർ വന്നു തുടങ്ങുന്നത് ഒരു ചെറിയ സ്ഥലത്തു മാത്രമായിരിക്കും. ഇത് സ്റ്റേജ് വൺ കാൻസർ. എന്നാൽ രണ്ടാം ഘട്ടത്തിൽ കാൻസർ വളരും. അപ്പോഴും വ്യാപിക്കില്ല. സ്റ്റേജ് 3 കാൻസറിലാണ് കാൻസർ വളരുകയും മറ്റു കലകളിലേക്കും ലിംഫ്നോഡുകളിലേക്കും വ്യാപിക്കുന്നത്. മറ്റ് അവയവങ്ങളിലേക്കും മറ്റുഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് സ്റ്റേജ് 4. മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ (എംഎസ്കെസിസി) സെന്റർ നടത്തിയ പരീക്ഷണം സ്റ്റേജ് 2, സ്റ്റേജ് 3 ഘട്ടങ്ങളിലുള്ള രോഗികളായിരുന്നുന്നുവെന്ന് പരീക്ഷണത്തിന്റെ സമ്പൂർണ വിവരങ്ങൾ പ്രസിദ്ധീകരിച്ച ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലുണ്ട്. 

∙ എംഎംആർ കാൻസർ 

ADVERTISEMENT

മിസ്മാച്ച് റിപ്പയറിങ് കാൻസർ ബാധിച്ച രോഗികളായിരുന്നു ട്രയലിൽ പങ്കെടുത്തവരെല്ലാം. ഡിഎൻഎ തകരാറുകൾ പരിഹരിക്കുന്ന സംവിധാനം ശരിയായി പ്രവൃത്തിക്കാതെ വന്നാൽ ഈ തകരാറുകൾ അടിഞ്ഞുകൂടി കാൻസറുകൾക്കു കാരണമാകാം. ഇതിനെയാണു മിസ്മാച്ച് റിപ്പയറിങ് വഴിയുള്ള കാൻസർ എന്നു പറയുക. ഡിഎൻഎ ബേസുകൾ പരസ്പരം ചേരാതെ വരികയും അവയുടെ തകരാർ പരിഹരിക്കാൻ നടക്കുന്ന ശ്രമം പാളിപോവുകയും ചെയ്യുന്ന അവസ്ഥ. ഒറ്റ വാക്കിൽ പറഞ്ഞാൽ ഡിഎൻഎയിലെ അപര്യാപ്തത പരിഹരിക്കാൻ പോന്ന ജീനുകളുടെ അഭാവം. മിസ്മാച്ച് റിപ്പയറിങ് കാൻസറുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് മലയാശയ കാൻസർ. 

∙ ഇമ്യൂണോതെറപ്പി

മിസ്മാച്ച് റിപ്പയറിങ് പ്രശ്നം വഴിയുള്ള കാൻസറുകളിൽ പൊതുവേ, ഇമ്യൂണോതെറപ്പിയാണ് ശുപാർശ ചെയ്യുന്നത്. കാൻസറിനെതിരെ നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ കൂടുതൽ സജീവമാക്കുന്നതാണ് ഈ ചികിത്സാരീതി. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിൽ നിർണായക ചുമതലകൾ വഹിക്കുന്ന പിഡി1 പ്രോട്ടീന്റെ സാധ്യതകളാണ് ഇതുപയോഗപ്പെടുത്തുന്നത്. മിസ്മാച്ച് റിപ്പയറിങ് കാൻസർ ശക്തിപ്പെടുന്ന ഘട്ടത്തിൽ നമ്മുടെ സജീവ പ്രതിരോധ സംവിധാനം തീർത്തും മയക്കത്തിലായിരിക്കും. വിശേഷിച്ചും പ്രതിരോധവ്യൂഹത്തിലെ ടി സെല്ലുകൾ. പിഡി1 ബ്ലോക്കേഡ് വഴി ടി സെല്ലുകളെ ഉണർത്തുകയും കാൻസർ ബാധിത പ്രദേശത്തെ അക്രമിക്കുകയും ചെയ്യുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്. അതായത്, ശരീരം ഒരു കാറാണെന്നു സങ്കൽപ്പിച്ചാൽ ബ്രേക്ക് ഉൾപ്പെടെ സംവിധാനമാണ് പ്രതിരോധവ്യൂഹം. അപകടം മുന്നിൽ വരുന്ന സമയത്തു ബ്രേക്ക് കൃത്യമായി പ്രയോഗിച്ചിരിക്കണമെന്നു പറയുന്നതു പോലെയാണ് കാര്യങ്ങൾ. പിഡി1 ബ്ലോക്കേഡ് വഴി ടി സെല്ലുകൾ എന്ന ബ്രേക്കിങ് സംവിധാനത്തെ സജീവമാക്കും.

∙ പുതിയതല്ല, അപ്പോഴും

പിഡി1 ബ്ലോക്കേഡ് ചികിത്സ പുതിയ കാര്യമല്ല. ശസ്ത്രക്രിയയ്ക്കു ശേഷം ഈ രീതി വഴി കാൻസറിനെ കൂടുതൽ ഫലപ്രദമായി നേരിടുന്ന ചികിത്സ നേരത്തേ തന്നെയുണ്ട്. കാൻസർ കോശം രക്തത്തിലൂടെ പടർന്നു മറ്റവയങ്ങളിലെത്തി രണ്ടാമതൊരു കാൻസറിനു കൂടി (മെറ്റസ്റ്റാസിസ്) കാരണമാകുന്ന സാഹചര്യങ്ങളിലും ഈ രീതി പ്രയോഗിക്കാറുണ്ട്. എന്നാൽ, ശസ്ത്രക്രിയ ഒഴിവാക്കി പിഡി1 ബ്ലോക്കേഡ് ഉപയോഗിച്ചുള്ള ചികിത്സ കൊണ്ടു തന്നെ കാൻസറിനെ അകറ്റാമെന്ന കണ്ടെത്തലാണ് എംഎസ്കെസിസിയിലെ ഗവേഷകർ ചെയ്തത്. ഒപ്പം, എല്ലാത്തരം മിസ്മാച്ച് റിപ്പയറിങ് കാൻസറുകളുടെ കാര്യത്തിലും ഈ തെറപ്പി ഗുണം ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു. വളരെ പെട്ടന്നു രോഗമുക്തി, മറ്റു തെറപ്പികളെ അപേക്ഷിച്ചു വിപരീതഫലം കുറവു എന്നിവയാണ് നേട്ടം.

∙ മരുന്ന്, ചികിത്സ, നിരീക്ഷണം

രോഗകാരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കൃത്രിമമായി സൃഷ്ടിച്ചെടുത്ത (മോണോക്ലോണൽ) ആന്റിബോഡിയാണ് ഡൊസ്റ്റർലിമാബ്. 3 ആഴ്ചയിലൊരിക്കൽ, 6 മാസത്തേക്കാണ് മരുന്നു നൽകേണ്ടത്. വളരെ പെട്ടെന്നു തന്നെ ചികിത്സാഫലം കിട്ടിത്തുടങ്ങുമെന്നതാണ് ഗവേഷകരുടെ അവകാശവാദം. ഇതുപ്രകാരം, ചികിത്സ തുടങ്ങി 9 ആഴ്ച കൊണ്ടുതന്നെ 81% ലക്ഷണങ്ങളിലും മാറ്റം പ്രകടമാകാം. കോഴ്സ് പൂർത്തിയാക്കി 6 മുതൽ 25 മാസം വരെ ഇവരെ നിരീക്ഷണ വിധേയമാക്കിയ ശേഷമാണ് ഇവർക്കു കാൻസർ പൂർണമായും മാറിയെന്ന് ഉറപ്പാക്കിയത്. കാൻസർ ബാധ വീണ്ടും ഉണ്ടാകാനോ വളരാനോ ഉള്ള സാധ്യത ഫോളോ അപ്പ് ചികിത്സയിൽ കണ്ടെത്തിയിട്ടില്ല–എംഎസ്കെസിസി ചൂണ്ടിക്കാട്ടുന്നു.

∙ ഒഴിവാക്കാവുന്ന കീമോയും റേഡിയേഷനും

കാൻസർ ചികിത്സയിൽ വ്യാപകവും ഏറ്റവും ആശങ്ക നൽകുന്നതുമായ രണ്ടു ചികിത്സാരീതികളാണ് റേഡിയേഷൻ തെറപ്പിയും കീമോ തെറപ്പിയും. കാര്യമായ റേഡിയേഷൻ നൽകുക വഴി കാൻസർ കോശങ്ങളെ ഇല്ലാതാക്കുകയും ചുരുക്കുകയും ചെയ്യുന്നതാണ് റേഡിയേഷൻ ചികിത്സ. പെട്ടെന്നു പൂർണമായും കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഇതുവഴി കഴിയില്ല. അതുകൊണ്ടു തന്നെ ആഴ്ചകളോളം എടുത്താകും ചികിത്സ. കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശ്രമത്തിനിടെ അടുത്തുള്ള ആരോഗ്യകരമായ കോശങ്ങളെ കൂടി നശിപ്പിക്കുമെന്നതിനാൽ അതിന്റേതായ പാർശ്വഫലങ്ങളുണ്ടാകും. എന്നാൽ, കാൻസർ കോശങ്ങളെ നശിപ്പിക്കാൻ തക്ക മരുന്നുകളെ പ്രയോജനപ്പെടുത്തിയുള്ളതാണ് കീമോ ചികിത്സ. കാൻസർ കോശങ്ങളുടെ വളർച്ച പൂർണമായും ഇല്ലാതാക്കാം, വളർച്ച തടയാം. ഇതിനും കടുത്ത പാർശ്വഫലങ്ങളുണ്ടാകാം.

∙ കാൻസർ കവരാത്ത ജീവിതം

കാൻസർ ബാധയും തുടരെയുള്ള ചികിത്സയും രോഗബാധിതരുടെ മാത്രമല്ല, ചുറ്റുമുള്ളവരുടെ കൂടി ജീവിതം തീർത്തും ദുഷ്കരമാക്കുകയാണ് പതിവ്. എന്നാൽ, പുതിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ആശ്വാസം വിപരീതഫലം കുറവായിരിക്കുമെന്നതാണ്. കീമോയും റേഡിയേഷനും ഒഴിവാകുന്നതോടെ, കാൻസർ ബാധിത ജീവിതത്തിന്റെ പൊതുവിലുള്ള സ്ഥിതിയും കൂടുതൽ മെച്ചപ്പെടും. പ്രത്യുൽപാദനം, ലൈംഗികാരോഗ്യം തുടങ്ങിയവയി‍ൽ പോലും ഇതു പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. 

∙ എത്ര രൂപ ചെലവാകും?

എംഎസ്കെസിസി നടത്തിയ ഗവേഷണത്തിലെ വിശദാംശങ്ങൾ അനുസരിച്ചു സാധാരണക്കാർക്ക് താങ്ങാവുന്നതല്ല ഈ ചികിത്സയുടെ ചെലവ്. ആറു മാസത്തേക്കുള്ള ഒൻപതു ഡോസ് കോഴ്സിന് ആകെ 77 ലക്ഷത്തോളം രൂപയാണ് ചെലവായി കണക്കാക്കപ്പെടുന്നത്. അനുബന്ധ പരിശോധനകൾക്കും നല്ല ചെലവുണ്ട്. ഇമ്യൂണോതെറപ്പിക്ക് ആവശ്യമായ കൃത്യമായ മരുന്നുകൾ പലതും വ്യാപകമായിട്ടില്ലെന്നതും വെല്ലുവിളിയാണ്.

∙ വിയോജിപ്പും

ഇമ്യൂണോതെറപ്പി വഴി മാത്രമുള്ള ചികിത്സാപരിഹാരത്തോടു യോജിപ്പില്ലാത്തവരും ഏറെയാണ്. ആകെ കാൻസർ രോഗികളിൽ 10% പേർക്കെങ്കിലും ശസ്ത്രക്രിയ ആവശ്യമില്ലെന്നും കീമോ തെറപ്പിയും റേഡിയേഷനും വഴി പരിഹാരം കാണാൻ കഴിയുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടൊപ്പം തന്നെ വിശദമായ പഠനവും കൂടുതൽ പേരിലുള്ള ട്രയലും ആവശ്യമാണെന്നു വാദിക്കുന്നവരുമുണ്ട്. കോശങ്ങളെ മൈക്രോസ്കോപിക് പഠനത്തിനു (ഹിസ്റ്റോളജി) വിധേയമാക്കാതെ രോഗമുക്തി നി‍ർണയിച്ചതിനെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. തുടർപരിശോധനകളും ദീർഘകാല നിരീക്ഷണവും ആവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നു. കൂടുതൽ പേരെ പങ്കെടുപ്പിച്ചുള്ള ട്രയലും ആവശ്യമാണെന്ന വാദം ശക്തമാണ്. 

English Summary: Cancer in all Patients Vanishes for the First Time during Trial; All about Dostarlimab Drug