നിർണായകമെന്നു പറഞ്ഞ് ലളിതവൽക്കരിക്കാനാവില്ല, ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തെ. അമേരിക്ക തുമ്മിയാൽ ലോകം മുഴുവൻ പനി വരുമെന്ന് അറിയാവുന്ന നിക്ഷേപകർ ഇപ്പോൾത്തന്നെ ഭയന്നുവിറയ്ക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ | inflation | US inflation | us federal reserve | us dollar | american inflation | Manorama Online

നിർണായകമെന്നു പറഞ്ഞ് ലളിതവൽക്കരിക്കാനാവില്ല, ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തെ. അമേരിക്ക തുമ്മിയാൽ ലോകം മുഴുവൻ പനി വരുമെന്ന് അറിയാവുന്ന നിക്ഷേപകർ ഇപ്പോൾത്തന്നെ ഭയന്നുവിറയ്ക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ | inflation | US inflation | us federal reserve | us dollar | american inflation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർണായകമെന്നു പറഞ്ഞ് ലളിതവൽക്കരിക്കാനാവില്ല, ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തെ. അമേരിക്ക തുമ്മിയാൽ ലോകം മുഴുവൻ പനി വരുമെന്ന് അറിയാവുന്ന നിക്ഷേപകർ ഇപ്പോൾത്തന്നെ ഭയന്നുവിറയ്ക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ | inflation | US inflation | us federal reserve | us dollar | american inflation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർണായകമെന്നു പറഞ്ഞ് ലളിതവൽക്കരിക്കാനാവില്ല, ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തെ. അമേരിക്ക തുമ്മിയാൽ ലോകം മുഴുവൻ പനി വരുമെന്ന് അറിയാവുന്ന നിക്ഷേപകർ ഇപ്പോൾത്തന്നെ ഭയന്നുവിറയ്ക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് 50 ബേസിസ് പോയിന്റ് (അര ശതമാനം) പലിശനിരക്ക് ഉയർത്തിയതിന്റെ ആഘാതം ലോകത്തെ എല്ലാ ഓഹരി വിപണികളിലുമുണ്ട്. അതിൽനിന്നു കരകയറും മുൻപേയാണ് അടുത്ത ദുരന്തത്തിന്റെ തുടക്കം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളാണു വീണ്ടും പലിശ നിരക്ക് ഉയർത്തുമെന്ന ഭയത്തിന്റെ അടിസ്ഥാനം. 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് അമേരിക്കയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഉപഭോക്തൃ വില സൂചിക 40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. വിലപ്പെരുപ്പത്തെ നേരിടാൻ എത്ര കടുത്ത നടപടിയും മടി കൂടാതെ സ്വീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നതാണ് ഈ കണക്കുകൾ. 8.6 ശതമാനത്തിലേക്കാണു പണപ്പെരുപ്പം കുതിച്ചുയർന്നത്. മുക്കാൽ ശതമാനം പലിശ നിരക്ക് ഉയർത്തലാണ് നിക്ഷേപകരും സാമ്പത്തിക വിദഗ്ധരുമെല്ലാം പ്രതീക്ഷിക്കുന്നത്. 0.75 ശതമാനം പലിശ ഉയർത്തൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടായാൽ ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകർഷണീയത വിദേശ നിക്ഷേപകരുടെ ഇടയിൽ വീണ്ടും ഇടിയും. വിദേശ നിക്ഷേപകർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതു തുടരുകയും ചെയ്യും. നിക്ഷേപം തിരികെ എത്തുന്നതിന് അനുസരിച്ച് ഡോളർ വീണ്ടും കരുത്താർജിക്കും. ഇത് ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തും. രൂപയുടെ തളർച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതിൽ കൂട്ടും. നിലവിൽ 120 ഡോളറിനു മുകളിലാണ് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തോളവും ഇന്ത്യ ഇറക്കുമതി ചെയ്യ
ുകയാണ്. അതും പണം ഡോളറിൽ നൽകി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിയുന്നതിനനുസരിച്ച് എണ്ണ വാങ്ങാൻ കൂടുതൽ പണം രാജ്യം ചെലവാക്കേണ്ടിവരും. അമേരിക്കയുടെ പലിശ ഉയർത്തൽ നടപടി ഓഹരി വിപണിയിലെ നിക്ഷേപകർ മാത്രമല്ല ഭയക്കുന്നത്, രാജ്യം മുഴുവനാണ്. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഓഹരി വിപണികളിൽ വലിയ ഇടിവ് ആരംഭിച്ചിരുന്നു. ഈ ആഴ്ചയും ശക്തമായ ഇടിവുകൾ പ്രതീക്ഷിച്ചേ മതിയാകൂ...

അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ

∙ പ്രവചനം തെറ്റിച്ച് പണപ്പെരുപ്പം

ADVERTISEMENT

പണപ്പെരുപ്പം കുത്തനെ കൂടുകയാണെങ്കിലും പ്രവചനങ്ങൾക്ക് അതീതമായിരുന്നു അമേരിക്കയുടെ ഇത്തവണത്തെ കണക്കുകൾ. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള വിലപ്പെരുപ്പം 8.6 ശതമാനമായി ഉയർന്നു. ഭക്ഷ്യോൽപന്നങ്ങളുടെയും ഊർജത്തിന്റെയും വില വർധനയാണ് പണപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണം. ഒരു വർഷം കൊണ്ടുണ്ടായ വർധന 6 ശതമാനമാണ്. ഒരു മാസം കൊണ്ട് 1 ശതമാനം വർധന. ഉപഭോക്തൃ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലപ്പെരുപ്പം ഒരു മാസംകൊണ്ട് 0.6 ശതമാനം ഉയർന്നു. താമസ ചെലവിലും വലിയ വർധനയുണ്ടായി. 0.5 ശതമാനം പലിശ നിരക്കു വർധന ജൂണിലുണ്ടാകുമെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പണനയ അവലോകന യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിൽ ഒതുങ്ങിയേക്കില്ലെന്ന പ്രവചനമാണ് പുതിയ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതോടെ വിദഗ്ധർ നടത്തുന്നത്.

∙ പണപ്പെരുപ്പം കൂടിയത് എങ്ങനെ?

കോവിഡ് മഹാമാരിയാണ് ഉയർന്ന പണപ്പെരുപ്പത്തിലേക്കു ലോകരാജ്യങ്ങളെ തള്ളിവിട്ടതെന്ന് നിസ്സംശയം പറയാം. വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ മാസങ്ങളോളം അടച്ചിടൽ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ ഇനിയും പഴയതുപോലെ ആയിട്ടില്ല. ഇതിനിടെയാണ് റഷ്യ–യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഗോതമ്പ്, വളങ്ങൾ, വിലയേറിയ ലോഹങ്ങൾ, പ്രകൃതി വാതകം, അസംസ്കൃത എണ്ണ തുടങ്ങിയവയുടെ പ്രധാന കയറ്റുമതിരാജ്യങ്ങൾ യുദ്ധത്തിലേർപ്പെട്ടതോടെ ലോകത്തിന്റെ വിതരണ ശൃംഖലയുടെ തന്നെ താളം തെറ്റി. യുദ്ധം അസംസ്കൃത എണ്ണവില കുതിച്ചുയരാൻ കാരണമായി. ഊർജ പ്രതിസന്ധി കൂട്ടി. വിലയേറിയ ലോഹങ്ങളുടെയും മറ്റും വില ദിവസങ്ങൾക്കുള്ളിൽ പതിൻമടങ്ങ് ഉയർന്നു. മാസങ്ങൾ പിന്നിട്ടിട്ടും അണയാത്ത യുദ്ധപ്പക ഓരോ രാജ്യത്തെയും സാധാരണക്കാരുടെ അടുക്കളകളെ വരെ ബാധിച്ചു. ‌‌‌‌

ഇതിനിടെയാണ് ചൈനയിൽ വീണ്ടും കോവിഡ് പടർന്നു പിടിച്ചത്. സീറോ കോവിഡ് നയം പ്രഖ്യാപിച്ച് ചൈന പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ടു. ഇതോടെ ഉൽപന്ന വിതരണ ശൃംഖല വീണ്ടും താറുമാറായി. ഊർജ, ഇന്ധന, അസംസ്കൃത വസ്തുക്കളുടെ വിലവർധന വൻതോതിൽ ഉൽപന്നവില കൂടാൻ കാരണമായി. ഭക്ഷ്യോൽപന്നങ്ങളുടെ വിലയും വൻതോതിൽ ഉയർന്നു. ലോകരാജ്യങ്ങളെല്ലാം വിലപ്പെരുപ്പം മൂലം പൊറുതി മുട്ടുകയാണിപ്പോൾ.

ADVERTISEMENT

യൂറോസോണിലും പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഇപ്പോഴുള്ളത്. പണപ്പെരുപ്പം രണ്ടക്കം കടക്കുകയും ചെയ്തു. കഴിഞ്ഞ 20 വർഷത്തെ പണപ്പെരുപ്പ കണക്കുകൾ പരിശോധിച്ചാൽ കോവിഡും യുദ്ധവും മറ്റ് ആഗോള സാഹചര്യങ്ങളും അമേരിക്കയിലെ പണപ്പെരുപ്പത്തെ എങ്ങനെ സ്വാധീനിച്ചുവെന്നു മനസ്സിലാക്കാം.

യുഎസ് ഡോളർ

2002 ൽ 1.6 ശതമാനമായിരുന്നു പണപ്പെരുപ്പം. 2003 ൽ 2.3 ശതമാനത്തിലേക്കും 2004 ൽ 2.7 ശതമാനത്തിലേക്കും ഉയർന്നു. 2005 ൽ 3.4 ശതമാനമായി. 2006 ൽ 3.2 ശതമാനമായി. 2007 ൽ വീണ്ടും കുറഞ്ഞ് 2.7 ശതമാനമായി. 2008 ൽ 3.8 ശതമാനത്തിലേക്കു കുതിച്ചു. തുടർന്ന് നെഗറ്റീവിലേക്ക് ഇടിഞ്ഞു. –0.4 ശതമാനമായിരുന്നു 2009 ൽ. 2010 ൽ 1.6 ശതമാനമായി. 2011 ൽ 3.2 ശതമാനമായി. 2012 ൽ 2.1 ശതമാനം. 2013 ൽ വീണ്ടും കുറഞ്ഞ് 1.5 ശതമാനം. 2014 ൽ 1.6 ശതമാനമായി. 2015 ൽ 0.1 ശതമാനത്തിലേക്കു കുറഞ്ഞു. 2016 ൽ 1.3 ശതമാനമായി. 2017 ൽ 2.1 ശതമാനം. 2018 ൽ 2.4 ശതമാനം. 2019 ൽ 1.8 ശതമാനം. 2020 ൽ 1.2 ശതമാനം. 2021 ആയപ്പോഴേക്കും 4 ശതമാനം കടന്നു. 4.7 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയർന്നു. ഇതാണ് 2022 ൽ ഇരട്ടിയോളം ഉയർന്ന് 8.6 ശതമാനത്തിലേക്കു കുതിച്ചത്.

∙ അമേരിക്ക തുമ്മിയാൽ..

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ അതിന്റെ പ്രതിഫലനം ലോകരാജ്യങ്ങളിലെല്ലാമുണ്ടാകും. അതുകൊണ്ടാണ് ലോകരാജ്യങ്ങളെല്ലാം അമേരിക്ക എന്തു തീരുമാനമാകും കൈക്കൊള്ളുകയെന്ന് ഉറ്റുനോക്കുന്നത്. ഓരോ രാജ്യത്തിന്റെയും സമ്പ‌ദ്‌വ്യവസ്ഥയെ ഫെഡറൽ റിസർവിന്റെ അടിസ്ഥാന നിരക്ക് ബാധിക്കും. മാത്രമല്ല, രാജ്യാന്തര തലത്തിലെ പ്രതിസന്ധികൾ കൊണ്ടുണ്ടാകുന്ന ഈ പണപ്പെരുപ്പം ലോകരാജ്യങ്ങൾക്കെല്ലാം ഭീഷണിയുമാണ്. അമേരിക്കക്കാർക്ക് ഉയർന്ന വില കൊടുത്ത് ഭക്ഷണവും ഇന്ധനവും വാങ്ങേണ്ടി വരും. താമസസൗകര്യത്തിനു കൂടുതൽ പണം ചെലവാകും. ആകെ മൊത്തം ജീവിതച്ചെലവു കൂടും എന്നതിലൊതുങ്ങില്ല അമേരിക്കയുടെ പണപ്പെരുപ്പം ഉയരുന്നതുകൊണ്ടുള്ള ദൂഷ്യവശങ്ങൾ. ഈ കണക്കുകൾ ആഗോള സമ്പദ്‌വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ആകമാനം ബാധിക്കുന്നവയാണ്.

യുഎസ് ഡോളർ
ADVERTISEMENT

വിലപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പടിപടിയായി പലിശ നിരക്ക് ഉയർത്തിക്കൊണ്ടുവരികയാണ് അമേരിക്ക. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നെഗറ്റീവിലേക്കു വരെ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ കുറച്ചിരുന്നു. ഈ സമയത്ത് ഇന്ത്യ അടക്കമുള്ള, വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികൾ പോലുള്ള സംവിധാനങ്ങളിലേക്ക് നിക്ഷേപകർ വൻ നിക്ഷേപങ്ങൾ മാറ്റിയിരുന്നു. അമേരിക്കയിൽ നിക്ഷേപം ലാഭകരമല്ലെന്ന ചിന്തയെത്തുടർന്നായിരുന്നു ഇത്. എന്നാൽ അമേരിക്ക പലിശ നിരക്ക് ഉയർത്തുമെന്ന വാർത്തകൾ 3, 4 വർഷങ്ങൾക്കുള്ളിൽത്തന്നെ വന്നു തുടങ്ങി. അന്നു മുതൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കലും നടക്കുന്നുണ്ട്.

പക്ഷേ, ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ഒറ്റയടിക്ക് 75 ബേസിസ് പോയിന്റ് വരെ നിരക്ക് കൂട്ടാനുള്ള തീരുമാനം അമേരിക്ക കൈക്കൊള്ളുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ മാസം 50 ബേസിസ് പോയിന്റ് കൂട്ടുകയും ചെയ്തു. ഇത് ഇന്ത്യ അടക്കമുള്ള സമ്പദ്‌വ്യവസ്ഥകളെ സമാനതയില്ലാത്ത തരത്തിൽ ബാധിക്കും. വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ ഡോളറിലായതിനാൽ ഡോളർ ഡിമാൻഡ് ഉയരും. മാത്രമല്ല, പലിശ നിരക്ക് കൂട്ടുന്നത് അമേരിക്കയുടെ ട്രഷറി വരുമാനം വൻതോതിൽ വർധിക്കാനിടയാക്കുന്നതിനാൽ ഡോളർ കൂടുതൽ കരുത്തുകാട്ടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഓഹരി വിപണികളിൽ നിന്നുള്ള പിൻമാറ്റവും.

ഡോളറിനെതിരെ രൂപ മാത്രമല്ല, എല്ലാ രാജ്യങ്ങളുടെയും കറൻസികൾ ദുർബലമാകാൻ ഈ പലിശ ഉയർത്തൽ ഇടയാക്കും. ഓഹരികൾ വിറ്റ് നിക്ഷേപം മടക്കിക്കൊണ്ടുപോകുന്നത് രാജ്യത്തെ ആഭ്യന്തര നിക്ഷേപകർക്ക് ഭീമമായ നഷ്ടം വരുത്തും. ഡോളർ ക്ഷാമവുമുണ്ടാക്കും. ഡോളറിനെതിരെ രൂപയുടെ വില കുറയുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവു വൻതോതിൽ കൂട്ടാൻ ഇടയാക്കും. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴാണ് രൂപ ഡോളറിനെതിരെ തളരുന്നത്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും. ഇത് രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. ഇന്ധന നികുതി ഇനിയും കൂട്ടാൻ ഒരുപക്ഷേ, സർക്കാർ നിർബന്ധിതരായേക്കും.

∙ നിരക്കു കൂട്ടിയാൽ പണപ്പെരുപ്പം കുറയുമോ?

പലിശ നിരക്കുകൾ ഉയർത്തുക എന്നതാണ് പണപ്പെരുപ്പത്തെ നേരിടാൻ ഒട്ടുമിക്ക രാജ്യങ്ങളും ആദ്യം സ്വീകരിക്കുന്ന നടപടി. കേന്ദ്രബാങ്കുകളുടെ അടിസ്ഥാന നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും എല്ലാ ബാങ്ക് വായ്പകളുടെയും പലിശ നിരക്ക് ഉയരും. അതുകൊണ്ട് വായ്പ എടുക്കലിന് കുറവുണ്ടാകും. ഇത് വിപണിയിലെ പണലഭ്യത കുറയ്ക്കും. വിപണിയിൽ പണലഭ്യത കുറഞ്ഞാൽ ചെലവാക്കലും കുറയും. ചെലവഴിക്കൽ കുറയുന്നതോടെ ഉൽപന്നങ്ങളുടെ ഡിമാൻഡിൽ കുറവു വരും. ഇങ്ങനെ ഡിമാൻഡ് കുറഞ്ഞ് മെല്ലെ,മെല്ലെ ഉൽപന്ന വില കുറയും. ഉടനടി വിലപ്പെരുപ്പത്തോത് കുത്തനെ കുറയ്ക്കുന്നതല്ലെങ്കിലും പതിയെ വിലപ്പെരുപ്പം കുറച്ചുകൊണ്ടുവരാനുള്ള നയമാണിത്. നിലവിൽ 0.75 മുതൽ 1 ശതമാനം വരെയാണ് അമേരിക്കയിലെ പലിശ നിരക്ക്. ഇത് ക്രമേണ കൂട്ടിക്കൊണ്ടുവരികയാണ് അമേരിക്കയുടെ ലക്ഷ്യം. വരും മാസങ്ങളിലും നിരക്ക് ഉയർത്തൽ പ്രതീക്ഷിക്കുകയും വേണം.

ഇന്ത്യൻ രൂപ

∙ ഇന്ത്യൻ വിപണികൾ എങ്ങനെ പ്രതികരിക്കും

അമേരിക്കൻ വിപണികളും ആഗോള വിപണികളുമെല്ലാം നിരക്കുയർത്താനുള്ള അമേരിക്കയുടെ തീരുമാനത്തോടു നെഗറ്റീവായിത്തന്നെയാണു പ്രതികരിക്കുക. ഇന്ത്യൻ വിപണിയും ഇങ്ങനെ തന്നെ പ്രതികരിക്കുമെന്നതിൽ സംശയമില്ല. ഈ വർഷം ഇതുവരെ 5 ശതമാനത്തിനു മുകളിൽ നിഫ്റ്റി50 സൂചിക ഇടിഞ്ഞു. ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തലും യുദ്ധവും പണപ്പെരുപ്പവുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. പലിശ നിരക്കു ഉയർത്തുന്നത് ഓഹരി വിപണികളിലെ നിക്ഷേപങ്ങളുടെ ആകർഷണീയത കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പണലഭ്യത കുറയുന്നതു മൂലമുള്ള ഡിമാൻഡ് ഇടിവ് കമ്പനികളെ ബാധിക്കുകയും ചെയ്യും. ഡിമാൻഡ് കുറയുന്നത് കമ്പനികളുടെ വരുമാനം കുറയ്ക്കും. ഇതും ഓഹരികളുടെ വിലയെ സ്വാധീനിക്കും.

English Summary: Inflation: America sneezes, World is already started to Shiver