രാജ്യത്തെ വൈദ്യുതി പ്രതിസന്ധി തനിയാവർത്തനമാകുന്നതോടെ കൽക്കരി ആശ്രയത്വം ക്രമേണ കുറയ്ക്കാനുള്ള നിർണായക നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസർക്കാർ. കൽക്കരിക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി രണ്ടാം വർഷമാണ് പരാജയപ്പെടുന്നത് | coal | coal dependency | electricity | coal shortage | electricity shortage | Manorama Online

രാജ്യത്തെ വൈദ്യുതി പ്രതിസന്ധി തനിയാവർത്തനമാകുന്നതോടെ കൽക്കരി ആശ്രയത്വം ക്രമേണ കുറയ്ക്കാനുള്ള നിർണായക നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസർക്കാർ. കൽക്കരിക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി രണ്ടാം വർഷമാണ് പരാജയപ്പെടുന്നത് | coal | coal dependency | electricity | coal shortage | electricity shortage | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ വൈദ്യുതി പ്രതിസന്ധി തനിയാവർത്തനമാകുന്നതോടെ കൽക്കരി ആശ്രയത്വം ക്രമേണ കുറയ്ക്കാനുള്ള നിർണായക നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസർക്കാർ. കൽക്കരിക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി രണ്ടാം വർഷമാണ് പരാജയപ്പെടുന്നത് | coal | coal dependency | electricity | coal shortage | electricity shortage | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ വൈദ്യുതി പ്രതിസന്ധി തനിയാവർത്തനമാകുന്നതോടെ കൽക്കരി ആശ്രയത്വം ക്രമേണ കുറയ്ക്കാനുള്ള നിർണായക നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസർക്കാർ. കൽക്കരിക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി രണ്ടാം വർഷമാണ് പരാജയപ്പെടുന്നത്. 2020ലെ കണക്കനുസരിച്ച് രാജ്യത്ത് 73.93 ശതമാനം വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത് കൽക്കരിയിൽ നിന്നാണ്. ജലവൈദ്യുതി പദ്ധതികളെയാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങൾ മുഖ്യമായും ഉപയോഗിക്കുന്നതെങ്കിലും പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ പ്രധാന ഭാഗവുമെത്തുന്നത് കൽക്കരി വൈദ്യുതിയിൽ നിന്നാണ്. അതുകൊണ്ടു തന്നെ കൽക്കരി ഒഴിവാക്കി കേരളത്തിനും നിലവിൽ ചിന്തിക്കാനാവില്ല. ഇതിനു പുറമേ 2030ൽ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജത്തിലേക്ക് മാറുമെന്ന ഇന്ത്യയുടെ പ്രഖ്യാപനവും നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ കൽക്കരി ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരികയേ മാർഗമുള്ളൂ.

∙ താപനിലയങ്ങളും 'സൗരോർജം' നൽകണം

ADVERTISEMENT

2025ൽ രാജ്യത്തെ താപനിലയങ്ങളിൽ നിന്നുള്ള 5,800 കോടി യൂണിറ്റ് വൈദ്യുതി സൗരോർജത്തിൽ നിന്നാക്കി മാറ്റണമെന്ന സുപ്രധാന നിർദേശമാണ് കേന്ദ്ര ഊർജ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഈ ആവശ്യം നിറവേറ്റുന്നതിനായി 30,000 മെഗാവാട്ട് സൗരോർജശേഷി സൃഷ്ടിക്കേണ്ടതുണ്ട്.

ഇതുവഴി 3.47 കോടി മെട്രിക് ടൺ കൽക്കരി ലാഭിക്കാനും 6.02 കോടി മെട്രിക് ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഒപ്പം രാജ്യം രണ്ടു വർഷമായി നേരിടുന്ന രൂക്ഷമായ കൽക്കരി പ്രതിസന്ധിക്കും വലിയ തോതിൽ പരിഹാരമാകും. താപനിലയങ്ങൾക്കു പുറമേ ജലവൈദ്യുതി നിലയങ്ങൾക്കും പുനരുപയോഗ ഊർജം ഒപ്പം ചേർത്ത് വിതരണം ചെയ്യാമെന്ന് കേന്ദ്രം പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ടാർഗറ്റിലും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചാൽ പവർ എക്സ്ചേഞ്ചിൽ കമ്പനികൾക്ക് വിൽക്കാം. 

ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ മഗധ് കൽക്കരി ഖനി (ചിത്രം: റോയിട്ടേഴ്സ്)

∙ 81 നിലയങ്ങൾക്ക് കൽക്കരി കുറയ്ക്കാൻ ടാർഗറ്റ്

സംസ്ഥാന, കേന്ദ്ര, സ്വകാര്യ നിയന്ത്രണത്തിലുള്ള 81 നിലയങ്ങൾക്ക് ഊർജമന്ത്രാലയം സൗരോർജ ടാർഗറ്റ് നൽകിക്കഴിഞ്ഞു. അടുത്ത വർഷം ഇതിൽ 20 ശതമാനവും 2024ൽ 35 ശതമാനവും 2025ൽ 45 ശതമാനവും പൂർത്തിയാക്കണം. വൈദ്യുതി വിൽക്കുമ്പോൾ താപനിലയങ്ങൾക്ക് പുനരുപയോഗ ഊർജവും ഒപ്പം നൽകാം. ഇതിനായി താപനിലയങ്ങൾ സ്വന്തമായി പുനരുപയോഗ ഊർജ സംവിധാനങ്ങൾ നിർമിക്കുകയോ ഓപ്പൺ ബിഡ് വഴി മറ്റ് കമ്പനികൾനിന്ന് വാങ്ങുകയോ ചെയ്യാം. താപവൈദ്യുതിയെ അപേക്ഷിച്ച് പുനരുപയോഗ ഊർജത്തിനു വില കുറവായതിനാൽ ഇതിലൂടെയുള്ള ലാഭം വിതരണക്കമ്പനികളും ഉൽപാദനകമ്പനികളും തമ്മിൽ നേർപകുതിയായി വീതിക്കാം. കൽക്കരി നിലയങ്ങൾ പ്രവർത്തിപ്പിക്കാവുന്ന ഏറ്റവും കുറഞ്ഞ ശേഷി 55 ശതമാനമാണ്. പുനരുപയോഗ ഊർജം എത്തുന്നതോടെ ഇത് 40 ശതമാനമായി കുറയ്ക്കാമെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.

ADVERTISEMENT

∙ കൽക്കരിക്ഷാമം: നേരിടാൻ പതിനെട്ട് അടവും

രണ്ടാം വർഷവും കൽക്കരിക്ഷാം തുടരുന്ന സാഹചര്യത്തിൽ, അടുത്ത കാലത്ത് കൽക്കരി താപനിലയങ്ങൾക്ക് കേന്ദ്രസർക്കാർ കർശന ഉപാധി വച്ചിരുന്നു. കൽക്കരിക്ഷാമമുള്ളതിനാൽ നിലവിൽ ആഭ്യന്തര വിപണിയിലെ കൽക്കരിക്കൊപ്പം ഇറക്കുമതി ചെയ്ത കൽക്കരി കൂടി ചേർത്താണ് (ബ്ലെൻഡിങ്) ഉൽപ്പാദനം. സർക്കാർ പല തവണ ഉത്തരവിട്ടിട്ടും രാജ്യാന്തര വിപണിയിലെ വില കൂടുതലായതിനാൽ മിക്ക താപനിലയങ്ങളും കൽക്കരി ഇറക്കുമതി ചെയ്യുന്നില്ല. ഇതുമൂലം പലയിടത്തും ഉൽപാദനവും മുടങ്ങിയിരുന്നു.

കൽക്കരി (ഫയല്‍ ചിത്രം)

നിശ്ചിത സമയപരിധിക്കു മുൻപ് ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ചുതുടങ്ങിയില്ലെങ്കിൽ ആഭ്യന്തരവിപണയിൽ നിന്നുള്ള കൽക്കരിയുടെ വിഹിതം 5 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. നിലവിൽ 10 ശതമാനമാണ് നിലയങ്ങൾ ഇറക്കുമതി ചെയ്യേണ്ടത്. സമയക്രമം പാലിച്ചില്ലെങ്കിൽ ഒക്ടോബർ വരെ 15 ശതമാനം ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് കമ്പനികൾക്ക് ചെലവ് വർധിപ്പിക്കും.

ഊർജ പ്രതിസന്ധിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് എല്ലാ താപനിലയങ്ങളിലും ഈ മാസം അവസാനത്തോടെ 18 ദിവസത്തെ കൽക്കരി സ്റ്റോക്ക് എങ്കിലും ഉറപ്പാക്കണമെന്നാണ് കേന്ദ്ര കൽക്കരി മന്ത്രാലയം കഴിഞ്ഞ വർഷം നൽകിയ നിർദേശം. എന്നാലിതു പാലിക്കപ്പെട്ടില്ല. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ 34–ാം താരിഫ് റെഗുലേഷൻ അനുസരിച്ച് ഖനികൾക്ക് സമീപമുള്ള താപവൈദ്യുതി നിലയങ്ങൾ (പിറ്റ്ഹെഡ്) 10 ദിവസത്തേക്കും അകലെയുള്ളവ (നോൺ–പിറ്റ്‍ഹെഡ്) 20 ദിവസത്തേക്കും വേണ്ട കൽക്കരി സൂക്ഷിക്കണമെന്നാണ് ചട്ടം.

ADVERTISEMENT

∙ അസാധാരണ നിയമവും പ്രയോഗിച്ചു

രാജ്യത്തെ വൻ വൈദ്യുതിക്ഷാമത്തെ നേരിടാനായി അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന നിയമവും കേന്ദ്രസർക്കാർ അടുത്തിടെ പ്രയോഗിച്ചു. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്ന രാജ്യത്തെ 13 താപനിലയങ്ങളും പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാനായിരുന്നു നിർദേശം.

രാജ്യസുരക്ഷയ്ക്കു ഭീഷണി, ക്രമസമാധാനലംഘനം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ ഉൽപാദന കമ്പനികളോട് കേന്ദ്രനിർദേശം അനുസരിച്ച് പ്രവർത്തിക്കാൻ നിർദേശിക്കുന്നതാണ് വൈദ്യുതി നിയമത്തിലെ 11–ാം വകുപ്പ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന എല്ലാ കമ്പനികളും 10 ശതമാനമെങ്കിലും കൽക്കരി ഇറക്കുമതി ചെയ്യാനും നിർദേശമുണ്ടായി. ആശങ്കാജനകമായ തരത്തിലാണ് താപനിലയങ്ങളിലെ കൽക്കരി ശേഖരം കുറയുന്നതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് വൻ തോതിൽ വില വർധിച്ചതുമൂലം ആഭ്യന്തര വിപണയിലെ കൽക്കരിയെ താപനിലയങ്ങൾ കൂടുതലായി ആശ്രയിച്ചുപോന്നു. ആഭ്യന്തര കൽക്കരി ഉൽപാദനം വർധിച്ചെങ്കിലും വൈദ്യുതി ആവശ്യകതയിൽ ഒറ്റയടിക്കുണ്ടായ വർധന നിറവേറ്റാൻ ഇതു പര്യാപ്തമായിരുന്നില്ല. എല്ലാ കൽക്കരിനിലയങ്ങളും ഇറക്കുമതി ചെയ്യുന്ന കൽക്കരി കൂടി ഉപയോഗിക്കണമെന്ന് (ബ്ലെൻഡിങ്) പലതവണ നിർദേശിച്ചിരുന്നെങ്കിലും ഉയർന്ന വില തടസ്സമായി.

നിലവിലെ പവർ പർച്ചേസ് എഗ്രിമെന്റ് അനുസരിച്ച് കൽക്കരിയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന്റെ ബാധ്യത സംസ്ഥാനങ്ങളോ വിതരണക്കമ്പനികളോ ഏറ്റെടുക്കാറില്ല. ഒക്ടോബർ 31 വരെ ഈ ബാധ്യത വൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങൾക്കു കൈമാറാനാണ് നിർദേശം. മിച്ചമുള്ള വൈദ്യുതി ഈ നിലയങ്ങൾ പവർ എക്സ്ചേഞ്ചിലേക്ക് കൈമാറണമെന്നും നിർദേശമുണ്ട്. ഈ നിരക്ക് തീരുമാനിക്കാൻ സമിതിയെ നിയോഗിക്കും. 15 ദിവസത്തിലൊരിക്കൽ നിരക്ക് പുനഃപരിശോധിക്കും.

അഹമ്മദാബാദിലെ കങ്കരിയ റെയിൽവേ യാർഡിൽ നിന്ന് ട്രക്കിലേക്ക് കൽക്കരി കയറ്റുന്നു. (Photo: AFP PHOTO / Sam PANTHAKY)

∙ വിതരണകമ്പനികളുടെ വയറ്റത്തടിക്കുമോ ഗ്രീൻ ഓപ്പൺ ആക്സസ്?

കൽക്കരി ആശ്രയത്വം കുറയ്ക്കാനുള്ള മറ്റൊരു നിർണായക ചുവടുവയ്പ്പാണ് ഗ്രീൻ എനർജി ഓപ്പൺ ആക്സസ്. കെഎസ്ഇബി പോലെ അതത് പ്രദേശങ്ങളിലെ വിതരണക്കമ്പനികളിൽ നിന്നല്ലാത്ത വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്ക് പൊതുവിപണിയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഹരിത ഊർജം വാങ്ങാനുള്ള വ്യവസ്ഥകളാണ് കേന്ദ്രം കഴിഞ്ഞ ദിവസം ഉദാരമാക്കിയത്. ഗ്രീൻ എനർജി ഓപ്പൺ ആക്സസ് വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്നതോടെ കെഎസ്ബിഇ അടക്കമുള്ള കമ്പനികൾക്ക് വലിയ തോതിൽ വ്യാവസായിക, വാണിജ്യ ഉപയോക്താക്കളെ നഷ്ടമായേക്കും.

നിലവിൽ 1,000 കിലോവാട്ട് ആവശ്യകതയുള്ള (കണക്റ്റഡ് ലോഡ്) കമ്പനികൾക്കാണ് പൊതുവിപണിയിൽനിന്ന് വൈദ്യുതി വാങ്ങാവുന്നത്. ഹരിത ഊർജം വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഇത് 100 കിലോവാട്ട് ആയി കുറച്ചു. 

ഫയൽ ചിത്രം

കേരളത്തിൽ വലിയൊരു ശതമാനം വാണിജ്യ, വ്യവസായ ഉപയോക്താക്കളും ഇതിൽപ്പെടുന്നതാണ്. കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങാമെന്നു വന്നാൽ കെഎസ്ഇബിയിന്മേലുള്ള ആശ്രയത്വം കുറയുമെന്നാണ് ആശങ്ക. ഗ്രീൻ ഓപ്പൺ ആക്സസ് അനുമതി നൽകുന്ന കമ്മിഷന് ഒരു ഉപയോക്താവ് അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം അനുമതി നൽകിയിരിക്കണം. കേരളത്തിൽ നിലവിൽ 20 കമ്പനികളാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. 54 അപേക്ഷകളാണ് പരിഗണനയിലുള്ളത്.

ഉപയോക്താക്കളാണ് നമുക്ക് മുഖ്യം, വിതരണകമ്പനികളല്ല എന്നാണ് കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിങ്ങിന്റെ പക്ഷം. മികച്ച സേവനവും നിരക്കും ലഭ്യമാക്കാനായില്ലെങ്കിൽ വിതരണക്കമ്പനികൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് കഴിഞ്ഞ ആഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കെഎസ്ഇബിയുടെ പ്രതികണം വ്യത്യസ്തമാണ്. നിലവിൽ കെഎസ്ഇബിക്ക് ഏകദേശം 16,000 കോടി രൂപയാണ് വരുമാനമെങ്കിൽ കേരളത്തിൽ 200 കോടിയാണ് ഓപ്പൺ ആക്സസ് വഴി ലഭിക്കാതെ പോകുന്നത്. വ്യവസ്ഥകൾ ഉദാരമാക്കിയതുവഴി കൂടുതൽ വാണിജ്യ ഉപയോക്താക്കൾ പോകുകയും, ഏകദേശം 1,000 കോടിയുടെ കുറവുണ്ടാകുകയും ചെയ്യുന്ന സ്ഥിതിയും വന്നാൽ കെഎസ്ഇബിയെ സാരമായി ബാധിക്കുമെന്നാണ് സിഎംഡി തന്നെ പറയുന്നത്.

സമീപത്തുള്ള വിതരണകമ്പനിയിൽ നിന്നല്ലാതെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ എവിടുന്നും സ്ഥാപനങ്ങൾക്ക് വൈദ്യുതി നേരിട്ടു വാങ്ങാനുള്ള അവസരമാണ് ഓപ്പൺ ആക്സസ്. ഇതാണ് ഹരിത ഊർജത്തിനും ബാധകമാക്കുന്നത്. ഒരു സ്ഥാപനത്തിന് മറ്റൊരു സംസ്ഥാനത്ത് സോളർ പ്ലാന്റോ കാറ്റാടിപ്പാടമോ ഉണ്ടെങ്കിൽ അവിടെനിന്ന് വൈദ്യുതി കേരളത്തിലെത്തിക്കാം. ബോർഡുകളുടെ ലൈനുകൾ ഉപയോഗിക്കുന്നതിന് നിശ്ചിത തുക നൽകണം. സ്വന്തമായി ഹരിത ഊർജ പ്ലാന്റ് ഇല്ലെങ്കിലും ഇന്ത്യയിൽ എവിടെയും അത് ഉൽപാദിപ്പിക്കുന്ന കമ്പനികളിൽനിന്നു നേരിട്ടു വാങ്ങാം. സർചാർജിന്റെ 50 ശതമാനത്തിനു മുകളിൽ അടുത്ത 12 വർഷത്തേക്ക് വർധിപ്പിക്കാൻ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ. മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ വാങ്ങുന്ന ഉപയോക്താക്കളെങ്കിൽ സർചാർജും അഡീഷനൽ ചാർജും നൽകേണ്ട. വൈദ്യുതിക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ, വ്യവസായങ്ങൾ ഹരിത ഊർജം കൂടുതലായി ഉപയോഗിച്ചാൽ കൽക്കരി വൈദ്യുതിയുടെ ആവശ്യകത കുറയുമെന്ന മെച്ചവുമുണ്ട്.

ജാർഖണ്ഡിലെ ഭുർകുന്ദയിലെ കൽക്കരി ഖനി. (Photo: AFP / Sauyma CHANDRA)

∙ ഓപ്പൺ ആക്സസ് എതിർക്കപ്പെടുന്നത് എന്തുകൊണ്ട്?

മുൻപ് തന്നെ പൊതുവിപണിയിൽനിന്നു വൈദ്യുതി വാങ്ങുന്നതു വഴി കോടികൾ ലാഭിക്കാൻ കഴിയുമെന്നു ബോധ്യമായതോടെ പല വ്യവസായങ്ങളും കെഎസ്ഇബി ഉൾപ്പെടെയുള്ള ബോർഡുകളുടെ വൈദ്യുതി വേണ്ടെന്നുവച്ചിരുന്നു. തങ്ങളെ മറികടന്ന് പൊതുവിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നത് വൻകിട ഉപഭോക്താക്കളെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന കാരണത്താൽ ഓപ്പൺ ആക്സസ് വാങ്ങൽ നിരുത്സാഹപ്പെടുത്താൻ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

ഹരിത ഊർജത്തിനു വില കുറവാണെന്നതിനാലും സ്ഥാപനങ്ങളുടെ മാനദണ്ഡം 100 കിലോവാട്ട് ആയി കുറച്ചതോടെയും ഒട്ടേറെ സ്ഥാപനങ്ങൾ ഈ സൗകര്യം ഉപയോഗിച്ചേക്കാം. ബോർഡുകൾ വ്യവസായ ആവശ്യകത അടക്കം കണക്കിലെടുത്താണ് ദീർഘകാല വൈദ്യുതി കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിലെ ഉപയോക്താക്കൾ പോകുന്നത് കെഎസ്ഇബിക്ക് നഷ്ടമുണ്ടാക്കും.

∙ വാണിജ്യ ഉപയോക്താക്കൾക്ക് 'ഹരിത ഊർജം' ആവശ്യപ്പെടാം

പൊതുവിപണിയിൽനിന്ന് വാങ്ങുന്നതിനു പുറമേ കുറഞ്ഞത് 100 കിലോവാട്ട് വൈദ്യുതി ആവശ്യകതയുള്ള വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്ക് ഇനി കെഎസ്ഇബി പോലെയുള്ള വിതരണക്കമ്പനികളിൽനിന്ന് 'ഹരിത ഊർജം' ആവശ്യപ്പെടാം. മൊത്തം ആവശ്യകത നിറവേറ്റാനോ നിശ്ചിത ശതമാനമായോ സൗരോർജം അടക്കമുള്ള പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ആവശ്യപ്പെടാം. ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വിതരണകമ്പനികൾ ഹരിതഊർജം കൂടുതലായി വാങ്ങുകയോ ഉൽപാദിപ്പിക്കുകയോ ചെയ്യേണ്ടി വരും. ഹരിത ഊർജത്തിന്റെ നിരക്ക് ഇതിനായി നിശ്ചയിക്കപ്പെടുന്ന കമ്മിഷൻ തീരുമാനിക്കും.

English Summary: Will India succeed in reducing coal dependency for electricity?