മൂന്നാം ലോക കേരള സഭ അവസാനിക്കുമ്പോൾ സിംപിളായ ഒരു ചോദ്യം: കേരളത്തിൽനിന്ന് എത്ര പ്രവാസികൾ വിദേശ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്? കൃത്യമായി അറിയില്ല എന്നാണ് സർക്കാരിന്റെ ഉത്തരം. പ്രവാസികൾക്കായി മുഖ്യമന്ത്രിക്കു കീഴിൽ നോർക്ക എന്ന പ്രത്യേക വകുപ്പും പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ലോക കേരള സഭയും ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും സർക്കാരിന്റെ കയ്യിൽ എന്തുകൊണ്ടാണ് പ്രവാസികളുടെ കൃത്യമായ കണക്കില്ലാത്തത്?

മൂന്നാം ലോക കേരള സഭ അവസാനിക്കുമ്പോൾ സിംപിളായ ഒരു ചോദ്യം: കേരളത്തിൽനിന്ന് എത്ര പ്രവാസികൾ വിദേശ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്? കൃത്യമായി അറിയില്ല എന്നാണ് സർക്കാരിന്റെ ഉത്തരം. പ്രവാസികൾക്കായി മുഖ്യമന്ത്രിക്കു കീഴിൽ നോർക്ക എന്ന പ്രത്യേക വകുപ്പും പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ലോക കേരള സഭയും ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും സർക്കാരിന്റെ കയ്യിൽ എന്തുകൊണ്ടാണ് പ്രവാസികളുടെ കൃത്യമായ കണക്കില്ലാത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാം ലോക കേരള സഭ അവസാനിക്കുമ്പോൾ സിംപിളായ ഒരു ചോദ്യം: കേരളത്തിൽനിന്ന് എത്ര പ്രവാസികൾ വിദേശ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്? കൃത്യമായി അറിയില്ല എന്നാണ് സർക്കാരിന്റെ ഉത്തരം. പ്രവാസികൾക്കായി മുഖ്യമന്ത്രിക്കു കീഴിൽ നോർക്ക എന്ന പ്രത്യേക വകുപ്പും പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ലോക കേരള സഭയും ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും സർക്കാരിന്റെ കയ്യിൽ എന്തുകൊണ്ടാണ് പ്രവാസികളുടെ കൃത്യമായ കണക്കില്ലാത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 351 ഡെലിഗേറ്റുകൾ. മൂന്നു ദിവസം നീണ്ടു നിന്ന വമ്പൻ പരിപാടികളും ചർച്ചകളും. പ്രവാസി വിഐപികളുടെ പട. നാലു കോടി രൂപ ചെലവ്. തലസ്ഥാനത്ത് മൂന്നാം ലോക കേരള സഭ എല്ലാ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയും സംഘടിപ്പിച്ച് അവസാനിച്ചപ്പോൾ സിംപിളായ ഒരു ചോദ്യം: കേരളത്തിൽനിന്ന് എത്ര പ്രവാസികൾ വിദേശ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്? കൃത്യമായി അറിയില്ല എന്നാണ് സർക്കാരിന്റെ ഉത്തരം. പ്രവാസികൾക്കായി മുഖ്യമന്ത്രിക്കു കീഴിൽ നോർക്ക എന്ന പ്രത്യേക വകുപ്പും പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ലോക കേരള സഭയും ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും സർക്കാരിന്റെ കയ്യിൽ പ്രവാസികളുടെ കൃത്യമായ കണക്കില്ലാത്തതിനു കാരണം പലതാണ്. ലോക കേരള സഭയുടെ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച് സ്പീക്കർ എം.ബി.രാജേഷ് നടത്തിയ പ്രസംഗത്തിലെ വരികൾ ശ്രദ്ധിക്കൂ: ‘‘കേരളത്തിൽ പത്തിലൊരാൾ പ്രവാസിയാണ് എന്നാണ് കണക്ക്. മൂന്നരക്കോടി മലയാളികളിൽ 35 ലക്ഷം പേരാണ് പ്രവാസികൾ. പ്രവാസികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. കേന്ദ്ര സർക്കാരിന്റെ കൈവശവും അങ്ങിനെ ഒരു കണക്കില്ല. 1.8 കോടി ഇന്ത്യക്കാർ പ്രവാസികളാണെന്നാണ് നിഗമനം. മൈഗ്രേഷൻ സർവേ പ്രകാരം 13 ലക്ഷം  പ്രവാസികൾ കോവിഡ് പ്രതിസന്ധിക്കു മുൻപ് കേരളത്തിലേയ്ക്കു തിരിച്ചെത്തി. കോവിഡിനു ശേഷം നോർക്ക റൂട്സിന്റെ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത 17 ലക്ഷം പേരാണ് തിരിച്ചെത്തിയത്’’

തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. പ്രവാസികളിൽ നിന്ന് 8.2 കോടി ഡോളർ തുക കേരളത്തിലെത്തിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം പ്രവാസികൾക്ക് ലഭിച്ചിട്ടില്ല

ഇപ്പോൾ 40 മുതൽ 50 വയസ്സു വരെയുള്ളവരാണ് കേരളത്തിലേയ്ക്ക് ഏറ്റവുമധികം മടങ്ങിയെത്തുന്നതെങ്കിൽ സമീപ ഭാവിയിൽ 30 മുതൽ 40 വയസ്സിനിടയ്ക്കു പ്രായമുള്ള ഒട്ടേറെ പേർ തിരിച്ചെത്തുമെന്നും സംസ്ഥാന സർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ ഫലപ്രദമായി സർക്കാർ ഇടപെടേണ്ടത് മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തിലാണ്. കുടിയേറ്റ പ്രഭവ കേന്ദ്രങ്ങളായ രാജ്യങ്ങളിൽ ഇന്ത്യയാണ് ലോകത്ത് ഒന്നാമത്. 1.79 കോടി ഇന്ത്യക്കാർ പ്രവാസികളെന്നാണ് ഒൗദ്യോഗിക രേഖകളെങ്കിലും യഥാർഥ കണക്ക് ഇതിനേക്കാൾ എത്രയോ അധികമാണ്. കാരണം, കേന്ദ്ര സർക്കാരിന്റെ പക്കൽ ഉണ്ടായിരുന്ന കണക്കിനേക്കാൾ ഇരട്ടി പേരാണ് യുക്രെയ്ൻ പ്രതിസന്ധി വന്നപ്പോൾ ഇന്ത്യയിലേയ്ക്കു തിരിച്ചെത്തിയത്. 

കോവിഡ്‌ നാളുകളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസികൾ. ചിത്രം: മനോരമ
ADVERTISEMENT

കോവിഡ് പ്രതിസന്ധിയിൽപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാൻ നടത്തിയ വന്ദേ ഭാരത് ഉദ്യമത്തിലും കണക്കിന്റെ അഭാവം വെളിപ്പെട്ടു. സർക്കാരിന്റെ കണക്കിൽ ഉണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് പേരാണ് പല രാജ്യങ്ങളിലുംനിന്ന് ഇന്ത്യയിലേയ്ക്കു തിരിച്ചെത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ വിഭാഗം 2020ൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഇന്ത്യയ്ക്കു പിന്നിലാണ് കുടിയേറ്റത്തിനു പേരു കേട്ട രാജ്യമായ മെക്സിക്കോ പോലും (1.12 കോടി). പിന്നാലെ റഷ്യ (1.08 കോടി), ചൈന (1.05 കോടി), സിറിയ (0.85 കോടി) എന്നീ രാജ്യങ്ങളാണ്. ലോകത്ത് ഏറ്റവുമധികം വിദേശ പണം സ്വീകരിക്കുന്ന രാജ്യവും ഇന്ത്യയാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴിയാണ് ഇന്ത്യ–യുഎഇ. 35 ലക്ഷത്തിലേറെപ്പേരാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് തൊഴിൽ തേടിപ്പോയി അവിടെ കഴിയുന്നത്. സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയായി കണക്കാക്കുന്നു. 

∙ എവിടെ പ്രവാസികളുടെ ഉന്നമനത്തിനായുള്ള നിയമം? 

സംസ്ഥാനത്തിനു പുറത്ത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോൽസാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനുമുള്ള പൊതുവേദി എന്ന നിലയിലാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക കേരള സഭ രൂപീകരിച്ചത്. 351 അംഗ സഭയിൽ കേരളത്തിലെ എംഎൽഎമാർ, എംപിമാർ, സർക്കാർ നാമനിർദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവരാണുള്ളത്. 

അംഗങ്ങളെ കൂടാതെ വിവിധ മേലഖലകളിൽ പ്രാഗൽഭ്യം നേടിയ പ്രവാസി കേരളീയരെക്കൂടി പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കുന്നുണ്ട്. മൂന്നാം ലോക കേരള സഭയിൽ കുറഞ്ഞത് 65 രാജ്യങ്ങളുടെയും 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യമുണ്ടായെന്ന് സംഘാടകർ അവകാശപ്പെടുന്നു. 20 ശതമാനത്തോളം വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. സഭാ നിയമപ്രകാരം മൂന്നിലൊന്ന് അംഗങ്ങളെ നിശ്ചിത കാലയളവു കഴിഞ്ഞ് ഒഴിവാക്കും. പകരം പുതിയ അംഗങ്ങൾ വരും. ലോകകേരള സഭയുടെ ആദ്യ സമ്മേളനം 2018 ജനുവരി 12, 13 തിയതികളിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ ചേർന്നു. രണ്ടാം ലോക കേരള സഭ 2020 ജനുവരി 1, 2, 3 തീയതികളിൽ നടന്നു. 

കേരള നിയമസഭ
ADVERTISEMENT

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണയില്‍ വരേണ്ട 209 ശുപാര്‍ശകള്‍ ലോക കേരള സഭയിൽ ഉയർന്നിരുന്നു. പ്രായോഗികമല്ലാത്തതും ആവര്‍ത്തന സ്വഭാവമുള്ളതുമായ ശുപാര്‍ശകൾ ഒഴിവാക്കിയപ്പോൾ ബാക്കി 156 ആയി. ഇതിന്മേൽ തുടർ നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതേയുള്ളൂ. രണ്ടാം കേരള സഭയിൽ ഏറ്റവുമധികം ചർച്ചയായതാണ് പ്രവാസികളുടെ ഉന്നമനത്തിനായി ഒരു നിയമം കൊണ്ടു വരാനുള്ള തീരുമാനം. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബിൽ ലോക കേരള സഭയിൽ അവതരിപ്പിച്ചതാണ് എതിർപ്പുകൾക്കു കാരണമായത്. എന്നാൽ, തീരുമാനവുമായി സർക്കാർ മുന്നോട്ടു പോയെങ്കിലും വർഷം രണ്ടു കഴിഞ്ഞിട്ടും നിയമസഭയിൽ ബിൽ അവതരിപ്പിച്ചു പാസാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. 

∙ പ്രവാസികൾ പറയുന്നു: പ്രശ്നങ്ങളും പരിഹാരങ്ങളും 

ജൂൺ 18ന് അവസാനിച്ച മൂന്നാം ലോക കേരള സഭയിൽ ആദ്യ ദിവസം ഉയർന്നുപ്രധാന നിർദേശങ്ങൾ ഇവയാണ്: 

1) കെയർ ഹോം മേഖലയിലെ വ്യവസായ സാധ്യതകൾ കേരളം  ഉപയോഗപ്പെടുത്തണമെന്ന് കാനഡയിൽ നിന്നുള്ള പ്രതിനിധികൾ നിർദേശിച്ചു. വയോജനങ്ങൾക്ക് കരുതലും ഒപ്പം ഒട്ടേറെ തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന മേഖലയാണിത്. 

ADVERTISEMENT

2) ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. സുസ്ഥിര വികസനത്തെ സാധ്യമാക്കുന്ന ഈ ആശയത്തിലാണ് ലോക രാജ്യങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളവും ഈ മേഖലയിലെ പുത്തൻ സാധ്യതകളിലേക്ക് വരേണ്ടതുണ്ട്. 

3) മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നിലവിലുള്ള വ്യവസായങ്ങൾ മിക്കതും. എന്നാൽ സിംഗപ്പൂർ, മലേഷ്യ പോലുള്ള രാജ്യങ്ങളിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.

4) പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിങ് കമ്മിറ്റികൾ വേണം. 

5) ജോലിയിടങ്ങളിൽ തന്നെ പ്രവാസികൾക്കു സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന രീതി വേണം. തിരികെയെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള നടപടികൾ ലഘൂകരിക്കണം. 

6) പ്രവാസികൾക്ക് ഉൽപാദന വിതരണ വിപണന സംഘങ്ങളിൽ അംഗങ്ങളാകാൻ അവസരം ഒരുക്കണം. പ്രവാസി ക്ഷേമനിധി ബോർഡിൽ സർക്കാർ വിഹിതം 20 ശതമാനമായി വർധിപ്പിക്കണം. 

7) ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തു സംഭവിക്കുന്ന മാറ്റങ്ങളെ യഥാസമയം വിലയിരുത്തി മുന്നോട്ടു പോയാലേ  ഭാവിയിലെ തൊഴിലവസരങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. 

8) ഡിജിറ്റൽ, ഊർജമേഖലകളിലാണ് വരും വർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുണ്ടാവുക. ലോകത്ത് തൊഴിൽ നഷ്ടപ്പെടുന്നതിനേക്കാളേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. 

9) ജപ്പാനിൽ ലഭ്യമായ തൊഴിലവസരങ്ങളിൽ കൂടുതൽ മലയാളികൾക്ക്  പ്രാധാന്യം നൽകുന്നതിനായി പ്രത്യേക കേരള ഡെസ്‌ക്  രൂപീകരിക്കണം. 

10) കാർഷിക ഉൽപന്നങ്ങളെ സംസ്‌കരിച്ച് പുതിയ ഉൽപന്നങ്ങൾ തയാറാക്കി വിദേശ വിപണിയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്ന വിയറ്റ്‌നാം മാതൃക കേരളത്തിനും സ്വീകരിക്കാവുന്നതാണ്. 

കോവിഡ്‌കാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസികളെ കാത്ത് ആരോഗ്യ പ്രവർത്തകർ. ഫയൽ ചിത്രം: മനോരമ

11) തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. പ്രവാസികളിൽ നിന്ന് 8.2 കോടി ഡോളർ തുക കേരളത്തിലെത്തിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം പ്രവാസികൾക്ക് ലഭിച്ചിട്ടില്ല. 

12) കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കണം. പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കാം. കോവിഡ് കാരണം മടങ്ങിയെത്തിയവർക്കുള്ള ‘പ്രവാസിഭദ്രത’ വായ്പ എല്ലാ പ്രവാസികൾക്കും ലഭ്യമാക്കണം. പ്രവാസി വായ്പ 60 വയസ്സു കഴിഞ്ഞവർക്കും നൽകണം.  

13) ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കായി സ്റ്റാൻഡിങ് കമ്മിറ്റി വേണം. പാസ്പോർട്ട് ഫീസിനത്തിൽ നൽകുന്ന തുകയിൽനിന്നും ഇൻസെന്റിവ് നൽകാനുള്ള പണം കണ്ടെത്താം. 

14) വിദേശത്ത് ജോലിക്കു പോകുന്നവരുടെ കണക്ക് ഫിലിപ്പീൻസ് മാതൃകയിൽ വിസ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സൂക്ഷിക്കണം. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് നൽകണം. പ്രവാസി പുനരധിവാസ ബോർഡ് രൂപീകരിക്കണം. 

15) വിദേശത്ത് ജോലി ചെയ്യുന്ന പലരെയും കാരണമില്ലാതെ പിരിച്ചുവിടുകയും വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ നോർക്ക റൂട്സും എംബസികളും ഫലപ്രദമായി ഇടപെടണം. 

16) സാധാരണക്കാരായ പ്രവാസികൾക്ക് 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് അനുവദിക്കണം. ജോലി നഷ്ടപെടുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം. 

17) ഇന്ത്യൻ എംബസി ഇല്ലാത്ത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണം. മൃതദേഹങ്ങൾ കാലതാമസം കൂടാതെ നാട്ടിൽ എത്തിക്കാൻ സംവിധാനം ഒരുക്കണം. 

18) സ്വിഫ്റ്റ് പോലുള്ള സർവീസുകൾ വിവിധ സംസ്ഥാനങ്ങളിലേക്കു ദീർഘിപ്പിക്കണം. യാത്രാക്ലേശം പരിഹരിക്കാനുതകുന്ന ട്രെയിൻ സർവീസുകളുടെ പട്ടിക തയാറാക്കി കേന്ദ്ര സർക്കാരിനു കൈമാറണം. 

19) തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരിൽ അർഹരായവരെ ലൈഫ്  ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണം. പുതിയ തൊഴിൽ കണ്ടെത്തുന്നതിന് അവസരവും പരിശീലനവും നൽകണം. ഒറ്റയ്ക്കു താമസിക്കുന്നവർ മരിച്ചാൽ സമ്പാദ്യം ബന്ധുക്കൾക്ക് എത്തിച്ചു കൊടുക്കാൻ നോർക്ക ഇടപെടണം. 

ലോക കേരള സഭയുടെ സദസ്സിൽനിന്ന്. ചിത്രം: മനോരമ

20) അനാഥാലയങ്ങളിൽ എത്തുന്നവരെ പിന്നീടാരും തിരിഞ്ഞു നോക്കാതെ മക്കളുമായുള്ള ബന്ധം തന്നെ വിട്ടു പോകുന്ന അവസ്ഥയാണ്. ഇവർക്ക് നാട്ടിൽ തിരികെയെത്തി സ്വസ്ഥമായി ജീവിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ  മുൻകൈ എടുക്കണം. 

21) കാനഡ പോലുളള രാജ്യങ്ങളിൽ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്കായി ബുക്ക് ചെയ്ത് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. അതിനാൽ പലരും ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തുന്നു. ഇവർക്ക് ഇൻഷുറൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. 

22) ആറു ലക്ഷത്തിനടുത്ത് മലയാളികൾ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുണ്ട്. ഇവരുടെ നാട്ടിലെ ഭൂസ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകുന്ന അവസ്ഥയാണിപ്പോൾ. തിരിച്ചെത്തുമ്പോൾ പലർക്കും സമീപവാസികളുമായി കേസ് നടത്തേണ്ട അവസ്ഥയാണ്. വാടകയ്ക്ക് നൽകുന്ന ഭൂമി പോലും തിരിച്ചു കിട്ടുന്നില്ല. പ്രവാസികളുടെ ഭൂസ്വത്തിന് ഉറപ്പു നൽകുന്ന വ്യക്തമായ നിയമം വേണം. 

23) ആയുർവേദത്തിന് പുറമേ അലോപ്പതിയിലും കേരളത്തിലെ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ആഫ്രിക്കയിലെ ടാൻസാനിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് സമ്പന്നരായ ആളുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലാണ് ചികിത്സ തേടുന്നത്. അവരെ കേരളത്തിലേക്ക് ആകർഷിക്കണം. 

24) ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളെ എൻആർഐ ക്വാട്ടയിൽ ഉൾപ്പെടുത്തുന്നതു കാരണം വലിയ ഫീസ് കൊടുക്കേണ്ടി വരുന്നു. അതിനാൽ ആഫ്രിക്കൻ ക്വാട്ട അനുവദിക്കണം. 

25) ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും വജ്രം ഖനനം ചെയ്യുന്നു. അവ മറ്റ് സംസ്‌കരണ കാര്യങ്ങൾക്കായി ഗുജറാത്തിലെ സൂറത്ത് പോലെയുള്ള സ്ഥലങ്ങളിലാണ് എത്തിക്കുന്നത്. കേരളത്തിൽ ഈ മേഖലയിലുള്ള തൊഴിലാളികൾക്ക് ശരിയായ പരിശീലനം നൽകിയാൽ വലിയ ജോലി സാധ്യതയാണ് ഉള്ളത്. തൃശൂരിൽ ഒട്ടേറെ പേർ വൈരക്കല്ല് പോളിഷ് ജോലികൾ ചെയ്യുന്നവരാണ്. ഇവർക്ക് കെ–സ്‌കിൽ പദ്ധതി വഴി നൈപുണ്യ പരിശീലനം നൽകി ആഫ്രിക്കൻ രാജ്യങ്ങളിലെ ജോലിക്കായി ഒരുക്കാം. 

26) ചില നാടുകളിൽ ഗ്രാമങ്ങളെയും സ്ഥാപനങ്ങളെയും ഏറ്റെടുക്കുന്നതു പോലെ പ്രവാസി സംഘടനകൾക്ക് ‘അഡോപ്റ്റ് എ ആർട്ട് ഫോം’ എന്ന സംവിധാനം നടപ്പിലാക്കാൻ സാധിച്ചാൽ കേരളത്തിന്റെ പരമ്പരാഗത കലാമേഖലയെ നശിക്കാതെ കൈപിടിച്ചുയർത്താൻ കഴിയും. 

27) മാതൃഭാഷാ സ്‌നേഹം പ്രവാസികളിൽ വളർത്തുന്നതിൽ മലയാളം മിഷൻ നിർണായക പങ്കാണ് വഹിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് മാതൃകയിൽ അടിസ്ഥാന ഭാഷാ ക്ലാസുകൾ ആകർഷകമായി തയാറാക്കിയാൽ നല്ല സ്വീകാര്യത ലഭിക്കും.

English Summary: What is the use of Loka Kerala Sabha for Pravasi Malayalis? An Analysis