തിരുവനന്തപുരം∙ മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവച്ച രോഗി മരിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു ഡോക്ടർമാർ. രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നു നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയെ വീട്ടില്‍നിന്ന് എത്തിക്കുകയായിരുന്നു. ....Death, Veena George

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവച്ച രോഗി മരിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു ഡോക്ടർമാർ. രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നു നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയെ വീട്ടില്‍നിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണകാരണമെന്നും അവര്‍ വിശദീകരിച്ചു.

സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തരയോഗം വിളിച്ചു. മെഡിക്കൽ കോളജ് അധികൃതരെ ഓഫിസിലേക്കു വിളിപ്പിച്ചു. അന്വേഷണത്തിനു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നേരത്തെ, ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ADVERTISEMENT

∙ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ്

അതേസമയം, രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വൃക്ക തകരാറിലായ രോഗിക്ക് എറണാകുളത്ത് മസ്തിഷ്‌കമരണം സംഭവിച്ച ആളുടെ വൃക്കയുമായി കൃത്യ സമയത്ത് തന്നെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. ഇതിന് പിന്നാലെ രോഗി മരിച്ചു.

ADVERTISEMENT

നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കു വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യൂരിറ്റി അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയറ്ററിന് മുന്നിലെ കാത്തുനില്‍പ്പും കാരണം വിലയേറിയ പത്ത് മിനിറ്റ് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടത്.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞുമാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ADVERTISEMENT

English Summary: Kidney Transplant Death: Explanation of Doctors