കൊച്ചി∙ രാജ്യാന്തര യോഗാ ദിനം രാജ്യവ്യാപകമായി വിപുലമായി ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസുരുവിലാണ് യോഗാദിനാചരണത്തിന്റെ ഭാഗമായത്. രാജ്യാന്തര യോഗ ദിനം 2022ന്റെ പ്രമേയം ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ്... Yoga Day Photo Feature, International Yoga Day 2022, Photos, Yoga Day Photos, Photo Gallery Yoga Day, Yoga 2022, Narendra Modi Yoga

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യാന്തര യോഗാ ദിനം രാജ്യവ്യാപകമായി വിപുലമായി ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസുരുവിലാണ് യോഗാദിനാചരണത്തിന്റെ ഭാഗമായത്. രാജ്യാന്തര യോഗ ദിനം 2022ന്റെ പ്രമേയം ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ്. കോവിഡ് -19 മഹാമാരിയിൽ, കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിൽ യോഗ മനുഷ്യരാശിയെ എങ്ങനെ സഹായിച്ചുവെന്നും കോവിഡിന് ശേഷമുള്ള ഉയർന്നുവരുന്ന ഭൗമ-രാഷ്ട്രീയ സാഹചര്യത്തിൽ അനുകമ്പ, ദയ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഐക്യബോധം വളർത്തുന്നതിൽ യോഗ വഹിക്കുന്ന പങ്കും ഇത് സൂചിപ്പിക്കുന്നു.

മൈസുരുവിൽ മൈസൂർ പാലസ് ഗ്രൗണ്ടിലെ യോഗാ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. (Photo - PIB)
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ യോഗാ ദിനാചരണത്തിൽനിന്ന്. ചിത്രം – ഇ.വി. ശ്രീകുമാർ ∙ മനോരമ

എല്ലാ വർഷവും ജൂൺ 21 രാജ്യാന്തര യോഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്ര സംഘടന തീരുമാനിച്ചത് 2014 ഡിസംബർ 14നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഈ ആശയത്തെ 175 രാജ്യങ്ങൾ പിന്തുണച്ചിരുന്നു.

രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി മിനിസ്ട്രി ഓഫ് ആയുഷ്, മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സിബിഎസ്ഇ എന്നിവ സംയുക്തമായി കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച യോഗാ ദിനാചരണ പരിപാടിയിൽ നിന്ന്. ചിത്രം: ഹരിലാൽ ∙ മനോരമ
ഡൽഹി ജന്തർ മന്ദിറിലെ യോഗാ ദിനാചരണം. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
ADVERTISEMENT

ഭാരതീയ ഋഷിവര്യന്മാർ മാനവരാശിക്കു നൽകിയ അമൂല്യ വരദാനമാണു യോഗ. മനുഷ്യന്റെ ആത്‌മീയവും ശാരീരികവുമായ കഴിവുകളെ ഉണർത്തി സുഖവും ശാന്തിയും കൈവരിക്കാൻ യോഗയും ധ്യാനവും പരിശീലിച്ചാൽ മതിയെന്ന് ഇന്നു ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്.

കോഴിക്കോട്ടെ യോഗാ ദിനാചരണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കുന്നു. ചിത്രം – സജീഷ് ശങ്കർ ∙ മനോരമ
തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ എൻസിസി സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽനിന്ന്. ചിത്രം – റസൽ ഷാഹുൽ ∙ മനോരമ

പതഞ്‌ജലി മഹർഷിയാണ് യോഗാദർശനത്തിന്റെ ആവിഷ്‌കർത്താവ്. അദ്ദേഹത്തിന്റെ ‘യോഗസൂത്രം’ എന്ന കൃതിയിലാണു യോഗയെപ്പറ്റി വിവരിക്കുന്നത്. സംസ്‌കൃത വ്യാകരണഭാഷ്യകാരനും കൂടിയായിരുന്ന പതഞ്‌ജലി പുഷ്യമിത്ര രാജാവിന്റെ (ബിസി 185–149) രാജസദസ്സിലെ അംഗമായിരുന്നു.

കൊല്ലം ബീച്ചിൽ എൻസിസിയുടെ നേതൃത്വത്തിൽ നടന്ന യോഗാ ദിനാചരണം. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ യോഗാ ദിനാചരണത്തിൽനിന്ന്. റിട്ട. ജനറൽ വി.കെ. സിങ് പങ്കെടുത്തു. ചിത്രം – ഇ.വി. ശ്രീകുമാർ∙ മനോരമ
ADVERTISEMENT

നിസ്സാര കാര്യങ്ങൾക്കുപോലും മുൻപിൻ നോക്കാതെ എടുത്തുചാടുന്നവരും തുടർന്നു വലിയ മാനസിക സംഘർഷമനുഭവിക്കുന്നവരുമാണു നമ്മളിൽ പലരും. ജീവിതസാഹചര്യങ്ങളിലും ജീവിത വീക്ഷണത്തിലും ആഹാരരീതിയിലുമൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് ഇതിനു കാരണം. ഇത്തരം അവസ്‌ഥകൾ അനാവശ്യമായ ആകുലതകൾക്കും രോഗങ്ങൾക്കും കാരണമാകുന്നു.

തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ എൻസിസി സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽനിന്ന്. ചിത്രം – റസൽ ഷാഹുൽ ∙ മനോരമ
തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ എൻസിസി സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽനിന്ന്. ചിത്രം – റസൽ ഷാഹുൽ ∙ മനോരമ

ഏതു പ്രതിസന്ധിയിലും പോസിറ്റീവ് ആയ നിലപാട് സ്വീകരിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു എന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഡൽഹി ജന്തർ മന്ദിറിലെ യോഗാ ദിനാചരണം. കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കുന്നു. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ യോഗാ ദിനാചരണത്തിൽനിന്ന്. റിട്ട. ജനറൽ വി.കെ. സിങ് പങ്കെടുത്തു. ചിത്രം – ഇ.വി. ശ്രീകുമാർ ∙ മനോരമ
ADVERTISEMENT

ദീർഘമായി ശ്വാസമെടുക്കുമ്പോൾ തലച്ചോറിലേക്കു കൂടുതൽ ഓക്‌സിജൻ എത്തുന്നു, ഇതു മാനസികസമ്മർദം കുറയ്‌ക്കും. പ്രാണായാമങ്ങൾ ചിട്ടപ്പെടുത്തിയത് ഈ നിരീക്ഷണങ്ങളിൽനിന്നാണ്.

കോഴിക്കോട് എസ്.കെ. പൊറ്റക്കാട് ഹാൾ പുതിയറയിൽ നടത്തിയ രാജ്യാന്തര യോഗ ദിനാചരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുത്തു. ചിത്രം – സജീഷ് ശങ്കർ ∙ മനോരമ
രാജ്യാന്തര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ചടങ്ങിൽ പൊലീസ് മേധാവി അനിൽകാന്ത് പങ്കെടുക്കുന്നു.

യോഗാസനങ്ങൾക്കൊപ്പം ആഹാരനിഷ്‌ഠകൂടി പുലർത്തിയാൽ മാനസിക സമ്മർദങ്ങളെ അതിജീവിക്കാനും നിയന്ത്രിക്കാനും കഴിയും. അതോടൊപ്പം ശരീരത്തിൽ അടിഞ്ഞുകൂടുന്ന ആന്തരികമാലിന്യങ്ങളെ നീക്കി ശുദ്ധിവരുത്താനും അങ്ങനെ ശരീരത്തെയും മനസ്സിനെയും വിമലീകരിക്കാനും നിത്യവുമുള്ള യോഗ സഹായകരമാകുന്നു. പേശികളുടെയും സന്ധികളുടെയും ആരോഗ്യം, ഹൃദയാരോഗ്യം, പ്രമേഹനിയന്ത്രണം, ചീത്ത കൊളസ്‌ട്രോളിന്റെ നിയന്ത്രണം, ശരീരഭാരം കുറയ്‌ക്കൽ എന്നിവയ്‌ക്കെല്ലാം യോഗ സഹായിക്കുന്നതിനാൽ ആരോഗ്യത്തിന്റെ ശാസ്‌ത്രമായാണു യോഗ അറിയപ്പെടുന്നത്. . ഇന്ത്യ ലോകത്തിനു പകർന്ന സവിശേഷമായ ആരോഗ്യസംരക്ഷണ പദ്ധതി കൂടിയാണ് യോഗ.

നെഹ്റു യുവ കേന്ദ്ര സംഘതന്‍ കേരള സോണിന്റെ സംസ്ഥാനതല രാജ്യാന്തര യോഗ ദിന ആഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രാജ് ഭവനില്‍ നടന്ന യോഗാഭ്യാസത്തില്‍ ഗവര്‍ണറും പങ്കെടുത്തു.
തിരുവനന്തപുരത്തെ യോഗാദിനാചരണത്തിൽ മന്ത്രി വീണ ജോർജ് പങ്കെടുത്തപ്പോൾ. ചിത്രം – മനോജ് ചേമഞ്ചേരി ∙ മനോരമ

English Summary: International Yoga Day - 2022 - Photo Feature