യഥാർഥ മാന്ദ്യം വന്നുകഴിഞ്ഞോ അതോ, ഇപ്പോൾ വിപണികളിൽ പ്രകടമാകുന്നത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ മാത്രമോ? എന്തായാലും സ്റ്റാഗ്ഫ്ലേഷൻ എന്നു വിളിക്കപ്പെടുന്ന ഒരു അപകടകരമായ ഘട്ടത്തിലേക്ക് ലോകം കടന്നുകഴിഞ്ഞുവെന്നതിൽ തർക്കമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണോ ഇത് ലോകത്തെ നയിക്കുന്നത്? സത്യത്തിൽ എന്താണ് മാന്ദ്യം, എങ്ങനെയാണത് അപകടകരമായ അവസ്ഥയിലേക്കെത്തുന്നത്? Global Recession

യഥാർഥ മാന്ദ്യം വന്നുകഴിഞ്ഞോ അതോ, ഇപ്പോൾ വിപണികളിൽ പ്രകടമാകുന്നത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ മാത്രമോ? എന്തായാലും സ്റ്റാഗ്ഫ്ലേഷൻ എന്നു വിളിക്കപ്പെടുന്ന ഒരു അപകടകരമായ ഘട്ടത്തിലേക്ക് ലോകം കടന്നുകഴിഞ്ഞുവെന്നതിൽ തർക്കമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണോ ഇത് ലോകത്തെ നയിക്കുന്നത്? സത്യത്തിൽ എന്താണ് മാന്ദ്യം, എങ്ങനെയാണത് അപകടകരമായ അവസ്ഥയിലേക്കെത്തുന്നത്? Global Recession

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യഥാർഥ മാന്ദ്യം വന്നുകഴിഞ്ഞോ അതോ, ഇപ്പോൾ വിപണികളിൽ പ്രകടമാകുന്നത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ മാത്രമോ? എന്തായാലും സ്റ്റാഗ്ഫ്ലേഷൻ എന്നു വിളിക്കപ്പെടുന്ന ഒരു അപകടകരമായ ഘട്ടത്തിലേക്ക് ലോകം കടന്നുകഴിഞ്ഞുവെന്നതിൽ തർക്കമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണോ ഇത് ലോകത്തെ നയിക്കുന്നത്? സത്യത്തിൽ എന്താണ് മാന്ദ്യം, എങ്ങനെയാണത് അപകടകരമായ അവസ്ഥയിലേക്കെത്തുന്നത്? Global Recession

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക മാന്ദ്യം ലോകത്തെയാകെ വിഴുങ്ങുന്നു എന്ന വാർത്തകൾ പരന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഉയർന്ന പണപ്പെരുപ്പ കണക്കുകൾ മാന്ദ്യത്തിന്റെ ഏറ്റവും പ്രകടമായ സൂചനയാണ്. 40 വർഷത്തെ ഉയർന്ന വിലപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ അടിക്കടി പലിശ നിരക്കുകൾ ഉയർത്തുകയാണ് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ചരിത്രപരമായ ഉയരത്തിലെത്തിയ പണപ്പെരുപ്പം യൂറോസോണിലുണ്ടാക്കുന്ന പ്രതിസന്ധിയും ചെറുതല്ല. ബ്രിട്ടനിലും സ്ഥിതി മറിച്ചല്ല. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും സെൻട്രൽ ബാങ്ക് ഓഫ് യൂറോപ്പും തുടർച്ചയായി പലിശ നിരക്കുകൾ ഉയർത്തുകയാണ്. എന്തിന്, ഇന്ത്യയിൽ പോലും രണ്ടു മാസത്തിനുള്ളിൽ ഏതാണ്ട് ഒരു ശതമാനത്തോളം പലിശ നിരക്കു കൂട്ടി. വരാൻപോകുന്ന മാന്ദ്യത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണോ അതോ മാന്ദ്യത്തിലാണോ ലോക സമ്പദ്‌വ്യവസ്ഥ എന്ന ചർച്ചകളാണ് ആഗോള സാമ്പത്തിക വിദഗ്ധർക്കിടയിൽ ഇപ്പോൾ നടക്കുന്നത്. യഥാർഥ മാന്ദ്യം വന്നുകഴിഞ്ഞോ അതോ, ഇപ്പോൾ വിപണികളിൽ പ്രകടമാകുന്നത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ മാത്രമോ?

എന്തായാലും സ്റ്റാഗ്ഫ്ലേഷൻ എന്നു വിളിക്കപ്പെടുന്ന ഒരു അപകടകരമായ ഘട്ടത്തിലേക്ക് ലോകം കടന്നുകഴിഞ്ഞുവെന്നതിൽ തർക്കമില്ല. ഉൽപാദനം വർധിക്കാതെ പണപ്പെരുപ്പമുണ്ടാകുന്ന ഘട്ടമാണ് സ്റ്റാഗ്ഫ്ലേഷൻ എന്നറിയപ്പെടുന്നത്. അതേസമയം മാന്ദ്യത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടാൻ 2022ലും 2023ലും അമേരിക്കയ്ക്കു കഴിയുമെന്നും പലിശ ഉയർത്തലാണ് ഈ ‘നാരോ എസ്കേപ്പിന്’ അവസരം നൽകുന്നതെന്നും ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് വ്യക്തമാക്കുന്നു. എന്താണ് ലോക സമ്പദ്‌വ്യവസ്ഥയ്ക്കു സംഭവിക്കുന്നത്? മാന്ദ്യത്തിലേക്കാണോ നമ്മുടെ യാത്ര? എങ്ങനെയാണ് മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് ലോകം തിരിച്ചറിയുക? ഇന്ത്യയെ അതെങ്ങനെ ബാധിക്കും?

ADVERTISEMENT

∙ ഇതു തന്നെയോ മാന്ദ്യം?

40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം, ഓഹരി, ബോണ്ട് വിപണികളിലെ തകർച്ച, തകർന്നടിയുന്ന ക്രിപ്റ്റോ കറൻസികൾ, വളരെ ഉയർന്ന അസംസ്കൃത എണ്ണവില, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം, അടിക്കടി പലിശ ഉയർത്തുന്ന കേന്ദ്ര ബാങ്കുകളുടെ നടപടികൾ മൂലമുണ്ടാകുന്ന ഉയർന്ന വായ്പാ നിരക്ക്, ഉയർന്ന തൊഴിലില്ലായ്മ നിരക്ക്... ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണെന്നുള്ളതിന് വളരെ പ്രത്യക്ഷമായ തെളിവുകളാണിവ. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിസങ്കീർണമായ സാഹചര്യം എന്നാണ് ലോക സമ്പദ്‌വ്യവസ്ഥ ഇന്നു കടന്നുപോകുന്ന ഇപ്പോഴത്തെ അവസ്ഥയെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകളിലൊന്നായ ഗോൾഡ്മാൻ സാക്സ് പ്രസിഡന്റ് ജോൺ വാൾഡ്രൺ വിശേഷിപ്പിച്ചത്.

എന്നാൽ മോർഗൻ സ്റ്റാൻലി സിഇഒ ജയിംസ് ഗോർമാൻ പറയുന്നത് ഇപ്പോഴുള്ളത് ചെറിയ മാന്ദ്യം (മൈനർ റിസഷൻ) മാത്രമാണെന്നാണ്. ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തൽ പ്രകാരം, വലിയ മാന്ദ്യത്തെ പ്രതിരോധിക്കാനാവുന്ന സ്ഥിതിയിലാണ് ലോകം. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ പോൾ ക്രൂഗ്‌മാൻ, പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലേക്ക് വളർച്ചാ നിരക്ക് കുറയുന്നതാണെന്നും ഇതൊരു മാന്ദ്യമായി കണക്കാക്കേണ്ടതില്ലെന്നും പറയുന്നു. 2008ലെ ആഗോള മാന്ദ്യത്തെ കൃത്യമായി പ്രവചിച്ചയാളാണ് പോൾ ക്രൂഗ്‌മാൻ. അമേരിക്കൻ ഫെഡറൽ റിസർവും പലിശ നിരക്കുകൾ ഉയർത്തിക്കൊണ്ട് ഇതേ അഭിപ്രായമാണു പങ്കുവയ്ക്കുന്നത്.

ഡിമാൻഡ് കുറയുന്നതു മൂലമുണ്ടായേക്കാവുന്ന വിലക്കുറവും അതുവഴി ഉണ്ടാകാവുന്ന പണപ്പെരുത്തത്തോത് കുറയലുമാണ് ഈ മാന്ദ്യത്തിന്റെ പോസിറ്റീവ് ആയ വശം. അതേസമയം പലിശ നിരക്ക് ഉയർത്തൽ അടക്കമുള്ള നടപടി തുടരുന്നതും വിപണിയിലെ പണലഭ്യത കുറയുന്നതുമെല്ലാം ഓഹരി വിപണികളിൽ വലിയ ഇടിവുണ്ടാക്കിയേക്കും.

വിലപ്പെരുപ്പവും പെട്ടെന്നുണ്ടായ വളർച്ചാ മുരടിപ്പും പലിശ ഉയർത്തലും വർഷാവസാനത്തോടെ ലോക സമ്പദ്‌വ്യവസ്ഥ ചെറിയ തോതിലുള്ള മാന്ദ്യത്തിലേക്കു കടക്കുമെന്നതിന്റെ സൂചനയാണെന്ന് സാമ്പത്തികകാര്യ കമ്പനി നൊമൂറയും മുന്നറിയിപ്പു നൽകുന്നു. ഒരു വർഷത്തിനുള്ളിൽ അമേരിക്ക മാന്ദ്യത്തിലേക്കു കടക്കുമെന്നുള്ള സാധ്യത 30 ശതമാനമെന്നാണ് ഗോൾഡ്മാൻ സാക്സ് പറയുന്നത്. കുറച്ചുനാൾ മുൻപു വരെ 15 ശതമാനം മാത്രമായിരുന്നു ഈ സാധ്യത. മോർഗൻ സ്റ്റാൻലിയുടെ പ്രവചനമനുസരിച്ച് മാന്ദ്യത്തിനുള്ള സാധ്യത 50 ശതമാനമാണ്. ഡ്യൂഷേ ബാങ്ക് 2023ൽ വലിയ മാന്ദ്യം പ്രവചിക്കുന്നുണ്ട്. അമേരിക്കയുടെ വളർച്ചയിൽ അര ശതമാനം ഇടിവ് 2023ൽ സംഭവിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് 2024ൽ 5.5 ശതമാനം കടക്കുമെന്നും ബാങ്ക് പ്രവചിക്കുന്നു.

ADVERTISEMENT

∙ ഐഎംഎഫ് പറയുന്നത്...

അതേസമയം ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പങ്കുവയ്ക്കുന്നത് വ്യത്യസ്തമായ അഭിപ്രായമാണ്. അമേരിക്കയുടെ സാമ്പത്തിക വളർച്ച മുരടിക്കുമെന്നും പക്ഷേ, 2022ലും 2023ലും ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാഹചര്യമില്ലെന്നും ഐഎംഎഫ് വിലയിരുത്തുന്നു. മാന്ദ്യത്തിലേക്കു പോകാതിരിക്കാനുള്ള കടമ്പകൾ അത്ര എളുപ്പമല്ലെന്നും ഐഎംഎഫ് പറയുന്നുണ്ട്. അടിസ്ഥാന നിരക്ക് 3.5 മുതൽ 4 വരെ ഉടനടി എത്തിക്കാനുള്ള ലക്ഷ്യത്തിലാണ് അമേരിക്കൻ ഫെഡറൽ റിസർവ്. പണലഭ്യത പരമാവധി കുറച്ച് പണപ്പെരുപ്പത്തെ മാസങ്ങൾക്കുള്ളിൽ വരുതിയിൽ കൊണ്ടുവരാനാണ് ഈ ശ്രമങ്ങൾ. 2022, 2023 വർഷങ്ങൾ അതീവ നിർണായകമാണെങ്കിലും മാന്ദ്യത്തെ പിടിച്ചുകെട്ടാനുള്ള നീക്കങ്ങൾ അത്ര ശക്തമായിത്തന്നെ മറുവശത്തു നടക്കുന്നുണ്ടെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ പറയുന്നു.

∙ ഗൂഗിളിനോട് ചോദിക്കുന്നവർ

റിസഷൻ (സാമ്പത്തിക മാന്ദ്യം) എന്ന വാക്ക് ഇപ്പോൾ ഗൂഗിളിൽ തിരയുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. അമേരിക്കയിൽ തുടങ്ങി ലോകത്താകെമാനം പടർന്നു പിടിക്കുന്ന മാന്ദ്യത്തെ പേടിയോടെ കാത്തിരിക്കുന്നവർ നിക്ഷേപകർ മാത്രമല്ല, സാധാരണക്കാരുമുണ്ട്. 2008ൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മൂക്കുംകുത്തി വീണ മാന്ദ്യത്തിന്റെ സമയത്തേതിനേക്കാൾ മാന്ദ്യവുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിവരങ്ങൾക്കുമായി ആളുകൾ ഗൂഗിളിനെ ഇപ്പോൾ ആശ്രയിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ മനസ്സിൽ മാന്ദ്യം എന്ന ചിന്തയുണ്ടാക്കുന്നത് ഫെഡറൽ റിസർവിന്റെ നടപടികളാണ്. ഇത്രയും വേഗത്തിൽ അമേരിക്ക പലിശ നിരക്ക് കൂട്ടുന്നത് 1981നു ശേഷം ഇതാദ്യമാണ്.1994നു ശേഷമുള്ള ഏറ്റവും വലിയ ഏകദിന പലിശ ഉയർത്തലാണ് ഫെഡ് കഴിഞ്ഞ ദിവസം നടത്തിയത്. മുക്കാൽ ശതമാനമാണ് ഒറ്റയടിക്കു കൂട്ടിയത്.

ADVERTISEMENT

∙ അമേരിക്ക തുടക്കക്കാരാകുന്നതെങ്ങനെ?

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിശോധിച്ചാൽ ലോകം മുഴുവൻ മാന്ദ്യത്തിലേക്കു പോകുകയാണെന്നു പറയാനാകുമോ? ആകുമെന്ന് ഒരു പരിധി വരെ പറയേണ്ടി വരും. ഇതിന്റെ പ്രധാന കാരണം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ആണെന്നതു തന്നെയാണ്. ആഗോള ജിഡിപിയുടെ നാലിൽ ഒരു ഭാഗം അമേരിക്കയുടെ സംഭാവനയാണ്. മാത്രമല്ല, രാജ്യാന്തര ഇടപാടുകൾക്കും വ്യാപാരങ്ങൾക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കറൻസി അമേരിക്കൻ ഡോളറാണ്. ലോകത്തെ ആകെ വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) അഞ്ചിൽ ഒന്ന് അമേരിക്കയിൽ നിന്നാണ്.

∙ എന്താണ് മാന്ദ്യം...?

തൊട്ടടുത്തുള്ള രണ്ട് പാദങ്ങളിൽ (ത്രൈമാസം) സാമ്പത്തിക വളർച്ച കുറയുന്നതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണം. അതായത് 6 മാസത്തെ നെഗറ്റീവ് വളർച്ച. സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗം കുറയലാണ് മാന്ദ്യം. ഈ മാന്ദ്യം മാസങ്ങളോളം തുടർന്നാൽ അത് ആഗോള സാമ്പത്തിക മാന്ദ്യമാകും. തൊഴിലവസരങ്ങളിലെ കുറവ്, ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ, ആളുകളുടെ പ്രതിശീർഷ വരുമാനത്തിലുണ്ടാകുന്ന ഇടിവ് ഇവയെല്ലാം മാന്ദ്യത്തിന്റെ അളവുകോൽ ആകാറുണ്ട്. തൊഴിൽ നഷ്ടവും തൊഴിലില്ലായ്മ നിരക്കിലെ വർധനയും മാന്ദ്യത്തിന്റെ ആദ്യ സൂചനകൾ നൽകുന്ന വിവരങ്ങളായി മാറാറുമുണ്ട്.

എന്തായാലും അമേരിക്കൻ ജനത ചെലവുകൾ ഇപ്പോൾ വല്ലാതെ കുറച്ചിട്ടുണ്ട്. കാറുകളും വീടുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാങ്ങുന്നത് നന്നേകുറച്ചു. ഹോളിഡേ ആഘോഷങ്ങളെപ്പറ്റിയുള്ള ചിന്തകൾ പലർക്കുമില്ല. ഹോട്ടലിൽ പോയുള്ള ഭക്ഷണം കഴിക്കലുകളും എന്തിന് ആഘോഷമായി മുടിവെട്ടുന്നതുവരെ കുറച്ചിട്ടുണ്ട്. ഓഹരി വിപണികളിലൂടെ നിക്ഷേപകർക്ക് മാസങ്ങൾക്കൊണ്ട് നഷ്ടമായതു കോടികളാണ്. തൊഴിൽരഹിതരുടെ എണ്ണം കൂടുന്നു. ശമ്പള വർധനയെപ്പറ്റി സമീപഭാവിയിൽ വലിയ പ്രതീക്ഷകളില്ല. താമസത്തിനുള്ള ചെലവേറുന്നു. ഈ സാഹചര്യത്തിൽ വരുമാനം വളരെ ചുരുക്കി ചെലവഴിക്കുകയാണിവർ.

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ കാഴ്ച. ഫയൽ ചിത്രം: AFP

ആദ്യ ത്രൈമാസത്തിൽ (ജനുവരി–മാർച്ച്) അമേരിക്കയുടെ ജിഡിപി വളർച്ച കുറയുകയാണുണ്ടായത്. ജൂലൈ ആദ്യം രണ്ടാം പാദത്തിന്റെ കണക്കുകൾ പുറത്തുവരും. ഈ ത്രൈമാസത്തിലും വളർച്ച താഴേക്കാണെങ്കിൽ സാങ്കേതികമായി അമേരിക്കയും ലോകം തന്നെയും മാന്ദ്യത്തിലാണെന്നു പറയേണ്ടി വരും. നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിന്റെ കണക്കു പ്രകാരം 11 മാസമാണ് ആധുനിക കാലത്തിലെ മാന്ദ്യം നീണ്ടുനിൽക്കുക. അതിനുള്ളിൽ പ്രതിരോധ നടപടികൾ ഫലം കണ്ടു തുടങ്ങിയേക്കും. കോവിഡ് മഹാമാരി മൂലമുണ്ടായ മാന്ദ്യം 2 മാസം മാത്രമായിരുന്നു നീണ്ടു നിന്നതെന്നും എൻബിഇആറിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2008ലെ ആഗോള മാന്ദ്യം 18 മാസം നീണ്ടുനിന്നെന്നാണു കണക്ക്.

∙ പണപ്പെരുപ്പം കൂടാനുള്ള കാരണം

40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിലേക്ക് അമേരിക്ക പോകാനുള്ള കാരണം ഉയർന്ന ചെലവഴിക്കൽ തന്നെയാണ്. കോവിഡിനു മുൻപുള്ള രണ്ടു വർഷം അമേരിക്ക സാമ്പത്തികമായി നേട്ടത്തിന്റെ പാതയിലായിരുന്നു. ദശലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിനൊപ്പം ശമ്പള വർധന കൂടിയാപ്പോൾ ആളുകളുടെ കയ്യിൽ കൂടുതൽ പണമെത്തി. പുതിയ വീടുകൾ, കാറുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങി വലിയ പർച്ചേസുകൾ അവർ ഇഷ്ടംപോലെ നടത്തി. ഈ ചെലവഴിക്കലിന്റെ സമയത്ത് എത്തിയ കോവിഡ് മഹാമാരി, ഉൽപാദനവും ഉൽപന്നങ്ങളുടെ വിതരണ വേഗവും വല്ലാതെ കുറച്ചു. ഈ അധികവാങ്ങലും പെട്ടെന്നുണ്ടായ ഉൽപാദനക്കുറവും വിതരണശൃംഖലയുടെ വേഗം കുറയലുമെല്ലാം ഉൽപന്ന ക്ഷാമമുണ്ടാക്കി. ഇത് വലിയ വിലക്കയറ്റത്തിലേക്ക് നയിച്ചു. ഈ വിലക്കയറ്റം വിലപ്പെരുപ്പമായി മാറി.

∙ ഇന്ത്യയെ എങ്ങനെ ബാധിക്കും?

എല്ലാ സാമ്പത്തിക മാന്ദ്യവും സാധാരണക്കാരുടെ ജീവിതത്തെ പെട്ടെന്നുതന്നെ ബാധിക്കും. രാജ്യത്തിന്റെ ചെലവു കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നത് ഓരോ പൗരനെയും ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് ഇറക്കുമതിച്ചെലവിൽ വൻ വർധനയുണ്ടാക്കും. 85 ശതമാനവും ക്രൂ‍ഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇതു വലിയ ബാധ്യതയുണ്ടാക്കും. വലിയ ഇന്ധനവില രാജ്യത്ത് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള ഉൽപന്നങ്ങളുടെ വില കൂട്ടും. ഡോളറിനു ഡിമാൻഡ് കൂടുന്നത് രൂപയുടെ മൂല്യം വീണ്ടും വീണ്ടും ഇടിയാൻ കാരണമാകും. ഓഹരി നിക്ഷേപകർക്കും വലിയ നഷ്ടമാണു സംഭവിക്കുന്നത്. ഇന്ത്യയുടെ പ്രധാന ഐടി സേവന വിപണിയാണ് അമേരിക്ക. ഐടി സേവനങ്ങളുടെ ഡിമാൻഡ് കുറയുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനായി വായ്പാനിരക്കുകൾ ഉയർത്തുന്നത് സാധാരണക്കാരുടെ പലിശ ഭാരം കൂട്ടും.

∙ മാന്ദ്യം കൊണ്ടും ഇന്ത്യയ്ക്കു നേട്ടമുണ്ടാക്കാം

ലോകം വീണ്ടും മാന്ദ്യത്തിന്റെ പിടിയിലാകുകയും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം തുടർച്ചയായി മന്ദീഭവിക്കുകയും ചെയ്താൽ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകാം. എന്നാൽ ചില തലങ്ങളിൽ മാന്ദ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയും ചെയ്തേക്കാം. 128 ‍ഡോളർ വരെ ഉയർന്ന അസംസ്കൃത എണ്ണവില 113 ഡോളറിലേക്ക് ഇടിഞ്ഞത് മാന്ദ്യത്തിന്റെ സൂചനയായി കരുതാം. മാന്ദ്യം ആഗോളതലത്തിൽ ഡിമാൻഡ് കുറയാനിടയാക്കും. യുദ്ധം തുടരുന്നതിനിടയിലും എണ്ണവിലയിലുണ്ടായ ഈ കുറവ് മാന്ദ്യത്തിന്റെ സൂചനയായി കണക്കാക്കുന്നവരുണ്ട്.

അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഉപയോക്താക്കൾ. ഡിമാൻഡ് കുറഞ്ഞാൽ അസംസ്കൃത എണ്ണവില കുറയും. അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഓരോ ഡോളറിന്റെയും കുറവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കും. കറന്റ് അക്കൗണ്ട് കമ്മി കുറയുമെന്നതാണ് ഏറ്റവും വലിയ പ്രയോജനം. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ച് ഇന്ധനവില കുറച്ചാൽ അതും രാജ്യത്തെ സാധാരണക്കാർക്കു പ്രയോജനകരമാകും. മാത്രമല്ല, ഇന്ധനവില കുറയുന്നതുമൂലം ഉൽപന്നവിലയും കുറയും.

ചിത്രം: AFP

വിലപ്പെരുപ്പത്തെ തടയാനുള്ള പ്രതിരോധ നടപടിയായി ഓരോ രാജ്യവും ചെയ്യുന്നത് പലിശ ഉയർത്തലാണ്. കേന്ദ്ര ബാങ്കുകളുടെ അടിസ്ഥാന നിരക്കുകൾ ഉയർത്തുന്നതിലൂടെ സ്വാഭാവികമായും വായ്പാ നിരക്കുകൾ കൂടും. ഇത് വായ്പകൾ കുറയാനിടയാക്കും. അങ്ങനെ വിപണികളിലെ പണലഭ്യത കുറയും. വിപണിയിലെ പണലഭ്യതയിലുണ്ടാകുന്ന കുറവ് ഉൽപന്നങ്ങളുടെ ഡിമാൻഡിനെ ബാധിക്കും. ഇത് ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ ഇടയാക്കും. വില കുറയുമ്പോൾ പണപ്പെരുപ്പത്തോതും കുറയും. വിദേശ നിക്ഷേപകരുടെ വിൽപന മൂലം ഓഹരി വിപണികളിൽ വലിയ തകർച്ച ഉണ്ടാകുമ്പോഴും ആഭ്യന്തര നിക്ഷേപരുടെ വാങ്ങൽ കൂടുന്ന പ്രവണത ഇപ്പോൾ വിപണികളിൽ പ്രകടമാണ്. 2010നു ശേഷം വിദേശ നിക്ഷേപകരുടെ വിൽപനയുമായി ഇന്ത്യൻ വിപണികൾ പൊരുത്തപ്പെട്ടിട്ടുണ്ടെന്നും അമേരിക്ക പലിശ നിരക്കു കൂട്ടുന്നതുകൊണ്ട് വലിയ ആഘാതം ഇന്ത്യൻ വിപണിയിൽ ഇനി സംഭവിക്കില്ലെന്നും കരുതുന്നവരുമുണ്ട്.

∙ 2008നേക്കാൾ തീവ്രത കുറവ്

സ്റ്റാഗ്ഫ്ലേഷൻ മൂലമുണ്ടാകുന്ന 2022ലെ മാന്ദ്യത്തിന് 2008ലെ വലിയ മാന്ദ്യത്തെക്കാൾ (ഗ്രേറ്റ് ഡിപ്രഷൻ) തീവ്രത കുറയുമെന്നാണ് പൊതുവായ വിലയിരുത്തൽ. കോവിഡ് മൂലമുള്ള അടച്ചിടലും സാമ്പത്തിക പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കുമെല്ലാം വിപണികൾക്കു പരിചിതമായതിനാലാവാം താരതമ്യേന ചെറിയ മാന്ദ്യം എന്ന് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. എങ്കിലും തൊഴിലില്ലായ്മ രൂക്ഷമായേക്കാമെന്ന വിലയിരുത്തലുകളും വന്നു കഴിഞ്ഞു. ടെസ്‌ല സ്ഥാപകൻ ഇലൻ മസ്ക് വരെ കമ്പനിയിൽ നിന്ന് ആളുകളെ കൂട്ടത്തോടെ പറഞ്ഞുവിട്ടതിന്റെ കാരണമായി പറയുന്നത് സാമ്പത്തിക മാന്ദ്യമെന്നാണ്. കോവിഡ് മൂലം നഷ്ടമായ തൊഴിൽ ഇനിയും പൂർണതോതിൽ തിരിച്ചെത്തിയിട്ടില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: AFP

ഡിമാൻഡ് കുറയുന്നതു മൂലമുണ്ടായേക്കാവുന്ന വിലക്കുറവും അതുവഴി ഉണ്ടാകാവുന്ന പണപ്പെരുത്തത്തോത് കുറയലുമാണ് ഈ മാന്ദ്യത്തിന്റെ പോസിറ്റീവ് ആയ വശം. അതേസമയം പലിശ നിരക്ക് ഉയർത്തൽ അടക്കമുള്ള നടപടി തുടരുന്നതും വിപണിയിലെ പണലഭ്യത കുറയുന്നതുമെല്ലാം ഓഹരി വിപണികളിൽ വലിയ ഇടിവുണ്ടാക്കിയേക്കും. പണപ്പെരുപ്പം മൂലമുണ്ടാകുന്ന മാന്ദ്യത്തിൽനിന്ന് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫലപ്രദമായ ഇടപെടലുകളിലൂടെ കരകയറാനാകുമെന്ന പ്രതീക്ഷയും വിഗ്ധർ പങ്കുവയ്ക്കുന്നുണ്ട്. പരിഹാരമാർഗങ്ങൾ എന്തെന്നു കൃത്യമായ ധാരണയുള്ളതുകൊണ്ടും പരിഹാരക്രിയകൾ തുടങ്ങിക്കഴിഞ്ഞതുകൊണ്ടുമാണ് താരതമ്യേന തീവ്രത കുറഞ്ഞ മാന്ദ്യമെന്ന് 2022ലെ സാമ്പത്തിക പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്.

∙ എങ്ങനെ നേരിടും?

നിലവിലെ മുരടിപ്പിനെ നേരിടാൻ വിലപ്പെരുപ്പത്തെ നിയന്ത്രണവിധേയമാക്കുക എന്ന മാർഗം മാത്രമാണുള്ളത്. പലിശനിരക്കു വർധനയാണ് ഇതിനുള്ള പ്രധാന മാർഗം. പലിശ നിരക്ക് വർധന എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഉയർന്ന വില നിലനിൽക്കുന്ന സാഹചര്യത്തിൽ പലിശ ഉയർത്തി പണലഭ്യത കുറച്ചാൽ ഡിമാൻഡ് തനിയെ കുറയും. ഇത് ഉൽപന്നങ്ങളുടെ വില കുറയ്ക്കും. അങ്ങനെ വിലപ്പെരുപ്പം കുറയാൻ തുടങ്ങും. വിലപ്പെരുപ്പത്തെ നേരിടാനായി പലിശ ഉയർത്തുന്നതിനൊപ്പം നികുതി കുറയ്ക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നിട്ടുണ്ട്. ഇന്ധനവിലയിൽ വരുത്തിയ നികുതിയിളവ് ഇതിന്റെ ഭാഗമായാണ്.

English Summary: Are we Going into another Global Financial Crisis?- Explainer