ജയ്പുർ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കുടുംബത്തെ സന്ദർശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉന്നത ഉദ്യോഗസ്ഥരും. നഷ്ടപരിഹാരത്തുകയായി 51 ലക്ഷം രൂപയുടെ... Kanhaiya Lal, Udaypur, Ashok Gehlot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കുടുംബത്തെ സന്ദർശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉന്നത ഉദ്യോഗസ്ഥരും. നഷ്ടപരിഹാരത്തുകയായി 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിനു കൈമാറി. കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഒരു മാസത്തിനുള്ളിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് അഭ്യർഥിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘രാജസ്ഥാനെ മാത്രമല്ല, രാജ്യത്തെയാകെ പിടിച്ചുകുലുക്കിയൊരു ഹീനമായ കൊലപാതകമാണിത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിക്കുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

കുടുംബത്തിനു സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കനയ്യ ലാലിന്റെ മകൻ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. ‘പ്രതികളെ തൂക്കിലേറ്റണം. ജോലിയിൽ വീഴ്ച വരുത്തിയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ 45 ദിവസം പാക്കിസ്ഥാനിലെ കറാച്ചിയിൽ താമസിച്ചിട്ടുണ്ട്. അവിടെ അവർക്കു ബന്ധങ്ങളുണ്ട്.’– കനയ്യ ലാലിന്റെ മകന്‍ പറഞ്ഞു.

വസ്ത്രം തയ്ക്കാനെത്തിയവരെന്ന വ്യാജേന കടയിൽ കയറിയ അക്രമികൾ കനയ്യയുടെ കഴുത്തറുക്കുകയായിരുന്നു. കനയ്യയുടെ ശരീരത്തിൽ 26 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഉദയ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ADVERTISEMENT

English Summary: "Hang Accused": Udaipur Tailor's Family After Meeting Ashok Gehlot