ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ കൈവിട്ട് അമേരിക്കൻ ഡോളറിലേക്ക് നിക്ഷേപങ്ങളെല്ലാം സ്വരുക്കൂട്ടാനുള്ള വിദേശ നിക്ഷേപകരുടെ തീരുമാനമൊന്നും ഇനി ഇന്ത്യൻ വിപണിയെ ബാധിക്കില്ലേ? ആഭ്യന്തര നിക്ഷേപകർ രാജ്യത്തിന്റെ ഓഹരി വിപണി കയ്യടക്കുകയാണോ? യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ ഉയർത്തിയ സാഹചര്യത്തിൽ, അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും രൂപയുടെ മൂല്യത്തെയും എങ്ങനെയെല്ലാം സ്വാധീനിക്കും? ഒരു വിശകലനം.. US Fed Reserve

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ കൈവിട്ട് അമേരിക്കൻ ഡോളറിലേക്ക് നിക്ഷേപങ്ങളെല്ലാം സ്വരുക്കൂട്ടാനുള്ള വിദേശ നിക്ഷേപകരുടെ തീരുമാനമൊന്നും ഇനി ഇന്ത്യൻ വിപണിയെ ബാധിക്കില്ലേ? ആഭ്യന്തര നിക്ഷേപകർ രാജ്യത്തിന്റെ ഓഹരി വിപണി കയ്യടക്കുകയാണോ? യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ ഉയർത്തിയ സാഹചര്യത്തിൽ, അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും രൂപയുടെ മൂല്യത്തെയും എങ്ങനെയെല്ലാം സ്വാധീനിക്കും? ഒരു വിശകലനം.. US Fed Reserve

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ കൈവിട്ട് അമേരിക്കൻ ഡോളറിലേക്ക് നിക്ഷേപങ്ങളെല്ലാം സ്വരുക്കൂട്ടാനുള്ള വിദേശ നിക്ഷേപകരുടെ തീരുമാനമൊന്നും ഇനി ഇന്ത്യൻ വിപണിയെ ബാധിക്കില്ലേ? ആഭ്യന്തര നിക്ഷേപകർ രാജ്യത്തിന്റെ ഓഹരി വിപണി കയ്യടക്കുകയാണോ? യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ ഉയർത്തിയ സാഹചര്യത്തിൽ, അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും രൂപയുടെ മൂല്യത്തെയും എങ്ങനെയെല്ലാം സ്വാധീനിക്കും? ഒരു വിശകലനം.. US Fed Reserve

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പുലി വരുന്നേ പുലി വരുന്നേ’ എന്നു കേൾക്കുന്നതുപോലെയായി ഇപ്പോൾ ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ തീരുമാനങ്ങൾ ഇന്ത്യൻ വിപണിയിലുണ്ടാക്കുന്ന ചലനങ്ങൾ. പലിശ നിരക്ക് ഉയർത്തുമെന്ന ചെറിയ സൂചന പോലും മുൻപ് വിപണികളിൽ വലിയ ഇടിവുണ്ടാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പലിശ നിരക്ക് അടിക്കടി ഉയർത്തുമ്പോൾ ഇന്ത്യൻ വിപണി വലിയ നേട്ടത്തോടെയാണ് ഈ തീരുമാനത്തെ സ്വീകരിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ ഇന്ത്യൻ വിപണിക്ക് ഒന്നും പേടിക്കാനില്ലെന്ന സ്ഥിതിയാണോ ഇപ്പോഴുള്ളത്? അതോ ഏതാണ്ട് 2009 മുതലുള്ള ഈ ‘പുലിപ്പേടി’ വെറും പ്രഹസനമാണെന്നു നിക്ഷേപകർക്കു തോന്നിത്തുടങ്ങിയോ? എന്തായാലും ഇന്നലെ കൂടി (ജൂലൈ 27) പലിശ ഉയർത്തിയതോടെ അമേരിക്കയുടെ അടിസ്ഥാന നിരക്ക് 2.5 ശതമാനമായിക്കഴിഞ്ഞു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ കൈവിട്ട് അമേരിക്കൻ ഡോളറിലേക്ക് നിക്ഷേപങ്ങളെല്ലാം സ്വരുക്കൂട്ടാനുള്ള വിദേശ നിക്ഷേപകരുടെ തീരുമാനമൊന്നും ഇനി ഇന്ത്യൻ വിപണിയെ ബാധിക്കില്ലേ? ആഭ്യന്തര നിക്ഷേപകർ രാജ്യത്തിന്റെ ഓഹരി വിപണി കയ്യടക്കുകയാണോ? ഇവയെല്ലാം പരിശോധിക്കാം. ഒപ്പം ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും രൂപയുടെ മൂല്യത്തെയും അത് എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നും നോക്കാം. പലിശ നിരക്ക് ഉയർത്തുന്നത് ക്രിപ്റ്റോ കറൻസിയെ എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. സ്വർണവിലയിൽ എന്തു മാറ്റമായിരിക്കും ഫെഡറൽ റിസർവിന്റെ പുതിയ തീരുമാനമുണ്ടാവുക? രൂപയുടെ തളർച്ച തുടരുമോ? ഉത്തരം കിട്ടാനുള്ള ചോദ്യങ്ങളേറെയാണ്...

∙ പണപ്പെരുപ്പത്തോടു പടവെട്ടാൻ

ADVERTISEMENT

പണപ്പെരുപ്പത്തിനെതിരെയുള്ള വൻ യുദ്ധത്തിലാണ് അമേരിക്ക. ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ പണപ്പെരുപ്പത്തെ ഏതുവിധേനയും കുറച്ച് സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്കു തിരിച്ചുകൊണ്ടുവരാനാണു ശ്രമം. ഇതിന്റെ ഭാഗമായാണു മുൻപെങ്ങുമില്ലാത്തതുപോലെ പലിശ നിരക്കുകൾ അടിക്കടി വർധിപ്പിക്കുന്നത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഏതാണ്ട് പൂജ്യത്തിലേക്ക് അമേരിക്ക അടിസ്ഥാന നിരക്കുകൾ കുറച്ചിരുന്നു. പിന്നീട് സാവധാനം കൂട്ടാൻ തീരുമാനിച്ചെങ്കിലും കോവിഡ് പ്രതിസന്ധികൾ വിനയായി. ഇപ്പോൾ പലിശ കൂട്ടാതെ പണപ്പെരുപ്പത്തെ നേരിടാൻ അമേരിക്കയ്ക്കു മുൻപിൽ മറ്റു വഴികളില്ല.

പലിശ നിരക്ക് കൂട്ടിയാൽ പണലഭ്യത കുറയ്ക്കാനാകും. അതുവഴി ആളുകളുടെ വാങ്ങൽ ശേഷി കുറയ്ക്കാമെന്നും അങ്ങനെ ഡിമാൻഡ് കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാമെന്നുമാണ് അമേരിക്കൻ ഫെഡറൽ റിസർവിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം ജൂൺ മാസത്തിലെ അമേരിക്കയുടെ പണപ്പെരുപ്പം 9.1 ശതമാനമാണ്. ഇത് 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ബുധനാഴ്ച 0.75 ശതമാനം കൂടി പലിശ നിരക്ക് ഉയർത്തിയപ്പോൾ അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് 2.5 ശതമാനത്തിലേക്ക് ഉയർന്നു.

കഴിഞ്ഞ മാർച്ച് മുതലാണ് അമേരിക്ക തുടർച്ചയായി പലിശ നിരക്ക് ഉയർത്തുന്നത്. മാർച്ചിനു ശേഷം ഇതുവരെ നാലു തവണ പലിശ ഉയർത്തി. ഒരു ശതമാനം വരെ വർധന പ്രതീക്ഷിച്ചിരുന്നെങ്കിലും മുക്കാൽ ശതമാനമാണ് വർധിപ്പിച്ചത്. പലിശ ഉയർത്തൽ നടപടികൾ വരും മാസത്തിലും തുടരും. അടിസ്ഥാന പലിശ നിരക്ക് 2.5 ശതമാനത്തിലേക്ക് ഉയർന്നതോടെ അമേരിക്കയിൽ വിവിധ വായ്പാ നിരക്കുകൾ ഉയരും. കാർ ലോണിനും ഹൗസിങ് ലോണിനും പലിശ ഉയരും. ക്രെഡിറ്റ് കാർഡ് ബില്ലുകൾ വൈകിയാൽ വലിയ പലിശ കൊടുക്കേണ്ടി വരും. ഇവയെല്ലാം, വളരെ കുറച്ചു മാത്രം ചെലവഴിക്കാൻ ആളുകളെ പ്രേരിപ്പിക്കും. ആളുകൾ ഇങ്ങനെ ചെലവു ചുരുക്കാൻ തുടങ്ങിയാൽ സാവധാനം ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറയും. ആവശ്യം കുറഞ്ഞാൽ സ്വാഭാവികമായും വിലയും കുറയണമല്ലോ. ഇങ്ങനെ ഉൽപന്നങ്ങളെ വിലകുറയുന്നത് വിലപ്പെരുപ്പത്തോത് കുറയ്ക്കും. ഇതാണ് പലിശ ഉയർത്തൽക്കൊണ്ട് അമേരിക്ക ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്കു തിരികെക്കൊണ്ടുവരാനാണ് ഫെഡറൽ റിസർവ് ലക്ഷ്യം വയ്ക്കുന്നത്.

∙ പലിശ പരിധി വിട്ട് ഉയർത്തുമോ?

ADVERTISEMENT

വിലപ്പെരുപ്പം കുറയ്ക്കാൻ പരിധിവിട്ട് പലിശ ഉയർത്താനും അമേരിക്കയ്ക്കു കഴിയില്ല. കാരണം സാമ്പത്തിക മാന്ദ്യത്തിന്റെ മുനമ്പിലാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ നിൽക്കുന്നത്. സമീപഭാവിയിലെന്നല്ല, മാന്ദ്യം പിടിപെട്ടു കഴിഞ്ഞുവെന്നു തന്നെ ചിന്തിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. ഈ സാഹചര്യത്തിൽ ഡിമാൻഡും ഉപഭോഗവും ഉൽപാദനവുമെല്ലാം കുറയ്ക്കുന്ന നടപടികളിലേക്ക് വളരെ വേഗത്തിൽ പോകാനും അമേരിക്കയ്ക്കു കഴിയില്ല. പലിശ ഉയർത്തൽ പരിധിവിട്ടാൽ തൊഴിലില്ലായ്മ രൂക്ഷമാകും. കമ്പനികൾ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതിയിലേക്കു കടന്നേക്കും. ഡിമാൻഡ് വൻതോതിൽ കുറയുന്നത് കമ്പനികളുടെ ഉൽപാദനവും അതുവഴി വളർച്ചയും കുറയാനിടയാക്കും. ഇവയെല്ലാം രാജ്യത്തെ ഓഹരികളുടെ മൂല്യം കുറയ്ക്കുന്ന ഘടകങ്ങളാണ്. വളർച്ചയെ പിന്നോട്ടടിക്കുന്ന തരത്തിലുള്ള പലിശ ഉയർത്തലും അമേരിക്കയ്ക്കു സാധ്യമല്ല.

∙ ക്രിപ്റ്റോ കറൻസികളെ എങ്ങനെ ബാധിക്കും?

പലിശ നിരക്ക് ഉയർത്തുന്നതിനനുസരിച്ച് ക്രിപ്റ്റോ കറൻസികളുടെ മൂല്യം കുറയും. ഫെഡറൽ റിസർവ് പലിശ ഉയർത്തൽ നടപടികൾ ആരംഭിച്ചതു മുതൽ വിപണിയിൽ ഇതു പ്രകടമാകുന്നുണ്ട്. ഉയർന്ന മൂല്യമുള്ള ടെക്നോളജി ഓഹരികളും ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളും ഇടിയാൻ ഫെഡറൽ റിസർവിന്റെ നടപടി ഇടയാക്കും. അടിസ്ഥാന നിരക്കു കൂടുമ്പോൾ നിക്ഷേപത്തിന്റെ പലിശയും സ്വാഭാവികമായി ഉയരുന്നതിനാൽ ഡോളറിലുള്ള നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാകുന്നതാണു കാരണം. 68,000 ഡോളറിന്റെ ഉയരത്തിൽ നിന്ന് 21,000 ഡോളറിലേക്ക് ബിറ്റ്കോയിൻ കൂപ്പുകുത്തി. ഈ ഇടിവിനു പിന്നിലുള്ള കാരണങ്ങളിലൊന്ന് പലിശ ഉയർത്തലാണ്. ക്രിപ്റ്റോ കറൻസികൾ പോലുള്ള നിക്ഷേപങ്ങൾ വിട്ട് ബോണ്ടുകളിലും ട്രഷറിയിലുമുള്ള, താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളിലേക്ക് വൻകിട നിക്ഷേപകർ മാറുന്നതാണു കാരണം.

ഫെഡറൽ റിസർവിന്റെയോ, അമേരിക്കയുടെയോ മറ്റു രാജ്യങ്ങളുടെയോ സാമ്പത്തിക നയങ്ങൾക്കൊണ്ടു മാത്രമല്ല, ക്രിപ്റ്റോ കറൻസികൾ വലിയ തോതിൽ ഇടിയുന്നത്. മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നുണ്ട്. വലിയ തോതിലുള്ള പലിശ വർധന ഒറ്റയടിക്കുണ്ടാവില്ലെന്ന പ്രസ്താവന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നടത്തിയതോടെ ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ (ജൂലൈ 27) നേരിയ തോതിൽ ഉയർന്നു.

ADVERTISEMENT

∙ ഓഹരി വിപണികളിൽ വലിയ കുതിപ്പ്

ഒരു ശതമാനം പലിശ ഉയർത്തൽ അമേരിക്കയിൽ നിന്നുണ്ടാകുമെന്നായിരുന്നു വിപണികൾ പ്രതീക്ഷിച്ചത്. എന്നാൽ മുക്കാൽ ശതമാനം വർധനയേ ഇത്തവണ ഉണ്ടായുള്ളൂ. മാത്രമല്ല, പലിശ ഉയർത്തൽ വിപണികൾ പ്രതീക്ഷിച്ചതുമായിരുന്നു. പലിശ ഉയർത്തിയതിന്റെ തൊട്ടടുത്ത ദിവസം വിപണിയിലുണ്ടാകുന്ന നേട്ടത്തിന്റെ പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്. അമേരിക്കൻ ഓഹരി വിപണിയും നേട്ടത്തോടെയാണ് ഫെഡറൽ റിസർവ് തീരുമാനത്തെ വരവേറ്റത്. ഓസ്ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ ഓഹരി സൂചികകളും നേട്ടമുണ്ടാക്കി. അമേരിക്കയുടെ എസ്ആൻഡ്പി500 സൂചിക 2.6 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നാസ്ഡാക്–10,0 2020 നു ശേഷമുള്ള ഏറ്റവും മികച്ച ഏകദിന നേട്ടം കൊയ്തു.

ജെറോം പവൽ. ചിത്രം: Nicholas Kamm / AFP

അടിക്കടി, അതിവേഗം പലിശ ഉയർത്തൽ അല്ല ഫെഡറൽ റിസർവ് നയമെന്ന് ഇന്നലെ ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയിരുന്നു. പെട്ടെന്നുള്ള പലിശ വർധന സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയേക്കാവുന്ന ആഘാതം കൂടി മുന്നിൽക്കണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചെറിയ തോതിലുള്ള വർധനയാകും വരും തവണകളിലുണ്ടാവുകയെന്നും തുടർച്ചയായ ചർച്ചകളിലൂടെ കൃത്യമായ പണനയം ഫെഡറൽ റിസർവ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരി വിപണികൾ ഉയരത്തിലെത്താൻ ഫെഡ് ചെയർമാന്റെ ഈ പ്രഖ്യാപനവും കാരണമായി. പലിശ നിരക്ക് ഉയർത്തുന്നതുവഴി മറ്റൊരു തലത്തിൽ മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. ഇതും ഓഹരി വിപണികളെ പോസിറ്റീവായി സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ വിപണികളിലും ഏഷ്യൻ വിപണികളിലുമുണ്ടായ നേട്ടത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ വിപണിയിലുണ്ടായത്.

∙ പലിശപ്പേടി കഴിഞ്ഞോ?

ഇന്ത്യൻ ഓഹരി വിപണിയുടെ അമേരിക്കയുടെ പലിശ നിരക്കും തമ്മിൽ വലിയ ബന്ധമുണ്ട്. അമേരിക്കയുടെ സാമ്പത്തിക നയങ്ങളും പലിശ നിരക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുമെന്നതു തന്നെയാണിതിന്റെ കാരണം. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് വൻതോതിൽ നിക്ഷേപമെത്തിയിരുന്നു. അമേരിക്കയിൽ പലിശ പൂജ്യത്തിനടുത്തായതോടെയാണ് ഇന്ത്യയിലെ ഓഹരി വിപണിയിലേക്കും ബോണ്ട് വിപണിയിലേക്കുമുള്ള നിക്ഷേപം ഇത്തരത്തിൽ കൂടിയത്. പണമെത്തിയതോടെ ഇവിടത്തെ ഓഹരി വിപണികൾ വലിയ കുതിപ്പു നടത്തി.

എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ അമേരിക്ക പലിശ ഉയർത്തുമെന്നും പലിശ ഉയർത്തിയാൽ ഈ നിക്ഷേപമെല്ലാം ഒറ്റയടിക്ക് ഡോളറിൽ പിൻവലിക്കപ്പെടുമെന്നുമുള്ള അഭ്യൂഹങ്ങൾ വിപണിയിൽ പരന്നു. ഈ അഭ്യൂഹങ്ങളെല്ലാം വലിയ ഇടിവുകൾ വിപണിയിലുണ്ടാക്കുകയും ചെയ്തു. ഇതിനിടെ നിക്ഷേപം പിൻവലിക്കൽ പ്രക്രിയയും ആരംഭിച്ചു. അമേരിക്ക പലിശ ഉയർത്തിയേക്കുമെന്ന സൂചനകൾ വരുമ്പോൾ തന്നെ ഇത്തരത്തിലുള്ള പിന്മാറ്റം ഇന്ത്യൻ വിപണിയിൽ നിന്നുണ്ടാകാറുണ്ട്. കോവിഡ് മഹാമാരിയിലും തുടർന്നും ഇത്തരം വൻതോതിലുള്ള പിൻവാങ്ങൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായി.

2.74 ട്രില്യൻ അമേരിക്കൻ ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചത്. ഇത് റെക്കോർഡ് പിന്മാറ്റമാണ്. എന്നാൽ ഇപ്പോൾ ആഭ്യന്തര നിക്ഷേപകർ വിപണിയിൽ കൂടുതൽ സജീവമാകുന്നുണ്ട്. റീട്ടെയ്ൽ നിക്ഷേപകരുടെ എണ്ണവും ഉയർന്നു. പല ദിവസങ്ങളിലും വിദേശ നിക്ഷേപകരുടെ അറ്റ വിൽപനയേക്കാൾ ആഭ്യന്തര നിക്ഷേപകരുടെ അറ്റ വാങ്ങൽ വിപണിയിൽ ഉയർന്നു നിൽക്കുകയും സൂചികകൾ നേട്ടത്തിലാകുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, അമേരിക്കൻ മാന്ദ്യം ഇന്ത്യൻ വിപണിയിലുണ്ടാക്കിയേ ക്കാവുന്ന ആഘാതം വളരെ ചെറുതായിരിക്കുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2009 മുതൽ വിപണിയിൽ നിലനിന്നിരുന്ന പലിശ ഉയർത്തൽ ഭയത്തിന്റെ തീവ്രത ഇപ്പോൾ വളരെ കുറഞ്ഞുവെന്നു തന്നെ വേണം കരുതാൻ.

ചിത്രം: Shutterstock

∙ സ്വർണവും നേട്ടത്തിൽ

ഫെഡറൽ റിസർവ് പലിശ ഉയർത്തിയാൽ സ്വർണവിലയിൽ സാധാരണ ഇടിവുണ്ടാകുകയായിരുന്നു പതിവ്. എന്നാൽ ഇന്നലെ (ജൂലൈ 27) പലിശ വർധനയെ തുടർന്ന് സ്വർണ വില അൽപം ഉയരുകയാണു ചെയ്തത്. പലിശ ഉയർത്തുന്നതോടെ ഡോളർ കൂടുതൽ ശക്തമാകുന്നതായിരുന്നു സ്വർണത്തിന്റെ തിളക്കം കുറച്ചിരുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) രണ്ടു ഡോളറിന്റെ നേട്ടമുണ്ടായി. 1740 ഡോളർ നിലവാരത്തിലാണ് സ്വർണവില. കേരളത്തിൽ പവന് 280 രൂപ ഉയർന്നു. 37,440 രൂപയാണ് ഒരു പവന്റെ വില.

∙ രൂപ ഇനിയും തളരുമോ?

കഴിഞ്ഞ ജനുവരി മുതൽ ഡോളറിനെതിരെ രൂപ ദുർബലമാകുകയാണ്. ഡോളർ ശക്തമാകുന്നത് എല്ലാ രാജ്യങ്ങളുടെയും കറൻസികളുടെ മൂല്യമിടിക്കുന്നുണ്ട്. 74.25 ൽ നിന്ന് 80 കടന്നും ഡോളറിനെതിരെ രൂപ 6 മാസത്തിനുള്ളിൽ ഇടിഞ്ഞു. 25,752 കോടിയാണ് ജനുവരി മുതൽ ഇന്ത്യൻ ഓഹരി വിപണിയിലേക്കു വന്ന വിദേശ നിക്ഷേപം. 1.92 ലക്ഷം കോടി രൂപ ജനുവരി– മേയ് കാലയളവിൽ പിൻവലിക്കപ്പെട്ടു. പലിശ ഉയർത്തൽ മൂലം ഡോളർ കരുത്താർജിക്കുന്നതു രൂപയുടെ മൂല്യം ഇനിയും ഇടിച്ചേക്കും.

രൂപയുടെ നഷ്ടം കുറയ്ക്കാൻ ഫോറെക്സ് റിസർവിൽനിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡോളർ വിപണിയിലെത്തിക്കുന്നുണ്ട്. മാത്രമല്ല, വിദേശത്തുനിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും രൂപ ഉപയോഗിക്കാമെന്ന തീരുമാനവും ആർബിഐ കൈക്കൊണ്ടു. ഈ നടപടികൾ രൂപയുടെ വലിയ തോതിലുള്ള മൂല്യശോഷണം തടഞ്ഞേക്കും. ഡോളർ കൂടുതൽ കരുത്താർജിക്കുകയും അതിനനുസരിച്ച് രൂപയുടെ മൂല്യം ഇടിയുകയും ചെയ്താൽ ഇറക്കുമതിച്ചെലവേറുമെന്നതാണ് രാജ്യത്തിന്റെ പ്രധാന വെല്ലുവിളി.

English Summary: US Fed Reserve Rate Hike: How it will Impact on the Indian, US and World Economy-Explained