വൈറ്റ് ഹൗസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയ നിർവചനം തിരുത്തിയതെന്നതിൽ സംശയമില്ല. മാന്ദ്യത്തെ പഴയ രീതിയിൽ നിർവചിക്കുന്നതു തെറ്റാണെന്നും മറ്റു ചില ഘടകങ്ങൾ കൂടി ഇതിൽ പരിഗണിക്കണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള വൈറ്റ് ഹൗസിന്റെ ബ്ലോഗ് വന്നതിനുശേഷമാണ് വിക്കിപീഡിയയുടെ ഈ നിലപാടു മാറ്റം. USA Economic Recession

വൈറ്റ് ഹൗസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയ നിർവചനം തിരുത്തിയതെന്നതിൽ സംശയമില്ല. മാന്ദ്യത്തെ പഴയ രീതിയിൽ നിർവചിക്കുന്നതു തെറ്റാണെന്നും മറ്റു ചില ഘടകങ്ങൾ കൂടി ഇതിൽ പരിഗണിക്കണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള വൈറ്റ് ഹൗസിന്റെ ബ്ലോഗ് വന്നതിനുശേഷമാണ് വിക്കിപീഡിയയുടെ ഈ നിലപാടു മാറ്റം. USA Economic Recession

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റ് ഹൗസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയ നിർവചനം തിരുത്തിയതെന്നതിൽ സംശയമില്ല. മാന്ദ്യത്തെ പഴയ രീതിയിൽ നിർവചിക്കുന്നതു തെറ്റാണെന്നും മറ്റു ചില ഘടകങ്ങൾ കൂടി ഇതിൽ പരിഗണിക്കണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള വൈറ്റ് ഹൗസിന്റെ ബ്ലോഗ് വന്നതിനുശേഷമാണ് വിക്കിപീഡിയയുടെ ഈ നിലപാടു മാറ്റം. USA Economic Recession

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ രണ്ടു പാദങ്ങളിൽ (6 മാസം തുടർച്ചയായി) ഒരു രാജ്യത്തിന്റെ വളർച്ചാ നിരക്ക് നെഗറ്റീവ് ആണെങ്കിൽ ആ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കു കടന്നു കഴിഞ്ഞുവെന്നാണ് ഇക്കണോമിക്സ് സിദ്ധാന്തങ്ങൾ പറയുന്നത്. എന്നാൽ ഇപ്പോൾ തുടർച്ചയായ രണ്ടാംപാദത്തിലും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയ അമേരിക്ക ഈ തത്വത്തെ അംഗീകരിക്കാൻ തയാറാവുന്നില്ല. മാത്രവുമല്ല, മാന്ദ്യത്തിന്റെ നിർവചനം ഇതല്ലെന്നു വിശദീകരിച്ച് വൈറ്റ് ഹൗസ് പുതിയ നിർവചനം പുറത്തിറക്കുകയും ചെയ്തു. വിക്കിപീഡിയ അടക്കം അമേരിക്കയുടെ ഈ അഭിനവ സിദ്ധാന്തം സ്വീകരിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന നിർവചനം തിരുത്തുകയും ചെയ്തിരിക്കുന്നു. അങ്ങനെ തുടർച്ചയായി രണ്ടു ത്രൈമാസങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയാൽ മാത്രം ഒരു രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്നു പറയാനാകില്ലെന്നും അതിന്, തൊഴിലില്ലായ്മ, വ്യാവസായിക ഉൽപാദനം, ജനങ്ങളുടെ പ്രതിശീർഷ വരുമാനം തുടങ്ങി മറ്റനേകം ഘടകങ്ങൾ കൂടി പരിഗണിക്കണമെന്നുമാണ് ഇപ്പോൾ അമേരിക്കയുടെ നിലപാട്. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കു വീണുവെന്ന് ആരും പറയരുതത്രേ. സാമ്പത്തിക വിദഗ്ധർ പണ്ട് തയാറാക്കിയ നിർവചനങ്ങൾ പുതിയ കാലഘട്ടത്തിലെ സാഹചര്യങ്ങൾക്കു യോജിച്ചതല്ലത്രേ. എന്തായാലും സാമ്പത്തിക മാന്ദ്യമില്ലെന്നു വരുത്തിത്തീർക്കാനുള്ള ‘ബൈഡനോമിക്സ്’ സിദ്ധാന്തങ്ങളിപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ബൈഡനും ബൈഡനെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധരും നിർവചനം തിരുത്തിയതുകൊണ്ട് ഇല്ലാതാകുമോ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി? എന്താണ് യഥാർഥത്തിൽ മാന്ദ്യം? മാന്ദ്യത്തെ നിർവചിക്കാൻ ‘ബൈഡനോമിക്സ്’ പ്രകാരമുള്ള സാമ്പത്തിക സൂചികകളും പരിഗണിക്കേണ്ടതുണ്ടോ? പലിശ നിരക്ക് ഉയർത്തി വിലപ്പെരുപ്പത്തെ ഉടൻ നിയന്ത്രിക്കാനാകുമെന്നും വളർച്ചയുടെ പാതയിലേക്ക് വേഗം തിരിച്ചുവരാനാകുമെന്നുമുള്ള അമിത ആത്മവിശ്വാസമാണോ നിർവചനം തിരുത്തിക്കാൻ അമേരിക്കൻ പ്രസിഡന്റിനെ പ്രേരിപ്പിക്കുന്നത്? തിരുത്തലിനു പിന്നിൽ സാമ്പത്തികത്തേക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? എന്തെല്ലാം കണക്കുകൾ നിരത്തിയാണ് മാന്ദ്യമില്ലെന്ന് ബൈഡൻ വാദിക്കുന്നത്? വിശദമായി പരിശോധിക്കാം.

∙ തുടർച്ചയായ രണ്ടാം പാദത്തിലും ഇടിവ്

ADVERTISEMENT

40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പവും പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അടിക്കടിയുള്ള പലിശ ഉയർത്തലുമെല്ലാം സൂചിപ്പിക്കുന്നത്, അത്ര സുഖകരമല്ല അമേരിക്കയിലെ സാമ്പത്തിക സ്ഥിതി എന്നാണ്. എങ്കിലും നിർവചനം മാറ്റി മാന്ദ്യത്തെ തടയാനുള്ള വിചിത്രമായ ശ്രമമാണ് അമേരിക്ക ഇപ്പോൾ നടത്തുന്നത്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പുതിയ ‘ന്യായീകരണത്തെ’ ഏറ്റുപിടിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ നിർവചനം തിരുത്തിയ വിക്കിപീഡിയ പക്ഷേ, നിർവചനം എഡിറ്റ് ചെയ്യുന്നതിൽ നിന്ന് സ്വതന്ത്ര എഡിറ്റർമാരെ വിലക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുകയാണ് എന്ന വ്യക്തമായ സൂചന നൽകുന്നത്. ജനുവരി –മാർച്ച് പാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ ഇടിവു രേഖപ്പെടുത്തിയിരുന്നു. 1.6 ശതമാനം ഇടിവാണ് ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ–ജൂൺ പാദത്തിൽ രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ 0.9 ശതമാനമാണ് ഇടിവ്. ഡൗ ജോൺസിന്റെ പ്രവചനം 0.3 ശതമാനത്തിന്റെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു. എന്നാൽ പ്രവചനം തെറ്റി. ഇതിനു മുൻപ് കോവിഡ് മഹാമാരിയുടെ സമയത്ത് 2020 ലും തുടർച്ചയായ രണ്ടു പാദങ്ങളിൽ അമേരിക്കയിലെ ജിഡിപി നിരക്ക് നെഗറ്റീവിലേക്കു പോയിരുന്നു. 2008 ലേത് അടക്കമുള്ള എല്ലാ മാന്ദ്യങ്ങളിലും ഈ പ്രവണതയുണ്ടായിരുന്നു.

യുഎസിലെ വിർജീനിയയിൽനിന്നുള്ള ദൃശ്യം. ചിത്രം: OLIVIER DOULIERY / AFP

∙ വിക്കിപീഡിയ ചെയ്തത്...

ഏപ്രിലിൽ പുറത്തുവന്ന അമേരിക്കയുടെ ജിഡിപി കണക്കുകൾ നഷ്ടത്തിലായതോടെ ലോകം മുഴുവൻ രണ്ടാം പാദത്തിലെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. മാസംതോറും പ്രഖ്യാപിക്കുന്ന പണപ്പെരുപ്പ കണക്കുകൾ ചരിത്രപരമായ ഉയരത്തിലാകുന്നത് ഈ കാത്തിരിപ്പിന് ആക്കം കൂട്ടി. ജൂണിൽ അവസാനിക്കുന്ന രണ്ടാം പാദത്തിന്റെ ജിഡിപി ഫലം പുറത്തുവിടുന്നത് ജൂലൈ അവസാനമാണ്. ജൂലൈ 11 വരെ വിക്കിപീഡിയയിൽ മാന്ദ്യത്തിന്റെ നിർവചനം ഇതായിരുന്നു– ഒരു രാജ്യത്തിന്റെ ജിഡിപി തുടർച്ചയായ രണ്ടു പാദങ്ങളിൽ നെഗറ്റീവ് വളർച്ചയാണു കാണിക്കുന്നതെങ്കിൽ അതാണ് സാമ്പത്തിക മാന്ദ്യം (റിസഷൻ). ഈ നിർവചനം സ്വതന്ത്ര എഡിറ്റർമാർക്ക് തിരുത്താനുമാകുമായിരുന്നു. എന്നാൽ ജൂലൈ 25 ന് ഈ നിർവചനം കാണാതായി. പകരം പുതിയ നിർവചനം പ്രത്യക്ഷപ്പെട്ടു. ഇത് എഡിറ്റിങ് സാധ്യമല്ലാത്ത തരത്തിൽ ‘ലോക്ക്’ ചെയ്തിട്ടുമുണ്ട്. വൈറ്റ് ഹൗസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയ നിർവചനം തിരുത്തിയതെന്നതിൽ സംശയമില്ല. 

ADVERTISEMENT

മാന്ദ്യത്തെ പഴയ രീതിയിൽ നിർവചിക്കുന്നതു തെറ്റാണെന്നും മറ്റു ചില ഘടകങ്ങൾ കൂടി ഇതിൽ പരിഗണിക്കണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള വൈറ്റ് ഹൗസിന്റെ ബ്ലോഗ് വന്നതിനുശേഷമാണ് വിക്കിപീഡിയയുടെ ഈ നിലപാടു മാറ്റം. രണ്ട് പാദങ്ങളിലെ നെഗറ്റീവ് വളർച്ചയാണ് മാന്ദ്യമെന്നത് ഔദ്യോഗിക നിർവചനമല്ലെന്നാണ് വൈറ്റ്ഹൗസ് ബ്ലോഗ് വ്യക്തമാക്കുന്നത്. സാമ്പത്തിക വളർച്ചയിലെ തുടർച്ചയായ ഇടിവിനു പുറമേ, തൊഴിലില്ലായ്മ, വ്യാവസായിക ഉൽപാദനം, ആളുകളുടെ വരുമാനം, ആളുകളുടെയും സ്ഥാപനങ്ങളുടെയും ചെലവഴിക്കലുകൾ എന്നിവയെല്ലാം പരിഗണിക്കണം. തുടർച്ചയായ രണ്ടു പാദങ്ങളിലും ജിഡിപി നെഗറ്റീവ് ആണെങ്കിലും മാന്ദ്യത്തിലാണെന്നു കണക്കാക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പറയുന്നു. ജിഡിപി ഡേറ്റ വരുന്നതിന് കൃത്യം ഒരാഴ്ച മുൻപാണ് വൈറ്റ് ഹൗസിന്റെ പുതിയ നിർവചനം വരുന്നത്. ടെസ്‌ല സിഇഒ ഇലൻ മസ്ക് ഉൾപ്പെടെ ഒട്ടേറെപ്പേർ എഡിറ്റ് ഓപ്ഷൻ ബ്ലോക്ക് ചെയ്ത വിക്കിപീഡിയയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ജോ ബൈഡൻ. ചിത്രം: MANDEL NGAN / AFP

∙ നിർവചനം തിരുത്തിയത് എന്തിന്?

മാന്ദ്യം പ്രഖ്യാപിക്കപ്പെട്ടാൽ അത് പ്രസിഡന്റ് ജോ ബൈഡന്റെ പരാജയമായി കരുതപ്പെടും. അതിനാലാണ് മാന്ദ്യത്തിനു പുതിയ നിർവചനങ്ങൾ വൈറ്റ് ഹൗസ് നൽകുന്നത്. തുടർച്ചയായ രണ്ടാം പാദത്തിലും ജിഡിപി നെഗറ്റീവിലായ റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ രണ്ട് തവണയാണ് ബൈഡൻ മാധ്യമങ്ങൾക്കു മുന്നിൽ വന്നത്. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതിനായി ചില കണക്കുകളും നിരത്തി. മുൻവർഷങ്ങളേക്കാൾ തൊഴിലില്ലായ്മാ നിരക്കിൽ 2022 ൽ കുറവു വന്നിട്ടുണ്ട്. 3.6 ശതമാനമാണ് ഇപ്പോൾ തൊഴിലില്ലായ്മാ നിരക്ക്. അതുകൊണ്ടുതന്നെയാണ് തൊഴിലില്ലായ്മാ നിരക്കിനെ മാന്ദ്യത്തെ നിർവചിക്കാനുള്ള പ്രധാന സൂചികയായി കണക്കാക്കണമെന്ന് വൈറ്റ് ഹൗസ് പറയുന്നത്. മാന്ദ്യത്തിൽ തൊഴിലവസരം കൂടാനുള്ള സാധ്യതകളില്ല. കൂടാതെ അമേരിക്കയിലെ കോർപറേറ്റ് സ്ഥാപനങ്ങൾ ലാഭത്തിലുമാണ്. 

പലിശ കൂട്ടി ആളുകളുടെ ചെലവഴിക്കൽ കുറയ്ക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക ഇപ്പോൾ. സാധാരണ മാന്ദ്യന്റെ സമയത്ത് കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുകയാണ് പതിവ്. 2008 ൽ പൂജ്യത്തിനടുത്തേക്ക് പലിശ കുറച്ചിരുന്നു. ഇപ്പോൾ ഫെഡറൽ റിസർവ് അടിക്കടി പലിശ കൂട്ടുകയാണ്. നിർമാണ മേഖലയിലുള്ള രാജ്യത്തെ നിക്ഷേപവും ഉയർന്നിട്ടുണ്ട്. അമേരിക്ക മാന്ദ്യത്തിലെന്നു പറയുക അസാധ്യമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളെ അതിരൂക്ഷമായി വിമർശിക്കുന്ന ബൈഡന്, തന്റെ ഭരണകാലത്ത് അമേരിക്ക മാന്ദ്യത്തിലേക്കു കൂപ്പുകുത്തുകയാണെന്ന് എങ്ങനെ പറയാൻ കഴിയും.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിശോധിച്ചാൽ ലോകം മുഴുവൻ മാന്ദ്യത്തിലേക്കു പോകുകയാണെന്നു പറയാനാകുമോ? ആകുമെന്ന് ഒരു പരിധി വരെ പറയേണ്ടി വരും. ഇതിന്റെ പ്രധാന കാരണം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ആണെന്നതു തന്നെയാണ്

ADVERTISEMENT

∙ മാന്ദ്യം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ?

കോവിഡിൽ താറുമാറായ വിതരണ ശൃംഖല ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധി തുടരുകയാണ്. ചൈനയേർപ്പെടുത്തിയ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിലേക്കും തുടർച്ചയായ നെഗറ്റീവ് വളർച്ചാ നിരക്കിലേക്കും രാജ്യം പോകാൻ കാരണങ്ങൾ ഇവയൊക്കെയാണ്. ഫെഡറൽ റിസർവ് പണപ്പെരുപ്പം കുറയ്ക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ സാമ്പത്തിക വളർച്ചയുടെ വേഗം കുറയുന്നതിൽ അദ്ഭുതപ്പെടാൻ എന്തിരിക്കുന്നുവെന്ന ചോദ്യമാണ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ചോദിച്ചത്. ഇതേ നിലപാട് തന്നെയാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനുമുള്ളത്. ചെറിയ ഒരു മുരടിപ്പ്, അല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്നാണ് കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. 

പലിശ വർധന ഉൾപ്പെടെയുള്ള നടപടികൾ, അമേരിക്ക കൃത്യമായ പാതയിലാണെന്നും വളർച്ചയുടെ പാതയിലേക്ക് ഉടൻ കടക്കുമെന്നുമാണ് വ്യക്തമാക്കുന്നതെന്നും ബൈഡൻ പറയുന്നു. തുടർച്ചയായ രണ്ടു പാദങ്ങളിലെ നെഗറ്റീവ് ജിഡിപി ഫലം പുറത്തുവന്നിട്ടും ഇതുവരെ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച് സാമ്പത്തിക മാന്ദ്യം പ്രഖ്യാപിച്ചിട്ടില്ല. മാന്ദ്യപ്രഖ്യാപനം ഉടൻ ഉണ്ടായേക്കില്ലെന്ന വിശ്വാസമാണ് ഭൂരിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞരും വൻകിട ധനകാര്യ സ്ഥാപനങ്ങളും പങ്കുവയ്ക്കുന്നതും. 2022 ന്റെ അവസാനമോ 2023 ന്റെ ആദ്യമോ മാന്ദ്യം വരുമെന്ന് എല്ലാവരും പ്രവചിക്കുന്നുണ്ട്. എന്നാൽ അത് ഇങ്ങനെയല്ല, ഇപ്പോഴല്ല എന്നീ വാദങ്ങളാണ് ഇവർ ഉയർത്തുന്നത്. 1948 മുതൽ ഇപ്പോൾ വരെ മാന്ദ്യത്തിന്റെ സമയങ്ങളിലല്ലാതെ അമേരിക്കയിൽ തുടർച്ചയായ രണ്ടുപാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടില്ലെന്നതു വസ്തുതയായി നിലനിൽക്കുന്നു.

ജോ ബൈഡൻ. ചിത്രം: MANDEL NGAN / AFP

∙ എന്തുകൊണ്ട് മാന്ദ്യം പ്രഖ്യാപിക്കുന്നില്ല?

നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചാണ് (എൻബിഇആർ) അമേരിക്ക മാന്ദ്യത്തിലേക്കു കടന്നോ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്. എൻബിഇആറിന്റെ ബിസിനസ് സൈക്കിൾ ഡേറ്റിങ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തേണ്ടത്. 8 അംഗങ്ങളാണ് സമിതിയിലുള്ളത്. രാജ്യത്തെ പ്രമുഖരായ 8 സാമ്പത്തിക ശാസ്ത്രജ്ഞരാണിവർ. ഏതാനും മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ മുരടിപ്പാണ് ഇവരുടെ പ്രഖ്യാപന മാനദണ്ഡം. സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത മൂന്നു തലങ്ങളിൽ അളന്നാണ് മാന്ദ്യം പ്രഖ്യാപിക്കുക. പ്രതിസന്ധിയുടെ ആഴം, വ്യാപനം, എത്രനാൾ നീണ്ടുനിന്നേക്കും എന്നിവയൊക്കെയാണു പരിഗണിക്കപ്പെടുക.

നിലവിൽ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ ജിഡിപി വളർച്ചയിലെ ഇടിവ് 1 മുതൽ 2 ശതമാനം വരെയാണ്. മുൻപ് എൻബിഇആർ മാന്ദ്യം പ്രഖ്യാപിച്ചപ്പോഴെല്ലാം 5 ശതമാനം വരെ ശരാശരി ഇടിവുണ്ടായിരുന്നു. പ്രഖ്യാപനം ഉണ്ടാകാത്തതിന്റെ ഒരു കാരണം ഇതാവാം. ഇടിവ് തുടർന്നാൽ പക്ഷേ, എൻബിഇആറിനു പ്രഖ്യാപനം നടത്തിയേ മതിയാകൂ എന്ന സ്ഥിതി വരും. ഏതൊക്കെ മേഖലകളിലേക്ക് പ്രതിസന്ധി ബാധിച്ചിട്ടുണ്ട് എന്നതാണ് അടുത്ത തലം. ട്രാവൽ, എനർജി എന്നീ മേഖലകളിൽ പൊതുവേ കാര്യമായ പ്രശ്നങ്ങളില്ല. മാന്ദ്യം പ്രഖ്യാപിക്കണമെങ്കിൽ എല്ലാ സാമ്പത്തിക മേഖലകളെയും പ്രതിസന്ധി ബാധിക്കണം. എന്നാൽ മുൻപ് മാന്ദ്യം ഉണ്ടായപ്പോൾ എനർജി സെക്ടറിൽ വലിയ മുന്നേറ്റമുണ്ടായ ചരിത്രവുമുണ്ട്. കുറച്ചുകൂടി കാത്തിരിക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയുമാകാം എന്നതാണ് എൻബിആറിന്റെ തീരുമാനം. പ്രഖ്യാപനമുണ്ടയാലും ചെറിയ തോതിലുള്ള മാന്ദ്യം എന്ന തരത്തിലേ ഉണ്ടാകാനിടയുള്ളു. ഒരു പക്ഷേ, തീവ്രത കുറഞ്ഞ മാന്ദ്യം എന്ന പ്രഖ്യാപനം എൻബിഇആർ നടത്തിയാൽ വിപണികൾ ഇത് പോസിറ്റീവായായിരിക്കും സ്വീകരിക്കുക. കാരണം 2022 അവസാനമോ 2023 ആദ്യമോ വലിയ മാന്ദ്യം അമേരിക്കയിലുണ്ടാകുമെന്ന പ്രവചനങ്ങൾ നിലനിൽക്കുന്നതിനാൽ വിപണികളിൽ സ്വാഭാവികമായും വലിയ ഭയവുമുണ്ട്. അതിനാൽ ചെറിയ മാന്ദ്യം മാത്രമെന്ന പ്രഖ്യാപനത്തെ ഓഹരി വിപണികൾ പോസിറ്റീവ് ആയി സ്വീകരിച്ചേക്കും.

∙ എന്താണ് ശരിക്കും മാന്ദ്യം?

തൊട്ടടുത്തുള്ള രണ്ട് പാദങ്ങളിൽ സാമ്പത്തിക വളർച്ച കുറയുന്നതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമെന്നതാണ് സാമ്പത്തിക ശാസ്ത്രമനുസരിച്ചുള്ള സാങ്കേതിക നിർവചനം. അതായത് തുടർച്ചയായ 6 മാസത്തെ നെഗറ്റീവ് വളർച്ച. സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗം കുറയലാണ് മാന്ദ്യം. ഈ മാന്ദ്യം മാസങ്ങളോളം തുടർന്നാൽ അത് ആഗോള സാമ്പത്തിക മാന്ദ്യമാകും. തൊഴിലവസരങ്ങളിലെ കുറവ്, ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ, ആളുകളുടെ പ്രതിശീർഷ വരുമാനത്തിലുണ്ടാകുന്ന ഇടിവ്, സാമ്പത്തിക പ്രവർത്തനങ്ങൾ കുറയുന്നത്, ഓഹരി വിപണികളിലെ തകർച്ച ഇവയെല്ലാം മാന്ദ്യത്തിന്റെ അളവുകോൽ ആയി പരിഗണിക്കാറുണ്ട്. എങ്കിലും തുടർച്ചയായ രണ്ടു പാദങ്ങളിലെ ജിഡിപി ഫലമാണ് പ്രധാനമായും പരിഗണിക്കുക. 

ജോ ബൈഡൻ. ചിത്രം: MANDEL NGAN / AFP

ജിഡിപി തുടർച്ചയായി നെഗറ്റീവ് സോണിൽ നിൽക്കുമ്പോൾ മറ്റ് ഘടകങ്ങൾ സ്വാഭാവികമായും മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടാകും. തൊഴിൽ നഷ്ടവും തൊഴിലില്ലായ്മാ നിരക്കിലെ വർധനവും മാന്ദ്യത്തിന്റെ ആദ്യ സൂചനകൾ നൽകുന്ന വിവരങ്ങളായി മാറാറുമുണ്ട്. എന്തായാലും അമേരിക്കൻ ജനത ചെലവുകൾ ഇപ്പോൾ വല്ലാതെ കുറച്ചിട്ടുണ്ട്. കാറുകളും വീടുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാങ്ങുന്നത് നന്നേകുറച്ചു. അവധി ആഘോഷങ്ങളെപ്പറ്റിയുള്ള ചിന്തകൾ പലർക്കുമില്ല. ഹോട്ടലിൽ പോയുള്ള ഭക്ഷണം കഴിക്കലുകളും, എന്തിന് ആഘോഷമായി മുടിവെട്ടുന്നതുവരെ കുറച്ചിട്ടുണ്ട്. 

ഓഹരി വിപണികളിലൂടെ നിക്ഷേപകർക്ക് മാസങ്ങൾക്കൊണ്ട് നഷ്ടമായതു കോടികളാണ്. പലിശ നിരക്കു കൂട്ടുന്നത് ഭവന, വാഹന വായ്പകളുടെ തുക വർധിപ്പിച്ചു. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ വൈകിയാലും വലിയ തുക പലിശ നൽകേണ്ട സ്ഥിതിയുണ്ട്. തൊഴിൽ രഹിതരുടെ എണ്ണം കൂടുകയാണ്. ശമ്പള വർധനയെപ്പറ്റി സമീപഭാവിയിൽ വലിയ പ്രതീക്ഷകളൊന്നും ജനങ്ങൾക്കില്ല. താമസത്തിനുള്ള ചെലവുമേറുന്നു. ഈ സാഹചര്യത്തിൽ വരുമാനം വളരെ ചുരുക്കി ചെലവഴിക്കുകയാണിവർ. 

നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിന്റെ കണക്കു പ്രകാരം 11 മാസമാണ് ആധുനിക കാലത്തിലെ മാന്ദ്യം നീണ്ടുനിൽക്കുക. അതിനുള്ളിൽ പ്രതിരോധ നടപടികൾ ഫലം കണ്ടു തുടങ്ങിയേക്കും. കോവിഡ് മഹാമാരി മൂലമുണ്ടായ മാന്ദ്യം 2 മാസം മാത്രമായിരുന്നു നീണ്ടു നിന്നതെന്നും എൻബിഇആറിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2008 ലെ ആഗോള മാന്ദ്യം 18 മാസം നീണ്ടുനിന്നെന്നാണു കണക്ക്.

∙ മാന്ദ്യമെന്ന ആഗോള പ്രതിഭാസം

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിശോധിച്ചാൽ ലോകം മുഴുവൻ മാന്ദ്യത്തിലേക്കു പോകുകയാണെന്നു പറയാനാകുമോ? ആകുമെന്ന് ഒരു പരിധി വരെ പറയേണ്ടി വരും. ഇതിന്റെ പ്രധാന കാരണം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ആണെന്നതു തന്നെയാണ്. ആഗോള ജിഡിപിയുടെ നാലിൽ ഒരു ഭാഗം അമേരിക്കയുടെ സംഭാവനയാണ്. മാത്രമല്ല, രാജ്യാന്തര ഇടപാടുകൾക്കും വ്യാപാരങ്ങൾക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കറൻസി അമേരിക്കൻ ഡോളറാണ്. ലോകത്തെ ആകെ വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) അഞ്ചിൽ ഒന്നും അമേരിക്കയിൽ നിന്നാണ്.

 

English Summary: Why Joe Biden Rejects Claims that US is in a Recession and When does an Economy Enter Recession?