വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ് ‍െസഡ്)വേണമെന്ന സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ മാസം പുറത്തു വന്നതോടെയാണ് വിഷയത്തിൽ സർക്കാർ വെട്ടിലായത്. പക്ഷേ ആ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനാണ് തടസം. കാരണം 2019ൽ ഇതേ ഉത്തരവ് നിങ്ങൾ ഇട്ടില്ലേയെന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചാൽ എന്തു പറയും. Kerala Government

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ് ‍െസഡ്)വേണമെന്ന സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ മാസം പുറത്തു വന്നതോടെയാണ് വിഷയത്തിൽ സർക്കാർ വെട്ടിലായത്. പക്ഷേ ആ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനാണ് തടസം. കാരണം 2019ൽ ഇതേ ഉത്തരവ് നിങ്ങൾ ഇട്ടില്ലേയെന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചാൽ എന്തു പറയും. Kerala Government

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ് ‍െസഡ്)വേണമെന്ന സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ മാസം പുറത്തു വന്നതോടെയാണ് വിഷയത്തിൽ സർക്കാർ വെട്ടിലായത്. പക്ഷേ ആ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനാണ് തടസം. കാരണം 2019ൽ ഇതേ ഉത്തരവ് നിങ്ങൾ ഇട്ടില്ലേയെന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചാൽ എന്തു പറയും. Kerala Government

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി എത്രയെന്നു ചോദിച്ചാൽ ‘പയറഞ്ഞാഴി’ എന്നാണോ സർക്കാരിന്റെ മറുപടി. ഈ സംശയത്തിനു കാരണം കഴിഞ്ഞ ദിവസത്തെ മന്ത്രി സഭാ യോഗത്തിലെ തീരുമാനമാണ്. ‘പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വനംവകുപ്പിന്റെ നടപടികൾ അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചു’ ഇതാണ് മന്ത്രി സഭാ തീരുമാനത്തിനു ശേഷം പുറത്തിറങ്ങിയ പത്രക്കുറിപ്പ് തന്നെ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാടടച്ചു വെടി വയ്ക്കുന്നതു പോലുള്ള ഒരു പത്രക്കുറിപ്പ്. പതിവിനു വിപരീതമായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പിന് പിന്നാലെ വനംമന്ത്രിയുടെ ഓഫീസിൽ നിന്ന് അടുത്ത പത്രക്കുറിപ്പിറങ്ങി. ഒരേ വിഷയത്തിൽ രണ്ടു പത്രക്കുറിപ്പ്. പരിസ്ഥിതി ലോല വിഷയത്തിൽ എന്താണിത്ര ഒളിച്ചു കളിയെന്ന് ആരും ചോദിച്ചു പോകുന്നതിന്റെ കാരണങ്ങൾ ഇതാണ്. പരിസ്ഥിതി ലോല മേഖലയിൽ ഇത്തരം അതിലോലവും അവ്യക്തവുമായ സമീപനം സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണ്. സത്യത്തിൽ കർഷകർക്കും കോടതിക്കും മാത്രമല്ല സിപിഎമ്മിലെ കണ്ണൂർ ലോബിക്കും ഇടയിൽ പെട്ട് വലയുകയാണോ സർക്കാർ? പരിസ്ഥിതി ലോല മേഖലയുടെ ലോലമല്ലാത്ത കുരുക്കിൽ നിന്ന് സർക്കാർ തലയൂരുന്നത് കാത്തിരിക്കുന്നത് കർഷകരാണ്. കാരണം സർക്കാർ തീരുമാനം മൂലം വെട്ടിലാകുന്നത് സാധാരണക്കാരായ കർഷകരാണ്. 

∙ സർക്കാർ ഊരാക്കുടുക്കിലായത് ഇങ്ങനെ 

ADVERTISEMENT

ലളിതമായി പറഞ്ഞാൽ സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ മേഖല പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ കഴിഞ്ഞ ഇടതു സർക്കാരാണ് തീരുമാനിച്ചത്. പാറമട ലോബിയുടെ സമ്മർദ്ദം മൂലവും സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ പ്രേരണ മൂലവുമാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നാണ് ആരോപണം. ആരോപണം കർഷകരുടേതാണ്. ഇതിനെതിരെ കർഷകരുടെ പ്രക്ഷോഭം ശക്തമായതോടെ സർക്കാർ നിലപാടു മാറ്റി. അല്ലെങ്കിൽ മയപ്പെടുത്തി. ഈ സമയത്താണ് ഇടിത്തീ പോലെ സംരക്ഷിത വന മേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി മേഖലയായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. ഇതേ കാര്യം തന്നെയാണ് സർക്കാർ 2019ൽ തീരുമാനിച്ചത്. എന്നാൽ പിന്നീട് നിലപാട് മാറ്റിയെന്നു മാത്രം. കർഷകരുടെ സമ്മർദ്ദത്തെ തുടർന്ന് സർക്കാർ നിലപാട് മാറ്റി. ദൂരപരിധി ഒഴിവാക്കണമെന്ന് സർക്കാരും നിലപാട് എടുത്തു. 

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ് ‍െസഡ്) വേണമെന്ന സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ മാസം പുറത്തു വന്നതോടെയാണ് വിഷയത്തിൽ സർക്കാർ വെട്ടിലായത്. 

പക്ഷേ ആ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനാണ് തടസം. കാരണം 2019ൽ ഇതേ ഉത്തരവ് നിങ്ങൾ ഇട്ടില്ലേയെന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചാൽ എന്തു പറയും. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാൻ സംസ്ഥാന സർക്കാർ തയാറെടുപ്പു നടത്തുന്നതിനിടെ, രണ്ടര വർഷം മുൻപു പുറത്തിറക്കിയ സ്വന്തം ഉത്തരവു തിരിഞ്ഞു കൊ‍ത്തു‍മോ എന്ന ആശങ്കയും ഉയർന്നു. അപ്പോൾ പിന്നെ തന്ത്രപരമായ മൗനം പാലിക്കുക മാത്രമാണ് പോംവഴി. 

മുഖ്യമന്ത്രി പിണറായി വിജയൻ.

∙ എല്ലാ നടപടികളും അംഗീകരിച്ചു: മുഖ്യമന്ത്രിയുടെ ഓഫിസ് 

ADVERTISEMENT

മന്ത്രിസഭ തീരുമാനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നത്– ‘സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ലഭിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് ജനവാസ മേഖലകൾ പൂർ‍ണമായും കൃഷിയിടങ്ങളും സർക്കാർ / അർ‍ദ്ധ സർക്കാർ / പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന‍തിന് വനം - വന്യജീവി വകുപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ച നടപടികൾ അംഗീകരിച്ചു.’

2019 ഒക്ടോബർ 23 നു ചേർന്ന മന്ത്രിസഭ യോഗത്തിലെ വിവാദ തീരുമാനത്തെക്കുറിച്ച് പത്രക്കുറിപ്പിൽ ഒരു പരാമർശവും ഇല്ല. ഒരിടത്തു പോലും 2019ലെ വിവാദ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചോ, തുടർന്ന് പുറത്തിറക്കിയ ഉത്തരവിനെക്കുറിച്ചോ പരാമർശമില്ല. 

∙ വിവാദ ഉത്തരവ് പിൻവലിക്കും : വനംമന്ത്രിയുടെ ഓഫിസ് 

കരടു വിജ്ഞാപനം തയാറാക്കുന്നതിനായി 2019 ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന് ഇനി പ്രസക്തിയില്ലെന്നും മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ ഉത്തരവു പുറപ്പെടുവിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫിസിൽ നിന്ന് അന്നു വൈകിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞെങ്കിലും ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല.   

എ.കെ.ശശീന്ദ്രൻ
ADVERTISEMENT

∙ മന്ത്രിസഭാ തീരുമാനം സർക്കാർ ഉത്തരവ് വഴി തിരുത്താമോ ? 

സർക്കാർ നടപടികൾ കണ്ടാൽ ഈ ചോദ്യം ആരും ചോദിക്കും. മന്ത്രിസഭ എടുത്ത തീരുമാനം മന്ത്രിസഭ തന്നെ റദ്ദാക്കേണ്ടതെന്നി‍രിക്കെ 2019ലെ സർക്കാർ ഉത്തരവ് എങ്ങനെ അപ്രസക്തമാകുമെന്ന ചോദ്യവും ഉയരുന്നു.  2019ലെ മന്ത്രിസഭ തീരുമാനം ഉത്തരവാ‍യപ്പോൾ വിവാദം ഭയന്ന് സർക്കാർ ഇതു രഹസ്യമാക്കി വെച്ചെന്നും ജനവാസമേഖലകൾ പരിസ്ഥി‍തി ലോല മേഖലയുടെ പരിധിയിൽ വരാത്ത രീതിയിൽ പരിഷ്കരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചെ‍ന്നാണു ആരോപണം. സ്വന്തം മന്ത്രിസഭ എടുത്ത തീരുമാനം തിരുത്തുന്ന‍തിന്റെ ജാള്യതയും സർക്കാരിനുണ്ടെന്നും ഇക്കാരണത്താലാണ് വിവാദ തീരുമാനം റദ്ദാക്കുന്നതു സംബന്ധിച്ച് സർക്കാർ പിന്നാക്കം പോകുന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തു വിടാത്തതെന്നും ആക്ഷേപമുണ്ട്. എന്നാൽ, മന്ത്രിസഭ തീരുമാനം ഉത്തരവായി പുറത്തിറങ്ങുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണു സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. 

∙ പരിസ്ഥിതി ലോല മേഖലയിലും അടവു നയം 

എന്തു കൊണ്ടാണ് സർക്കാരിന്റെ അടവു നയം?  പരിസ്ഥിതിലോല മേഖല വിഷ‍യത്തിൽ ആദ്യം എടുത്ത തീരുമാനം എന്തു കൊണ്ടു പിൻവലി‍ച്ചെന്നു കോടതി ചോദിച്ചാലോ. എന്തു കാരണത്താലാണ് സുപ്രീംകോടതി തീരുമാനത്തെ ഇപ്പോൾ എതിർക്കുന്നതെന്നു കോടതി ചോദിച്ചാലോ. സർക്കാരിന് ഉത്തരം‍മുട്ടും. സംസ്ഥാനത്തിനു തിരിച്ചടിയാകും. നിയമവിദഗ്ധരുടെ മുന്നറിയിപ്പാണ് സർക്കാരിനെ മലക്കം മറിയാൻ പ്രേരിപ്പിച്ചത്. 2019ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകുന്നത് തിരിച്ചടിയാകുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയതോടെ സർക്കാർ പ്രതിസന്ധിയിലായി. 

പ്രതീകാത്മക ചിത്രം.

 ക്വാറി മാഫിയകളെ സഹായിക്കാൻ വേണ്ടി?

പരിസ്ഥിതി ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാനെന്ന പേരിൽ സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖല (ഇഎസ് സെഡ്)ആയി പ്രഖ്യാപിക്കാൻ രണ്ടര വർഷം മുൻപു ഒന്നാം പിണറായി മന്ത്രിസഭ തീരുമാനിച്ചത് ക്വാറി മാഫിയകളെ സഹായിക്കാനെന്ന ആരോപണം ബലപ്പെടുന്നു. ദൂരപരിധി പാലിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ തുറക്കാൻ വേണ്ടി മാത്രമാണ് പരിസ്ഥിതി ലോല വിഷയത്തിൽ ഇത്തരമൊരു നീക്കത്തിനു ഇടതു സർക്കാർ മുതിർന്നതെന്നും സൂചനയുണ്ട്.  കണ്ണൂർ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കൊട്ടിയൂർ വനത്തിൽ നിന്നും 10 കിലോമീറ്റർ ദൂരപരിധി പാലിക്കാത്തതിനാൽ 10 ക്വാറികൾ അടച്ചു പൂട്ടാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ജില്ലാ ജിയോളജിസ്റ്റ് ഉത്തരവിട്ട് 10 ദിവസത്തിനുള്ളിലാണ് മന്ത്രിസഭ തീരുമാനമുണ്ടായത്.  ക്വാറി മാഫിയകളുടെ സമ്മർദത്തിനു വഴങ്ങിയാണ് ഇതെന്നും ആക്ഷേപമുണ്ട്.  

പരിസ്ഥിതിലോല മേഖല വിഷ‍യത്തിൽ മുൻകൂട്ടി തീരുമാനമെടുത്ത ശേഷം മലയോരമേഖലയിലെ ജനങ്ങൾക്കുണ്ടായ ആശങ്കകളിൽ ജനങ്ങൾക്കൊപ്പ‍മെന്നുള്ള സർക്കാർ അവകാശവാദം എന്ത് അടിസ്ഥാനത്തിലാണെന്നും കർഷക സംഘടനകൾ ചോദിക്കുന്നു.

∙ കളിച്ചത് കണ്ണൂർ ലോബിയോ? 

ദൂരപരിധിയുടെ പേരിൽ ക്വാറികൾ പൂട്ടാനുള്ള ഉത്തരവിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഒരു ദിവസം മുഴുവൻ ക്വാറികളും അടച്ചിട്ടിരുന്നു.  ഇതിനു ശേഷം ഭരണകക്ഷിയിലെ കണ്ണൂർ ലോബിയിൽപ്പെട്ട ചിലർ ഒന്നാം പിണറായി മന്ത്രിസഭയിലെ ചിലരെ സമീപിച്ചതായും പരാതിയുണ്ട്. ക്വാറി മാഫിയകളുടെ കടുത്ത സമ്മർദത്തിനു വഴങ്ങിയാണ് സംരക്ഷിത വനമേഖലക‍ളോടും ദേശീയ ഉദ്യാനങ്ങ‍ളോടും ചേർന്നു കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചു കൊണ്ട് കരടു വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയതെന്നാണു അറിയുന്നത്. യഥാർഥത്തിൽ പാരിസ്ഥിതിക ദുരന്തങ്ങളുടെ പേരു പറഞ്ഞ് ക്വാറികൾ തുറക്കാൻ സർക്കാർ വഴിയൊരുക്കുകയായിരുന്നുവെന്നാണു പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. 

പ്രതീകാത്മക ചിത്രം.

∙ വിവാദ തീരുമാനവും പ്രതിഷേധവും 

‘സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലക‍ളോടും ദേശീയ ഉദ്യാനങ്ങ‍ളോടും ചേർന്നു കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചു കൊണ്ട് കരടു വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി’. സുപ്രീംകോടതി ഉത്തരവു വന്നതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുണ്ടായത്. 2019ലെ മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും കർഷക സംഘടനകളും രംഗത്തെത്തി. നിയമസഭയ്ക്കകത്തും പുറത്തും ഇതിനെതിരെ ശക്തമായ സമരങ്ങൾ പ്രതിപക്ഷം നടത്തിയതോടെ വിവാദ ഉത്തരവ് റദ്ദാക്കുമെന്നു വനം മന്ത്രി ശശീന്ദ്രൻ നിയമസഭയിൽ ഉറപ്പു നൽകിയിരുന്നു. പരിസ്ഥിതിലോല മേഖല വിഷ‍യത്തിൽ മുൻകൂട്ടി തീരുമാനമെടുത്ത ശേഷം മലയോരമേഖലയിലെ ജനങ്ങൾക്കുണ്ടായ ആശങ്കകളിൽ ജനങ്ങൾക്കൊപ്പ‍മെന്നുള്ള സർക്കാർ അവകാശവാദം എന്ത് അടിസ്ഥാനത്തിലാണെന്നും കർഷക സംഘടനകൾ ചോദ്യം ഉന്നയിച്ചു. 

∙ കർഷകരെ കബളിപ്പിക്കുകയാണോ? 

സംരക്ഷിത വനപ്രദേ‍ശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കുമെന്നും, സംസ്ഥാനത്ത് ആവർത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും 2019 ഒക്ടോബർ 23 ലെ മന്ത്രിസഭ തീരുമാനത്തെ തുടർന്ന് പുറത്തിറക്കിയ ഉത്തരവിൽ ‌ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഈ തീരുമാനം മറച്ചു വച്ച്  വന്യജീവി സങ്കേതങ്ങ‍ൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയി‍ലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകുന്നത് വിരോധാഭാസ‍മെന്നും ആക്ഷേപം ഉയർന്നിരുന്നു. പരിസ്ഥിതിലോല മേഖല വിഷ‍യത്തിൽ മുൻകൂട്ടി തീരുമാനമെടുത്ത ശേഷം മലയോരമേഖലയിലെ ജനങ്ങൾക്കുണ്ടായ ആശങ്കകളിൽ ജനങ്ങൾക്കൊപ്പ‍മെന്നുള്ള സർക്കാർ അവകാശവാദം എന്ത് അടിസ്ഥാനത്തിലാണെന്നും കർഷക സംഘടനകൾ ചോദിക്കുന്നു. പരിസ്ഥിതിലോല മേഖല ഉത്തരവിൽ കേന്ദ്ര വനം‍പരിസ്ഥിതി മന്ത്രാലയത്തി‍ന്റെയും ഉന്നതാധികാര സമിതിയുടെയും അനുമതി തേടിയ ശേഷം മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന സർക്കാർ വാദത്തിനും മന്ത്രിസഭായോഗ തീരുമാനം തടസ്സമാകുമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.

 

English Summary: Kerala Government in confusion over determining Eco Sensitive Zones in Kannur, complains Farmers