ബോൽപുർ∙ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് അനുബ്രത മൊണ്ടാലിനെ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. കന്നുകാലി കള്ളക്കടത്തു കേസ് അന്വേഷണത്തിൽ... Anubrata Mondal, CBI, TMC, CBI Arrests TMC Leader, Cattle Smuggling Scam, Trinamool Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൽപുർ∙ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് അനുബ്രത മൊണ്ടാലിനെ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. കന്നുകാലി കള്ളക്കടത്തു കേസ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ബീർഭും ജില്ലയിലെ വീട്ടിൽ രാവിലെ എത്തിയ സിബിഐ സംഘം ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

‘‘കള്ളക്കടത്തിൽ മൊണ്ടാലിനു പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം നിയമത്തിന് അനുസരിച്ച് നടപടിയെടുക്കും’’ – അന്വേഷണ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. ചോദ്യം ചെയ്യലിനു മുന്‍പായി സിആർപിസി 41ാം വകുപ്പ് പ്രകാരം നോട്ടിസ് നൽകിയിരുന്നു.

ADVERTISEMENT

രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ ബെഡ് റെസ്റ്റ് നിർദേശിച്ചുവെന്ന് കാണിച്ച് മൊണ്ടാൽ ഹാജരായില്ല. ഇതേത്തുടർന്നാണ് രാവിലെ 10 മണിയോടെ എട്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. രണ്ടാംനിലയിലെ മുറിയിൽവച്ചായിരുന്നു മൊണ്ടാലിനെ ചോദ്യംചെയ്തത്. ഡോക്ടറെയും സിബിഐ ചോദ്യം ചെയ്തു.

മൊണ്ടാലുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ അംഗരക്ഷകൻ സൈഗൽ ഹുസൈനെയും സിബിഐ അറസ്റ്റ് ചെയ്തു.

ADVERTISEMENT

English Summary: CBI arrests TMC's Anubrata Mondal in cattle smuggling case