ന്യൂഡൽഹി∙ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കേ‌ജ്‌രിവാൾ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ | Arvind Kejriwal | Gujarat | Aam Aadmi Party | AAP | gujarat assembly elections | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കേ‌ജ്‌രിവാൾ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. ഞങ്ങൾ മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകും. നിലവിലുള്ള സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാനത്തുടനീളം പുതിയവ സ്ഥാപിക്കും. എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും കണക്കുകൾ കൃത്യമായി പരിശോധിച്ച് ഡൽഹിയിൽ ചെയ്തതു പോലെ മാതാപിതാക്കളിൽനിന്ന് പിരിച്ചെടുത്ത അധിക പണം തിരികെ നൽകും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കും’’ – അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വർഷാവസാനത്തോടെ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനു മുൻപ് കേജ്‌രിവാൾ ഗുജറാത്ത് സന്ദർശിച്ചപ്പോൾ സ്ത്രീകൾ, ആദിവാസികൾ, വൈദ്യുതി, ജോലി, തൊഴിലില്ലായ്മ വേതനം എന്നിവയുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.

English Summary: Arvind Kejriwal promises 'best education for free' if voted to power in Gujarat