ഇതുപോലെ കൈമറന്ന് സംഭാവന ചെയ്യാന്‍ പുറപ്പെട്ടാല്‍ പാവം ഗേറ്റ്സ് പാപ്പരായിപ്പോവില്ലേ എന്നൊന്നും ഭയപ്പെടേണ്ട. ഇതൊക്കെ കഴിഞ്ഞാലും 112 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട് ബില്‍ ഗേറ്റ്സിന്. ബ്ലൂംബെര്‍ഗിന്‍റെ ധനികരുടെ പട്ടികയില്‍ ഇപ്പോഴും അദ്ദേഹം അഞ്ചാമനായുണ്ട്. ഇന്ത്യയുടെ ഗൗതം അദാനിക്കു തൊട്ടുപിന്നിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില. സ്പേസക്സ് സ്ഥാപകന്‍ ഇയോണ്‍ മസ്ക്, ആമസോണ്‍ സിഇഒ ജെഫ് ബസോസ്, Bill Gates

ഇതുപോലെ കൈമറന്ന് സംഭാവന ചെയ്യാന്‍ പുറപ്പെട്ടാല്‍ പാവം ഗേറ്റ്സ് പാപ്പരായിപ്പോവില്ലേ എന്നൊന്നും ഭയപ്പെടേണ്ട. ഇതൊക്കെ കഴിഞ്ഞാലും 112 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട് ബില്‍ ഗേറ്റ്സിന്. ബ്ലൂംബെര്‍ഗിന്‍റെ ധനികരുടെ പട്ടികയില്‍ ഇപ്പോഴും അദ്ദേഹം അഞ്ചാമനായുണ്ട്. ഇന്ത്യയുടെ ഗൗതം അദാനിക്കു തൊട്ടുപിന്നിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില. സ്പേസക്സ് സ്ഥാപകന്‍ ഇയോണ്‍ മസ്ക്, ആമസോണ്‍ സിഇഒ ജെഫ് ബസോസ്, Bill Gates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുപോലെ കൈമറന്ന് സംഭാവന ചെയ്യാന്‍ പുറപ്പെട്ടാല്‍ പാവം ഗേറ്റ്സ് പാപ്പരായിപ്പോവില്ലേ എന്നൊന്നും ഭയപ്പെടേണ്ട. ഇതൊക്കെ കഴിഞ്ഞാലും 112 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട് ബില്‍ ഗേറ്റ്സിന്. ബ്ലൂംബെര്‍ഗിന്‍റെ ധനികരുടെ പട്ടികയില്‍ ഇപ്പോഴും അദ്ദേഹം അഞ്ചാമനായുണ്ട്. ഇന്ത്യയുടെ ഗൗതം അദാനിക്കു തൊട്ടുപിന്നിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില. സ്പേസക്സ് സ്ഥാപകന്‍ ഇയോണ്‍ മസ്ക്, ആമസോണ്‍ സിഇഒ ജെഫ് ബസോസ്, Bill Gates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍ അയുതമാകിലാശ്ചര്യമെന്നതും...’ മനുഷ്യന്‍റെ ധനത്തോടുള്ള ആര്‍ത്തി ഒരിക്കലും തീരുന്നില്ലെന്നാണ് കവിവചനം. പണം പെരുകിക്കൊണ്ടിരിക്കണമെന്നാണ് ഏറ്റവും വലിയ ധനികനും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. പണമില്ലാത്തവരും ധനികരുടെ പട്ടിക വരുമ്പോള്‍ അതാരെല്ലാമാണെന്ന് ആകാംക്ഷയോടെ നോക്കുന്നു. ആരാണ് മുന്നോട്ടു കയറിയതെന്നും ആരാണ് പിന്നോട്ടടിച്ചതെന്നും ശ്രദ്ധിക്കുന്നു. അവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന് ആകാംക്ഷയോടെ ചികയുന്നു. ഫോര്‍ബ്സ്, ബ്ലൂംബെര്‍ഗ് എന്നൊക്കെ പലതുണ്ട് ധനികരുടെ പട്ടിക നിരത്തുന്ന സ്ഥാപനങ്ങള്‍. അതില്‍തന്നെ ഉപവിഭാഗങ്ങളുണ്ട്. ഓരോ രാജ്യത്തെയും ധനികരുടെ പട്ടിക വേറെയുണ്ട്. കായിക താരങ്ങള്‍, വിനോദവ്യവസായികള്‍, ഐടി ഭീമന്‍മാര്‍, റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാര്‍, ഭരണാധികാരികള്‍ എന്നൊക്കെ പറഞ്ഞ് ഇനം തിരിച്ചുള്ള പട്ടികകള്‍ വേറെയുമുണ്ട്. എങ്കിലും ഇപ്പോള്‍ ഈ പട്ടികയില്‍ മുന്നോട്ടു കയറാന്‍ പണിപ്പെടുന്നവരെക്കാളേറെ ശ്രദ്ധ നേടുകയാണ്, ഈ പട്ടികയില്‍നിന്ന് എന്നെയൊന്നു പുറത്താക്കൂ എന്നു പറയുന്ന ലോക ധനികരിലെ മുന്‍നിരക്കാരിലൊരാള്‍. അതു മറ്റാരുമല്ല. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്നെ. അതൊരു വെറും വാക്കല്ല. തന്‍റെ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലോകമെമ്പാടുമായി പരന്നുകിടക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവച്ച ശേഷമാണ് അദ്ദേഹം പിന്നെയും തന്‍റെ കാരുണ്യവിഹിതം വര്‍ധിപ്പിക്കുകയാണെന്ന് ലോകത്തെ അറിയിക്കുന്നത്. അതായത്, തന്‍റെ സ്വകാര്യ സ്വത്തില്‍നിന്ന് കൂടുതല്‍ വിഹിതം തന്‍റെ ജീവകാരുണ്യ സംരംഭമായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കു മാറ്റിയാണ് തന്‍റെ ചുമലിലെ ധനഭാരം കുറയ്ക്കാന്‍ അദ്ദേഹം തുനിയുന്നത്.

∙ ഒരു ട്വീറ്റ്, ഒരു ലക്ഷം കോടി

ADVERTISEMENT

കഴിഞ്ഞ ജൂലൈ 13ന് ബില്‍ ഗേറ്റ്സിന്‍റെ ഒരു ട്വീറ്റ് പുറത്തുവന്നു. തന്‍റെ സ്വത്തില്‍നിന്ന് 20 ബില്യന്‍ ഡോളര്‍ കൂടി ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റുന്നു. (1 ബില്യന്‍ = 100 കോടി. 20 ബില്യന്‍ ഡോളര്‍ = 1,60,000 കോടി രൂപ). ഇതോടൊപ്പമാണ് സമ്പത്തിനെ കുറിച്ചുള്ള തന്‍റെ നയവും അദ്ദേഹം വ്യക്തമാക്കിയത്. ഭാവിയില്‍ തന്‍റെ സമ്പാദ്യം ഏതാണ്ടു പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റും എന്നതാണത്. സ്വകാര്യസ്വത്ത് കുറച്ചുകൊണ്ടുവരികയും അതുവഴി ധനികരുടെ പട്ടികയില്‍നിന്ന് പിന്നോട്ടുപോവുകുയും ഒടുവില്‍ പട്ടികയില്‍നിന്നു തന്നെ പുറത്തുകടക്കുകയും ചെയ്യുക എന്നതാണു തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. നിലവില്‍ വര്‍ഷം 6 ബില്യന്‍ ഡോളര്‍ ബില്‍ ഗേറ്റ്സ് ഫൗണ്ടേഷനായി മാറ്റിവയ്ക്കുന്നത് 2026 ആകുമ്പോഴേക്കും 9 ബില്യന്‍ ഡോളറായി (72,000 കോടി രൂപ) ഉയര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

പുതിയ തീരുമാനതോടെ ഫൗണ്ടേഷന്‍റെ ആകെ ആസ്തി 70 ബില്യന്‍ ഡോളര്‍ ആയി ഉയരും. ഈ പ്രഖ്യാപനത്തിന് ഒരാഴ്ച മുന്‍പ് കനേഡിയന്‍ നാഷനല്‍ റെയില്‍വേ കമ്പനിയിലുള്ള തന്‍റെ 5.2 ബില്യന്‍ മൂല്യം വരുന്ന ഓഹരി ഫൗണ്ടേഷന് സംഭാവന നല്‍കിയിരുന്നു. അതിന് ഒരാഴ്ച മുന്‍പ് 100 കോടിയോളം ഡോളര്‍ വരുന്ന മറ്റൊരു ഓഹരി വിഹിതവും കൈമാറിയിരുന്നു.

ബിൽ ഗേറ്റ്സ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇതുപോലെ കൈമറന്ന് സംഭാവന ചെയ്യാന്‍ പുറപ്പെട്ടാല്‍ പാവം ഗേറ്റ്സ് പാപ്പരായിപ്പോവില്ലേ എന്നൊന്നും ഭയപ്പെടേണ്ട. ഇതൊക്കെ കഴിഞ്ഞാലും 112 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട് ബില്‍ ഗേറ്റ്സിന്. ബ്ലൂംബെര്‍ഗിന്‍റെ ധനികരുടെ പട്ടികയില്‍ ഇപ്പോഴും അദ്ദേഹം അഞ്ചാമനായുണ്ട്. ഇന്ത്യയുടെ ഗൗതം അദാനിക്കു തൊട്ടുപിന്നിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില. സ്പേസക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്, ആമസോണ്‍ സിഇഒ ജെഫ് ബസോസ്, എല്‍വിഎംഎച്ച് സിഇഒ ബെര്‍ണാഡ് ആര്‍നോള്‍ട്ട് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍.

∙ ദുരിതങ്ങളില്ലാത്ത ലോകം; ഫൗണ്ടേഷന്‍റെ സ്വപ്നം

ADVERTISEMENT

ദുരിതങ്ങള്‍ കുറഞ്ഞ ലോകം എന്നതാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പ്രഖ്യാപിത ലക്ഷ്യം. രണ്ടായിരാമാണ്ടില്‍ ഭാര്യ മെലിന്‍ഡയുമായി ചേര്‍ന്ന് ഫൗണ്ടേഷനു രൂപം നല്‍കുമ്പോള്‍, ബില്‍ ഗേറ്റ്സ് ലോകത്തിലെ ധനികരുടെ പട്ടികയില്‍ മുന്‍നിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ധനസമ്പാദനമെന്ന ലക്ഷ്യത്തില്‍നിന്ന് ഇനി ഈ സമൂഹത്തിന് എന്തെങ്കിലും തിരിച്ചുനല്‍കുക എന്ന ലക്ഷ്യത്തിലേക്ക് അവര്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു പേരും തങ്ങളുടെ നാലാമത്തെ കുഞ്ഞ് എന്നു വിശേഷിപ്പിച്ചാണ് ഫൗണ്ടേഷനെ പരിപാലിച്ചത്. ധനം കുമിഞ്ഞുകൂടുമ്പോള്‍ അതിലൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റിവയ്ക്കുകയും അതും മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന അരി പ്രാഞ്ചിമാരുടെ ആഗോള വേര്‍ഷന്‍ ആയിരുന്നില്ല ബില്‍ ഗേറ്റ്സ്. ലോകത്തോടുള്ള ഉത്തരവാദിത്തം എന്ന സങ്കല്‍പം അദ്ദേഹത്തിന്‍റെ രക്തത്തില്‍ തന്നെ ഉണ്ടായിരുന്നു. അതിനദ്ദേഹം കടപ്പാട് കുറിക്കുന്നത് തന്‍റെ പിതാവ് ബില്‍ ഗേറ്റ്സ് സീനിയറിനോടാണ്. ലോകത്തെ മാറ്റുക എന്ന സങ്കല്‍പം അദ്ദേഹമാണ് തനിക്കു പകര്‍ന്നുതന്നത് എന്ന് ബില്‍ ഗേറ്റ്സ് പലതവണ പറഞ്ഞിട്ടുണ്ട്.

ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്ക്കെതിരെയുള്ള പോരാട്ടമാണ് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ അതിന്‍റെ ലക്ഷ്യമായി കുറിച്ചിട്ടുള്ളത്. കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ ഈ ലക്ഷ്യത്തിനായി ഫൗണ്ടേഷന്‍ ചെലവിട്ടത് 53.8 ബില്യന്‍ ഡോളറാണ്. ഫൗണ്ടേഷന്‍റെ വെബ്സൈറ്റിലെ ആമുഖക്കുറിപ്പില്‍ ബില്‍ ഗേറ്റ്സും മെലിന്‍ഡ ഗേറ്റ്സും കുറിച്ചിടുന്ന ഒരു വാക്യമുണ്ട്. മരിച്ചുപോകുന്ന കുഞ്ഞുങ്ങളെ കുറിച്ചാണത്. ഒരു കുഞ്ഞ് മരിച്ചുപോകുന്നതിലും വലിയ എന്തു ദു:ഖമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ആ കുറിപ്പ് അവസാനിപ്പിക്കുന്നതും ഇങ്ങനെയാണ്. ‘അഞ്ചാം പിറന്നാള്‍ ആഘോഷിക്കും മുന്‍പ് ഈ ലോകത്തോടു വിടപറയുന്ന കുട്ടികളുടെ എണ്ണം രണ്ടായിരമാണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതിയായി കുറഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ അതിജീവിക്കുന്നു. അതു ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു.’

ഇലോൺ മസ്ക് (Photo: AFP).

ദാരിദ്രത്തിനെതിരെ മാത്രമല്ല, രോഗത്തിനെതിരെയും ഫൗണ്ടേഷന്‍ പൊരുതുന്നതിന് കോവിഡ് കാലം സാക്ഷിയാണ്. ചൈനയിലെ വുഹാനില്‍ കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട് രണ്ടാള്ച തികയും മുന്‍പേ 2020 ജനുവരി 23ന് ഫൗണ്ടേഷന്‍ രോഗപ്രതിരോധത്തിനായി 5 ദശലക്ഷം ഡോളര്‍ മാറ്റിവച്ചു. പിന്നീട് കഴിഞ്ഞ രണ്ടര വര്‍ഷമായി മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ രോഗബാധയ്ക്കെതിരെ ആളും അര്‍ഥവും നല്‍കി പോരാടുകയാണ് ഫൗണ്ടേഷന്‍. 2020 ഫെബ്രുവരിയില്‍ 10 കോടി ഡോളറും ഏപ്രിലില്‍ 25 കോടി ഡോളറും മാറ്റിവച്ച ഫൗണ്ടേഷന്‍ കൊറോണ വൈറസിനെ നേരിടാന്‍ ഇതുവരെ ചെലവിട്ടത് രണ്ടു ബില്യന്‍ ഡോളറാണ് (16,000 കോടി രൂപ).

അറുപത്താറുകാരനായ ബില്‍ ഗേറ്റ്സും അന്‍പത്തേഴുകാരിയായ മെലിന്‍ഡ ഗേറ്റ്സും കഴിഞ്ഞ വര്‍ഷം തന്നെ തങ്ങളുടെ തുടര്‍ പദ്ധതികള്‍ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുകയാണ് തന്‍റെ പ്രവര്‍ത്തന ലക്ഷ്യമെന്നാണ് ബില്‍ ഗേറ്റ്സ് കുറിച്ചത്.

വാക്സീന്‍ ഗവേഷണത്തിനും വാക്സീന്‍ വിതരണത്തിനും രോഗപ്രതിരോധ സഹായമായുമൊക്കെയാണ് ഇത്രയും തുക ചെലവിട്ടത്. അതിലേറെയും സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം നിസ്സഹായമായി നില്‍ക്കുകയായിരുന്ന രാഷ്ട്രങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. വാക്സീന്‍ 2 കോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചെന്നു കണക്കുകള്‍ പറയുമ്പോള്‍ അതിനു ലോകം കടപ്പെട്ടിരിക്കുന്നവരില്‍ ബില്ലും മെലിന്‍ഡയും തീര്‍ച്ചയായും മുന്‍നിരയിലുണ്ട്. 80 കോടി കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പെടുക്കാന്‍ ഫൗണ്ടേഷന്‍ സഹായിച്ചു.

ADVERTISEMENT

ലിംഗസമത്വത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത 5 വര്‍ഷത്തേക്കു മാറ്റിവച്ച 2.2 ബില്യന്‍ ഡോളര്‍, വാക്സീന്‍ ഗവേഷണത്തിനായി മാറ്റിവച്ച 1.6 ബില്യന്‍ ഡോളര്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച 1.7 ബില്യന്‍ ഡോളര്‍, ആഫ്രിക്കയിലെ കര്‍ഷകര്‍ക്കായി മാറ്റിവച്ച 30 കോടി ഡോളര്‍, കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നീക്കിവച്ച 54 കോടി ഡോളര്‍, ഇന്ത്യയിലടക്കം പോളിയോ വാക്സീന്‍ വിതരണത്തിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങി എത്രയോ പ്രവര്‍ത്തനങ്ങളുണ്ട് ഫൗണ്ടേഷന്‍റെ പട്ടികയില്‍. എല്ലാം കൂടുതല്‍ മികച്ച ലോകത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകളായി ബില്‍ കരുതുന്നു. അതില്‍ പങ്കാളികളാകാന്‍ അദ്ദേഹം ലോകത്തിലെ മറ്റു ധനികരെയും ക്ഷണിക്കുന്നു. ലോക നിക്ഷേപക ഭീമന്‍ വാരന്‍ ബഫെറ്റ് അടക്കമുള്ള എത്രയോ പേര്‍ ഈ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനു പിന്തുണ നല്‍കുന്നുണ്ട്. ഫൗണ്ടേഷന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് പടിയിറങ്ങും മുന്‍പ് 3.1 ബില്യന്‍ ഡോളറാണ് ബഫറ്റ് ഫൗണ്ടേഷനു സംഭാവന ചെയ്തത്. 2006 മുതല്‍ ഇതുവരെ 36 ബില്യന്‍ ഡോളറോളം ഫൗണ്ടേഷന് അദ്ദേഹം സംഭാവന നല്‍കിയതായും ബില്‍ ഗേറ്റ്സ് തന്നെയാണ് വെളിപ്പെടുത്തിയത്.

ബിൽ ഗേറ്റ്സ്, മെലിൻഡ (Image- AFP).

∙ വേര്‍പിരിയലിനു ശേഷം

1994ല്‍ വിവാഹതരായ ബില്ലും മെലിന്‍ഡയും കഴിഞ്ഞ വര്‍ഷമാണ് വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വത്തുക്കള്‍ പങ്കുവച്ച് പിരിയുമ്പോഴും രണ്ടുപേരും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍നിന്നു പിന്നോട്ടില്ലെന്നു തന്നെ പറയുന്നു. പക്ഷേ, രണ്ടുപേരുടെയും വഴി വ്യത്യസ്തമായിരിക്കുമെന്നു മാത്രം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചാവില്ല എന്നതിനാല്‍ മെലിന്‍ഡ ആറു മാസത്തിനകം ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍മാറും. പക്ഷേ, ഫൗണ്ടേഷനില്‍ തനിക്കുള്ള സാമ്പത്തിക പങ്കാളിത്തത്തെ വേര്‍പിരിയല്‍ ബാധിക്കില്ല. സാമ്പത്തിക പങ്കുവയ്പെല്ലാം ബില്‍ ഗേറ്റ്സിന്‍റെ സ്വകാര്യസ്വത്തില്‍ നിന്നായിരിക്കും.  

ഗൗതം അദാനി (Image- AFP).

അറുപത്താറുകാരനായ ബില്‍ ഗേറ്റ്സും അന്‍പത്തേഴുകാരിയായ മെലിന്‍ഡ ഗേറ്റ്സും കഴിഞ്ഞ വര്‍ഷം തന്നെ തങ്ങളുടെ തുടര്‍ പദ്ധതികള്‍ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുകയാണ് തന്‍റെ പ്രവര്‍ത്തന ലക്ഷ്യമെന്നാണ് ബില്‍ ഗേറ്റ്സ് കുറിച്ചത്. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനും മറവിരോഗത്തിനെതിരായ പോരാട്ടത്തിനും കൂടി പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 

അതേസമയം, ചെക്കുകളില്‍ ഒപ്പിടുക എന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനാണു ലക്ഷ്യമിടുന്നതെന്നാണ് മെലിന്‍ഡയുടെ പ്രഖ്യാപനം. 2015ല്‍ സ്ഥാപിച്ച പിവട്ടല്‍ വെന്‍ച്വേഴിസ് ആയിരിക്കും പ്രവര്‍ത്തനകേന്ദ്രം. അമേരിക്കയുടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച പ്രസ്ഥാനമാണിത്. പണത്തിനു പുറമേ തന്‍റെ സമയവും ഊര്‍ജവും അധ്വാനവും പട്ടിണിക്കെതിരെയും സ്ത്രീകളുടെയും മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും തുല്യതയ്ക്കു വേണ്ടിയും പോരാടാന്‍ വിനിയോഗിക്കുമെന്നും അവര്‍ പറയുന്നു. കൂടുതല്‍ മികച്ച ലോകത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ബില്ലും മെലിന്‍ഡയും ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷനും തുടര്‍ന്നുമുണ്ടാകുമെന്നാണ് അവരുടെ വാഗ്ദാനം. ലോകത്തിനു പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണ് ആ പ്രഖ്യാപനം.

 

English Summary: Bill Gates donates another $6 bn to his charity, billionaire says he 'wants to get off' world's richest people list