വിലപ്പെരുപ്പ സൂചികയിലുണ്ടാകുന്ന ഇടിവ്, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇളക്കം തട്ടില്ലെന്ന പ്രതീക്ഷ ആഗോള, ആഭ്യന്തര നിക്ഷേപകർക്കു നൽകുന്നുണ്ട്. 60,000 എന്ന നിലവാരം മൂന്നാംവട്ടം തൊടുമ്പോൾ അടുത്ത ബുൾ റാലിയുടെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എങ്കിലും പണപ്പെരുപ്പ ഭീഷണി പൂർണമായി ഒഴിയാത്തത് വെല്ലുവിളിയാണ്. ഉയർന്ന പണപ്പെരുപ്പത്തിനിടയിലും വിപണിയുടെ കുതിപ്പിനിടയാക്കുന്ന കാരണങ്ങൾ എന്തെല്ലാമാണ്?

വിലപ്പെരുപ്പ സൂചികയിലുണ്ടാകുന്ന ഇടിവ്, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇളക്കം തട്ടില്ലെന്ന പ്രതീക്ഷ ആഗോള, ആഭ്യന്തര നിക്ഷേപകർക്കു നൽകുന്നുണ്ട്. 60,000 എന്ന നിലവാരം മൂന്നാംവട്ടം തൊടുമ്പോൾ അടുത്ത ബുൾ റാലിയുടെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എങ്കിലും പണപ്പെരുപ്പ ഭീഷണി പൂർണമായി ഒഴിയാത്തത് വെല്ലുവിളിയാണ്. ഉയർന്ന പണപ്പെരുപ്പത്തിനിടയിലും വിപണിയുടെ കുതിപ്പിനിടയാക്കുന്ന കാരണങ്ങൾ എന്തെല്ലാമാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലപ്പെരുപ്പ സൂചികയിലുണ്ടാകുന്ന ഇടിവ്, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇളക്കം തട്ടില്ലെന്ന പ്രതീക്ഷ ആഗോള, ആഭ്യന്തര നിക്ഷേപകർക്കു നൽകുന്നുണ്ട്. 60,000 എന്ന നിലവാരം മൂന്നാംവട്ടം തൊടുമ്പോൾ അടുത്ത ബുൾ റാലിയുടെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എങ്കിലും പണപ്പെരുപ്പ ഭീഷണി പൂർണമായി ഒഴിയാത്തത് വെല്ലുവിളിയാണ്. ഉയർന്ന പണപ്പെരുപ്പത്തിനിടയിലും വിപണിയുടെ കുതിപ്പിനിടയാക്കുന്ന കാരണങ്ങൾ എന്തെല്ലാമാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60,000 പോയിന്റ് എന്ന നിർണായക നിലവാരം ഭേദിച്ച് സെൻസെക്സ് വീണ്ടും ഒരു റെക്കോർഡ് ബുൾ റണ്ണിനു തുടക്കം കുറിക്കുകയാണോ? തുടർച്ചയായ 5ാം വ്യാപാരദിനത്തിലും വിപണി സൂചികകളിൽ നേട്ടത്തിന്റെ തിളക്കം മാത്രം. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ വിപണിയിലുണ്ടായ കുതിപ്പ് 17 ശതമാനമാണ്. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധികൾ വിട്ട് ഓഹരി വിപണികൾ ഉണർന്നിരിക്കുന്നു. അസംസ്കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവും വിലപ്പെരുപ്പത്തിലുണ്ടായ ആശ്വാസവുമാണ് വിപണിക്ക് ഇന്ധനമേകുന്ന പ്രധാന ഘടകങ്ങൾ. നഷ്ടങ്ങളുടെ കർക്കടക മേഘങ്ങളൊഴിഞ്ഞ് വിപണിയിൽ പ്രതീക്ഷയുടെ ചിങ്ങവെയിൽ പരക്കുന്നു. 18,000 പോയിന്റ് എന്ന നിർണായക നിലവാരത്തിനു തൊട്ടടുത്തേക്ക് നിഫ്റ്റിയും കുതിപ്പു നടത്തുകയാണ്. കഴിഞ്ഞ ജൂണിൽ 50,921 പോയിന്റിലേക്ക് ഇടിഞ്ഞ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയാണ് (സെൻസെക്സ്) കൃത്യം രണ്ടു മാസംകൊണ്ട് 10,000 പോയിന്റോളം നേട്ടമുണ്ടാക്കുന്നത്. ഒരു മാസംകൊണ്ട് സൂചികയിലെ നേട്ടം 12 ശതമാനം. കഴിഞ്ഞ സെപ്റ്റംബറിൽ 60,000 കടന്ന സെൻസെക്സ് പിന്നീട് വലിയ തോതിൽ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ അവസാനം തുടങ്ങിയ ഇടിവ് മാസങ്ങളോളം നീണ്ടു. എന്നാൽ ഏപ്രിലിൽ വീണ്ടും 60,000 തൊടാനായെങ്കിലും പിന്നീട് വീണ്ടും ഇടിഞ്ഞു. ഇപ്പോൾ അതിവേഗത്തിൽ നേട്ടങ്ങളുടെ പാതയിലേക്കു തിരിച്ചു കയറുകയാണ് വിപണികൾ. നിക്ഷേപകരുടെ ചുവപ്പുപടർന്ന പോർട്ട്ഫോളിയോയിലേക്ക് വീണ്ടും പ്രതീക്ഷയുടെ പച്ചവെളിച്ചം കടന്നുവരികയാണ്. 

ആഗോള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളെത്തുടർന്ന് ഇന്ത്യൻ വിപണികളിൽ നിന്നു പിന്തിരിഞ്ഞോടിയ വിദേശ നിക്ഷേപകർ ഇപ്പോൾ രാജ്യത്തെ ഓഹരി വിപണിലേക്കു കൂട്ടത്തോടെ തിരികെയെത്തുന്നുണ്ട്. ആഭ്യന്തര നിക്ഷേപകരും വിപണിയിലേക്ക് പ്രതീക്ഷയോടെ പണമിറക്കുന്നു. 60,000 എന്ന നിലവാരം മൂന്നാംവട്ടം തൊടുമ്പോൾ അടുത്ത ബുൾ റാലിയുടെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എങ്കിലും പണപ്പെരുപ്പ ഭീഷണി പൂർണമായി ഒഴിയാത്തത് വിപണിയുടെ കുതിപ്പിനു വെല്ലുവിളിയും ഉയർത്തുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിനിടയിലും വിപണിയുടെ കുതിപ്പിനിടയാക്കുന്ന കാരണങ്ങൾ എന്തെല്ലാമാണ്? ഒപ്പം വിപണിയുടെ തുടർചലനങ്ങളുടെ സാധ്യതകളും വിശകലനം ചെയ്യാം.

ADVERTISEMENT

∙ വാങ്ങലുകാരായി മാറുന്ന വിൽപനക്കാർ

ഏതാനും ആഴ്ചകൾ മുൻപു വരെ വിദേശ സ്ഥാപന നിക്ഷേപകർ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ്–എഫ്ഐഐ) രാജ്യത്തെ ഓഹരി വിപണിയിൽ വിൽപനക്കാരുടെ റോളിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഇന്ത്യൻ ഓഹരികളിൽ നിന്ന് പണം ഡോളറിൽ പിൻവലിച്ചുകൊണ്ടുപോയ നിക്ഷേപകർ വീണ്ടും അതേ ഡോളറുമായി വിപണിയിലേക്കെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വിദേശ നിക്ഷേപകരുടെ മടങ്ങിവരവ് ഓഹരി വിപണിക്കു മാത്രമല്ല, കരുത്തു പകരുന്നത്. രൂപയുടെ മൂല്യം ഉയരുന്നതിനും എഫ്ഐഐ നിക്ഷേപമെത്തുന്നതു കാരണമാകുന്നുണ്ട്. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ വിപണി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനിനു മുന്നിലെ കാഴ്ച. ഫയൽ ചിത്രം: REUTERS/Danish Siddiqui

ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസങ്ങളിലാണ് വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചത്. 2.17 ലക്ഷം കോടി (ട്രില്യൻ) രൂപയുടെ മൂല്യമുള്ള ഓഹരികളാണ് ഈ കാലഘട്ടത്തിൽ വിറ്റത്. ഇതോടെ ആനുപാതിക കുറവ് എഫ്ഐഐ നിക്ഷേപമുള്ള ഓഹരികളുടെ വിലയിലുമുണ്ടായി. സൂചികകളിലും വലിയ ഇടിവു നേരിട്ടു. എന്നാൽ കഴിഞ്ഞ മാസം മുതൽ എഫ്ഐഐകൾ തിരികെ എത്തി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഇവർ 41,705 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങി. ഈ മാസം ഇതുവരെ 18,500 കോടി രൂപയുടെ ഓഹരികളാണു വാങ്ങിയത്. 

പിൻവലിക്കലിന്റെ ചെറിയൊരു അംശം മാത്രമാണ് എഫ്ഐഐ വീണ്ടും വാങ്ങിയതെങ്കിലും ഓഹരിവിപണി സൂചികകൾ വലിയ കുതിപ്പു നടത്തുന്നതാണ് വിപണിയിൽ ഇപ്പോൾ കാണുന്ന ഏറ്റവും പോസിറ്റീവ് ആയ ചലനം. പുതിയ ബുൾ റാലിയുടെ തുടക്കമാണിതെന്ന് നിക്ഷേപകരും വിദഗ്ധരും ചിന്തിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ആഭ്യന്തര നിക്ഷേപകരുടെ കരുത്താണ് ഇവിടെ പ്രതിഫലിക്കുന്നത്. എഫ്ഐഐ വാങ്ങൽ ഇതേ രീതിയിൽ തുടർന്നാൽ വിപണികളിൽ പുതിയ റെക്കോർഡ് പിറക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല. 18,600 ആണ് നിഫ്റ്റിയുടെ ഇതുവരെയുള്ള റെക്കോർഡ് നിലവാരം. വിപണിയിൽ ഇതേ രീതിയിൽ റാലി തുടർന്നാൽ വരും ആഴ്ചകളിൽ തന്നെ നിഫ്റ്റി പുതിയ ഉയരം തൊട്ടേക്കും. ബാങ്ക് നിഫ്റ്റി രണ്ടു മാസംകൊണ്ട് 21 ശതമാനമാണ് ഉയർന്നത്. നിഫ്റ്റി ഓട്ടോ സൂചികയിലും 21 ശതമാനം നേട്ടമുണ്ടായി. നിഫ്റ്റി എഫ്എംസിജിയിൽ നേട്ടം 19 ശതമാനമാണ്. ഐടി സ്റ്റോക്കുകളും നേട്ടത്തിലാണ്. 13 ശതമാനം നേട്ടം രണ്ടു മാസംകൊണ്ടുണ്ടായി.

ADVERTISEMENT

∙ ആഗോള പിന്തുണയും

ഇന്ത്യൻ ഓഹരി വിപണികളിൽ ഇപ്പോൾ നടക്കുന്ന റാലിക്ക് പിന്നിൽ ആഗോള വിപണികളുടെ ശക്തമായ പിന്തുണയുമുണ്ട്. ആഗോള വിപണികളിലുണ്ടാകുന്ന നേട്ടങ്ങൾ രാജ്യത്തെ ഓഹരി വിപണികളിലും അതേ രീതിയിൽ പ്രതിഫലിക്കുന്നു. യുഎസ് സൂചികകളായ എസ്ആൻഡ്പി 500, നാസ്ഡാക് തുടങ്ങിയവ ജൂൺ മാസത്തിലെ നഷ്ടത്തിൽ നിന്ന് 24 ശതമാനം നേട്ടമുണ്ടാക്കി. ഈ മാസം ഇതുവരെയുള്ള നേട്ടം 8 ശതമാനത്തിനു മുകളിലാണ്. 

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ കാഴ്ച. ചിത്രം: TIMOTHY A. CLARY / AFP)

മാസങ്ങൾക്കു ശേഷം പണപ്പെരുപ്പ നിരക്കിലുണ്ടായ ഇടിവാണ് അമേരിക്കൻ ഓഹരി വിപണിയെ ഉയരത്തിലെത്തിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യൻ വിപണികളിലും മുന്നേറ്റം നടക്കുന്നുണ്ട്. ജപ്പാന്റെ നിക്കെയ് സൂചിക 7 മാസത്തെ ഏറ്റവും ഉയർന്ന നിലവാരം പിന്നിട്ടു. യൂറോ സ്റ്റോക്സ് 507.3 ശതമാനം നേട്ടം ഈ മാസം മാത്രമുണ്ടാക്കി. അസംസ്കൃത എണ്ണവില ആറു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് ആഗോള തലത്തിൽ ഓഹരി വിപണികൾക്കു മികച്ച പിന്തുണ നൽകുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും ആഗോളതലത്തിൽ ഉപഭോക്തൃ ഉൽപന്ന വിലയിലുണ്ടായ കുറവുമെല്ലാം ഓഹരി വിപണിയിലെ മുന്നേറ്റത്തിനു പിന്നിലുണ്ട്.

∙ ഇന്ത്യ– ആകർഷകം, ശക്തം

ADVERTISEMENT

വിലപ്പെരുപ്പ സൂചികയിലുണ്ടാകുന്ന ഇടിവ്, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇളക്കം തട്ടില്ലെന്ന പ്രതീക്ഷ ആഗോള, ആഭ്യന്തര നിക്ഷേപകർക്കു നൽകുന്നുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥകളെല്ലാം പ്രതിസന്ധി നേരിടുമ്പോഴും 7.5 ശതമാനം ജിഡിപി വളർച്ചാ ശതമാനമുള്ള ഇന്ത്യൻ ഇക്കണോമിയുടെ അടിത്തറ ശക്തമാണ്. അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം കോടി ഡോളർ ആഭ്യന്തര ഉൽപാദനമുള്ള രാജ്യമായി മാറുമെന്നതാണു വാഗ്ദാനം. കോർപറേറ്റ് കമ്പനികളുടെ വളർച്ച 15 ശതമാനം മുതൽ 20 ശതമാനം വരെ. കമ്പനികളുടെ മികച്ച പാദഫലങ്ങളും പുറത്തുവന്നിരിക്കുന്നു. വിദേശനിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് ഈ അടിസ്ഥാന ഘടകങ്ങളാണ്. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിലപ്പെരുപ്പം 5 ശതമാനത്തിലേക്കു കുറച്ചുകൊണ്ടുവരാനാകുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും. ചിത്രം: SAM PANTHAKY / AFP

∙ പലിശനിരക്കു വർധന പതിയെപ്പതിയെ

വിലപ്പെരുപ്പം ദശാബ്ദങ്ങളുടെ ഉയരത്തിലെത്തിയതോടെ പലിശ നിരക്കുകൾ ഉയർത്തി, ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പക്കലേക്കുള്ള പണമൊഴുക്കു നിയന്ത്രിച്ച് വിലപ്പെരുപ്പം കുറയ്ക്കാമെന്ന തീരുമാനത്തിലേക്കാണ് ഒട്ടുമിക്ക ലോകരാജ്യങ്ങളുമെത്തിയത്. അമേരിക്കയാണ് വലിയ തോതിലുള്ള പലിശനിരക്കു വർധനയ്ക്കു തുടക്കമിട്ടത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കുമെല്ലാം പലിശ ഉയർത്തി. ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും വിലപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്കിൽ കാര്യമായ വർധന വരുത്തി. അമേരിക്ക പലിശ ഉയർത്തിയതോടെ ഡോളർ ശക്തമാകുകയും എഫ്ഐഐ പിൻമാറ്റം ഇന്ത്യൻ വിപണിയിൽ രൂക്ഷമാകുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്കു ശേഷം വിലപ്പെരുപ്പത്തിൽ നേരിയ ഇടിവു വന്നതോടെ പലിശ ഉയർത്തലിന്റെ വേഗം കുറയുമെന്ന സൂചന അമേരിക്ക നൽകിത്തുടങ്ങി. 

ഒറ്റയടിക്കു വലിയ വർധന ഉണ്ടാകില്ലെന്ന ആശ്വാസമാണ് വിപണികളിൽ പ്രതിഫലിക്കുന്നത്. സെപ്റ്റംബർ 20–21 തീയതികളിലാണ് ഫെഡറൽ റിസർവിന്റെ അടുത്ത പണനയ അവലോകന യോഗം നടക്കുന്നത്. ഈ യോഗത്തിലും പലിശ ഉയർത്തലുണ്ടാകുമെന്ന സൂചന നൽകുന്ന ഫെഡറൽ റിസർവ് പക്ഷേ മുൻപത്തെയത്ര ഉയർത്തില്ലെന്നാണു വ്യക്തമാക്കുന്നത്. പണപ്പെരുപ്പത്തിൽ നേരിയ ഇടിവു വന്നതിനാൽ പലിശ ഉയർത്തലിന്റെ വേഗം കുറയ്ക്കും. കഴിഞ്ഞ രണ്ടു തവണയും 75 ബേസിസ് പോയിന്റാണ് (0.75 ശതമാനം) ഉയർത്തിയത്. അടുത്ത യോഗത്തിൽ കാൽ ശതമാനമോ അര ശതമാനമോ വർധന മാത്രമാണ് വിപണി പ്രതീക്ഷിക്കുന്നത്.

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP

∙ പണപ്പെരുപ്പം ഭീഷണിയല്ലേ...

ഉയർന്ന പണപ്പെരുപ്പം ഭീഷണി തന്നെയാണ്. പക്ഷേ, ഒരേ കാരണത്താൽ തുടർച്ചയായി ഇടിയുന്ന പതിവ് വിപണി സൂചികകൾക്കില്ല. ആഗോള തലത്തിൽ ഉയർന്ന വിലപ്പെരുപ്പം വിപണിയിൽ വലിയ തിരുത്തലിനു കാരണമായിരുന്നു. ഇപ്പോൾ പണപ്പെരുപ്പം കുറയുകയാണെന്ന ചെറിയ ആശ്വാസം വരെ വിപണിക്കു വലിയ കരുത്തു പകരുകയാണ്. പണപ്പെരുപ്പം കുറയാനുള്ള സാധ്യതകൾ ഇപ്പോൾ ആഗോള വിപണിയിൽ നിലനിൽക്കുന്നുണ്ടെന്നതും വാസ്തവമാണ്. എണ്ണവില കുറയുന്നത് ഉൽപന്ന വിലയിൽ ആനുപാതിക കുറവു വരുത്തും. അതുപോലെ ആഗോള തലത്തിൽ ഉപഭോക്തൃവിലയിൽ നേരിയ കുറവു വന്നിട്ടുമുണ്ട്. കോവിഡ് ലോക്‌ഡൗൺ മൂലം താറുമാറായ ആഗോള വിതരണ ശൃംഖല ഏതാണ്ട് പൂർവസ്ഥിതിയിലേക്കു തിരികെയെത്തിയിട്ടുണ്ട്. പലിശ ഉയർത്തൽ നടപടി ആളുകളുടെയും കോർപറേറ്റുകളുടെയും പക്കലുള്ള പണലഭ്യത കുറയാനുമിടയാക്കുന്നുണ്ട്. ഇവയെല്ലാം വിലപ്പെരുപ്പം കുറയുമെന്ന സൂചനയാണു നൽകുന്നത്.

∙ മാന്ദ്യം അകലെ

തുടർച്ചയായ രണ്ട് ത്രൈമാസങ്ങളിലെ ജിഡിപി വളർച്ച നിരക്കിൽ ഇടിവു രേഖപ്പെടുത്തിയതോടെ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കു പോകുന്നുവെന്നുള്ള സൂചന പരന്നു. എന്നാൽ തൊഴിലില്ലായ്മാ നിരക്കിലെ റെക്കോർഡ് ഇടിവു ചൂണ്ടിക്കാട്ടിയും സാമ്പത്തിക മാന്ദ്യത്തിന്റെ നിർവചനം തന്നെ തിരുത്തി നിശ്ചയിച്ചും അമേരിക്ക മാന്ദ്യത്തെ തൽക്കാലം രാജ്യത്തിനകത്തു കയറ്റില്ലെന്ന നിലപാടു സ്വീകരിച്ചു. ഇതോടെ വിപണികളിലെയും മാന്ദ്യഭയം ഏതാണ്ട് അകന്നു. മാന്ദ്യത്തിലേക്കു കടന്ന രാജ്യത്തിൽ നിന്ന് പുതിയ തൊഴിൽ അവസരങ്ങളുണ്ടാകില്ലല്ലോ എന്ന ലോജിക് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും അംഗീകരിച്ചു. 

ജനുവരി –മാർച്ച് പാദത്തിൽ അമേരിക്കയുടെ ജിഡിപി വളർച്ചാ നിരക്കിൽ 1.6 ശതമാനം ഇടിവു രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ–ജൂൺ പാദത്തിൽ ആഭ്യന്തര ഉൽപാദനത്തിൽ 0.9 ശതമാനമാണ് ഇടിവ്. ഇതിനു മുൻപ് കോവിഡ് മഹാമാരിയുടെ സമയത്ത് 2020ലും തുടർച്ചയായ രണ്ടു പാദങ്ങളിൽ അമേരിക്കയിലെ ജിഡിപി നിരക്ക് നെഗറ്റീവിലേക്കു പോയിരുന്നു. 2008 ലേത് അടക്കമുള്ള എല്ലാ മാന്ദ്യങ്ങളിലും ഈ പ്രവണതയുണ്ടായിരുന്നു. പക്ഷേ, ഇത്തവണത്തേത് മാന്ദ്യമാണെന്ന് അമേരിക്ക അംഗീകരിക്കുന്നില്ല. എന്തായാലും തുടർച്ചയായ രണ്ടു പാദങ്ങളിലെ നെഗറ്റീവ് ജിഡിപി ഫലം പുറത്തുവന്നിട്ടും ഇതുവരെ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച് സാമ്പത്തിക മാന്ദ്യം പ്രഖ്യാപിച്ചിട്ടില്ല. 

3.6 ശതമാനത്തിലേക്കാണ് രാജ്യത്തിന്റെ തൊഴിലില്ലായ്മാ നിരക്ക് ഇടിഞ്ഞത്. തൊഴിലില്ലായ്മാ നിരക്കിനെ മാന്ദ്യത്തെ നിർവചിക്കാനുള്ള പ്രധാന സൂചികയായി കണക്കാക്കണമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. മാന്ദ്യത്തിൽ തൊഴിലവസരം കൂടാനുള്ള സാധ്യതകളില്ല. കൂടാതെ അമേരിക്കയിലെ കോർപറേറ്റ് സ്ഥാപനങ്ങൾ ലാഭത്തിലുമാണ്. മികച്ച പാദഫലങ്ങളാണ് കമ്പനികൾ പുറത്തുവിടുന്നത്. പലിശ കൂട്ടി ആളുകളുടെ ചെലവഴിക്കൽ കുറയ്ക്കാനുള്ള ശ്രമത്തിലുമാണ് അമേരിക്ക ഇപ്പോൾ. സാധാരണ മാന്ദ്യത്തിന്റെ സമയത്ത് കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുകയാണ് പതിവ്. 2008 ൽ പൂജ്യത്തിനടുത്തേക്ക് പലിശ കുറച്ചിരുന്നു. ഇപ്പോൾ ഫെഡറൽ റിസർവ് അടിക്കടി പലിശ കൂട്ടുകയാണ്. നിർമാണ മേഖലയിലുള്ള രാജ്യത്തെ നിക്ഷേപവും ഉയർന്നിട്ടുണ്ട്. അമേരിക്ക മാന്ദ്യത്തിലെന്നു പറയുക അസാധ്യമാണെന്ന പ്രസിഡന്റ് ജോ ബൈ‍ഡന്റെ വാക്കുകളെ വിപണികളും ഏതാണ്ട് ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രം: REUTERS/Richard Carson/File Photo

∙ ക്രൂഡ് വില ആശ്വാസം

ക്രൂഡ് ഓയിൽ വില 6 മാസത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് ഇടിഞ്ഞത്. 91 ഡോളറിലേക്ക് ബ്രെന്റ് ക്രൂഡിന്റെ വില ഇടിഞ്ഞു. ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണവില ഇടിവ് വലിയ ആശ്വാസമാണ്. എണ്ണവില കുറയുന്നത് ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നതിനാൽ രൂപയുടെ മൂല്യം ഉയരാനും കാരണമാകും. ചൈനയിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള ഡിമാൻഡ് കുറഞ്ഞേക്കുമെന്ന ഭയത്തിലാണ് എണ്ണവില ഇടിയുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് 125 ഡോളറിലേക്കു വരെ ഈ വർഷം ക്രൂഡ് വില ഉയർന്നിരുന്നു.

∙ ഇടിവിനുള്ള സാധ്യതകൾ

പണപ്പെരുപ്പത്തോതിൽ നേരിയ കുറവു വന്നെങ്കിലും ഉയർന്ന പണപ്പെരുപ്പമെന്ന ഭീഷണി വിപണികളിൽ ഇനിയും അവസാനിച്ചിട്ടില്ല. അമേരിക്കയുടെ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പക്കണക്കുകളിൽ നേരിയ കുറവു വന്നതും ഇന്ത്യയുടെ പണപ്പെരുപ്പത്തിലെ നേരിയ ഇടിവുമെല്ലാമാണ് ഓഹരി വിപണിയിലെ കുതിപ്പിന്റെ പ്രധാന കാരണങ്ങളെന്നിരിക്കെ, അടുത്ത മാസത്തെ കണക്കുകളിൽ വർധന വന്നാൽ വിപണികളിൽ ഇടിവു പ്രതീക്ഷിക്കണം. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന യുകെയുടെ പണപ്പെരുപ്പക്കണക്കുകൾ അത്ര നല്ല സൂചനയല്ല, നൽകുന്നത്. 10 ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പം. മാത്രമല്ല, കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൂടിയാണ് യുകെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ച്. ചിത്രം: Punit PARANJPE / AFP

അതുപോലെത്തന്നെ, പണപ്പെരുപ്പവും പലിശ നിരക്കും കൂടിയ സാഹചര്യത്തിലും അമേരിക്കൻ ഓഹരി വിപണിയിലെ പല ഓഹരികളും വ്യാപാരം നടത്തുന്നത് ഉയർന്ന വിലകളിലാണ്. ദീർഘകാല ശരാശരിക്കു മുകളിലുള്ള മൂല്യത്തിൽ വ്യാപാരം നടത്തുന്ന ഓഹരികളിൽ ഇടിവ് പ്രതീക്ഷിക്കേണ്ടതാണ്. അങ്ങനെ അമേരിക്കൻ ഓഹരി വിപണിയിൽ വലിയൊരു ഇടിവുണ്ടായാൽ (വാല്യു കറക്‌ഷൻ) അതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണികളിലുമുണ്ടാകും. അതേസമയം ഈ മാസംതന്നെ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ എക്കാലത്തെയും റെക്കോർഡ് തിരുത്തി മുന്നേറും എന്ന പ്രവചനങ്ങളുമുണ്ട്. അങ്ങനെയെങ്കിൽ ബുൾ റാലിയിലേക്കുള്ള എൻട്രി എടുക്കാൻ ഇപ്പോഴും വൈകിയിട്ടില്ല.

English Summary: Bull Run in Indian Stocks: Will the Indian Stock Market Continue to Reach New Heights?