ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ‘തണുത്ത’ ബന്ധം കൂടുതൽ ദൃഢമാക്കാൻ പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം കാരണമാകുമോ? പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റും പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ | Pakistan | India-Pakistan Ceasefire | Imran Khan | Shehbaz Sharif | Pakistan floods | Narendra Modi | Manorama Online

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ‘തണുത്ത’ ബന്ധം കൂടുതൽ ദൃഢമാക്കാൻ പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം കാരണമാകുമോ? പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റും പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ | Pakistan | India-Pakistan Ceasefire | Imran Khan | Shehbaz Sharif | Pakistan floods | Narendra Modi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ‘തണുത്ത’ ബന്ധം കൂടുതൽ ദൃഢമാക്കാൻ പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം കാരണമാകുമോ? പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റും പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ | Pakistan | India-Pakistan Ceasefire | Imran Khan | Shehbaz Sharif | Pakistan floods | Narendra Modi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ‘തണുത്ത’ ബന്ധം കൂടുതൽ ദൃഢമാക്കാൻ പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം കാരണമാകുമോ? പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റും പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവനയും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമവും ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം കൂടുതൽ ‘ദൃഢ’മാകുന്നുവെന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം, പാക്കിസ്ഥാനുമായി ഒരു സാധാരണ നിലയുണ്ടാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. 2016ലെ പഠാൻകോട്ട് ആക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മരവിച്ചിട്ട് ആറ് വർഷമായി. 2019ലെ ബാലാകോട്ട് ആക്രമണവും ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. അതുകൊണ്ടാണ് മോദിയുടെ ട്വീറ്റും പ്രാദേശികവാദത്തെക്കുറിച്ചുള്ള ജയ്ശങ്കറിന്റെ അഭിപ്രായങ്ങളും ‘അയൽക്കാരനുമായുള്ള’ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളായി വിലയിരുത്തപ്പെടുന്നത്. 

ADVERTISEMENT

∙ മോദിയുടെ ട്വീറ്റ്, ജയ്ശങ്കറിന്റെ പ്രസ്താവന

‘‘ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് ഇന്ത്യയിൽനിന്ന് പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് പരിഗണിക്കാം’’ എന്ന് പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ പ്രളയത്തിൽ ദുഃഖം രേഖപ്പെടുത്തി മോദി ട്വീറ്റ് ചെയ്തത്. “പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശം കാണുമ്പോൾ ദുഃഖമുണ്ട്. പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ജനജീവിതം എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു’’ – പ്രധാനമന്ത്രി തിങ്കളാഴ്ച വൈകിട്ട് ട്വീറ്റ് ചെയ്തു. 

ഏഷ്യാ സൊസൈറ്റി തിങ്ക്-ടാങ്ക് പരിപാടിക്കിടെയായിരുന്നു പ്രാദേശികവാദത്തെക്കുറിച്ച് ജയ്ശങ്കറിന്റെ പരാമർശം. താൻ പ്രാദേശികവാദത്തിന്റെ ശക്തനായ വക്താവാണെന്നും പ്രാദേശികവാദം എന്ന ആശയം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മിഷണർ മിലിന്ദ മൊറഗോഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ്ശങ്കർ. (പ്രാദേശികവാദം എന്ന ആശയം മുൻപും ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെതായിരുന്നു അത്).

ഈ രണ്ടു കാര്യങ്ങളും രണ്ട് പ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു. പാക്കിസ്ഥാനെ സഹായിക്കാൻ ഇന്ത്യയ്ക്ക് ഒരു മാനുഷിക ദുരന്തം വേണമായിരുന്നോ?, അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതു വരെ പാക്കിസ്ഥാനുമായി ഒരു ചർച്ചയും വേണ്ടെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് പറയുന്നതിനിടെ, ജയ്ശങ്കർ പാക്കിസ്ഥാനോട് മൃദുനിലപാട് സ്വീകരിക്കുകയാണോ?.

ഇമ്രാൻ ഖാന്‍ (Photo by Farooq NAEEM / AFP)
ADVERTISEMENT

∙ ഇന്ത്യ പ്രതീക്ഷിച്ചു; പക്ഷേ

2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) റദ്ദാക്കിയതിനു പിന്നാലെ, അന്നത്തെ ഇമ്രാൻ ഖാൻ സർക്കാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചു. ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം മുറിഞ്ഞു. 

എന്നാൽ, 2021 ഫെബ്രുവരിയിൽ കശ്മീരിലെ നിയന്ത്രണരേഖയിലെ വെടിനിർത്തൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ തുടക്കമാകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. നിയന്ത്രണരേഖയിലെ വെടിനിർത്തലിനുശേഷം, ഇന്ത്യയുമായി പരുത്തി, പഞ്ചസാര വ്യാപാരം പുനരാരംഭിക്കാനുള്ള പാക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം ഇമ്രാൻ ഖാൻ അസാധുവാക്കിയതോടെ ആ പ്രതീക്ഷ ഏറെക്കുറെ തെറ്റി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്ത്യ ആദ്യം എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഇമ്രാന്റെ നീക്കം.

എസ്.ജയശങ്കർ (Photo: STEFANI REYNOLDS / POOL / AFP)

2021ല്‍ ഇന്ത്യ-പാക്കിസ്ഥാൻ നിയന്ത്രണരേഖയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് മുൻപ്, ‘പരസ്പര ബഹുമാനത്തെക്കുറിച്ചും സമാധാനപരമായ സഹവർത്തിത്വത്തെക്കുറിച്ചും’ പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ബജ്‌വ സംസാരിച്ചത് ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം ഊഷ്മളമായേക്കുമെന്ന സൂചന നൽകിയിരുന്നു. 2019 ബാലാകോട്ട് ആക്രമണത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമായിരുന്നു അത്. ബജ്‌വ രണ്ടു മാസത്തിനകം വിരമിക്കും.

ADVERTISEMENT

ഈ വർഷം മാർച്ചിൽ, ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വീണ സംഭവത്തിൽ പാക്കിസ്ഥാൻ വലിയ കോലാഹമുണ്ടാക്കാതിരുന്നതും ശ്രദ്ധേയമായി. സംഭവത്തിൽ ഇന്ത്യ സ്വീകരിച്ച നടപടി അപര്യാപ്തവും അസ്വീകാര്യവുമാണെന്നു വ്യക്തമാക്കിയ പാക്കിസ്ഥാൻ സംയുക്ത അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ കമാൻഡിങ് ഓഫിസർ ഉൾപ്പെടെ ഉത്തരവാദികളായ 3 ഉദ്യോസ്ഥരെ പിരിച്ചുവിട്ടിരുന്നു. നടപടിക്രമങ്ങളിലെ വീഴ്ചയാണ് മിസൈൽ ദിശതെറ്റാന്‍ ഇടയാക്കിയതെന്ന് വ്യോമസേന നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഷെഹബാസ് ഷെരീഫ് (Photo: Twitter/@CMShehbaz)

എന്നിരുന്നാലും, കശ്മീർ വിഷയത്തിൽ ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഫെഹ്ബാസ് ഷെരീഫ് എന്തെങ്കിലും രാഷ്ട്രീയ വിട്ടുവീഴ്ച കാണിച്ചാൽ അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. കാരണം, പാക്കിസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, ഇമ്രാൻ ഖാൻ തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ഷെരീഫിന് നന്നായി അറിയാം.

∙ വ്യാപാരം പുനരാരംഭിക്കുമോ?

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം ആളുകൾ മരിച്ചെന്നാണ് കണക്ക്. വെള്ളപ്പൊക്കത്തെ തുടർന്ന് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തോട് സഹായം അഭ്യർഥിച്ചിരുന്നു. പ്രളയം വരുത്തിയ നാശത്തിൽനിന്ന് രാജ്യത്തെ വീണ്ടെടുക്കാൻ കുറഞ്ഞത് 10 ബില്യൻ ഡോളർ ആവശ്യമാണെന്ന് പാക്കിസ്ഥാൻ ആസൂത്രണമന്ത്രി അഹ്‌സൻ ഇഖ്ബാൽ പറയുന്നു. 

ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറുന്നവർ. സോഹ്ബത്പുരിൽനിന്നുള്ള ചിത്രം. (Photo - REUTERS/Amer Hussain)

പ്രളയത്തിനു പിന്നാലെ, മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ, ഇന്ത്യയുമായുള്ള വ്യാപാര നിരോധനം ഭാഗികമായി അസാധുവാക്കണമെന്നും വെള്ളപ്പൊക്കത്തെ നേരിടാൻ ജനങ്ങളെ സഹായിക്കുന്നതിന് പച്ചക്കറി വ്യാപാരത്തിനായി വാഗാ അതിർത്തി തുറക്കണമെന്നും പാക്കിസ്ഥാൻ വാണിജ്യ മന്ത്രി മിഫ്താ ഇസ്മയിൽ അഭിപ്രായപ്പെട്ടു. മുൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് ഇന്ത്യയുമായുള്ള വ്യാപാരം സംബന്ധിച്ച് ചില നിർദേശങ്ങൾ തയാറാക്കി വരികയാണെന്ന് സൂചനകളുണ്ട്. നേരത്തേ, മുൻ വാണിജ്യ ഉപദേഷ്ടാവ് റസാഖ് ദാവൂദും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിന് സംബന്ധിച്ച് സംസാരിച്ചിരുന്നു.

എന്നാൽ, വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ പാക്കിസ്ഥാന് മാനുഷിക സഹായം നൽകുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കിലും വ്യാപാരം പുനരാരംഭിക്കുന്നത് പരിഗണനയില്‍ ഇല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനു മുൻപ്, 2005ലെ ഭൂകമ്പ സമയത്തും 2010ലെ വെള്ളപ്പൊക്ക സമയത്തും ഇന്ത്യ പാക്കിസ്ഥാന് സഹായം നൽകിയിയിരുന്നു.

2019 ഫെബ്രുവരിയിൽ, പുൽവാമ ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാന്റെ ‘ഏറ്റവും പ്രിയപ്പെട്ട രാഷ്ട്ര’ (എംഎഫ്എൻ) വ്യാപാര പദവി എടുത്തുകളഞ്ഞിരുന്നു. പരസ്പരം എംഎഫ്എൻ പദവി നൽകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സാധാരണ നിലയിലാക്കുന്നതിന് തുല്യമാണ്. എന്നിരുന്നാലും, ‌ഇമ്രാൻ ഖാൻ സർക്കാർ വ്യാപാരം നിർത്തിവച്ചതിന് ശേഷവും ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഫാർമസ്യൂട്ടിക്കൽസ്, പഞ്ചസാര, ഓർഗാനിക് രാസവസ്തുക്കൾ എന്നിവ അയയ്ക്കുന്നത് തുടർന്നു.

പാക്കിസ്ഥാനിലെ പ്രളയത്തിൽനിന്ന്. (Photo - Twitter/@ajplus)

2021 മാർച്ചിൽ, സാമ്പത്തിക ഏകോപന സമിതി (ഇസിസി) ഇന്ത്യയിൽനിന്ന് വാഗാ അതിർത്തി വഴി പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രധാന പാർട്ടികളായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ്, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയിൽ നിന്നുള്ള കടുത്ത വിമർശനത്തെത്തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തീരുമാനം മാറ്റി.

ഈ വർഷം ജൂണിൽ, ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കുമെന്ന് സൂചന നൽകിയിരുന്നു. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനുള്ള നിർദേശം പരിഗണിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ഊഹാപോഹങ്ങളും ഉയർന്നിരുന്നു. പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാരം സംബന്ധിച്ച പാക്കിസ്ഥാന്റെ നയത്തിൽ മാറ്റമില്ലെന്ന് വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തി.

എന്നിരുന്നാലും, പാക്കിസ്ഥാൻ ദുബായ് വഴി ഇന്ത്യൻ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് യുഎഇ പാക്കിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായി ഉയർന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന.

നൗഷേരയിൽ വെള്ളക്കെട്ടിലൂടെ നടക്കുന്നയാൾ. (Photo - REUTERS/Fayaz Aziz)

∙ പച്ചക്കറികൾക്ക് തീവില, വ്യാപാര ആവശ്യം ഏറി

വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ലാഹോറിലും പഞ്ചാബ് പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. ഒരു കിലോഗ്രാം തക്കാളിക്കും ഉള്ളിക്കും ലാഹോറിലെ മാർക്കറ്റുകളിൽ വില യഥാക്രമം 500 രൂപയിലും 400 രൂപയിലും എത്തി. വരും ദിവസങ്ങളിൽ ഉള്ളിയുടെയും തക്കാളിയുടെയും വില കിലോഗ്രാമിന് 700 രൂപ കടന്നേക്കും. ഉരുളക്കിഴങ്ങിന്റെ വില കിലോയ്ക്ക് 40 രൂപയിൽ നിന്ന് 120 രൂപയായി ഉയർന്നു. കാപ്സിക്കം, കുരുമുളക് തുടങ്ങിയ പച്ചക്കറികളും വിപണിയിൽ കുറവാണ്. സിന്ധിലെ ഒട്ടുമിക്ക തോട്ടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചതിനാൽ വരും ദിവസങ്ങളിൽ ഈന്തപ്പഴം, വാഴപ്പഴം എന്നിവയുടെ വിലയും ഉയരും. വെള്ളപ്പൊക്കത്തെത്തുടർന്ന് ബലൂചിസ്ഥാനിൽനിന്ന് അടക്കമുള്ള ആപ്പിൾ വിതരണം നിർത്തിവച്ചിരുന്നു.

പ്രളയം ബലൂചിസ്ഥാൻ, സിന്ധ്, ദക്ഷിണ പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വിതരണത്തെ സാരമായി ബാധിച്ചതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും കൂടും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനും ഇറക്കുമതി ചെയ്യാനും പാക്കിസ്ഥാൻ ശ്രമിക്കുന്നത്. നിലവിൽ, ലാഹോറിനും പഞ്ചാബിലെ മറ്റ് നഗരങ്ങൾക്കും അഫ്ഗാനിസ്ഥാനിൽ നിന്ന് ടോർഖാം അതിർത്തി വഴി തക്കാളിയും ഉള്ളിയും വിതരണം ചെയ്യുന്നുണ്ട്. ഇറാനിയൻ സർക്കാർ ഇറക്കുമതിക്കും കയറ്റുമതിക്കും നികുതി വർധിപ്പിച്ചതിനാൽ ഇറാനിൽ നിന്ന് തഫ്താൻ അതിർത്തി (ബലൂചിസ്ഥാൻ) വഴിയുള്ള പച്ചക്കറി ഇറക്കുമതി പ്രായോഗികമല്ല.

ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ ഛർസഡ്ഡ ജില്ലയിൽനിന്നുള്ള കാഴ്ച. (Photo by Abdul MAJEED / AFP)

∙ വെള്ളത്തിൽ ‘മുങ്ങി’ പാക്കിസ്ഥാന്‍

മുപ്പതു വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന മഴയിൽ പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായി. രാജ്യത്തെ  33 ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്. മരണസംഖ്യ 1,100 കവിഞ്ഞു. 498,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 719,558 കന്നുകാലികള്‍ ചത്തു. 992,871 വീടുകളും 3,451 കിലോമീറ്റർ റോഡുകളും 149 പാലങ്ങളും 170 കടകളും തകർന്നു. ദശലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പാക്കിസ്ഥാൻ മന്ത്രി ഷെറി റഹ്‌മാൻ രാജ്യത്തെ നിലവിലെ സാഹചര്യത്തെ ‘കാലാവസ്ഥാ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്കു പുറമേ, യുഎസ്, യുഎഇ, യുകെ, തുർക്കി, കാനഡ, ഖത്തർ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളും പാക്കിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

English Summary: Pakistan Floods: India to send flood aid to Pakistan; but normal trade won't resume anytime soon