കൊച്ചി∙ സോളാർ ലൈംഗിക പീഡനക്കേസിൽ നിന്നു രാഷ്ട്രീയക്കാരെ ഒഴിവാക്കിയതായി ആരോപിച്ചുള്ള അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സിബിഐയോടും സർക്കാരിനോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്. രണ്ടാഴ്ചയക്കകം മറുപടി...Solar Case | Kerala High Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സോളാർ ലൈംഗിക പീഡനക്കേസിൽ നിന്നു രാഷ്ട്രീയക്കാരെ ഒഴിവാക്കിയതായി ആരോപിച്ചുള്ള അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സിബിഐയോടും സർക്കാരിനോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. നിലവിൽ നാലു പേർക്കെതിരെ മാത്രമാണ് അന്വേഷണമെന്നു പരാതിക്കാരി ഹർജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം 14 പേരെ ഒഴിവാക്കിയെന്നും ഹർജിയിലുണ്ട്. 

തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഉന്നതർക്കെതിരെ അന്വേഷണം എത്തുന്നില്ലെന്നു പരാതിക്കാരി പറയുന്നു. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ആറുകേസുകൾ സിബിഐ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസിൽ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിൽ തന്നെ ദുരുപയോഗം ചെയ്ത എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടണം എന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

English Summary: Solar Sexual Abuse Case: HC asks explaination in excluding political leaders