സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. നമ്മുടെ പിഎസ്‌സിക്കു സമാനമായ ഗുജറാത്തിലെ ഉദ്യോഗസ്ഥ നിയമന സംവിധാനം അഴിമതിയിൽ കുളിച്ചെന്ന ആരോപണം യുവാക്കളെ സ്വാധീനിക്കാനിടയുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തെ ബിജെപി ഭരണം ജനങ്ങൾക്ക് അസഹനീയമായിക്കഴിഞ്ഞെന്നും ഇത്തവണ അവരുടെ ധാർഷ്ട്യത്തിനും ദുർഭരണത്തിനും ജനം തിരിച്ചടി Gujarat Polls, Gujarat Elections, Congress, BJP, AAP, Manoramna News Premium

സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. നമ്മുടെ പിഎസ്‌സിക്കു സമാനമായ ഗുജറാത്തിലെ ഉദ്യോഗസ്ഥ നിയമന സംവിധാനം അഴിമതിയിൽ കുളിച്ചെന്ന ആരോപണം യുവാക്കളെ സ്വാധീനിക്കാനിടയുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തെ ബിജെപി ഭരണം ജനങ്ങൾക്ക് അസഹനീയമായിക്കഴിഞ്ഞെന്നും ഇത്തവണ അവരുടെ ധാർഷ്ട്യത്തിനും ദുർഭരണത്തിനും ജനം തിരിച്ചടി Gujarat Polls, Gujarat Elections, Congress, BJP, AAP, Manoramna News Premium

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. നമ്മുടെ പിഎസ്‌സിക്കു സമാനമായ ഗുജറാത്തിലെ ഉദ്യോഗസ്ഥ നിയമന സംവിധാനം അഴിമതിയിൽ കുളിച്ചെന്ന ആരോപണം യുവാക്കളെ സ്വാധീനിക്കാനിടയുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തെ ബിജെപി ഭരണം ജനങ്ങൾക്ക് അസഹനീയമായിക്കഴിഞ്ഞെന്നും ഇത്തവണ അവരുടെ ധാർഷ്ട്യത്തിനും ദുർഭരണത്തിനും ജനം തിരിച്ചടി Gujarat Polls, Gujarat Elections, Congress, BJP, AAP, Manoramna News Premium

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂടിലേക്ക് ഗുജറാത്ത് ചുവടുവയ്ക്കുകയാണ്. ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് എന്നതിനപ്പുറം, രാജ്യമാകെ ശ്രദ്ധിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന് ഇനി മൂന്നു മാസം പോലും തികച്ചുകിട്ടില്ല. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറെ മുൻപുതന്നെ, ഭരണകക്ഷിയായ ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രചാരണത്തിനു തിരികൊളുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെത്തി പരിവർത്തൻ സങ്കൽപ് കൺവൻഷനുകൾക്കു തുടക്കം കുറിച്ച രാഹുൽ ഗാന്ധി, ഭാരത് ജോഡോ യാത്ര കഴിഞ്ഞാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കൂടുതൽ സജീവമാകും. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് ഇവരുടെയൊന്നും പ്രതീക്ഷിത നീക്കങ്ങളല്ല. ഡൽഹിയിൽനിന്നെത്തി സംസ്ഥാനഭരണം പിടിക്കുമെന്നു പ്രഖ്യാപിച്ച അരവിന്ദ് കേജ്‌രിവാളിന്റെ മാസ് എൻട്രിയാണ്. പഞ്ചാബിൽ ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ടായിരുന്ന കോൺഗ്രസിനെ തറപറ്റിച്ച്, രാജ്യത്ത് ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഒന്നിലേറെ സംസ്ഥാനങ്ങൾ ഭരിക്കുന്ന ഏക കക്ഷിയായി മാറിയ ആം ആദ്മിപാർട്ടി ആ ചരിത്രം ഗുജറാത്തിലും ആവർത്തിക്കുമെന്നാണു പ്രഖ്യാപിക്കുന്നത്. രണ്ടു ദശാബ്ദക്കാലത്തെ ബിജെപി ഭരണം ജനങ്ങൾക്കു മടുത്തുകഴിഞ്ഞെന്നും അവരെ തൂത്തെറിയാൻ ശേഷിയില്ലാത്ത കോൺഗ്രസിനു പകരം ജനങ്ങൾ തങ്ങൾക്കു വോട്ടുചെയ്യുമെന്നും കേജ്‌രിവാൾ പറയുന്നു. കഴിഞ്ഞ തവണ ഭരണം പിടിച്ചെടുക്കുമെന്ന പ്രതീതിയുയർത്തുകയും ശക്തമായ മത്സരം കാഴ്ചവച്ച് നേരിയ വ്യത്യാസത്തിന് കീഴടങ്ങുകയും ചെയ്ത കോൺഗ്രസാണെങ്കിൽ ഇത്തവണ ചരിത്രം തിരുത്താനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് കാര്യങ്ങൾ തകിടം മറിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. കോൺഗ്രസിനു ലഭിക്കേണ്ട വോട്ടുകളിൽ വലിയൊരു പങ്ക് കേജ്‌രിവാളിന്റെ പാർട്ടി പിടിക്കുന്നതോടെ നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് ഭരണം അനായാസം നിലനിർത്താനാവുമെന്ന ഗൂഢമായ ആഹ്ളാദത്തിലാണ് ബിജെപി. രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത് ഈയൊരു സമവാക്യത്തിലേക്കാണ്. കേജ്‌രിവാൾ ഗുജറാത്തിനെ മറ്റൊരു പഞ്ചാബാക്കുമോ, അതോ വോട്ടു പിളർത്തി ബിജെപിയുടെ വഴി സുഗമമാക്കുമോ?

∙ അതേ വാഗ്ദാനങ്ങളുമായി കേജ്‌രിയുടെ വരവ്

ADVERTISEMENT

അവകാശവാദങ്ങളൊക്കെ മുഖവിലയ്ക്കെടുത്താലും ഇല്ലെങ്കിലും, കേജ്‌രിവാൾ എന്ന കൗശലക്കാരനായ രാഷ്ട്രീയനേതാവിന്റെ സാന്നിധ്യം ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഏറെ മുൻപുതന്നെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. വല്ലപ്പോഴും തലകാട്ടി മടങ്ങുന്ന ‘വരത്തനാ’യ നേതാവല്ല ഗുജറാത്തിന് കേജ്‌രിവാൾ  ഇപ്പോൾ. കഴിഞ്ഞ മാർച്ചിനു ശേഷം 12 തവണയാണ് ഡൽഹി മുഖ്യമന്ത്രി ഗുജറാത്തിലെത്തിയത്. അതായത് മാസത്തിൽ കുറഞ്ഞത് രണ്ടുതവണ. റാലികളും സംവാദങ്ങളും സംഘടിപ്പിച്ചും പ്രാർഥനാ യോഗങ്ങളിൽ പങ്കെടുത്തും ആരാധനാലയങ്ങൾ സന്ദർശിച്ചും ഓരോ വരവും രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങുന്നത്. ഗുജറാത്തിന്റെ വ്യത്യസ്ത മേഖലകൾ സന്ദർശിക്കുന്ന അദ്ദേഹം, ഓരോ ജനവിഭാഗവുമായും സംവദിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് തങ്ങൾ അധികാരത്തിലെത്തിയാൽ പരിഹാരം കാണുമെന്നു വാഗ്ദാനം ചെയ്യാനും ശ്രദ്ധിക്കുന്നു. പൊലീസുകാർക്ക് തങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ വേതനപരിഷ്കരണം വാഗ്ദാനം ചെയ്ത കേജ്‌രിവാൾ, യുവാക്കൾക്കു തൊഴിലും വിദ്യാർഥികൾക്ക് മികച്ച സൗജന്യ വിദ്യാഭ്യാസവും അഭിഭാഷകർക്കും കച്ചവടക്കാർക്കും ഓട്ടോ റിക്ഷ തൊഴിലാളികൾക്കും ശുചീകരണത്തൊഴിലാളികൾക്കും കൂടുതൽ മികച്ച തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുമെന്നും പറയുന്നു. 

ഡൽഹിയിലും പഞ്ചാബിലും പരീക്ഷിച്ച സൗജന്യ പ്രഖ്യാപനങ്ങൾ തന്നെയാണ് ഇവിടെയും ആം ആദ്മി പാർട്ടിയുടെ തുരുപ്പുചീട്ട്. നിശ്ചിത യൂണിറ്റ് ഉപയോഗം വരെ സൗജന്യ വൈദ്യുതി, കൃഷിക്ക് വൈദ്യുതി തീർത്തും സൗജന്യം, വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ അലവൻസ്, തൊഴിലില്ലാത്ത യുവാക്കൾക്ക് 3000 രൂപ വേതനം, പുതുതായി പ്രാക്ടീസ് തുടങ്ങുന്ന അഭിഭാഷകർക്ക് പ്രത്യേക അലവൻസ്, സൗജന്യ വിദ്യാഭ്യാസം, സംസ്ഥാനത്താകെ പുതിയ ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ, നിലവിലുള്ള സ്കൂളുകളിൽ ഡൽഹി സ്കൂളുകളിലെ മാതൃകയിൽ സൗകര്യങ്ങൾ  തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ കേജ്‌രിവാൾ നൽകിക്കഴിഞ്ഞു.

അരവിന്ദ് കേജ്‌രിവാൾ

അപ്രായോഗികമായ സൗജന്യ വാഗ്ദാനങ്ങളെന്ന് ബിജെപി ഇതിനെതിരെ വിമർശനമുയർത്തുമ്പോൾ, കോർപറേറ്റുകൾക്ക് ലക്ഷം കോടികളുടെ സൗജന്യം വാരിക്കോരി നൽകുന്ന മോദിയുടെ പാർട്ടിക്ക് പാവങ്ങൾക്ക് എന്തെങ്കിലും നൽകുമെന്നു പറയുമ്പോൾ അതു സൗജന്യമാകുന്നതെങ്ങനെയാണെന്നാണ് കേജ്‌രിവാളിന്റെ തിരിച്ചുള്ള ചോദ്യം. പഞ്ചാബിനു സമാനമായി അലവൻസ് വാഗ്ദാനത്തിലൂടെ സ്ത്രീ വോട്ടർമാരുടെ പിന്തുണ തങ്ങൾക്കു കിട്ടുമെന്നാണ് പാർട്ടി കരുതുന്നത്. ഒപ്പം പിന്നാക്ക മേഖലകൾ കേന്ദ്രീകരിച്ച് അവരുടെ വോട്ടുകൾ ഉറപ്പാക്കാനും കേജ്‌രിവാൾ ശ്രമിക്കുന്നു.

ഡൽഹി മുഖ്യമന്ത്രിയുടേത് വെറും മാധ്യമങ്ങളിലെ വാചകക്കസർത്താണെന്നു പറയുമ്പോഴും ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ലെന്ന് ബിജെപി രഹസ്യമായി സമ്മതിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച അമിത് ഷാ, സ്കൂളുകൾ സന്ദർശിച്ചതും വിദ്യാഭ്യാസ രംഗത്ത് സർക്കാർ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതും കേജ്‌രിവാളിന്റെ വെല്ലുവിളിയെ നേരിടാനാണ്. പൊലീസുകാർക്ക് വേതനം പരിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നിലും കേജ്‌രിവാളിന്റെ വാഗ്ദാനങ്ങൾ തന്നെ. കോൺഗ്രസും ഇപ്പോൾ സമാനമായ സൗജന്യ വാഗ്ദാനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. സൗജന്യങ്ങളിൽ വോട്ടർമാർ വീണുപോകുമെന്ന പേടി എല്ലാവർക്കുമുണ്ടെന്നു വ്യക്തം. തങ്ങൾ പറയുന്നതു വെറും വാഗ്ദാനങ്ങളല്ലെന്നും ഡൽഹിയിലും പഞ്ചാബിലും ഇതെല്ലാം നടപ്പാക്കി തെളിയിച്ചതാണെന്നും കേജ്‌രിവാൾ പറയുമ്പോൾ അതിനു ലഭിക്കുന്ന വിശ്വാസ്യത ആം ആദ്മി പാർട്ടി പാർട്ടിക്ക് കരുത്താകുമെന്നുറപ്പാണ്.

ADVERTISEMENT

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ മൂന്നു ഘട്ടങ്ങളിലായി 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലും ഒരുമുഴം മുൻപേയാണ് ആം ആദ്മി പാർട്ടി. മറ്റു പാർട്ടികൾ സ്ഥാനാർഥി നിർണയത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നതിനു മുൻപാണ് ആപ്പിന്റെ ഈ മുന്നേറ്റം.

അരവിന്ദ് കേജ്‌രിവാൾ (Photo - Twitter/@ArvindKejriwal)

∙ കോൺഗ്രസിന്റെ നില

2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 77 സീറ്റാണ്. 182 സീറ്റുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 91 സീറ്റ്. ബിജെപി നേടിയത് 99 സീറ്റ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് നല്ല പോരാട്ടമാണു കാഴ്ചവച്ചത്. ഒരുവേള, കോൺഗ്രസ് ഭരണം പിടിക്കുമോ എന്ന പ്രതീതി പോലുമുണ്ടായി. നേരിയ മാർജിന് ഭരണം പിടിച്ച ബിജെപി പക്ഷേ, തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടി തങ്ങളുടെ അംഗസംഖ്യ 112 വരെയാക്കി ഉയർത്തി.

ഭരണത്തിനെതിരെ പരാതികളുണ്ടെങ്കിലും 2017ൽ ഉള്ളത്ര ഗുരുതരമായ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാർഷിക വിളകൾ സംഭരിക്കാൻ വഴിയില്ലാതെ കഷ്ടപ്പെട്ട കർഷകർ അന്ന് ബിജെപിക്ക് വലിയ വെല്ലുവിളിയായിരുന്നു.

സ്വാഭാവികമായും അഞ്ചു വർഷം കഴിയുമ്പോൾ കോൺഗ്രസ് കൂടുതൽ കരുത്തോടെ രംഗത്തെത്തുമെന്നും ഇത്തവണ സ്വാഭാവികമായ ഭരണവിരുദ്ധ വികാരവും കൂടി സഹായത്തിനെത്തിയാൽ ബിജെപിയെ തറപറ്റിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, കോൺഗ്രസിനെ സംബന്ധിച്ച് കാര്യങ്ങൾ അത്ര ശുഭകരമല്ല. പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന നേരെ തിരിച്ചാണ്. കോൺഗ്രസിന് 2017ലെ സാധ്യത പോലും കൽപ്പിക്കാൻ അവരാരും തയാറല്ല. അതിനു പുറമേയാണ് ആം ആദ്മി പാർട്ടി വോട്ട് പിളർത്തിയേക്കാമെന്ന പുതിയ വെല്ലുവിളി കൂടി ഉരുത്തിരിയുന്നത്. 

ADVERTISEMENT

കഴിഞ്ഞ വർഷം നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. ഇതും കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മധ്യ ഗുജറാത്തിലും സൗരാഷ്ട്ര, കച്ച്, പിന്നാക്ക മേഖലകളിലുമൊക്കെ അവർക്കു തിരിച്ചടിയുണ്ടായി. 2002ൽ ഗുജറാത്ത് കലാപത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ നേട്ടമുണ്ടാക്കിയപ്പോൾ പോലും കോൺഗ്രസ് പിടിച്ചുനിന്ന മേഖലകളാണിത്. പിന്നാക്ക മേഖലകളിലും മധ്യ ഗുജറാത്തിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയതും കോൺഗ്രസിനു തിരിച്ചടിയാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ നേതാക്കളെ ചാടിച്ചുകൊണ്ടുപോകാനുള്ള ബിജെപി ശ്രമം സാധാരണ രാഷ്ട്രീയനീക്കമായി കണ്ടാൽ പോരാ. അത് ബിജെപിയുടെ ദീർഘകാല പദ്ധതിയായി വേണം കരുതാൻ. അങ്ങനെയാണെങ്കിൽ അതിന്റെ ഫലവും ഇക്കുറി കോൺഗ്രസ് അനുഭവിക്കേണ്ടിവരും. 

ഭാരത് ജോഡോ യാത്രയ്ക്കിടെ സച്ചിൻ പൈലറ്റിനൊപ്പം രാഹുൽ ഗാന്ധി.

കേജ്‌രിവാൾ  ഉയർത്തുന്ന വെല്ലുവിളിക്കു പുറമേ, അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും (എഐഎംഐഎം) കോൺഗ്രസ് അനുകൂല ന്യൂനപക്ഷ വോട്ടുകളിൽ ഒരു പങ്ക് കൊണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അഹമ്മദാബാദിലും വടക്കൻ ഗുജറാത്തിലും കച്ചിലുമൊക്കെയുള്ള ന്യൂനപക്ഷ മേഖലകളിൽ ഒവൈസി ഇപ്പോൾ സ്ഥിരം സന്ദർശകനാണ്. ന്യൂനപക്ഷ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ഭിന്നിപ്പിക്കുന്നു എന്ന ആരോപണം നേരിടുന്ന ഉവൈസിയുടെ റോൾ ഗുജറാത്തിലും വ്യത്യസ്തമാകാൻ വഴിയില്ല എന്നു തന്നെയാണു സൂചന. പിന്നാക്ക മേഖലകളിൽ സ്വാധീനമുള്ള ഭാരതീയ ട്രൈബൽ പാർട്ടി, ആം ആദ്മി പാർട്ടിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിലേർപ്പെട്ടതും പാർട്ടിയുടെ ശക്തകേന്ദ്രങ്ങളിൽ കോൺഗ്രസിനു തിരിച്ചടിയാണ്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെയും മണ്ഡലങ്ങളിലെ ഭൂരിപക്ഷം പതിനായിരത്തിനടുത്തായിരുന്നു എന്നു കാണാം. പ്രത്യേകിച്ച് കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളിൽ. അതായത് ആം ആദ്മി പാർട്ടി അയ്യായിരം വോട്ട് പിടിച്ചാൽ പോലും കോൺഗ്രസിന് ആ മണ്ഡലം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ബിജെപി വോട്ടുകളിലും ചെറിയൊരു പങ്ക് ആപ് പിടിച്ചേക്കാമെങ്കിലും അവർ ചോർത്തിക്കളയുന്നതേറെയും കോൺഗ്രസ് വോട്ടുകൾ തന്നെ ആകാനാണു സാധ്യത.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി.

എങ്കിലും കോൺഗ്രസിന്റെ സാധ്യതകളെല്ലാം അടഞ്ഞു എന്നു പറയാനുമാകില്ല. സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. നമ്മുടെ പിഎസ്‌സിക്കു സമാനമായ ഗുജറാത്തിലെ ഉദ്യോഗസ്ഥ നിയമന സംവിധാനം അഴിമതിയിൽ കുളിച്ചെന്ന ആരോപണം യുവാക്കളെ സ്വാധീനിക്കാനിടയുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തെ ബിജെപി ഭരണം ജനങ്ങൾക്ക് അസഹനീയമായിക്കഴിഞ്ഞെന്നും ഇത്തവണ അവരുടെ ധാർഷ്ട്യത്തിനും ദുർഭരണത്തിനും ജനം തിരിച്ചടി നൽകുമെന്നും ഉറപ്പിച്ചു പറയുന്നു, കോൺഗ്രസ് വക്താവ് മനീഷ് ദോഷി.

പതിനഞ്ചിനോടടുത്ത് സീറ്റുകൾ നേടി സാന്നിധ്യമറിയിച്ചേക്കാമെങ്കിലും കോൺഗ്രസിനെ മറികടക്കാനാവുമെന്നും കരുതുന്നില്ല. ദേശീയതലത്തിൽ വൻശക്തിയാകാനുള്ള കേജ്‌രിവാളിന്റെ ശ്രമങ്ങൾക്ക് പഞ്ചാബിൽ കിട്ടിയതുപോലൊരു പിന്തുണ ഗുജറാത്തിൽ കിട്ടണമെന്നില്ല.

∙ ബിജെപി ഹാപ്പിയാണ്

അതേസമയം, പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ബിജെപി. ബിജെപി ഭരണത്തിന്റെ ദൗർബല്യങ്ങൾ തുറന്നുകാട്ടിക്കൊണ്ടുള്ള ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണം അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം തങ്ങൾക്കു ഗുണം ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ആപ്പും ഉവൈസിയുടെ പാർട്ടിയും ചേർന്ന് കോൺഗ്രസ് വോട്ടുകളിൽ ഒരു ഭാഗം കൊണ്ടുപോകുന്നതോടെ തങ്ങളുടെ ജോലി എളുപ്പമാകുമെന്നാണ് അവർ കരുതുന്നത്. 

ഭരണത്തിനെതിരെ പരാതികളുണ്ടെങ്കിലും 2017ൽ ഉള്ളത്ര ഗുരുതരമായ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാർഷിക വിളകൾ സംഭരിക്കാൻ വഴിയില്ലാതെ കഷ്ടപ്പെട്ട കർഷകർ അന്ന് ബിജെപിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഭരണത്തിലേറിയ ശേഷം ഇതിനു പരിഹാരം കണ്ടെത്താൻ ബിജെപി കാര്യമായി പരിശ്രമിച്ചു. സംഭരണ സംവിധാനം ശക്തിപ്പെടുത്തി. ഇപ്പോൾ കർഷകരുടെ ഭാഗത്ത് ഇക്കാര്യത്തിൽ കാര്യമായ പരാതിയില്ല. 

നരേന്ദ്ര മോദി

പട്ടേൽ സംവരണമായിരുന്നു കഴിഞ്ഞ തവണത്തെ മറ്റൊരു വെല്ലുവിളി. സമരത്തിനു നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനെത്തന്നെ തങ്ങളുടെ പക്ഷത്തേക്കെത്തിച്ച് ബിജെപി അവിടെയും സ്ഥിതി സുരക്ഷിതമാക്കി. കാര്യങ്ങൾ തങ്ങൾക്കനുകൂലമാണെന്ന പാർട്ടി വിലയിരുത്തുന്നത് മൂന്നു കാര്യങ്ങളെ മുൻനിർത്തിയാണ്. ഒന്ന്, ഭരണവിരുദ്ധ വികാരം ഇല്ലെന്നു പറയാനാകില്ലെങ്കിലും 2017ലെപ്പോലെ അത്ര ഗുരുതരമായ സ്ഥിതിയില്ല. രണ്ട്, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് കഴിഞ്ഞ തവണത്തേതിലും ദുർബലമായിരിക്കുന്നു. മൂന്ന്, പുതിയ എതിരാളികളായി രംഗപ്രവേശം ചെയ്ത ആം ആദ്മി പാർട്ടി പ്രതിപക്ഷ വോട്ടുകൾ പിളർത്തുന്നതോടെ സ്ഥിതി തങ്ങൾക്ക് കൂടുതൽ അനുകൂലമാകും. ഈ വിലയിരുത്തലിന്റെ ബലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി ഭരണം നിലനിർത്തുമെന്നു മാത്രമല്ല, മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. 

∙ തദ്ദേശ തിരഞ്ഞെടുപ്പു ഫലവും സർവേകളും പറയുന്നത്

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി തൂത്തുവാരുകയാണുണ്ടായത്. ഏഴു കോർപറേഷനുകളുള്ളത് എല്ലാം ബിജെപി പിടിച്ചെടുത്തു. 74 മുനിസിപ്പാലിറ്റികൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിനു കിട്ടിയത് ഒന്നു മാത്രം. 31 ജില്ലാ പഞ്ചായത്തുകളിലും ബിജെപി ഭൂരിപക്ഷം നേടി. 196 താലൂക്ക് പഞ്ചായത്തുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിനു നേടാനായത് 18 മാത്രം. ആകെ 8470 സീറ്റിൽ ബിജെപി 6236 സീറ്റ് നേടിയപ്പോൾ കോൺഗ്രസിനു നേടാനായത് 1805. കന്നിക്കാരായ ആം ആദ്മി പാർട്ടി 42 സീറ്റും എഐഎംഐഎം 17 സീറ്റും വിജയിക്കുകയും ചെയ്തു. കോർപറേഷനുകളിൽ ആകെ 524 വാർഡുകൾ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിനു നേടാനായത് 57 മാത്രം. അതേസമയം, ആം ആദ്മി പാർട്ടി 28 സീറ്റുകൾ നേടുകയും ചെയ്തു. മുൻ തിരഞ്ഞെടുപ്പിനെക്കാൾ ബിജെപി 119 സീറ്റുകൾ കൂടുതലായി നേടിയപ്പോൾ കോൺഗ്രസിന് 135 സീറ്റുകൾ നഷ്ടപ്പെട്ടു. ബിജെപി 53% വോട്ട് നേടിയപ്പോൾ കോൺഗ്രസിനു നേടാനായത് 27% മാത്രം. എന്നാൽ കന്നിയങ്കത്തിൽ തന്നെ ആം ആദ്മി പാർട്ടി 13 ശതമാനത്തിലേറെ വോട്ട് നേടി ശക്തി തെളിയിക്കുകയും ചെയ്തു. 

ബിജെപി നേട്ടമുണ്ടാക്കിയതു മാത്രമല്ല ഈ ഫലങ്ങളിൽ കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്. സൂറത്ത് അടക്കം നഗരമേഖലകളിൽ ആം ആദ്മി പാർട്ടി പിടിമുറുക്കിയതും ഗ്രാമീണ മേഖലകളിൽ സാന്നിധ്യമറിയിച്ചതും കോൺഗ്രസിനു വെല്ലുവിളിയാണ്. സൂറത്ത് കോർപറേഷനിൽ 27 വാർഡുകളാണ് ആപ് നേടിയത്. 96 വാർഡുകൾ നേടി ബിജെപി ഭരണം പിടിച്ചപ്പോൾ കോൺഗ്രസിന് ഒരിടത്തുപോലും വിജയിക്കാനായില്ല. താലൂക്ക് പഞ്ചായത്തുകളിലും 31 വാർഡുകളിൽ ജയിക്കാൻ ആപ്പിനായി. 9 മുനിസിപ്പൽ വാർഡുകളിലും 2 ജില്ലാ പഞ്ചായത്ത് വാർഡുകളിലും കന്നിമത്സരത്തിൽ അവർ വിജയം കുറിച്ചു. അഹമ്മദാബാദ് കോർപറേഷനിൽ ഉവൈസിയുടെ പാർട്ടി 7 സീറ്റുകൾ നേടി. ഫലത്തിൽ കോൺഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഒരു തലത്തിൽപോലും സ്വാധീനം അറിയിക്കാനായില്ല.

അമിത് ഷാ (PTI Photo/Atul Yadav)

തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ഒന്നര വർഷത്തോളമായെന്നു സമാധാനിക്കാമെന്നു വച്ചാൽ, പുതിയ സർവേ ഫലങ്ങൾ നൽകുന്ന സൂചനയും കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നതാണ്. ടൈംസ് നൗ ഓഗസ്റ്റ് അവസാനം പുറത്തുവിട്ട സർവേ ഫലം ബിജെപിക്ക് ആകെയുള്ള 182 സീറ്റിൽ 115 മുതൽ 125 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. അതായത് അമിത് ഷാ പറഞ്ഞ മൂന്നിൽ രണ്ടു ഭൂരിപക്ഷം തന്നെ. കോൺഗ്രസിന് 39 മുതൽ 44 സീറ്റ് വരെയും ആം ആദ്മി പാർട്ടിക്ക് 13 മുതൽ 18 വരെയും സീറ്റുകൾ ലഭിക്കാമെന്നും സർവേ പ്രവചിക്കുന്നു. 

ഇന്ത്യ ടിവി സർവേയാണെങ്കിൽ ബിജെപിക്ക് 108 സീറ്റാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 55 സീറ്റും ആം ആദ്മിയടക്കം മറ്റുള്ളവർക്ക് 11 സീറ്റും. സീറ്റ് കുറവാണെങ്കിലും ആം ആദ്മി 16 ശതമാനം വോട്ട് നേടുമെന്നും സർവേ പറയുന്നു. (ബിജെപി – 48%, കോൺഗ്രസ് –33%). കോൺഗ്രസിന് കഴിഞ്ഞ തവണത്തേതിലും 22 സീറ്റുകൾ നഷ്ടപ്പെടാമെന്നും ഇന്ത്യ ടിവി സർവേ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ, സർവേ ഫലങ്ങളും കോൺഗ്രസിന് പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. മറ്റു വിപരീത സാഹചര്യങ്ങൾക്കു പുറമേ, ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം കൂടിയാകുമ്പോൾ ഗുജറാത്തിൽ പാർട്ടി നേരിടാനിരിക്കുന്നത് തിരഞ്ഞെടുപ്പു ചരിത്രത്തിലെ കടുത്ത പരീക്ഷണം തന്നെയാകും. എന്നാൽ ആം ആദ്മി പാർട്ടി തുടക്കത്തിലുണ്ടാക്കുന്ന ഓളത്തിനപ്പുറം പഞ്ചാബിലേതു പോലൊരു വലിയ വിജയത്തിൽ എത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. കോൺഗ്രസിനും പിന്നിൽ മൂന്നാം സ്ഥാനത്ത്, എന്നാൽ ഗണ്യമായ സാന്നിധ്യം എന്നതാണ് അവർ കാണുന്ന സാധ്യത. 

പതിനഞ്ചിനോടടുത്ത് സീറ്റുകൾ നേടി സാന്നിധ്യമറിയിച്ചേക്കാമെങ്കിലും കോൺഗ്രസിനെ മറികടക്കാനാവുമെന്നും കരുതുന്നില്ല. ദേശീയതലത്തിൽ വൻശക്തിയാകാനുള്ള കേജ്‌രിവാളിന്റെ ശ്രമങ്ങൾക്ക് പഞ്ചാബിൽ കിട്ടിയതുപോലൊരു പിന്തുണ ഗുജറാത്തിൽ കിട്ടണമെന്നില്ല. ഡൽഹിയിലായാലും പഞ്ചാബിലായാലും അവർക്ക് നേരിടാനുണ്ടായിരുന്ന മുഖ്യകക്ഷി കോൺഗ്രസ് ആയിരുന്നു. എന്നാൽ ബിജെപിയെ നേരിട്ട ഗോവയിലോ ഉത്തരാഖണ്ഡിലോ പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു എന്നു കാണാം. പക്ഷേ കോൺഗ്രസിന്റെ സാധ്യതകളെ വലിയ രീതിയിൽ അട്ടിമറിക്കാൻ പാർട്ടിക്കായേക്കും. 

ഏതായാലും ഒരു വശത്ത് ബിജെപിയും മറുവശത്ത് കേജ്‌രിവാളും നിലയുറപ്പിക്കുമ്പോൾ കോൺഗ്രസിനിത് ഗുജറാത്തിന്റെ ചരിത്രത്തിലെ വലിയ തിരഞ്ഞെടുപ്പു പോരാട്ടമാകും ഇത്. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം പുത്തനുണർവോടെ ഗുജറാത്തിലേക്കു പ്രചാരണത്തിനായി വരുന്ന രാഹുൽ ഗാന്ധിക്ക് ആവനാഴിയിൽ പുതിയ അമ്പുകൾ കരുതേണ്ടിവരുമെന്നുറപ്പ്. 

 

English Summary: 2022 Gujarat poll likely to be 'toughest' election for Congress; BJP and AAP Optimistic