കുർത്തയും പൈജാമയുമിട്ട് പഞ്ചാബ് മുഖ്യമന്ത്രിയെ പോലെ ഒരാളായിരുന്നു ആ സംഘത്തെ നയിച്ചിരുന്നതെന്നും അവർ പറഞ്ഞു. അൽപ സമയത്തിനു ശേഷം പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തി. ഡൽഹിയിലേക്ക് യാത്ര ചെയ്യാനിരുന്ന ആറു പേർ യാത്ര തുടരുന്നില്ലെന്നും അവരുടെ ബാഗേജ് ഇറക്കാനായി വിമാനം അൽപം വൈകുമെന്നുമായിരുന്നു പൈലറ്റ് പറഞ്ഞത്. ​Bhagwant Mann

കുർത്തയും പൈജാമയുമിട്ട് പഞ്ചാബ് മുഖ്യമന്ത്രിയെ പോലെ ഒരാളായിരുന്നു ആ സംഘത്തെ നയിച്ചിരുന്നതെന്നും അവർ പറഞ്ഞു. അൽപ സമയത്തിനു ശേഷം പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തി. ഡൽഹിയിലേക്ക് യാത്ര ചെയ്യാനിരുന്ന ആറു പേർ യാത്ര തുടരുന്നില്ലെന്നും അവരുടെ ബാഗേജ് ഇറക്കാനായി വിമാനം അൽപം വൈകുമെന്നുമായിരുന്നു പൈലറ്റ് പറഞ്ഞത്. ​Bhagwant Mann

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുർത്തയും പൈജാമയുമിട്ട് പഞ്ചാബ് മുഖ്യമന്ത്രിയെ പോലെ ഒരാളായിരുന്നു ആ സംഘത്തെ നയിച്ചിരുന്നതെന്നും അവർ പറഞ്ഞു. അൽപ സമയത്തിനു ശേഷം പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തി. ഡൽഹിയിലേക്ക് യാത്ര ചെയ്യാനിരുന്ന ആറു പേർ യാത്ര തുടരുന്നില്ലെന്നും അവരുടെ ബാഗേജ് ഇറക്കാനായി വിമാനം അൽപം വൈകുമെന്നുമായിരുന്നു പൈലറ്റ് പറഞ്ഞത്. ​Bhagwant Mann

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടി ‘കുടി’യെ കെടുത്തും - മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന വാചകത്തിനു പകരമായി തമിഴ്‌നാട്ടിലെ മദ്യ കുപ്പികളിലെ വാചകം. മദ്യപാനം വീട് (കുടി) തകർക്കും എന്ന് അർഥം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ കള്ളുകുടിയിൽ തകരുന്നത് എന്തെല്ലാമാകും? പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും വിവാദക്കൊടുമുടിയിലാണ്. ‘മദ്യലഹരി’യിൽ യാത്ര ചെയ്യാനെത്തിയ പഞ്ചാബ് മുഖ്യമന്ത്രിയെ ലുഫ്താൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടുവെന്നതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഇതൊടെ, മുൻ നാളുകളിലെപ്പോലെ ഭഗവന്തിന്റെ മറ്റൊരു കുടി കൂടി വിവാദമാവുകയാണ്. മുഖ്യമന്ത്രിയാകുന്നതിനു മുൻപുതന്നെ പൊതുവേദിയിൽവച്ച് സ്വന്തം അമ്മയുടെ പേരിൽ ‘ജീവിതത്തിൽ ഇനി മദ്യപിക്കില്ല’ എന്നു പ്രതിജ്ഞ ചെയ്ത ആളാണു മാൻ. കള്ളുകുടി മാത്രമല്ല, ഇദ്ദേഹം വെറും വെള്ളം കുടിച്ചതു പോലും വിവാദമായിട്ടുണ്ട്. ആദ്യം ജർമനിയിലേക്ക്....

∙ ഒരു ജർമൻ വിവാദം

ADVERTISEMENT

മ്യൂണിക്കിൽ നടന്ന രാജ്യാന്തര വ്യാപരമേളയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഭഗവന്തും സംഘവും ജർമനിയിലേക്കു പുറപ്പെട്ടത് സെപ്റ്റംബർ 11ന്. 18ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേരത്തക്ക രീതിയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതും. 18ന് രാവിലെയുള്ള ലുഫ്താൻസ് എയർവേസ് വിമാനത്തിൽ തിരികെ ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് മടക്കം തൊട്ടടുത്ത ദിവസം മറ്റൊരു വിമാനത്തിലാക്കിയെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. എന്നാൽ, വിമാനത്തിൽ മദ്യപിച്ച് കയറിയ ഭഗവന്തിനെയും മറ്റ് സംഘാംഗങ്ങളെയും വിമാനത്തിൽ നിന്ന് അധികൃതർ പുറത്താക്കിയെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്. തുടരന്വേഷണം നടത്തുമെന്നും സിന്ധ്യ പറഞ്ഞിട്ടുണ്ട്.

ഡൽഹിയിലേക്ക് പുറപ്പെടേണ്ടയിരുന്ന ലുഫ്താൻസ വിമാനത്തിലെ ചില യാത്രക്കാർ പറഞ്ഞതിങ്ങനെ: ആറംഗ സംഘം വിമാനത്തിലേക്ക് കയറി. വിമാന അധികൃതരുമായി എന്തൊക്കെയോ സംസാരിച്ചു. കുർത്തയും പൈജാമയുമിട്ട് പഞ്ചാബ് മുഖ്യമന്ത്രിയെ പോലെ ഒരാളായിരുന്നു ആ സംഘത്തെ നയിച്ചിരുന്നതെന്നും അവർ പറഞ്ഞു. അൽപ സമയത്തിനു ശേഷം പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തി. ഡൽഹിയിലേക്ക് യാത്ര ചെയ്യാനിരുന്ന ആറു പേർ യാത്ര തുടരുന്നില്ലെന്നും അവരുടെ ബാഗേജ് ഇറക്കാനായി വിമാനം അൽപം വൈകുമെന്നുമായിരുന്നു പൈലറ്റ് പറഞ്ഞത്. ഇന്ത്യൻ എംബസി അധികൃതർ ഏർപ്പാടാക്കിയ കാറിലാണ് ഭഗവന്തും സംഘവും വിമാനത്താവളത്തിൽ എത്തിയത്. ആ കാറുകാരെ തിരികെ വിളിച്ചാണ് ഹോട്ടലിലേക്ക് ഭഗവന്തും സംഘവും പോയത്. വിമാനം അകാരണമായി വൈകിയത് 4 മണിക്കൂറാണ്. എന്നാൽ, ഡൽഹി ഫ്‌ളൈറ്റുമായി കണക്ടു ചെയ്തിട്ടുള്ള മറ്റൊരു വിമാനം വൈകിയതു കൊണ്ടാണ് ഡൽഹി വിമാനം വൈകിയതെന്നാണ് ലുഫ്താൻസ എയർവേസുകാർ നൽകിയ വിശദീകരണം. 

ഭഗവന്ത് മാന്‍ (Photo - Twitter/@BhagwantMann)

∙ എഎപി ദേശീയ പ്രതിനിധി സമ്മേളനം

സെപ്റ്റംബർ 18നായിരുന്നു എഎപിയുടെ പ്രഥമ ദേശീയ പ്രതിനിധി സമ്മേളനം. അതിൽ ഭഗവന്തും പങ്കെടുക്കേണ്ടതായിരുന്നു. അതിനായാണ് 18ന് രാവിലെ ഡൽഹിയിൽ എത്തിച്ചേരത്തക്ക രീതിയിൽ ടിക്കറ്റ് എടുത്തിരുന്നതും. എന്നാൽ, ‘സാങ്കേതിക’ കാരണങ്ങളാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. വലിയൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ അണികളിലേക്ക് ആവശം പകരാനും ഭഗവന്തിന്റെ സാന്നിധ്യത്തിലൂടെ കഴിയുമായിരുന്നു. ഗുജറാത്തിൽ നിന്നടക്കം പ്രതിനിധികളും അവിടെ എത്തിയിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തകരിൽ നിന്നും മറ്റു നേതാക്കളിൽ നിന്നുമുള്ള വിമർശനം ഒഴിവാക്കാനാണ് ജർമനിയിൽനിന്നു വൈകിയെത്തിയതെന്നാണ് പാർട്ടിയുമായി എത്തിയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജാവോ, മുഖ്യമന്ത്രിയോ, മന്ത്രിയോ, പൊതുജന സേവകനോ മദ്യം കുടിക്കുന്നതിന് പഞ്ചാബിൽ തടസ്സമൊന്നുമില്ല. ആ മദ്യപാനത്തിലൂടെ പഞ്ചാബിന്റെയും ആ നാട്ടുകാരുടെയും പേരു മോശപ്പെടുമ്പോൾ മാത്രമാണ് ജനങ്ങൾ വിമർശിക്കുന്നത്. മറ്റുള്ളവർക്കു മുൻപിൽ പഞ്ചാബികൾ അപഹാസ്യരാകുന്നതു മാത്രം അന്നാട്ടുകാർ സഹിക്കില്ല.

ADVERTISEMENT

∙ പ്രതികരിക്കുന്നവർക്ക് വിമർശനം

പഞ്ചാബിലെ ആം ആദ്മി പ്രവർത്തകനും കൊമേഡിയനുമായ ശ്യാം രംഗീല മുഖ്യമന്ത്രിയുടെ ‘മദ്യപാനശീലത്തെ’ വിമർശിച്ചതോടെ ട്വീറ്ററിൽ നല്ല തല്ലുകിട്ടി. രംഗീലയുടെ ട്വീറ്റ് ഇങ്ങനെ: മദ്യപിച്ചു വിമാനത്തിൽ എത്തിയ ഭഗവന്ത് മാൻ, വിമാനം താൻ പറത്താമെന്നു നിർബന്ധിച്ചതു കൊണ്ടാകാം അവർ പുറത്താക്കിയത്. ഒടുവിൽ അദ്ദേഹത്തിന്റെ പദവിയെ മാനിക്കാതെയായിരുന്നു തന്റെ പ്രതികരണമെന്നു പറഞ്ഞു തലയൂരി. 

∙ കുടിച്ചത് വെറും വെള്ളം, എന്നിട്ടും വിവാദം

കാലി ബെയിൻ എന്നത് പുണ്യ നദികളിലൊന്നാണ്. അയ്യപ്പ ഭക്തർക്ക് പമ്പ എന്നതു പോലെയാണ് പഞ്ചാബികൾക്ക് കാലി ബെയിനും. ആ നദിയുടെ ശുചീകരണ ശുചീകരണ വാർഷികത്തോട് അനുബന്ധിച്ചാണ് സുൽത്താൻപുർ ലോധിയിൽ മുഖ്യമന്ത്രി ഭഗവന്ത് എത്തിയത്. നദി ശുചീകരണത്തിന്റെ 22-ാം വാർഷികമായിരുന്നു ഈ വർഷം ജൂലൈ 17ന്. വെള്ളം ശുദ്ധമായതു കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി ആ നദിയിലെ വെള്ളം കോരിക്കുടിച്ചു. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ട്വിറ്ററിൽ ഒരു ഗ്ലാസ് കുടിക്കുന്നതിന്റെ ദൃശ്യമേയുള്ളൂ. വെള്ളം കുടിച്ചു രണ്ടു ദിവസത്തിനു ശേഷം മുഖ്യമന്ത്രിയെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു വാർത്ത. കടുത്ത വയറു വേദനയെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ ‘ആശുപത്രി പ്രവേശനം’. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭഗവന്ത് മാൻ.
ADVERTISEMENT

എന്നാൽ, പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് ആ വാർത്ത നിഷേധിച്ചു. മുഖ്യമന്ത്രിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുന്നത് പ്രതിപക്ഷമാണെന്നും എഎപി തിരിച്ചടിച്ചു. വയറുവേദനയ്ക്കു കാരണെ കാലി ബെയിനിലെ വെള്ളത്തെ സംശയിച്ചാൽ മതി. അവിടെ നടത്തിയ ശുചീകരണം ഫലം കണ്ടില്ലെന്നാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. നദിയിലെ ചെളിയും കളയും വാരി മാറ്റിയെങ്കിലും വെള്ളം മലിനമാായി തുടരുന്നു. വ്യവസായ മാലിന്യങ്ങളാണു ജലമാലിന്യത്തിനു കാരണം.

∙ അൽപം കാലി ബെയിൻ ചരിത്രം

സിഖുകാരുടെ പുണ്യനദിയാണ് കാലി ബെയിൻ. സിഖുകാരുടെ ആദ്യഗുരുവിന് ദിവ്യവെളിച്ചം ലഭിച്ചത് ഈ നദിയുടെ തീരത്തു നിന്നാണ്. സിഖുകാരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലെ ആദ്യ വാചകം - ഇക് ഓങ്കാർ, സത് ന നാം (ദൈവം ഒന്നേയുള്ളൂ, സത്യമെന്നാണ് പേര്്) - ഗുരു എഴുതിയത് ഈ നദീ തീരത്തുവച്ചാണെന്ന് സിഖുകാർ വിശ്വസിക്കുന്നു. ഹോഷിയാർപുരിൽ നിന്നു തുടങ്ങി ഏകദേശം 165 കിലോമീറ്റർ പിന്നിട്ട് കപൂർത്തലയിൽ സജ്‌ലജ്, ബ്യാസ് നദികൾക്കൊപ്പം ചേരും. ഈ നദിയിലൂടെ ഒരുകാലത്തു ശുദ്ധജലമാണ് ഒഴുകിയതത്രെ. എന്നാൽ, വ്യവസായവൽക്കരണം നദിയെ മലിനമാക്കി. നദീതിരത്തെ ഫാക്ടറികളിൽ നിന്നു പുറംതള്ളുന്ന വെള്ളമാണ് ആദ്യം നദിയെ മലീമസമാക്കിയത്. കൂടാതെ കുറെ ചെറുപട്ടണങ്ങിലെയും ഗ്രാമങ്ങളിലെയും അഴുക്കുചാലുകൾ എത്തുന്നത് ഈ നദീ മുഖത്താണ്. സിഖുകാർ മാനിക്കുന്ന നദി പായലുകൾ പിടിച്ചു കുടിക്കാനും കുളിക്കാനും, എന്തിന് നനയ്ക്കാനും പ്രയോജനമില്ലാത്ത തരത്തിലേക്കു മാറി. ആദ്യ കാലത്ത് നദിയുടെ പേര് വെറും ബെയിൻ എന്നു മാത്രമായിരുന്നെന്നും മാലിന്യം നിറഞ്ഞ് ജലം കറുത്തതോടെയാണ് പേര് കാലി ബെയിൻ എന്നായതെന്നും നാട്ടുകാർ പറയുന്നു. 

പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് അഗംവും ഇപ്പോൾ എഎപി രാജ്യസഭാംഗവുമായ ബാബ ബെൽബീർ സിങ് സീച്ചേവാലാണ് കുറച്ചു അനുയായികളെ കൂട്ടി നദി ശുചീകരണം ഏറ്റെടുത്തത്. തുടക്കം 2000ലായിരുന്നു. അന്നു സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായമില്ലാതെയാണ് ശുചീകരണം നടന്നത്. എന്നാൽ, ബൽബീർ സിങ്ങിന്റെ ഉദ്ദേശ്യശുദ്ധിയ്ക്ക് അംഗീകാരമായി മറ്റുള്ളവരും സന്നദ്ധ സംഘടനകളും സഹായത്തിനിറങ്ങി. ഇക്കോ ബാബ എന്ന് അറിയപ്പെടുന്ന ബെൽബീർ സിങ്ങിന്റെ പ്രവർത്തനങ്ങൾ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും എത്തി. 

ഭഗവന്ത് മാൻ

∙ ഭഗവന്തോ, അതോ പെഗ്‌വന്തോ ?

സാധാരണക്കാരൻ മദ്യപിച്ചാൽ വിവാദമാകില്ല. എന്നാൽ, ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി കുടിച്ചാൽ അതൊരുപക്ഷേ വിവാദമായേക്കാം. രാത്രിയിൽ 2 പെഗ് അടിച്ചു വീട്ടിൽ കിടന്നുറങ്ങിയാൽ ആരും അറിയില്ല, ആർക്കും ബുദ്ധിമുട്ടുമില്ല. ഭഗവന്തിനെ കുറിച്ചുള്ള പ്രധാന ആരോപണവും അതാണ്. അതിരാവിലെ മുതൽ കുടി തുടങ്ങുമെന്നും ചിലഘട്ടങ്ങളിൽ നിലവിട്ടുപോകുമെന്നും കൂടെയുള്ളവർപ്പോലും പറയുന്നു. ഭഗവന്തിന്റെ കള്ളുകുടി പുറംലോകം അറിഞ്ഞു. അതുകൊണ്ടാണ് ഭഗവന്ത് മാനിനെ ‘പെഗ്‌വന്ത്’ മാൻ എന്നു പറഞ്ഞ് എതിരാളികൾ കളിയാക്കുന്നത്. 

രാഷ്ട്രീയ നേതാക്കൾ വിവാഹമോചനം നേടുന്നത് ആദ്യമായല്ല.... നല്ലൊരു പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്ന് ഭഗവന്ത് പറഞ്ഞത്. തന്റെ വിവാഹമോചനം ഇനി തന്റെ സ്വകാര്യവിഷയമല്ല, നാടിന്റെ വിഷയമാണെന്ന അഭിപ്രായത്തിലൂടെയാണ് ഇതും വിവാദമായത്.

∙ പാർലമെന്റിൽ മദ്യപിച്ചെത്തി വിവാദത്തീയിൽ എണ്ണ ഒഴിച്ചു

വിവാദങ്ങൾക്കെല്ലാം ആധാരം ഭഗവന്ത് മാനിന്റെ പെരുമാറ്റം കുടിയാണ്. ഇതെക്കുറിച്ച് ആദ്യം പ്രതികരിച്ചത് യോഗേന്ദ്ര യാദവാണ്. യാദവ് എഎപിക്കാരനായിരുന്ന കാലത്തെ കഥയാണത്. ‘2014 ൽ പാർട്ടി എംപിമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അതിൽ പങ്കെടുക്കാനെത്തിയ ഭഗവന്ത് മാൻ തന്റെ തൊട്ടടുത്താണ് ഇരുന്നത്. മദ്യത്തിന്റെ ഗന്ധമായിരുന്നു അന്ന് അദ്ദേഹത്തിന്. പാർലമെന്റിലും മദ്യപിച്ചാണ് എത്തുന്നതെന്ന് സഹ എംപിമാർ പറയാറുണ്ട്'. ഇക്കാര്യം പാർട്ടി നേതാവ് കേജ്‌രിവാളിനോടു പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.  കോൺഗ്രസ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങാണ് ഭഗവന്തിന്റെ മദ്യശീലത്തെ കുറിച്ചു പിന്നീടു പ്രതികരിച്ചത്. പാർലമെന്റിൽ മദ്യപിച്ചെത്തിയ ഭഗവന്ത് പഞ്ചാബിന്റെ പ്രതിഛായയ്ക്കാണ് മങ്ങലേൽപ്പിക്കുന്നതെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം.

താനും മദ്യം ഉപയോഗിക്കാറുണ്ടെന്നും എന്നാൽ, മദ്യപിച്ച് പാർലമെന്റിലേക്ക് പോകാറില്ലെന്നും അമരിന്ദർ കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും ഭഗവന്തിനെ മദ്യപാനിയെന്നും വിളിച്ചിരുന്നു. എഎപി എംപിയായിരുന്ന ഹരീന്ദർ സിങ് ഖൽസയാണ് രേഖാമൂലം ലോക്സഭാ സ്പീക്കർക്കു പരാതി നൽകിയത്. ഭഗവന്തിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുത്തി എന്ന പീഡിപ്പിക്കരുതെന്നായിരുന്നു  കത്തിൽ. പ്രാർഥിച്ചിട്ട് പാർലമെന്റിൽ എത്തിച്ചേരുന്ന തനിക്ക് മദ്യത്തിന്റെ ഗന്ധം അസഹനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 4 എഎപി എംപിമാരിൽ ഒരാളായിരുന്ന ഖൽസയെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് ഭഗവന്തിന് എതിരെ കത്തു നൽകിയത്.) 2016ൽ മറ്റു മൂന്ന് എംപിമാർ കത്തു നൽകി. പാർലമെന്റ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടി നേരിട്ടിരുന്ന ഘട്ടത്തിലാണ് ഈ കത്ത്. മദ്യപാന ശീലം പൂർണമായും ഒഴിവാക്കിയെന്ന ഉറപ്പ് ലഭിച്ചതിനു ശേഷമേ ഭഗവന്തിനെ പാർലമെന്റിലേക്ക് പ്രവേശിപ്പിക്കാവൂ എന്നായിരുന്നു അവരുടെ അപേക്ഷ.

ഭഗവന്ത് മാൻ അരവിന്ദ് കേജ്‌രിവാളിനൊപ്പം (ഫയൽ ചിത്രം).

∙ സംസ്‌കാര ചടങ്ങിലും കുടിച്ച്...

2016 നവംബറിലായിരുന്നു സംഭവം. ഓസ്ട്രേലിലയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിലാണ് മദ്യപിച്ച് എത്തിയത്. ആ കുടുംബം നിർബന്ധിച്ചു ഭഗവന്തിനെ മടക്കിയയച്ചു.  

∙ ഗുരുദ്വാരയിലും കുടിച്ച്

ഫരീദ്കോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്സറിലെ ഗുരുദ്വാരയിൽ 2015 ഒക്ടോബറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മദ്യപിച്ച് എത്തിയത്. ഗുരുദ്വാരയുടെ മുഖ്യാധികാരി ഭഗവന്തിനെ പിടിച്ചു പുറത്താക്കി. ഇതും ആം ആദ്മി പാർട്ടിക്കും വലിയ നാണക്കേടുണ്ടാക്കി. ഭഗവന്തിന്റെ കുടിയെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പാർട്ടി ഉന്നതതല സമിതി പക്ഷേ, അദ്ദേഹത്തിനു നല്ല സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിച്ചു.

ഭഗവന്ത് മാൻ അരവിന്ദ് കേജ്‌രിവാളിനൊപ്പം.

∙ വീണു പോയ പെഗ്‌വന്ത്

2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ  റാലിയിൽ സംസാരിക്കാൻ മാൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ളൈയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനേ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ എഎപി നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു: എഎപിയുടെ താര പ്രചാരകനായ ഭഗവന്ത് കുടിച്ച് കൂത്താടി നടക്കുന്നു. ഡൽഹിയിൽ എഎപി സർക്കാർ മദ്യക്കടകൾ യഥേഷ്ടം തുറക്കാൻ അനുമതി നൽകുന്നു. ‘ലഹരി മുക്ത പഞ്ചാബ്’ എന്ന പാർട്ടി മുദ്രാവാക്യത്തിൽ എന്ത് ആത്മാർഥതയാണുള്ളത് ?

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭഗവന്തിനെതിരെ എതിരാളികൾ ഉയർത്തിയിരുന്നത് അദ്ദേഹത്തിന്റെ മദ്യപാന ശീലമായിരുന്നു. ഇനി ഭഗവന്ത് കുടിക്കില്ലെന്ന് എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. പഞ്ചാബിനു വേണ്ടിയാണ് ഈ ത്യാഗമെന്നും പറഞ്ഞു. അതു വെറും പ്രഖ്യാപനം മാത്രമായിരുന്നുവെന്ന് ഭഗവന്തിന്റെ പിൽക്കാല ചെയ്തികൾ തെളിയിച്ചു. അധികമായാൽ അമൃതും വിഷമെന്ന പഴമൊഴി പഞ്ചാബിയിൽ ഉണ്ടാകില്ല; അല്ലെങ്കിൽ ഭഗവന്തിന് അത് അറിയില്ലായിരിക്കാം.

∙ കുടിച്ചെത്തി വൈശാഖി ആഘോഷത്തിൽ

ഈ വർഷം രാജ്യം വൈശാഖി ആഘോഷിച്ച ദിവസം (2022 ഏപ്രിൽ 14) ഗുരുദ്വാരയ്ക്ക് അകത്തേക്ക് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യ ലഹരിയിൽ പ്രവേശിച്ചുവെന്നാണ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ചത്. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പിന്റെ ചുമതല എസ്ജിപിസിക്കാണ്. മദ്യലഹരിയിലായിരിക്കെ സിഖ് സമൂഹത്തിന്റെ ഏറ്റവും ആദരണീയമായ ആത്മീയ സ്ഥലം സന്ദർശിച്ചതിലൂടെ സിഖ് മര്യാദ (പെരുമാറ്റച്ചട്ടം) ലംഘിച്ചുവെന്നാണ് എസ്ജിപിസി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഭഗവന്ത് മാനും ഡോ. ഗുർപ്രീത് കൗറും വിവാഹ ചടങ്ങിനിടെ. (Photo: Twitter, @harjotbains)

∙ ആദ്യ ഭാര്യ പിണങ്ങിയത് മദ്യത്തിന്റെ പേരിൽ

ലോക്സഭാംഗമായതിന്റെ പിറ്റേ വർഷമാണ് ഭാര്യ ഇന്ദർജീത് കൗറുമായി വേർപിരിഞ്ഞത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു ഇന്ദർജീത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ഇന്ദർജീത്തിന്റെ കവിളിൽ ഭഗവന്ത് നൽകിയ മുത്തവും പത്രങ്ങൾ ആഘോഷിച്ചു. രാഷ്ട്രീയ നേതാക്കൾ വിവാഹമോചനം നേടുന്നത് ആദ്യമായല്ല.... നല്ലൊരു പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്ന് ഭഗവന്ത് പറഞ്ഞത്. തന്റെ വിവാഹമോചനം ഇനി തന്റെ സ്വകാര്യവിഷയമല്ല, നാടിന്റെ വിഷയമാണെന്ന അഭിപ്രായത്തിലൂടെയാണ് ഇതും വിവാദമായത്. കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ദർജിത്തിനൊപ്പമാണ് മക്കൾ രണ്ടുപേരും.

വിവാഹമോചനത്തിനു പ്രധാനകാരണമായി പറയുന്നത് ഭഗവന്തിന്റെ  മദ്യപാനമാണ്. മുഖ്യമന്ത്രിയായതിന് ശേഷമായിരുന്നു രണ്ടാം വിവാഹം. ഹരിയാനയിലെ കുരുക്ഷേത്രയ്ക്ക് അടുത്തുളള പെഹ്വ സ്വദേശിനി ഗുർപ്രീത് കൗറിനെ ഈ വർഷം ജൂലൈ 7നാണ് വിവാഹം കഴിച്ചത്. 47 വയസ്സുള്ള മുഖ്യമന്ത്രിക്ക് 32 വയസ്സുള്ള വധു ഡോക്ടറാണ്. ദേശം വിട്ട് വിദേശത്തും മദ്യ ഖ്യാതി പരന്ന പശ്ചാത്തലത്തിൽ ഭഗവന്തിനു വേണമെങ്കിൽ ഒരു ഹിന്ദി ഗാനം ആലപിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. ദിലീപ് കുമാറിനെ നായകനാക്കി 1964ൽ പുറത്തിറങ്ങിയ ലീഡർ എന്ന സിനിമയിൽ മുഹമ്മദ് റാഫി ആലപിച്ച ഗാനം. ‘മുജെ ദുനിയാ വാലോൻ, ഷരാബീ നാ സമാജോ... മേം പീത്താ നഹിൻ ഹൂൻ, പിലായ് ഗയി ഹേ’ (എന്നെ കുടിയനെന്നു വിളിക്കരുത്, ഞാൻ കുടിച്ചതല്ല, കുടിപ്പിച്ചതാണ്).

 

 

English Summary: The debate over whether Punjab CM was deplaned in Germany rages