യൂറോപ്പിലും ചൈനയിലും മാന്ദ്യ സാധ്യതകൾ കൂടുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് സാവധാനം തിരിച്ചെത്തുന്ന കാഴ്ചകളാണു കാണുന്നത്. സീറോ കോവിഡ് നയം തുടങ്ങി നിർമാണ മേഖലയിലെ മുരടിപ്പും താറുമാറായ വിതരണ ശൃംഖലയും ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ചൈനീസ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നുണ്ട്. അമിത പണപ്പെരുപ്പം മൂലം യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ രൂപയുടെ കാര്യത്തിൽ

യൂറോപ്പിലും ചൈനയിലും മാന്ദ്യ സാധ്യതകൾ കൂടുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് സാവധാനം തിരിച്ചെത്തുന്ന കാഴ്ചകളാണു കാണുന്നത്. സീറോ കോവിഡ് നയം തുടങ്ങി നിർമാണ മേഖലയിലെ മുരടിപ്പും താറുമാറായ വിതരണ ശൃംഖലയും ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ചൈനീസ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നുണ്ട്. അമിത പണപ്പെരുപ്പം മൂലം യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ രൂപയുടെ കാര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലും ചൈനയിലും മാന്ദ്യ സാധ്യതകൾ കൂടുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് സാവധാനം തിരിച്ചെത്തുന്ന കാഴ്ചകളാണു കാണുന്നത്. സീറോ കോവിഡ് നയം തുടങ്ങി നിർമാണ മേഖലയിലെ മുരടിപ്പും താറുമാറായ വിതരണ ശൃംഖലയും ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ചൈനീസ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നുണ്ട്. അമിത പണപ്പെരുപ്പം മൂലം യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ രൂപയുടെ കാര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോളറിനെതിരെ 81 മറികടന്നു താഴേക്കു പതിക്കുന്ന രൂപയെ പിടിച്ചുകെട്ടാൻ ആർക്കു കഴിയും? വിദേശനാണ്യ ശേഖരം കുത്തനെ കുറയുന്ന സാഹചര്യത്തിൽ രൂപയെ ഇടിയാൻ വിട്ട് നിസ്സഹായമായി നോക്കിയിരിക്കുകയാണോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും? ഇനിയും കരുതൽ ശേഖരത്തിൽനിന്ന് ഡോളർ എടുത്തു വിറ്റാൽ സംഗതി കയ്യിൽ നിൽക്കില്ലെന്ന ബോധ്യം റിസർവ് ബാങ്കിനുണ്ട്. കാരണം രൂപ ഇനിയും ഇടിയാനുള്ള സാഹചര്യമാണു നിലനിൽക്കുന്നത്. കരുതൽ ശേഖരത്തിലെ ഡോളർ വിറ്റു പിടിച്ചുനിർത്താവുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. ഓഹരി വിപണികളിൽനിന്നു നിക്ഷേപകർ വലിയ തോതിൽ പിൻവലിക്കൽ നടത്തിയതിന്റെ ക്ഷീണവും നാണ്യ വിപണിയിലുണ്ട്. അസംസ്കൃത എണ്ണവില അൽപം കുറഞ്ഞെങ്കിലും ആശ്വസിക്കാവുന്ന സ്ഥിതിയില്ല. രൂപയുടെ മൂല്യത്തകർച്ച രാജ്യത്തിന്റെ ഇറക്കുമതിച്ചെലവു വല്ലാതെ കൂടാനിടയാകും. അതിനിടെ, അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ അയവില്ലാതെ മുന്നോട്ടു പോകുകയാണ്. പണപ്പെരുപ്പം കുറയ്ക്കാൻ പലിശ നിരക്കുകൾ ഒരു മയവുമില്ലാതെ കൂട്ടുന്നു. അമേരിക്കയുടെ പലിശ നിരക്കു വർധന തുടങ്ങിയതു മുതൽ മറ്റു രാജ്യങ്ങളുടെ കറൻസികൾ ഇടിയുകയാണ്. 3.5 മുതൽ 4 ശതമാനം വരെ പലിശ ഉടൻ തന്നെ ഉയർത്തുമെന്നാണ് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ പറയുന്നത്. ഇപ്പോൾ പലിശ നിരക്ക് 3 ശതമാനം മുതൽ 3.25 ശതമാനം വരെയാണ്. പലിശ ഉയർത്തൽ നടപടി അമേരിക്ക ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപ 80ലേക്ക് ഇടിയുമെന്ന പ്രവചനങ്ങളാണ് ആഗോളതലത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞർ നടത്തിയത്. അപ്പോൾ, പലിശ നിരക്ക് ഇനിയും ഉയർത്തുമ്പോൾ ഇന്ത്യൻ രൂപ ഡോളറിനെതിരെ 90 ലേക്ക് ഇടിയുമോ? ഒരു ഡോളറിന് 90 രൂപയായാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അത് എങ്ങനെയെല്ലാമാകും ബാധിക്കുക? രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് എന്തെങ്കിലും നടപടി സ്വീകരിക്കുമോ? രൂപയുടെ മൂല്യത്തകർച്ച വരും ആഴ്ചകളിൽ ഓഹരി വിപണികളെ എങ്ങനെ ബാധിക്കും? ഏറ്റവും കൂടുതൽ ആഘാതം ഉണ്ടാകുക ഏത് മേഖലയിലുള്ള ഓഹരികൾക്കാകും? രൂപയുടെ മൂല്യമിടിയുമ്പോഴും നേട്ടമുണ്ടാക്കുന്ന ഓഹരികളുണ്ടോ? വിശദമായി പരിശോധിക്കാം.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിലെ കാഴ്ച. ഫയൽ ചിത്രം: AFP

 

ADVERTISEMENT

∙ 90 ലേക്ക് ഇടിയുമോ രൂപ?

നിയന്ത്രിക്കാനാവാത്ത വിലപ്പെരുപ്പം ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്കു നയിച്ചേക്കും. ഈ സാഹചര്യം നേരിടാൻ കൂടിയാണ് പലിശ നിരക്ക് ഉയർത്തി ആളുകളിലേക്കും കമ്പനികളിലേക്കുമുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കുകൾ കടന്നത്.

 

ജെറോം പവൽ. ചിത്രം: AFP

2029 ആകുമ്പോഴേക്കും രൂപയുടെ മൂല്യം ഡോളറിനെതിരെ 94 ൽ എത്തുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) മൂന്നു മാസങ്ങൾക്കു മുൻപു പ്രവചിച്ചിരുന്നു. എന്നാൽ ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ നയങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ 2023 ൽ തന്നെ രൂപ 90 കടന്നേക്കും. ഈ വർഷം ജനുവരിയിൽ 74 രൂപയായിരുന്നു ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ മൂല്യം. എന്നാൽ 9 മാസങ്ങൾക്കൊണ്ട് രൂപ 81ലേക്ക് ഇടിഞ്ഞു. 7 രൂപയിലേറെ നഷ്ടം. ഡോളറിന്റെ ഡിമാൻഡ് വീണ്ടും ഉയർന്ന്, കൂടുതൽ കരുത്താർജിക്കാനുള്ള സാധ്യതകളാണ് ഭാവിയിലുമുള്ളത്. 

 

ADVERTISEMENT

അമേരിക്കയുടെ ട്രഷറി വരുമാനത്തിൽ വലിയ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം പണപ്പെരുപ്പത്തെ രണ്ടു ശതമാനത്തിൽ താഴേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണ് അമേരിക്ക. പലിശനിരക്ക് വളരെപ്പെട്ടെന്ന് ഉയർത്തുന്നത് ലക്ഷ്യം വേഗം എത്തിപ്പിടിക്കാനാണ്. ഇവയെല്ലാം ഡോളറിന്റെ കരുത്തു കൂട്ടുന്ന ഘടകങ്ങളാണ്. രാജ്യാന്തര വൻകിട നിക്ഷേപകരെല്ലാം ഡോളറിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. പലിശ നിരക്ക് ഉയരുന്നതിനാൽ വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങൾ ഇവർ വൻതോതിൽ പിൻവലിച്ച് അമേരിക്കയിലേക്ക് തിരികെയെത്തിക്കുന്നുണ്ട്. സ്വർണത്തെ നിക്ഷേപകർ ഏതാണ്ട് കൈവിട്ട അവസ്ഥയാണ്. 6 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ. 

ചൈനീസ് കറൻസിയായ യുവാന്‍. ഫയൽ ചിത്രം: BANARAS KHAN / AFP

 

അമേരിക്കൻ ഡോളർ കരുത്താർജിക്കുന്നത് ആഗോള തലത്തിൽ ഓഹരി വിപണികളെയും നഷ്ടത്തിലാക്കുന്നുണ്ട്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്കിൽ മുക്കാൽ ശതമാനം വർധന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രൂപ ഡോളറിനെതിരെ 80, 81 എന്നീ നിലവാരങ്ങൾ കടന്ന് താഴേക്ക് പതിച്ചത് ഫെഡറൽ റിസർവിന്റെ ഈ തീരുമാനം കൊണ്ടാണ്. കൂടാതെ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കുമോ എന്ന ഭയവും വിപണിയിൽ നിലനിൽക്കുന്നുണ്ട്. വ്യാപാരക്കമ്മി, അമേരിക്കയിലെയും ഇന്ത്യയിലെയും അടിസ്ഥാന പലിശ നിരക്കിലെ വ്യത്യാസം നേർത്തുവരുന്നത്, അസംസ്കൃത എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതകൾ എന്നിവയെല്ലാം രൂപയെ തളർത്തുകയാണ്. 81.26 വരെ, വ്യാപാരത്തിനിടയിൽ കഴിഞ്ഞ ആഴ്ച രൂപ ഇടിഞ്ഞു. ഈ വർഷം തന്നെ 82 എന്ന നിലവാരത്തിലേക്ക് രൂപയെത്തുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ധർ. സെപ്റ്റംബറിൽ മാത്രം രൂപയ്ക്ക് 1.8 ശതമാനം ഇടിവു നേരിട്ടു. ജൂലൈ–സെപ്റ്റംബർ കാലയളവിൽ 2.4 ശതമാനം നഷ്ടം. ഈ വർഷം ഇതുവരെയുള്ള നഷ്ടം 8.1 ശതമാനം.

നിലവിലെ ഇന്ത്യയുടെ കരുതൽ ശേഖരം 10 മാസത്തെ ഇറക്കുമതിക്കു മതിയാകുന്ന തുക മാത്രമാണ്. അതുകൊണ്ടാണ് ഡോളർ വിറ്റ് രൂപയെ രക്ഷിക്കാൻ ആർബിഐ ശ്രമിക്കാത്തത്.

 

ചിത്രം: AFP
ADVERTISEMENT

∙ രൂപയേക്കാൾ ഇടിഞ്ഞവർ

 

മറ്റു രാജ്യങ്ങളുടെ കറൻസികൾക്കു നേരിട്ട തകർച്ച നോക്കുമ്പോൾ രൂപയ്ക്കു നേരിട്ട നഷ്ടം കുറവാണെന്നത് ആശ്വാസകരമാണ്. ചൈനീസ് യുവാൻ 10.43 ശതമാനം ഇടിഞ്ഞു. കൊറിയൻ കറൻസിക്കുണ്ടായ നഷ്ടം 15.63 ശതമാനമാണ്. യൂറോപ്യൻ, ഏഷ്യൻ കറൻസികളെല്ലാം ഡോളറിന്റെ കരുത്തിനു മുന്നിൽ തളരുകയാണ്. അതേസമയം ഡിസംബർ വരെ 82 ന്റെ പരിസരത്തു തുടരാൻ രൂപയ്ക്കു കഴിയുമെന്നാണ് വിലയിരുത്തലുകൾ. മാത്രമല്ല, യൂറോപ്പിലും ചൈനയിലും മാന്ദ്യ സാധ്യതകൾ കൂടുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് സാവധാനം തിരിച്ചെത്തുന്ന കാഴ്ചകളാണു കാണുന്നത്. സീറോ കോവിഡ് നയം തുടങ്ങി ഇലക്ട്രോണിക്സ് അടക്കമുള്ള നിർമാണ മേഖലയിലെ മുരടിപ്പും താറുമാറായ വിതരണ ശൃംഖലയും ഇപ്പോൾ ഉടലെടുക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നുണ്ട്. അമിതമായ പണപ്പെരുപ്പം മൂലം യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്. ഇതിനൊപ്പമാണ് ഡോളറിനെതിരെ കറൻസികളുടെ തകർച്ചയും.

രൂപയുടെ വീഴ്ച നേട്ടമാക്കുന്ന ഓഹരികളുമുണ്ട്. ഐടി മേഖലയിൽ നിന്നുള്ള ഓഹരികളാണ് ഡോളർ കരുത്തു കാട്ടുമ്പോൾ കൂടുതൽ തിളങ്ങുന്നത്. Representative Image: Shutterstock

 

∙ ഇടിവ് എന്തുകൊണ്ട്?

 

ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ രൂപ വലിയ സമ്മർദം നേരിടുന്നുണ്ട്. യുദ്ധമാണ് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളെയെല്ലാം വിലപ്പെരുപ്പത്തിലേക്കു തള്ളിവിട്ടത്. അസംസ്കൃത എണ്ണവില 120 ഡോളർ കടന്നു കുതിക്കുകയും ഗ്യാസ് വിതരണ ശൃംഖല താറുമാറാകുകയും ചെയ്തതോടെ വലിയ വിലക്കയറ്റം ലോകത്തുണ്ടായി. ചരിത്രത്തിലെ തന്നെ ഏറ്റവും ഏറ്റവും വലിയ വിലപ്പെരുപ്പത്തിലേക്ക് യൂറോപ്പിനെ നയിച്ചതിൽ യുദ്ധത്തിനു വലിയ പങ്കുണ്ട്. കോവിഡ് മൂലം തകർന്ന വിതരണ ശൃംഖലകൾ പൂർവസ്ഥിതിയിലേക്കു തിരിച്ചെത്തും മുൻപേ ആരംഭിച്ച യുദ്ധം ലോകരാജ്യങ്ങളെയെല്ലാം ബാധിച്ചു. പല കേന്ദ്ര ബാങ്കുകളും പലിശ നിരക്കുയർത്തി പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള തീരുമാനത്തിലേക്കു കടക്കുന്നത് ഈ സാഹചര്യത്തിലാണ്. 

 

നിയന്ത്രിക്കാനാവാത്ത വിലപ്പെരുപ്പം ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്കു നയിച്ചേക്കും. ഈ സാഹചര്യം നേരിടാൻ കൂടിയാണ് പലിശ നിരക്ക് ഉയർത്തി ആളുകളിലേക്കും കമ്പനികളിലേക്കുമുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കുകൾ കടന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ 8.3 ശതമാനമാണ് അമേരിക്കയിലെ നാണ്യപ്പെരുപ്പം. രണ്ട് ശതമാനം പണപ്പെരുപ്പം എന്ന് അമേരിക്കൻ ഫെഡറൽ ബാങ്ക് ലക്ഷ്യം വയ്ക്കുമ്പോഴാണ് കണക്കുകൾ റോക്കറ്റുപോലെ കുതിക്കുന്നത്. ഫെഡറൽ റിസർവ് ഇതുവരെ 3 ശതമാനം പലിശ കൂട്ടി. 0 മുതൽ 0.25 ശതമാനത്തിലായിരുന്നു അമേരിക്കയിലെ അടിസ്ഥാന നിരക്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം അര ശതമാനം പലിശ ഉയർത്തിയതോടെ നിരക്ക് 14 വർഷത്തെ ഏറ്റവും ഉയരത്തിലായി. കേന്ദ്ര ബാങ്കിന്റെ തുടർച്ചയായ ഏഴാം വർധനയാണിത്. യുകെ മാന്ദ്യത്തിന്റെ വക്കിലല്ല, മാന്ദ്യത്തിൽ തന്നെയാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു പലിശ നിരക്ക് ഉയർത്തൽ. സ്വിസ് നാഷനൽ ബാങ്കും കഴിഞ്ഞ ദിവസം പലിശ നിരക്ക് വർധിപ്പിച്ചു. 

 

ഇത്തരം ശക്തമായ നടപടികൾ കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപകർ കൂട്ടത്തോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളർ വാങ്ങിക്കൂട്ടുന്നത്. വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങൾ വലിയ തോതിൽ പിൻവലിക്കുന്നുമുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഈ വർഷം മാത്രം 20.19 ബില്യൻ (1 ബില്യൻ= 100 കോടി) ഡോളർ പിൻവലിച്ചുകഴിഞ്ഞു. ഓഹരി വിപണികളിൽനിന്നു വൻതോതിൽ പിൻമാറ്റം നടക്കുമ്പോൾ ഡോളറിന്റെ ഡിമാൻഡ് ഉയരും. ഡിമാൻഡ് ഉയരുമ്പോൾ സ്വാഭാവികമായും മൂല്യവും ഉയരും. കൂടാതെ ഉയർന്ന വ്യാപാരക്കമ്മിയും രൂപയുടെ തളർച്ചയ്ക്കു കാരണമാകുന്നുണ്ട്. വലിയ വില കൊടുത്ത് എണ്ണ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ് രാജ്യത്തിനുള്ളത്. രാജ്യത്തിന്റെ കഴിഞ്ഞ മാസത്തെ വ്യാപാരക്കമ്മി 28.68 ബില്യൻ ഡോളറിന്റേതാണ്. കമ്മി കഴിഞ്ഞ മാസം, മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി ഉയർന്നു.

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP

 

∙ രൂപ വീഴുമ്പോൾ വാഴുന്നവർ

 

രൂപ വീഴുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയും വീഴുകയാണു പതിവ്. രൂപയുടെ മൂല്യത്തകർച്ച വിപണിയെ സംബന്ധിച്ചിടത്തോളം അശുഭകരമായ വാർത്ത തന്നെയാണ്. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാരദിനങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ വലിയ തകർച്ച നേരിടുകയും ചെയ്തു. ദുർബലമായ കറൻസിയെന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. എങ്കിലും രൂപയുടെ വീഴ്ച നേട്ടമാക്കുന്ന ഓഹരികളുമുണ്ട്. ഐടി മേഖലയിൽ നിന്നുള്ള ഓഹരികളാണ് ഡോളർ കരുത്തു കാട്ടുമ്പോൾ കൂടുതൽ തിളങ്ങുന്നത്. ഐടി സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ലാഭം ഡോളറിന്റെ വില കൂടുന്നതനുസരിച്ച് ഉയരും. 

 

ഇന്ത്യയുടെ ഐടി കമ്പനികളുടെ വരുമാനത്തിന്റെ 50 ശതമാനത്തിലധികവും അമേരിക്കയിലേക്കുള്ള സേവനങ്ങളുടെ കയറ്റുമതിയിൽ നിന്നാണ്. ടിസിഎസ്, ടെക് മഹിന്ദ്ര, എച്ച്സിഎൽ, വിപ്രോ, ഇൻഫോസിസ് എന്നിവയാണ് അമേരിക്കയിലേക്കുള്ള ഐടി സേവനക്കയറ്റുമതിയിൽ മുൻനിരയിലുള്ള ഇന്ത്യൻ കമ്പനികൾ. അമേരിക്കയിലെയും യൂറോപ്പിലെയും 80 ശതമാനത്തിലേറെ കമ്പനികൾക്കും ഇന്ത്യയിൽനിന്ന് ഐടി സേവനങ്ങൾ ഔട്‌സോഴ്സ് ചെയ്യുന്നതിലാണ് താൽപര്യം. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ ഐടി ഓഹരികൾ ഡോളർ ശക്തമാകുമ്പോൾ നേട്ടമുണ്ടാക്കിയേക്കാം. 

 

കഴിഞ്ഞ 20 വർഷമായി രൂപയുടെ മൂല്യത്തകർച്ച ഐടി കമ്പനികളെ സഹായിച്ചിട്ടുണ്ട്. 40 ൽ നിന്ന് 80 ലേക്ക് ഇക്കാലയളവിൽ രൂപയുടെ മൂല്യമിടിഞ്ഞപ്പോൾ ഡോളറിലുള്ള ഇവയുടെ വരുമാനം ഉയർന്നു. എന്നാൽ വിപണികളിൽ ഇപ്പോഴുണ്ടാകുന്ന വിൽപനാ സമ്മർദങ്ങൾ ഐടി ഓഹരികളെയും ബാധിക്കാനുമിടയുണ്ട്. ഈ വർഷം പൊതുവെ ഐടി ഓഹരികൾക്കു വലിയ തിരിച്ചടി നേരിട്ടിരുന്നു. അമേരിക്ക വിലപ്പെരുപ്പവും മറ്റു പ്രതിസന്ധികളും മൂലം ഐടി മേഖലയിലുള്ള ചെലവഴിക്കലും കുറച്ചു. നിഫ്റ്റി ഐടി ഇൻഡക്സ് ഈ വർഷം ഏതാണ്ട് 25 ശതമാനത്തോളമാണ് തിരിച്ചടി നേരിട്ടത്. അതേസമയം രൂപയുടെ തളർച്ചയിൽ എൽ ആൻഡ് ടി ഇൻഫോടെക്, മൈൻഡ് ട്രീ, എംഫസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിത്തുടങ്ങിയിട്ടുമുണ്ട്. രൂപ ഒരു ശതമാനം ഇടിയുമ്പോൾ ഐടി കമ്പനികളുടെ വരുമാനത്തിൽ 0.3 മുതൽ 0.4 ശതമാനം വരെ നേട്ടമുണ്ടാകുന്നുണ്ട്. അതേസമയം, അമേരിക്കയല്ലാതെ വികസ്വര രാജ്യങ്ങളിലേക്ക് ഐടി സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ഐടി കമ്പനികൾക്ക് രൂപയുടെ തളർച്ച അല്ലെങ്കിൽ ഡോളറിന്റെ കരുത്ത് വലിയ തിരിച്ചടിയാണുണ്ടാക്കുക. ഡോളറിന്റെ വില ഉയരുന്നത് ഇവരുടെ വരുമാനം ഇടിക്കും.

 

∙ ഐടി മാത്രമല്ല...

 

ഐടി സെക്ടറിലെ ഓഹരികൾ മാത്രമല്ല രൂപയുടെ തളർച്ചയിൽ നേട്ടമുണ്ടാക്കുന്നത്, കയറ്റുമതി കമ്പനികൾക്കെല്ലാം ഡോളറിന്റെ മൂല്യം ഉയരുന്നതുകൊണ്ട് നേട്ടമാണ്. ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യ, മരുന്നുകളുടെ വലിയ ഉൽപാദകരാണ്. ഒട്ടേറെ മരുന്നുകൾ വിദേശരാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. മരുന്നു നിർമാണ കമ്പനികളും രൂപയുടെ തളർച്ചകൊണ്ട് നേട്ടമുണ്ടാക്കും. കയറ്റുമതിക്കാരായ ടെക്സ്റ്റൈൽസ് കമ്പനികൾക്കും നേട്ടമുണ്ടാകും. കേരളത്തിൽനിന്നുള്ള കിറ്റെക്സ് ഗാർമെന്റ്സ് അമേരിക്കയിലേക്ക് തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ കയറ്റുമതിക്കാരായ മെറ്റൽ കമ്പനികളും നേട്ടമുണ്ടാക്കും.

 

∙ കൂടുതൽ തിരിച്ചടി ഈ മേഖലകളിൽ

 

ഇറക്കുമതിക്കാർക്കാണ് പ്രഹരം കൂടുതലായി ഏൽക്കുന്നത്. എണ്ണ ഇറക്കുമതിക്കമ്പനികളുടെ ചെലവ് വൻതോതിൽ ഉയരും. അതേസമയം മുൻ മാസങ്ങളെ അപേക്ഷിച്ച് അസംസ്കൃത എണ്ണവില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഗ്യാസ് കമ്പനികൾ, ഇറക്കുമതിക്കാരായ എഫ്എംസിജി കമ്പനികൾ എന്നിവരുടെയും പ്രവർത്തന ചെലവ് ഉയരും. ഇത് ഇവയുടെ ഓഹരി വിലയെയും ബാധിക്കും. ഓട്ടമൊബീൽ കമ്പനികൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ, ഇൻഫ്രാസ്ട്രക്ചർ മേഖല എന്നിവയ്ക്കും രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയാകും. ഇവയുടെ ഓഹരി വിലയിലും ആനുപാതിക ഇടിവുണ്ടായേക്കും.

 

∙ നിഷ്ക്രിയത്വം വെടിയുമോ റിസർവ് ബാങ്ക്

 

രൂപ ഡോളറിനെതിരെ വലിയ സമ്മർദം നേരിടുന്നതിന്റെ മറ്റൊരു കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടൽ കാര്യമായി നടക്കുന്നില്ല എന്നതാണ്. വിദേശനാണ്യ കരുതൽ ശേഖരത്തിൽനിന്ന് ഡോളർ വിപണിയിലെത്തിച്ച് രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമം എല്ലാത്തവണത്തെയും പോലെ ആർബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ആർബിഐക്കു വേണ്ടി ഡോളർ വിൽക്കുന്ന ബാങ്കുകൾ ഇപ്പോൾ നിഷ്ക്രിയരായി നിരീക്ഷിക്കുകയാണ്. കരുതൽ ശേഖരത്തിനു വളരെ വേഗത്തിൽ ശോഷണം സംഭവിക്കുന്നതിനാൽ അത്ര എളുപ്പത്തിൽ ആർബിഐക്ക് ഡോളർവിൽപന നടത്താനാവില്ല. 

 

രൂപയുടെ സ്ഥിരത ആർബിഐയുടെ ഉത്തരവാദിത്തമാണ്. രൂപ ഇടിയുമ്പോഴെല്ലാ ആർബിഐ കരുതൽ ശേഖരത്തിൽനിന്ന് ഡോളറെടുത്ത് വിപണിയിലെത്തിച്ചിരുന്നു. 1900 കോടി ഡോളർ ഇത്തരത്തിൽ ജൂലൈയിൽ മാത്രം ആർബിഐ വിപണിയിലെത്തിച്ചു. 200 കോടി ഡോളർ വരെ വിറ്റഴിച്ച ദിവസങ്ങളുമുണ്ട്. സെപ്റ്റംബർ 9 ലെ കണക്കുപ്രകാരം കരുതൽധന ശേഖരത്തിലുള്ളത് 550.87 ബില്യൻ ഡോളറാണ്. കഴിഞ്ഞ വർഷം ഇതേസമയം റെക്കോർഡ് ഉയരത്തിലായിരുന്നു വിദേശനാണ്യ കരുതൽ ശേഖരം, 642.4 ബില്യൻ ഡോളർ. 

 

നിലവിലെ കരുതൽ ശേഖരം 10 മാസത്തെ ഇറക്കുമതിക്കു മതിയാകുന്ന തുക മാത്രമാണ്. അതുകൊണ്ടാണ് ഡോളർ വിറ്റ് രൂപയെ രക്ഷിക്കാൻ ആർബിഐ ശ്രമിക്കാത്തത്. ഏഷ്യൻ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളെല്ലാം വിദേശ കരുതൽ ശേഖരത്തിൽനിന്ന് കറൻസികളെ സംരക്ഷിക്കാനായി ഡോളർ എടുക്കുന്നുണ്ട്. ഡോളറിനെതിരെ യെന്നിന്റെ വില പരിധി വിട്ട് ഇടിയാതിരിക്കാൻ ജപ്പാന്റെ കേന്ദ്ര ബാങ്ക് കഴിഞ്ഞ ദിവസം വലിയ ഇടപെടൽ നടത്തിയിരുന്നു. 28 ന് ആരംഭിക്കുന്ന പണനയ അവലോകന യോഗത്തിൽ ആർബിഐ ഇനിയും പലിശ നിരക്കുകൾ ഉയർത്തിയേക്കും. 0.35 ശതമാനം മുതൽ 0.50 ശതമാനം വരെ നിരക്കു വർധന വിപണി പ്രതീക്ഷിക്കുന്നുണ്ട്.

 

English Summary: Rupee likely to Depreciate on Strong Dollar; What happens to Indian Economy when Rupee Falls?