ചെന്നൈ∙ ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞ് പ്രമുഖ തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ്..Lakshmi Vasudevan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞ് പ്രമുഖ തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.

തമിഴ് സീരിയലകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണു ലക്ഷ്മി വാസുദേവന്‍‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ:

ADVERTISEMENT

‘‘അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസ്സിലായത്.

ദിവസങ്ങള്‍ പിന്നിട്ടതോടെ ഭീഷണിയായി. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്സാപ് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചു.’’– വിങ്ങിപ്പൊട്ടി ലക്ഷ്മി പറഞ്ഞു.

ADVERTISEMENT

സെക്കന്ദരാബാദ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി അറിയിച്ചു. ഇനി ആരും ഇത്തരം ചതിയില്‍പെടരുതെന്ന് അഭ്യര്‍ഥിച്ചാണു വിഡിയോ സന്ദേശം അവസാനിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്.

English Summary: Actress Lakshmi Vasudevan's Heart Breaking Video After Downloading Loan App