കൊച്ചിയിലെ കോൺഗ്രസുകാർക്കു കാര്യം മനസ്സിലായിട്ടുണ്ടാകും; ഹൈക്കോടതി പറഞ്ഞപ്പോൾ. ‘മാതൃകാപരമായി’ വഴി തടഞ്ഞുള്ള സമരത്തിനിടെ നടൻ ജോജു ജോർജുമായുള്ള വാക്കേറ്റത്തെ തുടർന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം ഒടുവിൽ കേസ് ഒത്തുതീർക്കാൻ ജോജു സമ്മതം മൂളി. Joju George

കൊച്ചിയിലെ കോൺഗ്രസുകാർക്കു കാര്യം മനസ്സിലായിട്ടുണ്ടാകും; ഹൈക്കോടതി പറഞ്ഞപ്പോൾ. ‘മാതൃകാപരമായി’ വഴി തടഞ്ഞുള്ള സമരത്തിനിടെ നടൻ ജോജു ജോർജുമായുള്ള വാക്കേറ്റത്തെ തുടർന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം ഒടുവിൽ കേസ് ഒത്തുതീർക്കാൻ ജോജു സമ്മതം മൂളി. Joju George

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ കോൺഗ്രസുകാർക്കു കാര്യം മനസ്സിലായിട്ടുണ്ടാകും; ഹൈക്കോടതി പറഞ്ഞപ്പോൾ. ‘മാതൃകാപരമായി’ വഴി തടഞ്ഞുള്ള സമരത്തിനിടെ നടൻ ജോജു ജോർജുമായുള്ള വാക്കേറ്റത്തെ തുടർന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം ഒടുവിൽ കേസ് ഒത്തുതീർക്കാൻ ജോജു സമ്മതം മൂളി. Joju George

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഏതെങ്കിലും പാവപ്പെട്ടവന്റെ മേലെ കയ്യൂക്കുള്ളവൻ കുതിര കയറീട്ട് ചോദിക്കാൻ ചെന്നാൽ കയ്യൂക്കുള്ളവൻ പറയുന്നൊരു സ്ഥിരം ഡയലോഗ് ഉണ്ട്, ന്നാ, താൻ കേസ് കൊട്,ന്ന്. കൊടുക്കില്ലാന്നു ധൈര്യമുണ്ടോ സാറേ...’’–ഹിറ്റ് സിനിമാ ഡയലോഗ് ആണിത്. ഏതായാലും റോഡ് തടസ്സപ്പെടുത്തി പ്രതിഷേധം നടത്തുന്നവർ അത്രയ്ക്കങ്ങു ധൈര്യപ്പെടാൻ നിൽക്കണ്ട. ആരെങ്കിലും ചോദ്യം ചെയ്യാൻ മുതിർന്നാൽ ‘ന്നാ, താൻ കേസ്  കൊട്’ എന്നു വെറുതെ പറയാനും പോകണ്ട, ഏതെങ്കിലും പാവപ്പെട്ടവൻ കേസ് കൊടുത്താൽ ഊരിപ്പോകാൻ അത്ര എളുപ്പമാകില്ല. കേസിൽപ്പെട്ടാൽ പ്രോസിക്യൂഷൻ നേരിടേണ്ടി വരും. പരാതിക്കാരനുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യവുമില്ല. കൊച്ചിയിലെ കോൺഗ്രസുകാർക്കു കാര്യം മനസ്സിലായിട്ടുണ്ടാകും; ഹൈക്കോടതി പറഞ്ഞപ്പോൾ. ‘മാതൃകാപരമായി’ വഴി തടഞ്ഞുള്ള സമരത്തിനിടെ നടൻ ജോജു ജോർജുമായുള്ള വാക്കേറ്റത്തെ തുടർന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം ഒടുവിൽ കേസ് ഒത്തുതീർക്കാൻ ജോജു സമ്മതം മൂളി. വാദിക്കു പരാതിയില്ലാത്ത സ്ഥിതിക്ക് കേസ് ഒത്തുതീർപ്പായെന്ന് ആശ്വസിച്ചിരിക്കെയായിരിക്കണം കോൺഗ്രസുകാർക്ക് മുന്നിലേക്ക് ഈ ചോദ്യം വന്നു വീണിട്ടുണ്ടാകുക– ‘കേസ് അങ്ങനെ തീരൂല്ലല്ലോ’!

∙ അൽപം ഫ്ലാഷ് ബാക്ക്

ADVERTISEMENT

2021 നവംബർ 1. കേരളപ്പിറവി ദിവസമാണ്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വൈറ്റില മേൽപ്പാലത്തിന് അടുത്ത് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ദേശീയപാത ഉപരോധം നടക്കുന്നു. ഗതാഗതക്കുരുക്കിൽപെട്ട നടൻ ജോജു ജോർജ് ക്ഷമകെട്ട് സമരക്കാർക്കെതിരെ പ്രതികരിച്ചു. വാക്കേറ്റവും സംഘർഷവും. പ്രതിഷേധക്കാർ ജോജുവിന്റെ വാഹനത്തിന്റെ ചില്ലു തകർത്തു. 

ജോജുവിന്റെ പരാതിയിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ യാത്ര തടസ്സപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരട് പൊലീസ് കേസെടുത്തു. ജോജു മദ്യപിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ വനിതാ പ്രവർത്തകരെ ഉൾപ്പെടെ അസഭ്യം പറയുകയാണ് ഉണ്ടായതെന്നും കോൺഗ്രസ് നേതൃത്വവും ആരോപിച്ചു. കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ ജോജുവിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും അദ്ദേഹം മദ്യപിച്ചിരുന്നില്ല എന്നായിരുന്നു പരിശോധനാഫലം. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാനുള്ള വസ്തുതകൾ ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. വാഹനം തകർത്തതിനെ തുടർന്ന് 6,21,134 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആക്ഷേപം. സ്വകാര്യമുതൽ നശീകരണം തടയൽ നിയമവും കേസിലുണ്ട്. വിഷയത്തിൽ സിപിഎം ജോജുവിനു പരസ്യ പിന്തുണ നൽകിയിരുന്നു. അന്വേഷണം പൂർത്തിയാക്കി പൊലീസ് അന്തിമ റിപ്പോർട്ട് നൽകി. 

ജോജു ജോർജ്.

∙ നേതാക്കൾ ജയിലിലേക്ക്

ജോജുവിന്റെ പരാതിയിൽ കൊച്ചി മുൻ മേയറും മുന്തിർന്ന കോൺഗ്രസ് നേതാവുമായ ടോണി ചമ്മിണി അടക്കമുള്ളവരെ കോടതി റിമാൻഡ് ചെയ്തു. പിന്നാലെ ഇവർക്കു ജാമ്യവും ലഭിച്ചു. ജോജുവിനെതിരെ കടുത്ത ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ അക്കാലത്തു പ്രതികരിച്ചിരുന്നത്. 

( ജോജു) നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് തകർത്ത നിലയിൽ. ചിത്രം: മനോരമ
ADVERTISEMENT

∙ പ്രതികൾ കോടതിയിൽ

കേസിൽ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകി. പരാതിക്കാരനുമായി കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ചാണു ഹർജി. കേസ് തീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു പരാതിക്കാരനായ ജോജു ജോർജ് സത്യവാങ്മൂലം നൽകുകയും ചെയ്തു. പരാതിക്കാരൻ ഇക്കാര്യം പൊലീസിലും അറിയിച്ചതായി മരട് എസ്എച്ച്ഒ അറിയിച്ചു. എന്നാൽ പ്രതികൾ മറ്റു ചില കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ് പ്രോസിക്യൂട്ടർ ഹർജിയെ എതിർത്തു.  

∙ കോടതി പറഞ്ഞത്

അടിസ്ഥാനപരമായി പരാതിക്കാരനും പ്രതികളും തമ്മിലുള്ള തർക്കം വ്യക്തിഗത സ്വഭാവത്തിലുള്ളതാണെന്നു കോടതി വിലയിരുത്തി. തർക്കം ഒത്തുതീർപ്പാക്കിയ സാഹചര്യത്തിൽ നടപടി തുടർന്നിട്ടു കാര്യമില്ലെന്നും പറഞ്ഞു. മാത്രമല്ല. നടപടി തുടർന്നാലും പോസിക്യൂഷൻ വിജയം കാണാൻ സാധ്യത കുറവാണ്. ആർക്കും പരുക്കില്ല. ജോജുവിന്റെ വാഹനത്തിനാണു നഷ്ടം. ജോജു ഒത്തുതീർപ്പിനു  തയാറായ സാഹചര്യത്തിൽ വ്യക്തിഗത കുറ്റകൃത്യങ്ങൾ റദ്ദാക്കാവുന്നതാണ്. ജോജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും ഉൾപ്പെടെയുള്ള കുറ്റങ്ങൾ റദ്ദാക്കുകയാണെന്നു ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.  

ADVERTISEMENT

 ∙ വേറിട്ട കുറ്റങ്ങൾ, വ്യത്യസ്ത സമീപനം

പൊതുഗതാഗതം തടസ്സപ്പെടുത്തിയതും സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചതും സംബന്ധിച്ച കുറ്റങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത സമീപനം ആവശ്യമാണെന്നു കോടതി വിലയിരുത്തി. പൊതു വഴിയിൽ ഗതാഗതം തടഞ്ഞതുമായി ബന്ധപ്പെട്ട ഐപിസി 283, സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചതിന് ഐപിസി 188 വകുപ്പുകളാണു കേസിൽ ഉണ്ടായിരുന്നത്.  

പൊതുഗതാഗതം തടഞ്ഞതു പൊതുജനങ്ങൾക്കെതിരെയുള്ള കുറ്റമായതിനാൽ പരാതിക്കാരനും പ്രതികളും തമ്മിൽ ഒത്തുതീർപ്പാക്കാനാവില്ലെന്നു കോടതി പറഞ്ഞു.  ജോജുവിനെതിരെ മാത്രമുള്ള കുറ്റമല്ല അത്.  പൊതുവഴിയിൽ യാത്ര തടസ്സപ്പെട്ട പൊതുജനങ്ങളാണു കുറ്റകൃത്യത്തിന് ഇരയായത്.  ഇരകളിൽ ഒരാൾ മാത്രമായ പരാതിക്കാരന് പൊതുജനങ്ങൾക്ക് എല്ലാവർക്കും വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.    

ഫയൽ ചിത്രം.

സമാനമായി, സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ച കുറ്റവും പരാതിക്കാരനും പ്രതികളും തമ്മിൽ ഒത്തുതീർപ്പാക്കാൻ കഴിയില്ലെങ്കിലും, ഇവിടെ നടപടിക്രമത്തിൽ അപകാതയുണ്ടെന്നു കോടതി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥൻ തന്നെ പരാതി നൽകണമെന്നാണു വ്യവസ്ഥ. ഇവിടെ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുത്തത്. ഇതു ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥയ്ക്ക് അനുസൃതമല്ലെന്നു വിലയിരുത്തിയ കോടതി, ഈ വകുപ്പു പ്രകാരമുള്ള കുറ്റവും റദ്ദാക്കി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റത്തിനു പ്രതികൾ പ്രോസിക്യൂഷൻ നേരിടണമെന്നാണു കോടതിയുടെ വിധി. 

കേരള ഹൈക്കോടതി (ഫയൽ ചിത്രം).

∙ അപ്പോൾ ഇനി? 

ഇനി വീണ്ടും ആ പഴയ ഹിറ്റു ഡയലോഗിന് ആധാരമായ ചിത്രത്തിലേക്കുതന്നെ മടങ്ങിവരാം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഒരാൾ  സൈക്കിൾ വെട്ടിക്കുന്നതുമൂലം ഉണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്നുള്ള മാനഹാനിയിൽ പ്രതിഷേധിച്ച് നാട്ടിലെ വ്യവസ്ഥിതിക്കെതിരെ ഒറ്റയ്ക്കൊരാൾ നിയമ പോരാട്ടത്തിന് ഇറങ്ങുന്നതും തുടർന്നു കോടതി നടത്തുന്ന ഇടപെടലുമാണ് ‘ന്നാ താൻ കേസുകൊട്’ സിനിമയുടെ കഥ. റോഡിലെ കുഴിയുടെ പേരിൽ ഒടുവിൽ മന്ത്രിക്കു മാപ്പു പറയേണ്ടി വരുന്നതാണു ചിത്രത്തിന്റെ ക്ലൈമാക്സ്. ഇവിടെ, ജനജീവിതം തടസ്സപ്പെടുത്തി നടത്തുന്ന സമരങ്ങൾക്കെതിരെ പല തവണ മുന്നറിയിപ്പു നൽകിയിട്ടും അതു പാലിക്കാതെ വീണ്ടും സമരം തുടരുന്ന രാഷ്ട്രീയ കക്ഷികൾക്കുള്ള ശക്തമായ താക്കീതായി ഹൈക്കോടതിയുടെ വിധിയെ കാണാം. കേസിന്റെ വിചാരണ ‘അനന്തമായി’ നീളാനും സാധ്യത കുറവാണെന്നതാണു മറ്റൊരു വസ്തുത. എന്തായാലും വിചാരണ വേളയിൽ പ്രതിസ്ഥാനത്തുള്ള കോൺഗ്രസുകാർ (തൽക്കാലം കോൺഗ്രസ് മാത്രം) വിയർക്കുമെന്ന കാര്യം ഉറപ്പ്. 

 

English Summary: Congress in Trouble over Protest at Kochi; Cannot compromise case as such, says court