തിരുവനന്തപുരം∙ പാലക്കാട് വട്ടക്കഞ്ചേരി ബസപകടത്തിൽ മരിച്ച മൂന്നു യാത്രക്കാർക്ക് ഇൻഷറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി. 2014ലെ കെഎസ്ആർടിസി ആക്ട് പദ്ധതി അനുസരിച്ച് യാത്രക്കാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാലക്കാട് വട്ടക്കഞ്ചേരി ബസപകടത്തിൽ മരിച്ച മൂന്നു യാത്രക്കാർക്ക് ഇൻഷറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി. 2014ലെ കെഎസ്ആർടിസി ആക്ട് പദ്ധതി അനുസരിച്ച് യാത്രക്കാർക്ക് നൽകി വരുന്ന അപകട ഇൻഷുറൻസ് തുകയാണ് നൽകുന്നത്. അടിയന്തര സഹായമായി ഇതിൽനിന്നും 2 ലക്ഷം രൂപ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിനു തിങ്കളാഴ്ച തന്നെ കൈമാറും. ബാക്കിയുള്ള എട്ടു ലക്ഷം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റു രണ്ടു പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക നൽകും.

ന്യൂ ഇന്ത്യ അഷ്യുറൻസ് കോ. ലിമിറ്റഡിൽ നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപ മുതൽ സെസ് തുക സമാഹരിച്ചും ഏതാണ്ട് 2 കോടിയിൽ അധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയുമാണ് ഇൻഷൂറൻസ് പദ്ധതി നടപ്പാക്കി വരുന്നത്. മോട്ടർ ഇൻഷുറൻസ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇൻഷുറൻസ് നൽകുന്നത്.

ADVERTISEMENT

അപകടത്തിൽ പരുക്കേറ്റവർക്കും അംഗഭംഗം വന്നവർക്കും ചികിത്സാ നഷ്ടപരിഹാരത്തിനും സെസ് ഇൻഷുറൻസിൽ വ്യവസ്ഥ ഉണ്ട്. ഇത് കെഎസ്ആർടിസിയിൽ യാത്ര ചെയ്ത മറ്റ് യാത്രകാർക്കും ക്ലെയിം വരുന്ന മുറയ്ക്ക് സെസ് ഇൻഷുറൻസിൽ നിന്നും ലഭിക്കുന്നതാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

English Summary: Vadakkencherry accident: KSRTC to provide RS 10 Lakh to passengers who died