തുടർച്ചയായ നാലാമത്തെ ആഴ്ചയിലും മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. 62,000 പോയിന്റിന് സമീപമെത്തിയ

തുടർച്ചയായ നാലാമത്തെ ആഴ്ചയിലും മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. 62,000 പോയിന്റിന് സമീപമെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ നാലാമത്തെ ആഴ്ചയിലും മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. 62,000 പോയിന്റിന് സമീപമെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ നാലാമത്തെ ആഴ്ചയിലും മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. 62,000 പോയിന്റിന് സമീപമെത്തിയ സെൻസെക്‌സും, 18,349 പോയിന്റ് കടന്ന നിഫ്റ്റിയും അമേരിക്കൻ വിപണിമുന്നേറ്റത്തിന്റെയും വിദേശ ഫണ്ടുകളുടെയും പിൻബലത്തിൽ അടുത്ത ആഴ്ച പുതിയ ഉയരങ്ങൾ കുറിച്ചേക്കാമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ ആഴ്ചയിൽ ഐടി സെക്ടർ 3.1 ശതമാനവും പൊതുമേഖല ബാങ്കിങ് 6.4 ശതമാനവും മുന്നേറിയപ്പോൾ മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ നഷ്ടം രേഖപ്പെടുത്തിയത് റീട്ടെയ്ൽ  നിക്ഷേപകർക്ക് തിരിച്ചടിയായി. ഫാർമ, ഓട്ടോ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ നഷ്ടം രേഖപ്പെടുത്തി. 18,180 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18,030 പോയിന്റിലും 17,900 പോയിന്റിലും നിഫ്റ്റി പിന്തുണ നേടിയേക്കാം. 18,550 പോയിന്റ് പിന്നിടാനായാൽ നിഫ്റ്റി പുതിയ ഉയരവും പ്രതീക്ഷിക്കുന്നു. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ADVERTISEMENT

∙ അമേരിക്കയിൽ പണപ്പെരുപ്പം കുറയുന്നു 

ഒക്ടോബറിൽ 0.4 ശതമാനം മാത്രം വളർന്ന അമേരിക്കൻ റീട്ടെയ്ൽ പണപ്പെരുപ്പം ഒൻപത് മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ വാർഷിക വളർച്ച നിരക്കായ 7.7 ശതമാനം കുറിച്ചത് അമേരിക്കൻ വിപണിക്കും ലോക വിപണിക്കും ആഴ്ചാവസാനത്തിൽ വൻ തിരിച്ചുവരവ് നൽകി. അടിസ്ഥാന പണപ്പെരുപ്പം 0.5 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് 0.3 ശതമാനം മാത്രം വളർന്ന് 6.3 ശതമാനം വാർഷിക വളർച്ചയിലേക്ക് ഒതുങ്ങിയതും വിപണി വളരെ പ്രതീക്ഷയോടെ കാണുന്നു. 3.80 ശതമാനത്തിലേക്ക് കുറഞ്ഞ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ വിപണിക്ക് പ്രധാനമാണ്.

വ്യാഴാഴ്ചത്തെ വൻ മുന്നേറ്റത്തോടെ നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 8 ശതമാനത്തോളം മുന്നേറ്റം നേടിയപ്പോൾ എസ്&പി സൂചിക 5.5 ശതമാനം മുന്നേറി വീണ്ടും 4000 പോയിന്റ് കടന്നു. ആഴ്ചാവസാനത്തിൽ 1200 പോയിന്റിലധികം മുന്നേറിയ ഡൗ ജോൺസ്‌, ഒരു മാസത്തിനിടയിൽ 15 ശതമാനത്തിൽ അധികം മുന്നേറ്റം സ്വന്തമാക്കി. നവംബറിലെ പണപ്പെരുപ്പ കണക്കുകളും പിസിഇ ഡേറ്റയും അടുത്ത ഡിസംബറിലെ ഫെഡ് നയപ്രഖ്യാപനങ്ങൾക്ക് മുൻപായി വരാനുണ്ടെങ്കിലും 50 ബേസിസ് പോയിന്റുകൾ മാത്രമായിരിക്കും നിരക്കുയർത്തുക എന്ന് വിപണി ഉറപ്പിച്ചു കഴിഞ്ഞു. 

∙ തിരിച്ചു കയറി രൂപ

ADVERTISEMENT

കഴിഞ്ഞ ഒരാഴ്ച കൊണ്ട് അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ രണ്ട് രൂപയുടെ നേട്ടം കരസ്‌ഥമാക്കിയ ഇന്ത്യൻ രൂപ മുന്നേറ്റം തുടർന്നേക്കാവുന്നത് ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. അമേരിക്കൻ ഫെഡ് നിരക്കുയർത്തലുകളുടെ സാഹചര്യത്തിൽ ഒരു ഡോളറിന് 83.26 രൂപവരെ വിനിമയ നിരക്ക് വന്നിരുന്നു. ശേഷം വീണു തുടങ്ങിയ ഡോളർ, അമേരിക്കൻ പണപ്പെരുപ്പം പ്രതീക്ഷയ്ക്കപ്പുറം കുറവ് റിപ്പോർട്ട് ചെയ്ത ശേഷം ഒരു ഡോളറിന് 80.50 രൂപ എന്ന നിരക്കിലാണ് കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ‌ഒരു വർഷത്തിനിടയിൽ 73 രൂപ നിരക്കിൽനിന്നും മുന്നേറ്റം തുടർന്ന അമേരിക്കൻ ഡോളർ ഫെഡ് നിരക്കുയർത്തൽ കുറഞ്ഞ നിരക്കിലാകുന്നതോടെ വീണ്ടും വീഴ്ച പ്രതീക്ഷിക്കുന്നു. 78 രൂപയിലാണ് ഡോളറിന്റെ അടുത്ത സപ്പോർട്ട്.  

∙ വിദേശ ഫണ്ടുകൾ

നവംബറിലെ എല്ലാ സെഷനുകളിലും വാങ്ങലുകാരായ വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച 3958 കോടി രൂപയുടെ അധിക വാങ്ങൽ നടത്തിയതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. വിദേശ ഫണ്ടുകൾ മുൻനിര ഓഹരികളിൽ തന്നെയാകും ശ്രദ്ധ കേന്ദ്രീകരിക്കുക. എച്ച്ഡിഎഫ്സി ഓഹരികളും ബജാജ് ഫിൻ ഓഹരികളും റിലയൻസും ഇൻഫോസിസും ടിസിഎസും വിദേശ ഫണ്ടുകളുടെ ഇഷ്ട ഓഹരികളാണ്.

∙ ഇന്ത്യൻ ഡേറ്റകൾ

ADVERTISEMENT

ഇന്ത്യൻ വ്യാവസായിക ഉൽപാദനം സെപ്റ്റംബറിൽ 3.1 ശതമാനം വളർച്ച നേടിയത് വിപണിക്ക് പ്രതീക്ഷയാണ്. 2 ശതമാനം വളർച്ചയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. ഒക്ടോബറിൽ ആരംഭിച്ച ഉത്സവ സീസൺ ഐഐപി ഡേറ്റയെ വരും മാസങ്ങളിൽ കൂടുതൽ ഉയർത്തിയേക്കും. നാളെ ഇന്ത്യൻ പണപ്പെരുപ്പ കണക്കുകളും പുറത്ത് വരാനിരിക്കുന്നത് വിപണിക്ക് പ്രധാനമാണ്. സെപ്റ്റംബറിൽ 7.41 ശതമാനത്തിലേക്ക് കയറി 5 മാസത്തെ ഉയർന്ന നിരക്ക് കുറിച്ച ഇന്ത്യൻ റീട്ടെയ്ൽ പണപ്പെരുപ്പം 7 ശതമാനത്തിൽ താഴെ വാർഷിക വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച ഇന്ത്യൻ ഇറക്കുമതി-കയറ്റുമതി കണക്കുകളും പുറത്തുവരും.

∙ എൽഐസിയുടെ മികച്ച റിസൾട്ട് 

അക്കൗണ്ടിങ് നയംമാറ്റത്തിന്റെ പിൻബലത്തിൽ മുൻ വർഷത്തിൽനിന്നും 11 ഇരട്ടി വളർന്ന് 15,952 കോടിയുടെ അറ്റാദായം സ്വന്തമാക്കിയ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മുന്നേറ്റ പ്രതീക്ഷയിലാണ്. ‘നോൺ പാർട്ടിസിപ്പേറ്റിങ്’ പോളിസി അക്കൗണ്ടുകളിൽനിന്നും 14,271 കോടി രൂപ ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് മാറ്റിയത് ഭാവിയിൽ കൂടുതൽ ലാഭ വിഹിത സാധ്യതയും നൽകുന്നത് ഓഹരിക്കനുകൂലമാണ്. കഴിഞ്ഞ പാദത്തിൽ 1.32 ലക്ഷം കോടി രൂപയുടെ പ്രീമിയം സമാഹരിച്ച എൽഐസി 2.22 ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനവും സ്വന്തമാക്കി.

∙ ഏണിങ് സെഷൻ അവസാനിക്കുന്നു

ഈ ആഴ്ചയോടെ രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾക്ക് പര്യവസാനമാകുന്നതോടെ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ച ഓഹരികൾ വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മുന്നേറ്റം തുടരും. ഐടി, ബാങ്കിങ്, ഫിനാൻസ്, ഡിഫൻസ്, ഹോസ്പിറ്റാലിറ്റി, പൊതുമേഖല സെക്ടറുകൾ മുന്നേറ്റ പ്രതീക്ഷയിലാണ്.   

∙ ക്രൂഡ് ഓയിൽ

ചൈനയിലെ കോവിഡ് വർധനവും അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ അപ്രതീക്ഷിത വർധനയും ക്രൂഡ് ഓയിലിന് കഴിഞ്ഞ ആഴ്ച വലിയ മുന്നേറ്റം നിഷേധിച്ചു. അമേരിക്കൻ പണപ്പെരുപ്പ വീഴ്ച എണ്ണയ്ക്കും ആവേശം നൽകി. ചൈനീസ് റിപ്പോർട്ടുകളും അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി റിപ്പോർട്ടും ക്രൂഡ് ഓയിലിന് പ്രധാനമാണ്. 

∙ സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡിലെ വീഴ്ച രാജ്യാന്തര സ്വർണ വിലയെ 1770 ഡോളറിൽ എത്തിച്ചു. ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണെങ്കിലും 1800 ഡോളറിൽ സ്വർണം റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു.

English Summary: Indian Stock Market coming week prediction