കൊച്ചി ∙ മിനിമം നിരക്കുവർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആപ് ഭക്ഷണവിതരണ ശൃംഖലയിലെ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു തുടങ്ങി. 150ൽ അധികം തൊഴിലാളികൾ വൈറ്റിലയിൽ സംഘടിച്ചു പ്രതിഷേധിച്ചു. നഗരത്തിൽ രാവിലെ മുതൽ ആപ് വഴി ഭക്ഷണം ഓർഡർ ചെയ്യാനാകാത്ത സാഹചര്യമാണ്. ലേബർ കമ്മിഷന്റെ നേതൃത്വത്തിൽ ചർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മിനിമം നിരക്കുവർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആപ് ഭക്ഷണവിതരണ ശൃംഖലയിലെ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു തുടങ്ങി. 150ൽ അധികം തൊഴിലാളികൾ വൈറ്റിലയിൽ സംഘടിച്ചു പ്രതിഷേധിച്ചു. നഗരത്തിൽ രാവിലെ മുതൽ ആപ് വഴി ഭക്ഷണം ഓർഡർ ചെയ്യാനാകാത്ത സാഹചര്യമാണ്.

ലേബർ കമ്മിഷന്റെ നേതൃത്വത്തിൽ ചർച്ച തീരുമാനിച്ചതിനാൽ സമരം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണ കേന്ദ്രത്തിൽനിന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ തൊഴിലാളി സംഘടനയിൽപെട്ട ചിലരുമായി ചർച്ച നടത്തി കമ്പനി പ്രതിനിധികളുമായുള്ള ചർച്ചയുടെ സമയം തീരുമാനിച്ചതല്ലാതെ സമരം പിൻവലിച്ചിരുന്നില്ലെന്നു തൊഴിലാളികൾ പറയുന്നു. ഉച്ചയ്ക്ക് 12നാണ് റീജിയനൽ ജോയിന്റ് ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം ജില്ലാ ലേബർ ഓഫിസിൽ കൂടുന്നത്. 

ADVERTISEMENT

അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ കമ്പനി വഞ്ചിക്കുകയാണെന്നു തൊഴിലാളികൾ പറയുന്നു. കുറഞ്ഞ വേതനം 2 കിലോമീറ്ററിന് 25 രൂപയാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. വാഹനം അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ കൂടുതൽ നൽകണം. പാർട്‌ടൈമായി ഓടുന്ന ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കണം തുടങ്ങിയ 30 ആവശ്യങ്ങളാണു സമരക്കാർ മുന്നോട്ടു വയ്ക്കുന്നത്. വേതനവർധന ആവശ്യപ്പെട്ട് തൊഴിലാളികൾ തിരുവനന്തപുരത്തും സമരം നടത്തി. ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നു സമരം അവസാനിപ്പിച്ചിരുന്നു. 

മറ്റു ജില്ലകളിൽനിന്നു പല ജോലികളും ബിസിനസുകളുമായി നഗരത്തിലെത്തിയ നിരവധിപ്പേരാണ് ആപ് ഭക്ഷണ വിതരണ രംഗത്തുള്ളത്. വിദ്യാർഥികളും ഇതര സംസ്ഥാനക്കാരും മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാവരും അടച്ചിരിക്കുമ്പോൾ വീടുകളിൽ ഭക്ഷണം എത്തിച്ചവർ എന്ന പരിഗണന പോലും ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തുച്ഛമായ വരുമാനത്തിൽ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും തൊഴിലാളികൾ പറയുന്നു.

ADVERTISEMENT

English Summary: Online food delivery agents in strike for salary hike at Kochi