പത്തുമുപ്പതു കൊല്ലം മുൻപൊരു ദിവസം. സി.വി.ആനന്ദബോസിന്റെ ലാൻഡ് ഫോണിലേക്ക് ഒരു വിളിയെത്തി– ‘‘താങ്കളെ കാണാൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു ആഗ്രഹിക്കുന്നു. വൈകിട്ട് നാലു മണിയാകുമ്പോൾ ഗെസ്റ്റ് ഹൗസിലെത്തണം’’. ബംഗാൾ ഗവർണറായി കഴിഞ്ഞ ദിവസം നിയമിതനായ സി.വി.ആനന്ദബോസിനെ കാണാൻ വളരെപ്പണ്ട് ജ്യോതി ബസു ആഗ്രഹിച്ചത് എന്തുകൊണ്ടാകും? അതിന്റെ കഥയറിയണമെങ്കിൽ അതിന്റെ അടിസ്ഥാനമായി കുറച്ചു കഥകൾ കൂട‍ി അറ‍ിഞ്ഞിരിക്കണം. 35 വർഷം മുൻപ്. കൊല്ലം ജില്ലയുടെ തീരദേശത്തെയാകെ തകർത്ത് ഒരു മഴ പെയ്തു. പിന്നാലെ മലയോര മേഖലയിൽ ഉരുൾ പൊട്ടലുണ്ടായി. തീരദേശത്തും മലയോര മേഖലയിലുമായി ആയിരക്കണക്കിനു പേർക്കു വീടു നഷ്ടമായി. മത്സ്യത്തൊഴിലാളികളുടെ വീടുകളാണ് കൂടുതൽ നഷ്ടമായത്. ദുരിതാശ്വാസ ക്യാംപുകൾക്കു യോജിച്ച സ്കൂളുകൾ കണ്ടെത്തി ദുരിത ബാധിതരെ മാറ്റിത്താമസിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം ആദ്യം ചെയ്യുന്നത്. അന്നത്തെ കലക്ടറായിരുന്ന ആനന്ദബോസും അതു തന്നെ ആദ്യം ആലോചിച്ചു. പക്ഷേ, സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പിന്നെ എന്തു ചെയ്യും? പിന്നൊരു മാർഗം അന്നത്തെ സർക്കാരിന്റെ പുനരധിവാസ ഭവന പദ്ധതിയാണ്. 6000 രൂപയാണ് അന്നു ലഭിക്കുക. അക്കാലത്ത് ചെറിയ രീതിയിലെങ്കിലും വീടു നിർമിക്കണമെങ്കിൽ 12,000 രൂപയെങ്കിലുമാകുമെന്നുറപ്പ്. സർക്കാർ നൽകുന്ന 6000 രൂപ കൊണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകാനാകുമോ? അന്ന് അങ്ങനെ ചിന്തിച്ച കലക്ടർ ആനന്ദബോസ് തുടങ്ങി വച്ച പദ്ധതിയാണ് പിന്നീട് കേരളം ലോകത്തിനു മുന്നിൽ എടുത്തു കാണിച്ച ‘നിർമിതി കേന്ദ്രം’ മാതൃക. പിന്നീട് ‘ആനന്ദബോസ് മാതൃക (എ ബി മോഡൽ)’ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വരെ അംഗീകാരം നേടിയ പദ്ധതിയായി അതു മാറിയതു ചരിത്രം. അന്നു വേറിട്ടു ചിന്തിച്ച കലക്ടറാണ് പുതിയ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുമുപ്പതു കൊല്ലം മുൻപൊരു ദിവസം. സി.വി.ആനന്ദബോസിന്റെ ലാൻഡ് ഫോണിലേക്ക് ഒരു വിളിയെത്തി– ‘‘താങ്കളെ കാണാൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു ആഗ്രഹിക്കുന്നു. വൈകിട്ട് നാലു മണിയാകുമ്പോൾ ഗെസ്റ്റ് ഹൗസിലെത്തണം’’. ബംഗാൾ ഗവർണറായി കഴിഞ്ഞ ദിവസം നിയമിതനായ സി.വി.ആനന്ദബോസിനെ കാണാൻ വളരെപ്പണ്ട് ജ്യോതി ബസു ആഗ്രഹിച്ചത് എന്തുകൊണ്ടാകും? അതിന്റെ കഥയറിയണമെങ്കിൽ അതിന്റെ അടിസ്ഥാനമായി കുറച്ചു കഥകൾ കൂട‍ി അറ‍ിഞ്ഞിരിക്കണം.

ADVERTISEMENT

∙ ഒരു മഴയിൽ കുരുത്തതാണ്

ഡോ. സി.വി.ആനന്ദ ബോസ്. ചിത്രം: facebook/ananda.bose.750

35 വർഷം മുൻപ്. കൊല്ലം ജില്ലയുടെ തീരദേശത്തെയാകെ തകർത്ത് ഒരു മഴ പെയ്തു. പിന്നാലെ മലയോര മേഖലയിൽ ഉരുൾ പൊട്ടലുണ്ടായി. തീരദേശത്തും മലയോര മേഖലയിലുമായി ആയിരക്കണക്കിനു പേർക്കു വീടു നഷ്ടമായി. മത്സ്യത്തൊഴിലാളികളുടെ വീടുകളാണ് കൂടുതൽ നഷ്ടമായത്. ദുരിതാശ്വാസ ക്യാംപുകൾക്കു യോജിച്ച സ്കൂളുകൾ കണ്ടെത്തി ദുരിത ബാധിതരെ മാറ്റിത്താമസിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം ആദ്യം ചെയ്യുന്നത്. അന്നത്തെ കലക്ടറായിരുന്ന ആനന്ദബോസും അതു തന്നെ ആദ്യം ആലോചിച്ചു. പക്ഷേ, സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പിന്നെ എന്തു ചെയ്യും? പിന്നൊരു മാർഗം അന്നത്തെ സർക്കാരിന്റെ പുനരധിവാസ ഭവന പദ്ധതിയാണ്. 6000 രൂപയാണ് അന്നു ലഭിക്കുക. അക്കാലത്ത് ചെറിയ രീതിയിലെങ്കിലും വീടു നിർമിക്കണമെങ്കിൽ 12,000 രൂപയെങ്കിലുമാകുമെന്നുറപ്പ്. സർക്കാർ നൽകുന്ന 6000 രൂപ കൊണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകാനാകുമോ? അന്ന് അങ്ങനെ ചിന്തിച്ച കലക്ടർ ആനന്ദബോസ് തുടങ്ങി വച്ച പദ്ധതിയാണ് പിന്നീട് കേരളം ലോകത്തിനു മുന്നിൽ എടുത്തു കാണിച്ച ‘നിർമിതി കേന്ദ്രം’ മാതൃക. പിന്നീട് ‘ആനന്ദബോസ് മാതൃക (എ ബി മോഡൽ)’ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വരെ അംഗീകാരം നേടിയ പദ്ധതിയായി അതു മാറിയതു ചരിത്രം. അന്നു വേറിട്ടു ചിന്തിച്ച കലക്ടറാണ് പുതിയ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്!

യുഎൻ പുരസ്കാരം സ്വീകരിക്കാനെത്തിയ ആനന്ദ ബോസ്. ഫയൽ ചിത്രം: facebook/ananda.bose.750

ADVERTISEMENT

∙ വീടുകൾ എന്താനന്ദം

എപിജെ അബ്ദുൽ കലാമിനൊപ്പം സി.വി.ആനന്ദബോസ്. ചിത്രം: facebook/ananda.bose.750

ലാറി ബേക്കറുടെ ചെലവു കുറഞ്ഞ പാർപ്പിട നിർമാണ ശൈലിയെക്കുറിച്ചു കേട്ടറിഞ്ഞ സി.വി.ആനന്ദബോസ് അദ്ദേഹത്തെ സമീപിച്ചു. ചെലവു കുറഞ്ഞ നിർമാണ സംവിധാനങ്ങളെക്കുറിച്ചു പഠിക്കുന്ന സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. അവരിൽ ചിലർ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ നൽകാമെന്ന് ഉറപ്പു നൽകുന്നു. സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്ററിലെ മലയാളിയായ എൻജിനീയർ സഖറിയ ജോർജ് കൊല്ലത്തെത്തി ഭവനരഹിതരായ വ്യക്തികളെ വിള‍ിച്ചു ചേർത്ത് ചെലവു കുറഞ്ഞ വ‍ീടുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യയിൽ പരിശീലനം നൽകി. ഇതുപയോഗിച്ച് അവരെക്കൊണ്ടു തന്നെ ആദ്യത്തെ 40 വീടുകള്‍ നിർമിച്ചു. 

ADVERTISEMENT

ആ പദ്ധതി വിജയിച്ചതോടെ സാധാരണക്കാർക്കു ചെലവു കുറഞ്ഞ വീട് ലഭ്യമാക്കാൻ ഈ സംരംഭം നിലനിർത്തിക്കൊണ്ടു പോകാമെന്ന ആലോചനയിലായി ആനന്ദബോസ്. അങ്ങനെയാണ് നിർമിതി കേന്ദ്രം എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. അതു പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിച്ചു. കേന്ദ്ര സർക്കാർ പഠന സംഘത്തെ അയച്ചു. കൊല്ലം മോഡൽ നിർമിതി കേന്ദ്രങ്ങൾ എല്ലായിടത്തും തുടങ്ങാൻ തീരുമാനമെടുത്തു. ഐക്യരാഷ്ട്ര സംഘടന തന്നെ ഈ പദ്ധതിയെ മാതൃകയായി ഏറ്റെടുക്കുകയും നാലു തവണ പുരസ്കാരം നൽകുകയും ചെയ്തപ്പോഴും ആനന്ദബോസ് പറഞ്ഞു– ‘‘ഇത് എന്റെ മാത്രം കഴിവല്ല, ഒരു വ്യക്തിയുടെ കഴിവല്ല, ഞാൻ ഇതിന്റെ മുന്നിൽ നിന്നുവെന്നു മാത്രം. പേരില്ലാത്ത, മുഖമില്ലാത്ത എത്രയോ സാധാരണക്കാർ ചേർന്ന് പ്രവർത്തിച്ചപ്പോഴാണ് ഈ പ്രസ്ഥാനമുണ്ടായത്’’!

∙ കടലാസിലെ വീട്, കീശയിലെ കാശ്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം സി.വി.ആനന്ദ ബോസ്. ചിത്രം: facebook/ananda.bose.750

റവന്യു ബോർഡ് സെക്രട്ടറിയായിരുന്ന കാലത്താണ് സംസ്ഥ‍ാന നിർമിതി കേന്ദ്രം എന്ന ആശയം സർക്കാരിനെക്കൊണ്ട് ആനന്ദബോസ് നടപ്പിലാക്കിയത്. അതിനു കാരണമായത് മറ്റൊരു സംഭവമാണ്. സെക്രട്ടറിയുടെ പതിവ് ഓഫിസ് ജോലികള്‍ക്കു പുറമെ ഓഫിസിൽ നിന്നിറങ്ങി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിച്ച ആനന്ദബോസിന് കലക്ടർമാർ നിർബന്ധമായി ചെയ്യേണ്ട ഒരു കാര്യത്തെക്കുറിച്ചാണു ചിന്ത വന്നത്– ‘വോളന്ററി ഹൗസിങ് സ്കീം’. അതിൽ പണം നൽകുന്നതു ഘട്ടം ഘട്ടമായ‍ാണ്. ഓരോ ഘട്ടം നിർമാണം പൂർത്തിയാകുമ്പോൾ വേണം പണം നൽകേണ്ടത്. അതേപ്പറ്റി ആനന്ദബോസ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ :‘ഞാൻ വില്ലേജ് ഓഫിസുകൾ തോറും കയറി പരിശോധന തുടങ്ങി. വീട് നിർമാണം തുടങ്ങിയതിനും പണം നൽകിയതായും രേഖയുണ്ട്. സ്റ്റേജ് സർട്ടിഫിക്കറ്റുമുണ്ട്. പക്ഷേ, ഫീൽഡിൽ ഇറങ്ങി പരിശോധിച്ചാൽ വീടു കാണാൻ കഴിയില്ല. ഉദ്യോഗസ്ഥരും പണം വാങ്ങുന്നവരും അറിഞ്ഞുകൊണ്ടുള്ള ഒരു തട്ടിപ്പായിരുന്നു അത്. വീട് ആവശ്യമില്ലാത്ത ഒരാൾ വീടിന് അപേക്ഷിക്കുന്നു, എങ്ങനെയോ സ്റ്റേജ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകുന്നു. പണം വാങ്ങി എല്ലാവരും കൂടി പങ്കുവയ്ക്കുന്നു. രാഷ്ട്രീയക്കാരാണ് ഇതിനു മുന്നിൽ നിൽക്കുന്നത്. ഞാൻ അതു പിടിച്ചു. അന്നു ഭവന വകുപ്പ് മന്ത്രി ലോനപ്പൻ നമ്പാടനാണ്. ശുദ്ധഹൃദയൻ. അദ്ദേഹത്തിന് കാര്യം ഇഷ്ടമായി. തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുത്തു. ബോർഡ് ഓഫ് റവന്യുവിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. 

ഇതിനിടയിൽ, നിർമിതി കേന്ദ്രത്തിൽ നിന്നൊക്കെ ഞാൻ നിഷ്കാസിതനായി. റവന്യു ബോർഡിന് അതുമായി ബന്ധമൊന്നുമില്ല. നമ്പാടൻ എന്നോടു പറഞ്ഞു– ‘‘ജില്ലകളിൽ നടക്കുന്ന നിർമിതി കേന്ദ്രത്തിൽ കാര്യമായൊന്നും നടക്കുന്നില്ല. പല പരാതികളും വരുന്നു. എന്താണ് ഇതിനൊരു പോംവഴി?’’. നമ്പാടൻ മാഷിന് ഞാനും നിർമിതി കേന്ദ്രവുമായുള്ള ബന്ധവും എന്നെ ബോർഡ് ഓഫ് റവന്യുവിൽ സർക്കാർ ഒതുക്കി വച്ചിരിക്കുകയാണെന്നുള്ള കാര്യവുമെല്ലാം അറിയാം. ഞാൻ പറഞ്ഞു: ‘‘സർ, ജില്ലാ നിർമിതി കേന്ദ്രങ്ങളുടെ സ്വയംഭരണത്തിൽ കൈ കടത്താെത തന്നെ ഇതിനെ ഏകോപിപ്പിക്കാൻ സംസ്ഥാനതല സംവിധാനം വേണം. അതിനെ സംസ്ഥാന നിർമിതി കേന്ദ്രമെന്നോ എന്തു പേരിട്ടു വേണമെങ്കിലും വിളിക്കാം. അതിന് എന്തൊക്കെ കാര്യങ്ങൾ വേണം എന്നൊക്കെ ഞാൻ പറഞ്ഞു. ഇതു ഫീൽഡിൽ വിജയിക്കണമെങ്കിൽ അർപ്പണ ബോധമുള്ള ആരെയെങ്കിലും നിർമിക്കണം എന്നും പറഞ്ഞു. ‘‘താൻ ഇതിനൊരു നിയമാവലിയുണ്ടാക്ക്’’ എന്നായി നമ്പാടൻ മാഷ്. ഞാൻ ബൈലോ തയാറ‍ാക്കി നൽകി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു സർക്കാർ ഉത്തരവ്. സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ നിയമാവലി സർക്കാർ അംഗീകരിക്കുന്നു, അതിനൊരു ഡയറക്ടറെ നിയമിക്കുന്നുവെന്നുമായിരുന്നു ഉത്തരവ്. അതോടൊപ്പം ഡയറക്ടറുടെ പേരുമുണ്ടായിരുന്നു – സി.വി.ആനന്ദബോസ്!’’

∙ റവന്യു മന്ത്രി അറ‍‍ിയാതെ വകുപ്പിലൊരു സർവകലാശാല!

സി.വി.ആനന്ദ ബോസ്. ചിത്രം: facebook/ananda.bose.750

അങ്ങനെ ആനന്ദബോസ് വീണ്ടും തട്ടകത്തിലേക്കെത്തി. റവന്യു ബോർഡ് ഓഫിസിലിരുന്നാണ് അദ്ദേഹം നിർമിതി കേന്ദ്രത്തിന്റെ ജോലികള‍െല്ലാം ചെയ്തത്. പി.എസ്.ശ്രീനിവാസൻ റവന്യു മന്ത്രിയായിരുന്ന കാലത്ത് ആനന്ദബോസ് ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ പ്ലാൻ തയാറാക്കി. പി.എസ്.ശ്രീനിവാസനെ കാണിച്ചു. ഹാബിറ്റാറ്റ് സർവകലാശാലയ്ക്ക് കുറച്ചു സ്ഥലം േവണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ഞെട്ടി. ‘‘സർവകലാശാലയോ? എവിടെ?’’

‘‘റവന്യു ബോർഡിലാണ് സാർ’’– ബോസ് പറഞ്ഞു.

ജെ.പി.നഡ്ഡയോടൊപ്പം സി.വി.ആനന്ദ ബോസ്. ചിത്രം: facebook/ananda.bose.750

റവന്യു മന്ത്രി അറിയാതെ റവന്യു ബോർഡിനു കീഴിൽ സർവകലാശാലയോ? മന്ത്രിയുടെ ഞെട്ടല്‍ ഇരട്ടിച്ചു. 

‘സർ, സർവകലാശാല ഇപ്പോൾ എന്റെ മുറിയിലാണ്. ഇങ്ങനെയായിരിക്കും കെട്ടിടങ്ങൾ’ എന്നു പറഞ്ഞ് ആർക്കിടെക്ട് കൃഷ്ണൻ വരച്ച മാതൃക കാണിച്ചു കൊടുത്തു.

അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. അദ്ദേഹം റവന്യു സെക്രട്ടറിയെ വിളിച്ചു. ‘‘ബോസിന് പത്തേക്കർ സ്ഥലം സിറ്റിയിൽ വേണമെന്നു പറയുന്നു. കൊടുക്കാനുണ്ടാകുമോ?’’. സെക്രട്ടറി കുഴങ്ങി. സിറ്റിയിൽ പത്തേക്കർ സ്ഥലമോ? അപ്പോൾ ആനന്ദബോസ് സ്ഥലം പറഞ്ഞു കൊടുത്തു. അതു മന്ത്രിമാർക്കു വീടു പണിയാനുള്ള സ്ഥലമാണെന്ന് റവന്യു സെക്രട്ടറി മറുപടി നൽകി. പത്തേക്കർ സ്ഥലം തരാൻ കഴിയില്ല, പരമാവധി അഞ്ചേക്കർ തരാം എന്ന് മന്ത്രി പി.എസ്.ശ്രീനിവാസൻ അറിയിച്ചു. അങ്ങനെയാണ് റവന്യു ബോർഡിൽ നിന്ന് സംസ്ഥാന നിർമിതി കേന്ദ്രം ഉണർന്നത് എന്ന് ആനന്ദബോസ് പറയുന്നു. കേന്ദ്രസർക്കാരിന്റെ കൂടി സഹായത്തോടെ കേരള സംസ്ഥാന നിർമിതി കേന്ദ്രവും ഹാബിറ്റാറ്റ് എജ്യൂക്കേഷൻ സെന്ററും ഗുരുകുലവും എല്ലാം ആ സ്ഥലത്ത് ആരംഭിച്ചു.

∙ ബസു കാത്തിരുന്നു ബോസിനെ കാണാൻ

വെങ്കയ്യ നായിഡു. ചിത്രം: facebook/ananda.bose.750

ജ്യോതിബസു ബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലം. സിപിഎമ്മിന്റെ പാർട്ടി സമ്മേളനം തിരുവനന്തപുരത്തു നടക്കുകയാണ്. ഒരു ദിവസം ഒരാൾ ആനന്ദബോസിന്റെ ലാൻഡ് ഫോണിലേക്കു വിളിച്ചു– ‘‘ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന് താങ്കളെ ഒന്നു കാണണം.’’

ബാക്കി കഥ ആനന്ദബോസിന്റെ വാക്കുകളിൽ : ‘‘ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതാണോയെന്ന് എനിക്കു സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ അറിയാൻ വഴിയില്ല. അന്നേ അദ്ദേഹം വിഖ്യാതനായ കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുമാണ്. അദ്ദേഹം പാർട്ടി സമ്മേളനത്തിന് എത്തുമ്പോൾ അദ്ദേഹത്തെ കാണാൻ ബുദ്ധിമുട്ടാണ്. അദ്ദേഹം ഗെസ്റ്റ് ഹൗസിലാണ് താമസം. ഞാൻ മന്ത്രി ലോനപ്പൻ നമ്പാടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിനും സംശയം. അദ്ദേഹവും അറ‍ിഞ്ഞിട്ടില്ല. 

ഞാൻ പോംവഴി ചോദിച്ചു. ‘അദ്ദേഹം വിളിച്ചതാണെങ്കിൽ പോകാതിരിക്കുന്നതു ശരിയല്ലല്ലോ. മാഷ് കൂടി വന്നാൽ കൊള്ളാം’ എന്ന് ഞാൻ നമ്പാടൻ മാഷിനോടു പറഞ്ഞു. അദ്ദേഹം വരാമെന്നേറ്റു. ഞങ്ങൾ ഒന്നിച്ചു പോയി. അപ്പോഴും സംശമയാണ്, അതു ശരിയോ എന്ന്. നാലു മണിക്ക് കാണാമെന്നാണു പറഞ്ഞിരിക്കുന്നത്. 

നാലു മണിയാകാൻ മൂന്ന് മിനിറ്റ് ഉള്ളപ്പോൾ ജ്യോതി ബസുവിന്റെ സെക്രട്ടറിയെത്തി– ‘ആനന്ദബോസ് ഉണ്ടോ?’ എന്നു ചോദിച്ച് ഉറപ്പു വരുത്തിയ ശേഷം അകത്തേക്കു പോയി. തിരികെ വന്ന് അദ്ദേഹം ഞങ്ങളെ ജ്യോതി ബസുവിന്റെ മുറിയിലേക്കു കൊണ്ടുപോയി. ജ്യോതി ബസു വളരെ സൗഹാർദ്ദത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തി. ‘ഒരു മണിക്കൂർ തരാം. നിങ്ങളുടെ ചെലവു കുറഞ്ഞ വീടുകൾ തിരുവനന്തപുരം സിറ്റിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ കാണിച്ചു തരാമോ എന്ന‍ു ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തെ രണ്ടു മൂന്നു വീടുകൾ കൊണ്ടുപോയി കാണിച്ചു. കാറിനുള്ളിൽ വച്ച് മറ്റു കാര്യങ്ങൾ വിശദീകരിച്ചു. വരുന്ന വഴി നേപ്പിയർ മ്യൂസിയം പുറത്തുനിന്നു കണ്ടു. അദ്ദേഹം പറഞ്ഞു, ‘‘ഇതു വളരെ മനോഹരമായിരിക്കുന്നല്ലോ. ഇതുപോലെ ഒരു ഗെസ്റ്റ് ഹൗസ് ബംഗാളിൽ പണിതു തരാമോ?’’. ഞാൻ ഉറപ്പു നൽകി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം കൈ തന്ന‍ു പിരിഞ്ഞു. കൂടുതൽ ചർച്ച നടത്താൻ ഹൗസിങ് സെക്രട്ടറിയെ ഞങ്ങളോടൊപ്പം വിട്ടു. ബംഗാളിൽ ഇതുപോലുള്ള കെട്ടിടങ്ങൾ നിർമിക്കാനുള്ള ധാരണയാക്കിയാണ് ആ കൂടിക്കാഴ്ച പിരിഞ്ഞത്.’’

∙ ആനന്ദബോസ് മാതൃകകൾ

1985 ൽ കൊല്ലം ജില്ലയിലാണ് ആദ്യത്തെ നിർമാണ കേന്ദ്രം ആരംഭിച്ചത്. തിരുവനന്തപുരം കേന്ദ്രമായി സംസ്ഥാന നിർമിതി കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളുമായി നിർമിതി കേന്ദ്രം എന്ന പ്രസ്ഥാനം വളർന്നു. നിർമാണ കേന്ദ്രത്തിന്റെ മാതൃക കേരളത്തിനു പുറത്തേക്കും പ്രചരിക്കാൻ തുടങ്ങിയതോെട അത് ആനന്ദബോസ് മാതൃക (എ ബി മോഡൽ) എന്ന് അറിയപ്പെടാൻ തുടങ്ങി. നിർമിതി കേന്ദ്രം വഴി കെട്ടിട നിർമാണത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മേസ്തിരിമാർ, തടിപ്പണിക്കാർ, കമ്പിപ്പണിക്കാർ, പ്ലമർമാർ, ഇലക്ട്രിഷ്യൻമാർ, വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാം പരിശീലനം നൽകി. എൻജിനീയർമാർക്കും ആർക്കിടെക്ടുർമാർക്കും, പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതും ഊർജ ഉപഭോഗം കുറയ്ക്കുന്നതുമായ (സിഇഇഎഫ്) നിർമാണ മേഖയിലെ പുതിയ മാറ്റങ്ങൾ പരിചയപ്പെടുത്തി. നിർമിതി കേന്ദ്രങ്ങളിൽ ചെലവു കുറഞ്ഞ നിർമാണ വസ്തുക്കൾ ശാസ്ത്രീയമായി നിർമിക്കുന്നതിനുള്ള നിർമാണ യൂണിറ്റുകൾ ഉൾപ്പെടെ ആരംഭിച്ചു. ഈ മേഖലയിൽ ഗവേഷണം നടത്തി. ഭൂകമ്പത്തിൽ തകർന്ന ലാത്തൂർ ഗ്രാമത്തിൽ, ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകളുടെ നിർമാണവും ആനന്ദബോസിന്റെ നേതൃത്വത്തിൽ നിർമിതി കേന്ദ്രം നടത്തിയിരുന്നു. 

വീടുകൾ പടുത്തുയർത്താനുള്ള ആനന്ദബോസ് മോഡലിന് ഐക്യരാഷ്ട്ര സംഘടനയുടെ വരെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആ മോഡൽ പരീക്ഷിച്ച്, ബിജെപിക്ക് കയറിത്താമസിക്കാനാകുന്ന ഭവനമായി ബംഗാളിനെ മാറ്റാനാണോ സി.വി.ആനന്ദബോസ് എന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ അവിടെ ഗവർണറായി നിശ്ചയിച്ചത് എന്ന് പ്രതിപക്ഷം സംശയിക്കുന്നതിൽ തെറ്റു പറയാനാകില്ല.

∙ ‘എ ബി’ മോഡലിനെത്തേടിയെത്തിയ പുരസ്കാരങ്ങൾ

ഊർജസംരക്ഷണത്തിന് ഉതകുന്ന ലോകത്തിലെ ഏറ്റവും നല്ല മൂന്ന് പ്രവർത്തനമാതൃകകളിൽ ഒന്നായി പാർപ്പിടരംഗത്തെ ആനന്ദബോസ് മോഡൽ തിരഞ്ഞെടുക്കപ്പെട്ടു. പാർപ്പിടരംഗത്തും പരിസ്‌ഥിതി സംരക്ഷണ രംഗത്തും രണ്ടു പതിറ്റാണ്ടിലധികം ആനന്ദബോസ് ആവിഷ്‌കരിച്ചു നടപ്പാക്കിയ പുത്തൻ പദ്ധതികൾ ഊർജസംരക്ഷണരംഗത്ത് പ്രയോഗക്ഷമത തെളിയിച്ചുവെന്നു വിലയിരുത്തിയാണ് രാജ്യാന്തര ഊർജ സംരക്ഷണ സമിതി ഏർപ്പെടുത്തിയ ലോക പരിസ്‌ഥിതി അവാർഡ് ‘എ ബി’ മോഡലിനു ലഭിച്ചത്. യുഎന്നിന്റെ അഫിലിയേറ്റായ ഹാബിറ്റാറ്റ് നെറ്റ്‌വർക്കിന്റെ സെക്രട്ടറി ജനറലായിരുന്നു അക്കാലത്ത് ആനന്ദബോസ്. 2005 ൽ ആണ് ഐക്യരാഷ്‌ട്ര സഭയുടെ പാർപ്പിട വിഭാഗമായ യുഎൻ ഹാബിറ്റാറ്റിന്റെ വിദഗ്‌ധ സമിതിയിലും സ്‌റ്റിയറിങ് കമ്മിറ്റിയിലും അംഗമായി ഡോ.സി.വി. ആനന്ദബോസ് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ആ വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനം വരെയെത്തി ആനന്ദബോസ്. 

∙ ബോസ് അന്നേ മനസ്സിൽ കയറിയ പ്രതിഭ

ഉദ്യോഗസ്ഥനായ ആനന്ദബോസ് എങ്ങനെയാണ് ആശയങ്ങൾ കൊണ്ട് ആർക്ക‍ിടെക്ട് ആയതെന്ന് പ്രശസ്ത ആർക്കിടെക്ടും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസ് പ്രിൻസിപ്പലും കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ മാനേജിങ് ഡയറക്ടറുമായ ഡോ.മനോജ് കിണി പറയുന്നു: ‘‘ആനന്ദബോസിന് ഇഷ്ടപ്പെട്ട മേഖലയാണ് പാർപ്പിട നിർമാണം. ആനന്ദബോസ് കൊല്ലം ജില്ലാ കലക്ടറായിരുന്നപ്പോൾ ഞാൻ വിദ്യാർഥിയായിരുന്നു. അക്കാലം മുതൽ അദ്ദേഹത്തെ അറിയാം. നിർമിതി കേന്ദ്രം എന്ന ആശയം രൂപപ്പെടുത്തിയത് അദ്ദേഹമാണ്. കുറഞ്ഞ ചെലവിൽ വീട് നിര്‍മിക്കുകയെന്ന ലക്ഷ്യവുമായി കൊല്ലം എച്ച് ആൻഡ് സി കോംപൗണ്ടിൽ വച്ച് അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ് ആണ് നിർമിതി കേന്ദ്രം ഉദ്ഘാടനം ചെയ്തത്. അതിന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ അന്ന് ഗവ.മോഡൽ ബോയ്സ് എച്ച്എസിലെ വിദ്യാർഥിയായിരുന്ന എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രാഷ്ട്രപതിയാണ് സമ്മാനം നൽകിയത്.

പിന്നീട് അതിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റി. നിർമിതി കേന്ദ്ര എന്ന പേരിട്ടതും ആനന്ദബോസ് ആണ്. അതു വലിയ സംഭവമായി മാറി. കേരളത്തിൽ ലാറി ബേക്കർ തുടങ്ങി വച്ച ചെലവു കുറഞ്ഞ നിർമാണ സങ്കൽപം ശക്തമായി വന്ന കാലഘട്ടമായിരുന്നു അത്. കേരളത്തിലെ പാർപ്പിട മേഖലയിൽ സമൂലമായ മാറ്റമുണ്ടായ കാലമാണ് 1970– 1980 കാലം. ഇന്നു നാം അനുഭവിക്കുന്ന എല്ലാവർക്കും ശുചിമുറികളോടു കൂടിയ കെട്ടുറപ്പുള്ള വീട് എന്ന ആശയത്തിന് ഒരു ദിശാബോധം നൽകിയ ആളാണ് അദ്ദേഹം. അതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. അതു കേരളത്തിന്റേതായ നിർമാണ ശൈലിക്കു രൂപം നൽകി. ഇന്നു കാണുന്ന പല നല്ല പൊതു സ്ഥാപനങ്ങളുടെയും കെട്ടിടങ്ങള്‍ നിർമിച്ചത് നിർമിതി കേന്ദ്രം ആയിരുന്നു. 

അന്നു മുതൽ പാർപ്പിട മേഖല അദ്ദേഹത്തിന്റെ ഇഷ്ട മേഖലയായിരുന്നു. ആ വിഷയത്തിൽ അദ്ദേഹം ഗവേഷണങ്ങൾ നടത്തി. പിന്നീട് അദ്ദേഹം ലോക ബാങ്കുമായി ബന്ധപ്പെട്ട് പാർപ്പിട മേഖലയിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പ്രഫഷന്റെ ഭാഗമായി അതു മാറി. ആ മേഖലയുമായി ബന്ധപ്പെട്ട് പുസ്തകവുമെഴുതിയിട്ടുണ്ട്. ധാര‍ാളം ലേഖനങ്ങളെഴുതി. ഈ മേഖലയിലെ പുത്തൻ പ്രവണതകളുമായി ബന്ധപ്പെട്ടും ആശയങ്ങളെക്കുറിച്ചും എപ്പോഴും അന്വേഷിച്ച് അപ്ഡേറ്റ് ചെയ്യാനും അദ്ദേഹം തയാറായി. പിന്നീട് ഞാൻ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ വിദ്യാർഥിയായിരിക്കുമ്പോൾ, നഗരരൂപകൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞങ്ങൾക്കു ക്ലാസെടുക്കാൻ ‍ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം മൂന്നു ദിവസം ഞങ്ങൾക്കൊപ്പം ചെലവഴിച്ചിരുന്നു’’.

English Summary: C V Ananda Bose, Master Brain Behind Kerala's Nirmithi Kendra, is Bengal's New Governor