പട്ന ∙ കോഴിക്കോട്ടു നിന്ന് അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹവുമായി ബിഹാറിലേക്കു വരികയായിരുന്ന ആംബുലൻസിനു നേരെ മധ്യപ്രദേശിലെ റേവയിൽ വച്ചു അജ്ഞാതർ വെടിയുതിർത്തു. കോഴിക്കോട് ഫറൂഖിൽ ട്രെയിൻ തട്ടിമരിച്ച ബിഹാർ പുർണിയ സ്വദേശി അൻവറുൾ ഹഖിന്റെ (20) മൃതദേഹവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ കോഴിക്കോട്ടു നിന്ന് അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹവുമായി ബിഹാറിലേക്കു വരികയായിരുന്ന ആംബുലൻസിനു നേരെ മധ്യപ്രദേശിലെ റേവയിൽ വച്ചു അജ്ഞാതർ വെടിയുതിർത്തു. കോഴിക്കോട് ഫറൂഖിൽ ട്രെയിൻ തട്ടിമരിച്ച ബിഹാർ പുർണിയ സ്വദേശി അൻവറുൾ ഹഖിന്റെ (20) മൃതദേഹവുമായി കോഴിക്കോട് നിന്നു പുർണിയയിലേക്കു പോകുകയായിരുന്നു ആംബുലൻസ്.

ശനിയാഴ്ച രാവിലെ 11.15ന് ദേശീയപാതയിൽ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. ആംബുലൻസിന്റെ മുന്നിലുള്ള ചില്ലു തകർന്നെങ്കിലും ഡ്രൈവർ നിർത്താതെ ഓടിച്ചു പോയി. ഇരുപതു കിലോമീറ്ററോളം പിന്നിട്ട് ജനവാസമുള്ള സ്ഥലത്തെത്തിയാണ് ആംബുലൻസ് നിർത്തിയത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും സ്റ്റേഷൻ പരിധിയിലല്ലെന്ന കാരണത്താൽ കേസെടുക്കാൻ തയാറായില്ല.

ADVERTISEMENT

കോഴിക്കോട് സ്വദേശികളാണ് രണ്ടു ഡ്രൈവർമാരാണ് ആംബുലൻസിലുള്ളത്. പന്നിയങ്കര വാകേരി പറമ്പ് സജിത മൻസിലിൽ ടി.ഫഹദും മാത്ര എംജി.നഗർ ശങ്കരോത്ത് ഹൗസിൽ സി.രാഹുലും. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നു കരുതുന്നു. തകർന്ന ചില്ലുകൾ നീക്കം ചെയ്തെങ്കിലും പകരം വിൻഡ്ഷീൽഡ് ലഭിച്ചിട്ടില്ല. ആംബുലൻസിൽ വിൻഡ്ഷീൽഡ് ഇല്ലാതെ യാത്ര തുടരുകയാണു ഡ്രൈവർമാർ.

സംഭവത്തിന്റെ ‘മനോരമ ഓൺലൈനിൽ’ വന്ന വാർത്തയറിഞ്ഞ് ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസുമായി ബന്ധപ്പെട്ടു. രാത്രിയോടെ ബിഹാർ അതിർത്തി മുതൽ വാഹനത്തിനു പൊലീസ് സുരക്ഷ ഒരുക്കാനുള്ള സംവിധാനവും ഒരുക്കി.

ADVERTISEMENT

English Summary: Ambulance Attacked in Jabalpur