കണ്ണൂർ∙ തലശ്ശേരി വീനസ് കോർണറിലെ നിട്ടൂർ ഇല്ലിക്കുന്നിൽ ബന്ധുക്കളായ രണ്ടു സിപിഎം പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിനു കാരണം ലഹരിബന്ധമെന്ന് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്. ലഹരിവിൽപന ചോദ്യം ചെയ്തതാണ് പ്രകോപനമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികളിലൊരാളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ തലശ്ശേരി വീനസ് കോർണറിലെ നിട്ടൂർ ഇല്ലിക്കുന്നിൽ ബന്ധുക്കളായ രണ്ടു സിപിഎം പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിനു കാരണം ലഹരിബന്ധമെന്ന് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്. ലഹരിവിൽപന ചോദ്യം ചെയ്തതാണ് പ്രകോപനമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികളിലൊരാളായ ജാക്സണിന്റെ വാഹനം കഞ്ചാവുണ്ടെന്ന് സംശയിച്ച് പൊലീസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകനാണ് വിവരം കൈമാറിയതെന്ന് പ്രതികൾ കരുതിയെന്നും ഈ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

ബുധനാഴ്ച വൈകിട്ടാണ് നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിട്ടൂർ വെള്ളാടത്ത് ഹൗസിൽ പാറായി ബാബു എന്ന സുരേഷ്ബാബു (47), വടക്കുമ്പാട് പാറക്കെട്ട് തേരേക്കാട്ടിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38), പിണറായി പടന്നക്കര വാഴയിൽ ഹൗസിൽ സുജിത്ത്കുമാർ (45), വടക്കുമ്പാട് പാറക്കെട്ട് സാറാസിൽ മുഹമ്മദ് ഫർഹാൻ (21), നിട്ടൂർ മുട്ടങ്ങൽ ഹൗസിൽ ജാക്സൺ വിൻസൺ (28), വണ്ണത്താൻ വീട്ടിൽ കെ.നവീൻ (32) എന്നിവരാണു പിടിയിലായത്.

ADVERTISEMENT

കൊലയ്ക്കു പിന്നിൽ ലഹരി മാഫിയ സംഘമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ പിടിയിലായവരിൽ പ്രധാന പ്രതി ഉൾപ്പെടെ മിക്കവരും സിപിഎം പ്രവർത്തകരാണെന്നു വ്യക്തമായതോടെ, പാർട്ടിയെ മറയാക്കി ലഹരി മാഫിയ തഴച്ചുവളരുകയാണെന്ന ആരോപണവും ഉയർന്നു. കേസിൽ പിടിയിലായവരിൽ പ്രധാന പ്രതി ബാബു പാറായി അടക്കം മിക്കവരും സിപിഎം ബന്ധമുള്ളവരാണ്. ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിൽ കണ്ണിചേർന്ന ആളാണ് ബാബു. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

English Summary: Police Confirmed Drug Mafia Connection Behind Thalassery Twin Murder