ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്‍വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്‍വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്‍വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്‍വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.

പിസിസി പ്രസിഡന്റ് കൂടിയായ പ്രതിഭ സിങ്ങിന്റെയും അനുയായികളുടെയും മുറുമുറുപ്പ് പക്ഷേ, ഇതുവരെ പൂർണമായി കെട്ടടങ്ങിയിട്ടില്ല. അതേ സമയം, പ്രതിഭാ സിങ്ങിന് മുഖ്യമന്ത്രി പദം നിഷേധിച്ചതിന് പിന്നിൽ വോട്ട് കണക്കിൽ അവർ പുറകിലായതും കാരണമാണ്. സുഖ്‍വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കിയതിനു പിന്നിലും കോൺഗ്രസിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഗാന്ധി കുടുംബവുമായി സുഖ്‍വിന്ദറിന് അടുപ്പമുണ്ടെന്നതിലുപരി പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്തണമെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം എന്നും പറയാം. കൂറുമാറ്റവും വിമത നീക്കങ്ങളുമൊക്കെ തടഞ്ഞ് സർക്കാരിനെ മുന്നോട്ടു നയിക്കാൻ കോൺഗ്രസിന് സാധിക്കുമോ? എന്തൊക്കെ പ്രതിബന്ധങ്ങളാണ് പാർട്ടിക്കും സംസ്ഥാന സർക്കാരിനും മുന്നോട്ട് നേരിടേണ്ടി വരിക? പരിശോധിക്കാം.

ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിഞ്ജ ചെയ്യുന്നു (ANI).
ADVERTISEMENT

∙ കോൺഗ്രസിനെയും ബിജെപിയെയും കൈവിടാത്ത  മാണ്ഡി

മാണ്ഡി ലോക്സഭാംഗമായ പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ രണ്ടു ഉപതിരഞ്ഞെടുപ്പുകളെയാണ് നേരിടേണ്ടി വരിക. മാതാവിന് വേണ്ടി നിയമസഭാ സീറ്റ് ഒഴിഞ്ഞു കൊടുക്കാമെന്ന് മകൻ വിക്രമാദിത്യ സിങ്ങ് പ്രസ്താവിച്ചിരുന്നു. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമോ ഇല്ലയോ എന്നതിന് യാതൊരു ഉറപ്പുമില്ല. മറ്റൊന്ന് പ്രതിഭാ സിങ് ലോക്സഭാ സീറ്റ് ഒഴിയുമ്പോൾ ഇവിടെയും ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതും കണ്ണുംപൂട്ടി സ്വീകരിക്കാവുന്ന ഒന്നല്ല. പ്രതിഭയുടെ കീഴിൽ ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ് പാർട്ടി വിജയിച്ചത്. കഴിഞ്ഞ വർഷം ഭർത്താവിന്റെ വിയോഗത്തെത്തുടർന്നാണ് പ്രതിഭ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായത്. മാണ്ഡി ലോക്സഭാ സീറ്റിന്റെ ചരിത്രം നോക്കിയാൽ അത് കോൺഗ്രസിനെയും ബിജെപിയെയും മാറിമാറി പുൽകിയിട്ടുണ്ട് താനും.

കൂടാതെ വീരഭദ്രയുടെ വിയോഗത്തെത്തുടർന്ന് ശക്തമായ സഹതാപ തരംഗമുണ്ടായിട്ടും 2021ൽ 8,766 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് പ്രതിഭ പാർലമെന്റിലെത്തിയത്. 2004-ലും 2013െല ഉപതിരഞ്ഞെടുപ്പിലും പ്രതിഭാ സിങ്ങും 2009–ൽ വീരഭദ്ര സിങ്ങുമാണ് ഇവിടെ വിജയിച്ചത്. കോൺഗ്രസ് ശക്തവും അധികാരത്തിലേക്ക് വന്ന സമയവുമായിരുന്നു ഇത്. ബിജെപിയുടെ അമരത്ത് നരേന്ദ്ര മോദിയും അമിത് ഷായും ഉണ്ടായിരുന്നുമില്ല. 2014ൽ പക്ഷേ, ബിജെപിയുടെ രാംസ്വരുപ് ശർമ 39,856 വോട്ടുകൾക്ക് പ്രതിഭയെ പരാജയപ്പെടുത്തി മണ്ഡലം തിരികെപ്പിടിച്ചു. 2019ൽ കോൺഗ്രസിലെ ആശ്രയ് ശർമയെ 4 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്. 2014ലെയും 19ലെയും തിരഞ്ഞെടുപ്പുകളിൽ ഹിമാചലിലെ മാണ്ഡി, കാങ്ഗ്ര, ഹാമിർപുർ, ഷിംല എന്നീ നാലു സീറ്റുകളും ബിജപി കൈക്കലാക്കി. ഈ സാഹചര്യത്തിൽ മാണ്ഡിയിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാൽ അത് കോൺഗ്രസിന് അനുകൂലമാകണമെന്ന് യാതൊരു ഉറപ്പുമില്ല എന്നു സാരം. പ്രതികൂല ഫലം നിയസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താൻ ഇടയാക്കുമെന്ന തിരിച്ചറിവ് കൂടിയാണ് പ്രതിഭയെ പരിഗണിക്കാതിരുന്നത്. 

ഷിംലയിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ കാർ തടഞ്ഞ് ഹിമാചൽ പ്രദേശ് പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ അനുയായികൾ മുദ്രാവാക്യം വിളിക്കുന്നു. ചിത്രം: പിടിഐ

∙ പതിനേഴിൽ പന്ത്രണ്ടിലും താമരത്തിളക്കം

ADVERTISEMENT

ഇതിനു പുറമെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണ്ഡി ലോക്സഭാ മേഖലയിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമായില്ല. മാണ്ഡി ലോക്സഭാ സീറ്റിലെ 17 നിയമസഭാ സീറ്റിൽ 12 സീറ്റുകൾ ബിജെപി കൈക്കലാക്കിയപ്പോൾ കോൺഗ്രസിന് അഞ്ചെണ്ണമാണ് കിട്ടിയത്. സംസ്ഥാനത്ത് നേടിയ സീറ്റുകളുടെ ശരാശരി കണക്കാക്കുമ്പോൾ മാണ്ഡിയിൽ കോൺഗ്രസിന് 10 സീറ്റെങ്കിലും കിട്ടേണ്ടതായിരുന്നു. എന്നാൽ പ്രതിഭയുടെ ലോക്സഭാ സീറ്റിൽ പാർട്ടിയുടെ കണക്ക് ഇതിലും വളരെ കുറവാണ്.  കിന്നൗർ‍, ലൗഹൗൾ, സ്പിതി, മണാലി, കുളു, രാംപുർ സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബാർമോർ, ബഞ്ചാർ ആനി, കർസോങ്, സുന്ദർ നഗർ, നാച്ചൻ, സെറാജ്, ദരംഗ്, ജോഗീന്ദർ നഗർ, മാണ്ഡി, ബാൽ, സർക്കാഘട്ട് എന്നിവയെല്ലാം ബിജെപി കൈക്കലാക്കി. ഇതിനു പുറമേ പ്രതിഭയുടെ മണ്ഡലത്തിൽ കോൺഗ്രസിനെക്കാൾ 87,000 വോട്ടുകൾ ബിജെപി നേടി. സംസ്ഥാനത്തുടനീളം കോൺഗ്രസിന് ബിജെപിയെക്കാൾ വോട്ട് ലഭിച്ചു. മാണ്ഡിയിലെ 17 സീറ്റിൽ ബിജെപിയെ അപേക്ഷിച്ച് വോട്ട് കുറവാണ്.

ഇൗ സീറ്റുകളിൽ ബിജെപിയുടെ ലീഡ് 2019ൽ പ്രതിഭ വിജയിച്ച മാർജിനെക്കാൾ 10 മടങ്ങ് കൂടുതലാണെന്ന കണ്ടെത്തൽ മുഖ്യമന്ത്രിയെക്കുറിച്ച് വേഗം തീരുമാനമെടുക്കാൻ കോൺഗ്രസിനായി. 17 നിയമസഭാ സീറ്റിൽ ബിജെപിക്ക് 4,94,019 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് 4,06,934 വോട്ടുകളാണ് കിട്ടിയത്. മാണ്ഡി ലോക്സഭാ മണ്ഡത്തിലെ നിയമസഭാ സീറ്റിൽ 87,085 വോട്ടുകൾ ബിജെപിക്ക് കൂടുതലായി കിട്ടി. ഉപതിരഞ്ഞെടുപ്പിൽ ഈ വിടവ് നികത്താൻ കോൺഗ്രസിന് കഠിനപ്രയത്നം വേണ്ടിവരുമെന്ന തിരിച്ചറിവ് കാര്യങ്ങൾ വേഗത്തിലാക്കി. 

മറ്റൊന്നാണ് മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് ജയ് റാം ഠാക്കൂർ മാണ്ഡിയിൽ നിന്നുള്ള നേതാവാണ് എന്നത്. ജില്ലയിലെ 10ൽ ഒമ്പതു സീറ്റിലും ഇത്തവണ വിജയിച്ചത് ബിജെപി. സംസ്ഥാന ഭരണം പോയെങ്കിലും മാണ്ഡി പൂർണമായി തന്നെ ബിജെപിക്ക് കൈപ്പിടിയിലൊതുക്കാനായി. മലയോര മേഖലയിൽ നിന്ന് ബിജെപിക്ക് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുണ്ടാവുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ബിജെപിയുടെ ഇതുവരെ ഉണ്ടായിട്ടുള്ള മറ്റ് രണ്ടു മുഖ്യമന്ത്രിമാരും – ശാന്തകുമാർ, പ്രേം കുമാർ ധുമൽ– യഥാക്രമം കാങ്ഗ്ര, ഹമീർപുർ എന്നീ ഹിമാചൽ താഴ്‍വരകളിൽ നിന്നുള്ളവരായിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരാകട്ടെ, മലയോര മേഖലയിൽ നിന്നുള്ളവരും – യശ്വന്ത് സിങ് പർമാർ – സിർമൗർ, ഠാക്കൂർ രാം ലാൽ, വീരഭദ്ര സിങ്– ഷിംല. അതുകൊണ്ടു തന്നെ മലയോര മേഖലയിലേക്കും ബിജെപി കടന്നുകയറ്റം നടത്തിയിരിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തി ഭാഗ്യം പരീക്ഷിക്കാൻ കോൺഗ്രസ് തയാറല്ലായിരുന്നു എന്നതും പ്രതിഭയ്ക്ക് വിനയായി. 

∙ ഗ്രൂപ്പ് മറന്ന് ഒന്നിച്ച് ഗുണമുണ്ടാക്കി

ADVERTISEMENT

ഹിമാചൽ പ്രദേശിൽ പതിവുള്ള ഭരണവിരുദ്ധ തരംഗം നൽകിയ വിജയം മാത്രമായി കോൺഗ്രസിന്റേതിനെ കാണാനാകില്ല. അവിടെ താഴെത്തട്ടിൽ ഇപ്പോഴും അടിത്തറയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നത് ഭരണം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പോലും വ്യക്തമായിരുന്നു. പൊതുജനവികാരം മനസ്സിലാക്കി, പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവും അഗ്നിവീർ പദ്ധതിക്കെതിരെയുള്ള എതിർപ്പും തിരഞ്ഞെടുപ്പു വേദിയിൽ വലിയ ചർച്ചയായതിന്റെ കൂടി ഫലമാണ് കോൺ‌ഗ്രസിനുണ്ടായ വിജയം. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും തിരഞ്ഞെടുപ്പു ഘട്ടത്തിൽ പാർട്ടിയെന്ന നിലയിൽ ഒന്നിച്ചുനിൽക്കുക പ്രധാനമാണെന്ന അടിസ്ഥാന പാഠം ഹിമാചലിൽ കോൺഗ്രസ് മറന്നില്ല, അതിന്റെ ഗുണം കിട്ടുകയും ചെയ്തു. 

 തനിക്കു വേണ്ടിയാണ് വോട്ട് ചെയ്യേണ്ടതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏശാതെ പോയത് കോൺഗ്രസിന്റെ ജനകീയ പ്രഖ്യാപനങ്ങൾ കൊണ്ടാണ്. പ്രാദേശിക വിഷയങ്ങൾ വോട്ടർമാർ ഗൗരവമായി പരിഗണിച്ചു. വ്യവസായങ്ങളോ വരുമാനമുണ്ടാകുന്ന മറ്റ് പദ്ധതികളോ ഇല്ലാത്ത സംസ്ഥാനത്ത് സർക്കാർ ജോലിയാണ് ഏവരുടെയും പ്രതീക്ഷ രണ്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്, സംസ്ഥാന വോട്ടർമാരുടെ അഞ്ചു ശതമാനം. പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ഇവർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഈ ഉറപ്പാണ് തിര‍ഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടു വച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനായി ആം ആദ്മി പാർട്ടി ഹിമാചൽ പ്രദേശ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കോൺഗ്രസായി ഇതിന്റെ ഗുണഭോക്താവ്. ആപ്പിൾ കർഷകർക്കും വലിയ സ്വാധീനമുള്ള സംസ്ഥാനമാണ് ഹിമാചൽ. ആപ്പിൾ കാർഷിക മേഖലയിൽ കോർപറേറ്റ് കമ്പനികളുടെ ഇടപെടലാണ് കർഷകരുടെ എതിർപ്പിനിടയാക്കിയ മറ്റൊന്ന്. വരുമാനം കുറഞ്ഞതും ജിഎസ്ടി ഏർപ്പാടാക്കിയതും മൂലമുള്ള ആപ്പിൾ കർഷകരുടെ രോഷം ഏറ്റുവാങ്ങിയത് ബിജെപിയാണ്. 

ഹിമാചൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം ഠാക്കൂർ.

∙ വൻവൃക്ഷങ്ങൾക്കിടയിലൂടെ പൊരുതിക്കയറിയ സുഖു 

മുഖ്യമന്ത്രിക്കസേരയിലേക്ക് സുഖ്‍വീന്ദർ സിങ് സുഖുവിന്റെ രാഷ്ട്രീയ കയറ്റം അദ്ദേഹത്തിന്റെ സൂക്ഷ്മതയുടെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണ്. കോൺഗ്രസിൽ വീരഭദ്രസിങ് ആധിപത്യം പുലർത്തിയ കാലത്താണ് സുഖു നിയമസഭയിലെത്തിയത്; രണ്ട് തവണ. ബിജെപി മുഖ്യമന്ത്രിയായിരുന്ന പ്രേംകുമാർ ധുമാലിന്റെ തട്ടകത്തിൽ തന്നെയാണ് സുഖുവും പയറ്റിത്തെളിഞ്ഞത്. സുഖു തന്റെ രാഷ്ട്രീയ യാത്രയിലൂടെ പോരാളിയായി മാറുകയായിരുന്നു. രണ്ടു വലിയ നേതാക്കളുടെ ഇടയിലൂടെയുള്ള വളർച്ച വളരെ കരുതലോടെയും. സുഖു സംഘടനാ പ്രവർത്തകനും പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തകനുമായിരുന്നു എന്നത് പാർട്ടികകത്തും പുറത്തും വളരാൻ അദേഹത്തിന് സഹായമായി. സുഖുവിന്റെ അതിജീവിതത്തിന്റെ പ്രധാന കാരണം വീരഭദ്രവിരുദ്ധ ക്യാംപിന്റെയും കേന്ദ്ര പാർട്ടി നേതൃത്വത്തിന്റെയും നല്ല പുസ്തകങ്ങളിൽ അദേഹം തുടർന്നു എന്നതാണ്. ‌2012ൽ അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെട്ടെങ്കിലും വീരഭദ്രയുടെ കടുത്ത എതിർപ്പ് അവഗണിച്ച് ഒരു വർഷത്തിനുശേഷം ഗാന്ധി കുടുംബം സുഖുവിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി. ഹിമാചൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന 2013നും 19നും ഇടയിൽ പാർട്ടി അംഗങ്ങൾക്കിടയിൽ തന്റെ സ്വാധീനം ഉറപ്പിക്കാനും ജനങ്ങൾക്കിടയിൽ ശക്തമായി അടിത്തറ വികസിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഏറ്റുമുട്ടൽ ശൈലി ഉപേക്ഷിച്ച് ജനകീയനായി ജനശ്രദ്ധ പിടിച്ചു പയറ്റി നേതാവായി മാറുകയായിരുന്നു സുഖു. 

വീരഭദ്രയ്ക്ക് ശേഷം പ്രതിഭ സിങ്ങിനെ പാർട്ടി അധ്യക്ഷയാക്കിയതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലവനാക്കിയത് വഴി സുഖുവിന്റെ വിശ്വസ്തരായ പലർക്കും സീറ്റ് ലഭിക്കുകയും ചെയ്തു. ഠാക്കൂർ–രജപുത്ര സമുദായക്കാരനായതും സുഖുവിന് ഗുണമായി. ഹിമാചലിലെ എല്ലാ മുഖ്യമന്ത്രിമാരും (ശാന്തകുമാർ ഒഴികെ) രജപുത്ര സമുദായത്തിൽ നിന്നുള്ളവരാണ്. ഇൗ പാരമ്പര്യം സുഖുവിലും തുടർന്നു. മുഖ്യമന്ത്രിയായി സുഖുവിനെ ഉയർത്തുന്നത് വഴി രാഷട്രീയ എതിരാളികളെയും നിയന്ത്രിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ഹാമിർപൂർ ജില്ലക്കാരനായ സുഖു ധുമലിന്റെ മകനും കേന്ദ്രമന്ത്രിയുമായി അനുരാഗ് താക്കുറിനെയും നിയന്ത്രിക്കുമെന്ന് കോൺഗ്രസിന് പ്രതീക്ഷയുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ സുഖുവിലൂടെ നാലു സീറ്റിലും മികച്ച ഫലം കോൺഗ്രസ് പ്രതീക്ഷിക്കുന്നു. 

ഹിമാചൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് എംപി പ്രകടന പത്രിക സമിതി അധ്യക്ഷൻ ധാനി റാം ശന്തിലിനും കോൺഗ്രസ് നേതാവ് അല്ക്ക ലാംബയ്ക്കുമൊപ്പം. ചിത്രം : ജെ. സുരേഷ് ∙ മനോരമ

∙ ബിജെപിയെ മുക്കിയ പ്രദേശങ്ങൾ 

ഹിമാചലിലെ കാങ്ഗ്ര മേഖലയിൽ നേട്ടമുണ്ടാക്കുന്നവർ സംസ്ഥാനം ഭരിക്കുമെന്നൊരു വിശ്വാസമുണ്ട്. അത് ഇത്തവണയും തെറ്റിയില്ല. ഇത്തവണ കാര്യമായി കോൺഗ്രസ് ശ്രദ്ധ കൊടുക്കാതിരുന്ന രണ്ടു ജില്ലകളായിരുന്നു ആ പാർട്ടിയെ ഇത്തവണ രക്ഷിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കാങ്ഗ്രയും ഷിംലയും. കാങ്ഗ്രയിലെ 15 സീറ്റുകളിൽ 10 എണ്ണം കോൺഗ്രസ് നേടിയപ്പോൾ 4 എണ്ണം ബിജെപിയും ഒരെണ്ണം ബിജെപി വിമതനും നേടി. ഷിംലയിലെ എട്ടിൽ ഏഴു സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തു. ഈ രണ്ടു ജില്ലകൾക്കും സംസ്ഥാന ഭരണത്തിൽ കൊടുക്കേണ്ടി വരുന്ന പ്രാതിനിധ്യവും പ്രാധാന്യവും സുഖു സർക്കാരിനെ സംബന്ധിച്ച് വെല്ലുവിളി തന്നെയാവും.

2017ൽ കാങ്ഗ്രയിലെ 11 സീറ്റുകൾ ബിജെപിക്കായിരുന്നു. പൊതുവേ ബിജെപിയുടെ സ്വാധീനമേഖലയായാണ് കാങ്ഗ്രയും ഹാമിർപുരും ബിലാസ്പുരും ഉൾപ്പെടുന്ന ലോവർ ഹിമാചൽ കണക്കാക്കുന്നത്. ഈ അധിക നേട്ടം കോൺഗ്രസ് ഭരണത്തിലെത്തുന്നതിന് പ്രധാന കാരണമായി. മുഖ്യമന്ത്രി സുഖുവും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും ലോവർ ഹിമാചലിൽ നിന്നുള്ളവരാണ്. ആദ്യമായാണ് കോൺഗ്രസ് ഈ മേഖലയിൽ നിന്നൊരാളെ മുഖ്യമന്ത്രി പദത്തിൽ നിയമിക്കുന്നത്. ബിജെപിക്ക് വെല്ലുവിളിയാണ് ഈ നീക്കമെങ്കിലും കോൺഗ്രസിനും ഏറെ കരുതലോടെ നീങ്ങേണ്ട ഒന്നാണ് ഇത്. വീരഭദ്ര സിങ്ങിനെ പോലെ സംസ്ഥാനമൊട്ടാകെ, എല്ലാ മേഖലകളിലും എല്ലാ സമുദായങ്ങൾക്കിടയിലും സ്വാധീനമുള്ള നേതാക്കൾ ഇപ്പോൾ ആരും തന്നെയില്ല. സുഖു അടക്കമുള്ളവർ ലോവർ ഹിമാചൽ മേഖലയിൽ സ്വാധീനമുള്ളവരാണ്. അപ്പോൾ അപ്പർ ഹിമാചൽ അടക്കമുള്ള പ്രദേശങ്ങളെ കൂടി ഒപ്പം നിർത്തുക എന്നതും വരുംനാളുകളിൽ സർക്കാരും പാർട്ടിയും നേരിടുന്ന വെല്ലുവിളിയാവും.

ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ അമിത് ഷാ. (ചിത്രം: മനോരമ)

ഹിമാചലിലെ ബിജെപി രാഷ്ട്രീയത്തെ കീഴ്മേൽ മറിച്ച തോൽവി ഉണ്ടായത് 2017ൽ സുജാൻപുർ മണ്ഡലത്തിലാണ്. അത് ബിജെപിയിൽ ഉണ്ടാക്കിയ വൻ പൊട്ടിത്തെറി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. 2 തവണ മുഖ്യമന്ത്രിയായ, സംസ്ഥാനത്ത് പാർട്ടിയുടെ അതികായനായ പ്രേംകുമാർ ധൂമലിന്റെ തട്ടകമായ സുജാൻപുരിൽ 2017 ൽ അദ്ദേഹം പരാജയപ്പെട്ടതാണ് ജയ്റാം ഠാക്കൂറിനു മുഖ്യമന്ത്രി കസേരയിലേക്കു വഴിയൊരുക്കിയത്. കഴിഞ്ഞ തവണ 1919 വോട്ടുകൾക്കായിരുന്നു ധൂമലിനു മണ്ഡലവും മുഖ്യമന്ത്രിസ്ഥാനവും നഷ്ടമായത്. ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ രജീന്ദർ സിങ്ങിനോടു 399 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി രഞ്ജിത്ത് സിങ് റാണ തോറ്റതോടെ കാലുവാരൽ ആരോപണം അരങ്ങു തകർക്കുകയാണ്. ധൂമൽ ഇക്കുറി വീണ്ടും സീറ്റ് മോഹിച്ചെങ്കിലും നേതൃത്വം വെട്ടി. പരിഭവിച്ച ധൂമലിനെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറാണ് അനുനയിപ്പിച്ചത്. ഏതാനും മണ്ഡലങ്ങളിൽ മാത്രമായി ധൂമൽ പ്രചാരണം ഒതുക്കി. സംസ്ഥാനത്തുടനീളം അനുയായികളുള്ള ധൂമലിനെ പിണക്കിയതും പാർട്ടിക്കു തിരിച്ചടിയായി. ധൂമലിന്റെ വീടിരിക്കുന്ന സുജാൻപുർ മണ്ഡലത്തിൽ തോറ്റത് മകൻ അനുരാഗിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ഇതിൽ നിന്ന് തിരിച്ചു കയറാനുള്ള ബിജെപി ശ്രമവും ആത്യന്തികമായി പ്രതിസന്ധിയിലാക്കുക കോൺഗ്രസ് സർക്കാരിനെ തന്നെയാവും എന്നതിൽ സംശയമില്ല.

 

English Summary: Sukhvinder Singh Sukhu instead of Prathibha Singh; A Shift of Tactics for Congress?