കോട്ടയം ∙ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായതോടെ മുഖ്യമന്ത്രി മമത ബാനർജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചർച്ചയാകുന്നു. ഇരുവരും പങ്കെടുത്ത പരിപാടികളിലെല്ലാം പരസ്പര ബഹുമാനത്തോടെയും കരുതലോടെയുമുള്ള ഇടപെടലുകൾ

കോട്ടയം ∙ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായതോടെ മുഖ്യമന്ത്രി മമത ബാനർജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചർച്ചയാകുന്നു. ഇരുവരും പങ്കെടുത്ത പരിപാടികളിലെല്ലാം പരസ്പര ബഹുമാനത്തോടെയും കരുതലോടെയുമുള്ള ഇടപെടലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായതോടെ മുഖ്യമന്ത്രി മമത ബാനർജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചർച്ചയാകുന്നു. ഇരുവരും പങ്കെടുത്ത പരിപാടികളിലെല്ലാം പരസ്പര ബഹുമാനത്തോടെയും കരുതലോടെയുമുള്ള ഇടപെടലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായതോടെ മുഖ്യമന്ത്രി മമത ബാനർജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചർച്ചയാകുന്നു. ഇരുവരും പങ്കെടുത്ത പരിപാടികളിലെല്ലാം പരസ്പര ബഹുമാനത്തോടെയും കരുതലോടെയുമുള്ള ഇടപെടലുകൾ ബംഗാൾ ജനതയ്ക്കും കുറേ നാളുകൾക്കു ശേഷമുള്ള പുതുമയുള്ള കാഴ്ചയായി.

 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഗവർണർ സി.വി.ആനന്ദ ബോസിന്റെ ഭാര്യ എസ്.എൽ.ലക്ഷ്മി പൊന്നാട അണിയിച്ചപ്പോൾ.
ADVERTISEMENT

കഴിഞ്ഞദിവസം കൊൽക്കത്ത കാളിഘട്ടിലെ ദീദിയുടെ വീട് സന്ദർശിച്ച ഗവർണർക്കും ഭാര്യ എൽ.എസ്. ലക്ഷ്മിയ്ക്കും മകനും വളരെ ഹൃദ്യമായ വരവേൽപാണ്  ലഭിച്ചത്. ഗവർണറുടെ മകൻ വാസുദേവ് ബോസ് അമേരിക്കയിൽ ചലച്ചിത്ര വിദ്യാർഥിയാണെന്ന് അറിഞ്ഞ മമത ബാനർജി അദ്ദേഹത്തെ കൊൽക്കത്ത ചലച്ചിത്രമേളയിലേക്കും ക്ഷണിച്ചിരുന്നു. എന്നാൽ  ആ സമയത്ത് എത്താൻ കഴിയാതിരുന്ന വാസുദേവ് ബോസ് കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തി ദീദിയുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടിലേക്ക് ക്ഷണം ലഭിച്ചത്.

 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ഗവർണർ സി.വി.ആനന്ദബോസും കുടുംബവും.

ദീദിയുടെ ലളിത ജീവിതവും കലകളോടുള്ള താൽപര്യവുമെല്ലാം മുഖ്യമന്ത്രിയുടെ വീട്ടിൽ നേരിട്ടു മനസ്സിലാക്കിയ ലക്ഷ്മിയും മകൻ വാസുദേവും അമ്പരന്നു. ഒരു വീട്ടമ്മയെ പോലെ ഭക്ഷണം വരെ വിളമ്പി നൽകിയ മുഖ്യമന്ത്രിയുടെ പെരുമാറ്റം ഇരുവരെയും മനസ്സു കവർന്നു. തന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന മുറി ഇപ്പോഴും പവിത്രതയോടെ സൂക്ഷിക്കുന്ന ദീദി തന്റെ പെയിന്റിങ്ങുകളുടെ പ്രത്യേകതയുമെല്ലാം ഉത്സാഹത്തോടെ വിശദീകരിച്ചു. ബംഗാളിന് ഇപ്പോൾ നല്ല ഗവർണറെ കിട്ടിയെന്ന ദീദിയുടെ വാക്കുകളും ഇരുവർക്കും ആഹ്ലാദകരമായി. ഇതു കൂടാതെ ദീദിയെടുത്ത ഒരു ചിത്രം സമ്മാനമായി കൊടുത്തുവിടുകയും ചെയ്തു. 

 

ADVERTISEMENT

സി.വി. ആനന്ദബോസിനെ ബംഗാൾ ഗവർണറായി നിയമിച്ചെന്ന അറിയിപ്പ് വന്ന ഉടൻ തന്നെ ന്യൂഡൽഹിയിൽ ദീദിയുടെ ഓഫിസിൽ നിന്ന് പൂക്കൾ ഉൾപ്പെടെയുള്ള ഉപഹാരങ്ങളും മറ്റും കൊടുത്തുവിട്ട് വളരെ ഊഷ്മളമായ ബന്ധമാണ് ഉദ്ദേശിക്കുന്നതെന്ന സന്ദേശം നൽകിയിരുന്നു. സി.വി. ആനന്ദബോസും വളരെ  ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ കടന്നാക്രമണമല്ല തന്റെ ശൈലിയെന്നും വ്യക്തമാക്കി. പിന്നീടുള്ള അവസരങ്ങളിലെല്ലാം സൗഹാർദപൂർണമായ പ്രതികരണമാണ് ഇരുപക്ഷത്തു നിന്നും ഉണ്ടായത്.

 

ഗവർണറുടെ ഭക്ഷണക്കാര്യം വരെ കരുതലോടെ അന്വേഷിച്ച മുഖ്യമന്ത്രിയെ കൊൽക്കത്ത ചലച്ചിത്രോത്സവ വേദിയിൽ പ്രശംസിക്കാനും ഗവർണർ തയാറായി. ചലച്ചിത്ര താരം അമിതാഭ് ബച്ചനെയും കൊൽക്കത്ത നിവാസികളെയും ഒരു പോലെ ആകർഷിച്ച ഗവർണറുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടുകയും ചെയ്തു. സാംസ്കാരിക ലോകവും പ്രസംഗത്തെ പ്രകീർത്തിച്ചു. മുഖ്യമന്ത്രിയെ പ്രശംസിച്ച പുതിയ ഗവർണറുടെ പ്രസംഗത്തിന്  ബംഗാളിലെ പത്രങ്ങളും വൻ കവറേജ് നൽകി. 

 

ADVERTISEMENT

ജനുവരി രണ്ടിന് ആനന്ദബോസിന്റെ പിറന്നാളിനു മുഖ്യമന്ത്രി മമത ബാനർജി ആശംസയർപ്പിച്ചതും രാജ്ഭവനു പുറത്തു ചില നാട്ടുകാർ പൂക്കൾ അർപ്പിച്ചതും ഇതിനിടെ വാർത്തയായിരുന്നു. ബംഗാളിലെ വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരവുമായ ബ്രത്യ ബസുവാകട്ടെ ഗവർണറുടെ ഒരു പുസ്തകം തർജമ ചെയ്യാമെന്നേറ്റിരിക്കുകയാണ്. ഗവർണർ- മുഖ്യമന്ത്രി ബന്ധം ഊഷ്മളമായി പുരോഗമിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നല്ല വാക്കുകളാണ് പറഞ്ഞിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

 

English Summary: West Bengal Governor CV Ananda Bose visits Chief Minister Mamata Banerjee's home - special story