കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങൾ മികച്ച റിസൽറ്റുകളുടെ പിൻബലത്തിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണിക്ക് അവസാന ദിനങ്ങളിൽ അമേരിക്കൻ വിപണിയുടെ വീഴ്ച മുന്നേറ്റം നിഷേധിച്ചു. ഈ മാസം ഇതുവരെ 20,000 കോടി രൂപയ്ക്കടുത്ത് വിൽപന നടത്തിയ വിദേശ ഫണ്ടുകൾ കഴിഞ്ഞ ആഴ്ച വിൽപനയുടെ തോത് കുറച്ചെങ്കിലും

കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങൾ മികച്ച റിസൽറ്റുകളുടെ പിൻബലത്തിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണിക്ക് അവസാന ദിനങ്ങളിൽ അമേരിക്കൻ വിപണിയുടെ വീഴ്ച മുന്നേറ്റം നിഷേധിച്ചു. ഈ മാസം ഇതുവരെ 20,000 കോടി രൂപയ്ക്കടുത്ത് വിൽപന നടത്തിയ വിദേശ ഫണ്ടുകൾ കഴിഞ്ഞ ആഴ്ച വിൽപനയുടെ തോത് കുറച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങൾ മികച്ച റിസൽറ്റുകളുടെ പിൻബലത്തിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണിക്ക് അവസാന ദിനങ്ങളിൽ അമേരിക്കൻ വിപണിയുടെ വീഴ്ച മുന്നേറ്റം നിഷേധിച്ചു. ഈ മാസം ഇതുവരെ 20,000 കോടി രൂപയ്ക്കടുത്ത് വിൽപന നടത്തിയ വിദേശ ഫണ്ടുകൾ കഴിഞ്ഞ ആഴ്ച വിൽപനയുടെ തോത് കുറച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങൾ മികച്ച റിസൽറ്റുകളുടെ പിൻബലത്തിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണിക്ക് അവസാന ദിനങ്ങളിൽ അമേരിക്കൻ വിപണിയുടെ വീഴ്ച മുന്നേറ്റം നിഷേധിച്ചു. ഈ മാസം ഇതുവരെ 20,000 കോടി രൂപയ്ക്കടുത്ത് വിൽപന നടത്തിയ വിദേശ ഫണ്ടുകൾ കഴിഞ്ഞ ആഴ്ച വിൽപനയുടെ തോത് കുറച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും 2000 കോടി രൂപയുടെ വിൽപന നടത്തിയത് വിപണിക്ക് സമ്മർദം നൽകി. ഐടി സെക്ടറിന്റെ മികച്ച മുന്നേറ്റവും ബാങ്കിങ്, എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകളുടെ പിന്തുണയും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് അനുകൂലമായി. വെള്ളിയാഴ്ച 80 പോയിന്റ് നഷ്ടത്തിൽ 18,027 പോയിന്റിലേക്ക് വീണ നിഫ്റ്റി 18,000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 17,770 പോയിന്റിൽ വീണ്ടും പിന്തുണ പ്രതീക്ഷിക്കുന്നു. 18,180 പോയിന്റിലും 18,300 പോയിന്റിലും ശക്തമായ റെസിസ്റ്റൻസുകൾ നിഫ്റ്റി തുടർന്നും നേരിട്ടേക്കാം. വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്സിങ് പോർട്‍‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ കേന്ദ്ര ബജറ്റ് 2023 

ADVERTISEMENT

ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യയുടെ കേന്ദ്ര ബജറ്റിന്റെ പിന്തുണ ഇന്ത്യൻ വിപണി അടുത്ത ആഴ്ച മുതൽ പ്രതീക്ഷിക്കുന്നു. ഇൻഫ്രാ, സിമന്റ്, മെറ്റൽ, റെയിൽ, ഇറിഗേഷൻ, ക്യാപിറ്റൽ ഗുഡ്‌സ്, പവർ സെക്ടറുകൾ പൊതു ചെലവിടലിലെ വർധന പ്രതീക്ഷിച്ച് മുന്നേറ്റം നേടിയേക്കാം. പൊതുമേഖല സെക്ടറിലെ ബാങ്കുകളും ഇൻഷുറൻസ്, പവർ, ലോജിസ്റ്റിക്സ്, മാനുഫാക്ച്ചറിങ് കമ്പനികളും അടക്കമുള്ള കമ്പനികളും ഓഹരി വിൽപന പ്രഖ്യാപനങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. കേന്ദ്ര ബജറ്റിൽ ഡിഫൻസ് സെക്ടറിലെ വലിയ നിക്ഷേപ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നത് ഡിഫൻസ്, ക്യാപിറ്റൽ ഗുഡ്‌സ്, കപ്പൽ-വിമാന നിർമാണ ഓഹരികൾക്കും പ്രതീക്ഷയാണ്.

∙ ഫെഡ് പ്രഖ്യാപനങ്ങളും ഫെബ്രുവരി ഒന്നിന് 

മോശം സാമ്പത്തിക ഡേറ്റകളും, മൈക്രോസോഫ്റ്റിന്റെ പിരിച്ചുവിടൽ പ്രഖ്യാപനങ്ങളും മാന്ദ്യ ഭയം വീണ്ടും ആളിക്കത്തിച്ചത് കഴിഞ്ഞ ബുധനാഴ്ചയും, മികച്ച ജോബ് ഡേറ്റ ഫെഡ് നിരക്കുയർത്തൽ ഭയം തിരികെ കൊണ്ട് വന്നത് വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ തകർത്തെങ്കിലും നെറ്റ്ഫ്ലിക്സിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ നടന്ന ടെക്ക് മുന്നേറ്റം വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് തിരിച്ചുവരവ് നൽകി. ജപ്പാന്റെയും ചൈനയുടെയും കേന്ദ്രബാങ്ക് നിരക്ക് പ്രഖ്യാപനങ്ങളും കഴിഞ്ഞ ആഴ്ച ഏഷ്യൻ വിപണിക്ക് പിന്തുണ നൽകി.

ഗൂഗിളിന്റെ പിരിച്ചു വിടൽ പ്രഖ്യാപനങ്ങളും ഫെഡ് നിരക്കുയർത്തൽ ഊഹാപോഹങ്ങളും റിസൾട്ട് പ്രഖ്യാപനങ്ങളും അടുത്ത ആഴ്ചയിലെ അമേരിക്കൻ വിപണി ചലനങ്ങളെ സ്വാധീനിക്കും. ഫെബ്രുവരി ഒന്നിലെ ഫെഡ് പ്രഖ്യാപങ്ങൾക്ക് മുന്നോടിയായി അടുത്ത വെള്ളിയാഴ്ച വരുന്ന പിസിഇ ഇൻഡക്സ് അമേരിക്കൻ വിപണിക്ക് വളരെ പ്രധാനമാണ്. ചൊവ്വാഴ്ച പുത്തുവരുന്ന അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിഎംഐ ഡേറ്റകളും ലോക വിപണിക്ക് പ്രധാനമാണ്. ടെസ്‌ല, ജിഇ, ഷെവറോൺ, അമേരിക്കൻ എക്സ്പ്രസ്, ജോൺസൺ & ജോൺസൺ മുതലായ അമേരിക്കൻ കമ്പനികളുടെ റിസൾട്ടുകളും ലോക വിപണിയെ സ്വാധീനിക്കും. അടുത്ത ആഴ്ച ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കായി ചൈനീസ് വിപണിയും അനുബന്ധ വിപണികളും അവധിയിലാണ്. 

ADVERTISEMENT

∙ ലോക ടെക്ക് ‘ലേ ഓഫ്’

ടെക് സെക്ടറിലെ കോവിഡ് ബൂം പെട്ടെന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് 2023 ലെ 20 ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക വ്യാപകമായി 125 ൽപരം കമ്പനികളിൽ നിന്നായി 40,000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതിയ മേഖലകളിലേക്ക് ബിഗ് ടെക്കുകളുടെ ശ്രദ്ധ തിരിഞ്ഞതും പഴയ പല സെക്ടറുകളിലെയും ചെലവിടലുകൾ ചുരുങ്ങുന്നതും ‘ലേ ഓഫിനു’ കാരണമാകുന്നുണ്ട്.

ഓഹരികളും സെക്ടറുകളും 

∙ ഇൻഫ്രാ സെക്ടർ ബജറ്റിന് മുന്നോടിയായി മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു. റോഡ് നിർമാണ കമ്പനികൾ കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

∙ ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം. എൽ & ടി, സീമെൻസ്, കമ്മിൻസ് മുതലായ ഓഹരികൾ മുന്നേറ്റം തുടരുന്നു. 

∙ കപ്പൽ നിർമാണ ഓഹരികൾ ബജറ്റിന് മുന്നോടിയായി മുന്നേറ്റം പ്രതീക്ഷിക്കുന്നു. ചൈനയുടെ കടന്നുകയറ്റങ്ങൾ നേരിടാൻ ഇന്ത്യ അടുത്ത വിമാന വാഹിനി കപ്പലിനും കൂടുതൽ യുദ്ധ കപ്പലുകൾക്കും ബജറ്റിൽ തുക മാറ്റി വച്ചേയ്ക്കാവുന്നത് കപ്പൽ നിർമാണ ഓഹരികൾക്ക് പ്രതീക്ഷയാണ്. 

∙ മെറ്റൽ സെക്ടറിലെ അടുത്ത തിരുത്തൽ അവസരമാണ്. രാജ്യാന്തര വിപണിയിൽ ലോഹ വിലകൾ മുന്നേറുന്നതും ഇന്ത്യയുടെ ബജറ്റ് ചെലവിടലും ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് പ്രതീക്ഷയാണ്.

∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ‘വിൻഡ് ഫോൾ’ ടാക്‌സുകൾ റിലയൻസിന്റെ അറ്റാദായത്തിൽ വലിയ മുന്നേറ്റം നിഷേധിച്ചെങ്കിലും മുൻ പാദത്തിൽ 2.3 ലക്ഷം കോടി രൂപയുടെ വരുമാനവും 15,512 കോടി രൂപയുടെ അറ്റാദായവും നേടിയ കമ്പനി 2.17 ലക്ഷം കോടി രൂപയുടെ വരുമാനവും 17,806 കോടി രൂപയുടെ അറ്റാദായവും മൂന്നാം പാദത്തിൽ സ്വന്തമാക്കി. റിഫൈനിങ് മാർജിൻ വർധിച്ചതും റീറ്റെയ്ൽ ബിസിനസ് റെക്കോർഡ് വരുമാനം സ്വന്തമാക്കിയതും റിലയൻസിന് അനുകൂലമായി. വരിക്കാരിൽ നിന്നുള്ള ജിയോയുടെ പ്രതിശീർഷ വരുമാനം രണ്ടാം പാദത്തിലെ 151 രൂപയിൽ നിന്നും കഴിഞ്ഞ പാദത്തിൽ 178 രൂപ. കടന്നു. ഇതേ കാലയളവിൽ കമ്പനി 20,000 കോടി രൂപയുടെ ധനസമാഹരണവും നടത്തിക്കഴിഞ്ഞു.

∙ ഐസിഐസിഐ ബാങ്ക് മികച്ച പലിശ വരുമാനത്തിന്റെയും പ്രൊവിഷനിൽ വന്ന കുറവിന്റെയും പിൻബലത്തിൽ മികച്ച പാദ ഫലപ്രഖ്യാപനം നടത്തി. വിപണി പ്രതീക്ഷ മറികടന്ന് 8312 കോടിയുടെ ലാഭം കരസ്ഥമാക്കിയ ബാങ്കിന്റെ പലിശ ലാഭം മുൻ വർഷത്തിൽ നിന്നും 34.6 ശതമാനം വർധിച്ച് 16,465 കോടി രൂപയിലെത്തി. മുൻ പാദത്തിലെ 14,786 കോടിയിൽ നിന്നും 11.35 ശതമാനം കൂടുതലാണിത്. പലിശ ലാഭ മാർജിൻ വർധിച്ചതും കിട്ടാക്കടത്തിന്റെ തോത്  കുറഞ്ഞതും ഓഹരിക്ക് അനുകൂലമാണ്. 

∙ അൾട്രാ ടെക്ക് സിമന്റ് വിപണി പ്രതീക്ഷയ്ക്കൊത്ത റിസൾട്ട് പുറത്തുവിട്ടെങ്കിലും ചെലവ് വർധിക്കുന്നത് ലാഭത്തിന്റെ തോത് കുറച്ചു. മുൻ പാദത്തിൽ നിന്നും അറ്റാദായവും വരുമാനവും വർധിച്ചത് സിമന്റ് ഓഹരിക്ക് അനുകൂലമാണ്. സിമന്റ് സെക്ടറിലേക്ക് അദാനിയുടെ വരവ് കൂടുതൽ മൂലധന നിക്ഷേപത്തിന് കമ്പനിയെ നിർബന്ധിതമാക്കുന്നു.   

∙ കൊട്ടക് മഹിന്ദ്ര ബാങ്കും കഴിഞ്ഞ പാദത്തിൽ വിപണി പ്രതീക്ഷയ്ക്കൊത്ത റിസൾട്ടുകൾ പുറത്തുവിട്ടു. പലിശ വരുമാനവും പലിശ ലാഭത്തിന്റെ തോതും കിട്ടാക്കടത്തിന്റെ തോതും മെച്ചപ്പെട്ടതും ബാങ്കിന് അനുകൂലമാണ്. 

∙ മികച്ച റിസൾട്ടുകൾ പുറത്തുവിട്ട ഇൻഡസ് ഇന്ദ് ബാങ്കിന് സിഎൽഎസ്എ 1500 രൂപയും മോർഗൻ സ്റ്റാൻലി 1525 രൂപയും ലക്ഷ്യ വിലയും നിശ്ചയിച്ചു.  

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ ക്രൂഡ് ഓയിൽ ഇൻവെന്ററിയിലെ മുന്നേറ്റവും മറികടന്ന് മുന്നേറിയ ക്രൂഡ് ഓയിൽ വില ഇക്കണോമിക് റിക്കവറി പ്രതീക്ഷയിലും ഇന്ത്യയിലെയും ചൈനയിലെയും ക്രൂഡ് ഓയിൽ ഉപഭോഗ വർധനവിന്റെയും അടിസ്ഥാനത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും 88 ഡോളറിനടുത്തെത്തി. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 3.48 ശതമാനത്തിലേക്ക് മുന്നേറിയത് രാജ്യാന്തര സ്വർണ വിലയ്ക്ക് വെള്ളിയാഴ്ച മുന്നേറ്റം നിഷേധിച്ചു. 1926 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണം 1900 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. മാന്ദ്യ ഭയം സ്വർണം അടക്കമുള്ള നിക്ഷേപ ലോഹങ്ങൾക്ക് അനുകൂലമാണ്. ഫെഡ് നിരക്ക് വർധന ഭയം ബോണ്ട് യീൽഡിനും ഡോളറിനും അടുത്ത ആഴ്ച മുന്നേറ്റം നൽകിയേക്കാം.

വാട്സാപ്: 8606666722

English Summary: Union Budget expectations for Stock Market