വാഷിങ്ടൻ∙ 2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിനുശേഷം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുന്നു. ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്ചകളിൽത്തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ 2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിനുശേഷം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുന്നു. ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്.

വരും ആഴ്ചകളിൽത്തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇനിയും ഇരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെയും നയങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ടു വർഷത്തേക്ക് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

അതേസമയം, മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അറിയിച്ചിട്ടുള്ള ട്രംപ് പക്ഷേ, ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുമോയെന്നു വ്യക്തമല്ല. തന്റെ അഭാവത്തെത്തുടർന്ന് ഫെയ്സ്ബുക്കിന് ‘കോടിക്കണക്കിന് ഡോളർ’ നഷ്ടം വന്നുവെന്നാണ് ഇതേക്കുറിച്ച് ട്രംപ് പരിഹാസരൂപേണ പ്രതികരിച്ചത്.

2021 ജനുവരി ആറിലെ കലാപത്തിനു പിറ്റേന്നുതന്നെ ട്രംപിനെ ഫെയ്സ്ബുക് അവരുടെ പ്ലാറ്റ്ഫോമുകളിൽനിന്നു വിലക്കിയിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി യുഎസ് ക്യാപിറ്റലിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി ആക്രമണം നടത്തിയിരുന്നു. ഇതിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നതായിരുന്നു ആരോപണം.

ADVERTISEMENT

English Summary: Donald Trump To Be Allowed Back On Facebook, Instagram After 2-Year Ban