തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര

തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാല നിയമത്തിൽ വ്യവസ്ഥയില്ല.

‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നു തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ചശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. പ്രബന്ധത്തില്‍ കടന്നുകൂടിയ ഗുരുതര തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഒരു ഒാണ്‍ലൈന്‍ മാധ്യമത്തില്‍വന്ന ലേഖനത്തിന്‍റെ ഭാഗങ്ങള്‍ പ്രബന്ധത്തില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നു. ഇതു പരിശോധിക്കാന്‍ വിസിക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താം. ഇക്കാര്യം പരിഗണനയിലാണ്.

ADVERTISEMENT

ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി.പി.അജയകുമാറിനെ ഗൈഡ്ഷിപ്പില്‍നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായം കൂടി കണക്കിലെടുത്തും നിയമവശങ്ങള്‍ പരിശോധിച്ചുമാകും ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍.

English Summary: Expert Committee to Review Chintha Jerome's PhD Dissertation