നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ 2024–ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യമാണെന്ന് കാണാം. ആദായ നികുതി ഇളവുകളും കാർഷിക മേഖലയെ കാര്യമായി പരിഗണിച്ചിരിക്കുന്നതും യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടിയതുെമാക്കെ ഇതിൽ പ്രധാനപ്പെട്ടതാണ്. അതിലേറെ പ്രധാനമാണ് വിപണിയെ ചലിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടി ലക്ഷ്യമിട്ട് മൂലധന നിക്ഷേപ (Capital Investment)ത്തിൽ കൊണ്ടുവന്നിട്ടുള്ള വലിയ വർധന. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് മാത്രമല്ല, ഈ വർഷം ഒമ്പതു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകവുമാണ്.

നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ 2024–ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യമാണെന്ന് കാണാം. ആദായ നികുതി ഇളവുകളും കാർഷിക മേഖലയെ കാര്യമായി പരിഗണിച്ചിരിക്കുന്നതും യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടിയതുെമാക്കെ ഇതിൽ പ്രധാനപ്പെട്ടതാണ്. അതിലേറെ പ്രധാനമാണ് വിപണിയെ ചലിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടി ലക്ഷ്യമിട്ട് മൂലധന നിക്ഷേപ (Capital Investment)ത്തിൽ കൊണ്ടുവന്നിട്ടുള്ള വലിയ വർധന. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് മാത്രമല്ല, ഈ വർഷം ഒമ്പതു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ 2024–ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യമാണെന്ന് കാണാം. ആദായ നികുതി ഇളവുകളും കാർഷിക മേഖലയെ കാര്യമായി പരിഗണിച്ചിരിക്കുന്നതും യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടിയതുെമാക്കെ ഇതിൽ പ്രധാനപ്പെട്ടതാണ്. അതിലേറെ പ്രധാനമാണ് വിപണിയെ ചലിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടി ലക്ഷ്യമിട്ട് മൂലധന നിക്ഷേപ (Capital Investment)ത്തിൽ കൊണ്ടുവന്നിട്ടുള്ള വലിയ വർധന. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് മാത്രമല്ല, ഈ വർഷം ഒമ്പതു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷമാണ്. അതിന് മാസങ്ങൾക്ക് മുമ്പ് കർഷകർക്കുള്ള ആശ്വാസ പദ്ധതിയെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട പി.എം കിസാൻ പദ്ധതി നരേന്ദ്ര മോദി സർക്കാരിനെ രണ്ടാം വട്ടവും അധികാരത്തിലേറ്റാൻ സഹായിച്ചതിലെ പ്രധാന ഘടകമാണ്. കർഷകർക്ക് നാലു മാസത്തിലൊരിക്കൽ 2000 രൂപ വീതം വർഷം ആറായിരം രൂപ നൽകുന്ന ഈ പദ്ധതിയുടെ ആദ്യഗഡു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചെറുകിട കർഷകരുടെ അക്കൗണ്ടിലെത്തി. എട്ടരക്കോടിയോളം ചെറിയ, ഇടത്തരം കർഷകർക്കാണ് ഇതു ലഭിച്ചത് എന്നാണ് കണക്ക്. ഈ പദ്ധതി ഇപ്പോഴും തുടരുന്നു. ഇതിന്റെ 12–ാമത്തെ ഇൻ‌സ്റ്റാൾമെന്റ് ഇക്കഴിഞ്ഞ ഏപ്രിലിൽ മോദി തന്നെ വിതരണം ചെയ്തിരുന്നു. നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ 2024–ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യമാണെന്ന് കാണാം. ആദായ നികുതി ഇളവുകളും കാർഷിക മേഖലയെ കാര്യമായി പരിഗണിച്ചിരിക്കുന്നതും യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടിയതുമൊക്കെ ഇതിൽ പ്രധാനപ്പെട്ടതാണ്. അതിലേറെ പ്രധാനമാണ് വിപണിയെ ചലിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടി ലക്ഷ്യമിട്ട് മൂലധന നിക്ഷേപ (Capital Investment)ത്തിൽ കൊണ്ടുവന്നിട്ടുള്ള വലിയ വർധന. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് മാത്രമല്ല, ഈ വർഷം ഒമ്പതു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകവുമാണ്.

∙ ‘10 ലക്ഷം കോടി രൂപ’

ADVERTISEMENT

രാജ്യത്തിന്റെ ജിഡിപിയുടെ 3.3 ശതമാനം തുകയാണ് ഇത്തവണ മൂലധന നിക്ഷേപമായി ധനമന്ത്രി കണക്കാക്കിയിരിക്കുന്നത് – 10 ലക്ഷം കോടി രൂപ. കഴിഞ്ഞ ബജറ്റിലെ മൂലധന നിക്ഷേപമായ 4.39 ലക്ഷം കോടി രൂപ 33 ശതമാനം വർധിപ്പിച്ചാണ് 10 ലക്ഷം കോടി രൂപയാക്കിയത്. ഇത് വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായകമായേക്കാം. രാജ്യത്തിന്റെ ജിഡിപിയുടെ 3.3 ശതമാനമാണിത്. 

കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ.

മൂലധന നിക്ഷേപമായി ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും 250 രൂപയാണ് അതിൽ നിന്ന് സമ്പദ്‍വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുക എന്നാണ് കണക്ക്. അതേ സമയം, റവന്യു ഇനത്തിലാണ് ഈ 100 രൂപ ചെലഴിക്കുന്നതെങ്കിൽ 100 രൂപയിൽ താഴെയായിരിക്കും തിരികെ ലഭിക്കുന്നത് എന്നും കണക്കുകളുണ്ട്. ദീർഘകാല പദ്ധതികളെന്ന നിലയിൽ പണം ചെലവഴിക്കുന്നതാണ് മൂലധന നിക്ഷേപ പരിധിയിൽ വരിക. ദൈനംദിന ചെലവുകളടക്കമുള്ളവ റവന്യു ഇനത്തിലും. വളർച്ചാ നിരക്ക് നിലനിർത്താനും തൊഴിൽ സൃഷ്ടിക്കാനുമുള്ള മാർഗമെന്ന നിലയിൽ മൂലധന നിക്ഷേപം വർധിക്കുന്നത് ഉപകരിക്കും. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മൂലധന നിക്ഷേപത്തിൽ ഉയർച്ച ഉണ്ടാകുന്നുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കും എന്നതു കൊണ്ടു തന്നെ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകമാകുന്നതാണ് മൂലധന നിക്ഷേപം.

തൊഴിൽ സാധ്യതകൾ വർധിപ്പിക്കും എന്നതാണ് ഈ നിക്ഷേപങ്ങൾ കൊണ്ടുള്ള പ്രധാന ഗുണങ്ങളിലൊന്ന്. റോഡും ഹൈവേയുമൊക്കെ നിർമിക്കുമ്പോൾ നിർമാണ തൊഴിലാളികളുടെ രൂപത്തിലും മറ്റും തൊഴിലുകൾ ഉണ്ടാകുന്നത് പോലെ. ഇത്തരം തൊഴിലുകൾ‌ വർധിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖലകളിലും പുതിയ തൊഴിലുകൾ ഉണ്ടായി വരികയോ സാധ്യതകൾ തെളിയുകയോ ചെയ്യും. അതുപോലെ തന്നെയാണ് മൂലധന നിക്ഷേപം വർധിക്കുന്നതു വഴി അത് പൊതുവിപണിയിൽ ഉണ്ടാക്കാൻ പോകുന്ന ചലനം. റോ‍ഡ് ഉണ്ടാക്കണമെങ്കിൽ അതിന് ആവശ്യമായ നിർമാണ സാമഗ്രികൾ വേണ്ടതുണ്ട്. നിർമാണ പ്രവർത്തനങ്ങളോ നിക്ഷേപമോ എത്രത്തോളം വർധിക്കുന്നുവോ അത്രയധികം മെച്ചം വിപണിക്കും ലഭിക്കുകയും ഇത് സ്വകാര്യ മേഖലയെ സഹായിക്കുകയും ചെയ്യും.

10 വരിയായി വികസിപ്പിച്ച മൈസൂരു–ബെംഗളൂരു ദേശീയപാത. രാമനഗരയിൽ നിന്നുള്ള ദൃശ്യം

ഇതിനു പുറമെയാണ് 2.40 ലക്ഷം കോടി രൂപ റെയിൽ മേഖലയിൽ മൂലധന നിക്ഷേപമായി മാറ്റിവച്ചിരിക്കുന്നത്. കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകളും കോച്ചുകളുടെ നവീകരണവുമൊക്കെ ഇതുമായി ബന്ധപ്പെട്ടുണ്ടാകും.

ADVERTISEMENT

സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ നൽകുന്നത് ഒരു വർഷം കൂടി തുടരാനുള്ള പദ്ധതിയാണ് മറ്റൊന്ന്. മൂലധന നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണിത്. അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപമായിട്ടാണ് ഇത് നൽകുക. ഇത്തവണ 1.3 ലക്ഷം കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതുവഴി സംസ്ഥാന സർക്കാരുകളെക്കൊണ്ടും അടിസ്ഥാന വികസന മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കാൻ കഴിയും.

∙ പണത്തിന് എവിടെപ്പോകും?

അതേ സമയം, ഇത്രയധികം മൂലധന നിക്ഷേപം ഉണ്ടാക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തും? നികുതി വരുമാനവും ആഭ്യന്തര കടമെടുപ്പും ഉൾപ്പെടെ സാധാരണ വഴിയിൽ സർക്കാരുകൾക്ക് പ്രാപ്യമാകുന്ന ഫണ്ടുകൾക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെയായിരിക്കും ഇതിനുള്ള പണം കണ്ടെത്തുക എന്നതാണ് സൂചനകൾ. ധനക്കമ്മിയായി കരുതുന്നത് 5.9 ശതമാനമാണ്. ഇത് കൂടി പരിഗണിക്കുമ്പോൾ പണം കണ്ടെത്താൻ സർക്കാരിന്റെ മുന്നിൽ മറ്റു നിരവധി വഴികൾ കണ്ടേക്കില്ല.

ഇത്തവണ ഓഹരി വിറ്റഴിക്കൽ സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപനങ്ങളൊന്നും നടത്താത്ത സാഹചര്യത്തിൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് സാധ്യത. ഓഹരി വിറ്റഴിക്കൽ വഴി 65,000 കോടി കണ്ടെത്തുമെന്നായിരുന്നു കഴിഞ്ഞ തവണത്തെ പ്രഖ്യാപനം. എന്നാൽ ഇതുവഴി 31,000 കോടിയിലധികം സമാഹരിക്കാൻ സാധിച്ചിട്ടില്ല എന്നാണ് കണക്കുകൾ. അതുകൊണ്ടു തന്നെ സ്വകാര്യവത്ക്കരിക്കാനായി സർക്കാർ അനുമതി നൽകിക്കഴിഞ്ഞ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുന്നത് തുടർന്നേക്കും. തിരഞ്ഞെടുപ്പുകളുടെ കാലമായതു കൊണ്ടു കൂടിയാകണം, വലിയ ഓഹരി വിറ്റഴിക്കൽ പ്രഖ്യാപനങ്ങളൊന്നും നടത്താൻ സർക്കാർ മുതിരാത്തത് എന്നും സൂചനകളുണ്ട്.

ADVERTISEMENT

∙ ‘മോദിയുടെ അരി’

കേരളത്തിലെ പല വീടുകളിലും ഇപ്പോൾ പറയപ്പെടുന്ന ഒരു വാചകമാണ് ‘മോദിയുടെ അരി’, ‘പിണറായിയുടെ അരി’ എന്നത്. ഇത്തവണത്തെ ഗ്രഹസമ്പർക്ക പരിപാടിയിൽ ബിജെപി നേതാക്കൾ ജനങ്ങളെ ‘ബോധവത്ക്കരിക്കാൻ’ ശ്രമിച്ചതും അവർക്ക് കിട്ടുന്ന അരി കേന്ദ്രത്തിൽ നിന്നുള്ളതാണ് എന്നാണ്. രാജ്യവ്യാപകമായി തന്നെ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഈ സൗജന്യ അരി വിതരണം. അതുകൊണ്ടു തന്നെ ‘പിഎം ഗരീബ് കല്യാൺ അന്ന യോജനക്’ ഒരു വർഷം കൂടി തുടരാനുള്ള പ്രഖ്യാപനം അതീവ നിർണായകമാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അത് നീട്ടാനും സാധ്യതയുണ്ട്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങൾക്ക് മാസം അഞ്ചു കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതാണ് പദ്ധതി. രണ്ടു ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുന്നത് എന്നാണ് കണക്ക്. ഇത് കേന്ദ്ര സർക്കാർ വഹിക്കും.

∙ ‘ചെറുപ്പക്കാർക്ക് മാസവരുമാനം’

Representational Image

47 ലക്ഷം ചെറുപ്പക്കാർക്ക് മൂന്നു വർഷത്തേക്ക് ബാങ്ക് വഴി നേരിട്ട് സ്റ്റൈപ‌ൻഡ് ഇനത്തിൽ തുക നൽകുന്ന പദ്ധതിയാണ് മറ്റൊന്ന്. രാജ്യവ്യാപകമായി 47 ലക്ഷം ചെറുപ്പക്കാർക്ക് സ്റ്റൈപ‌ൻഡ് നൽകുകയും യുവാക്കളുടെ തൊഴിൽ ശേഷിയെ ഉയർത്തിയെടുക്കലുമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 –ന്റെ ഭാഗമായി രാജ്യത്ത് 30 സ്കിൽ ഇന്ത്യ ഇന്റർ‌നാഷണൽ സെന്ററുകൾ സ്ഥാപിക്കാനും തീരുമാനമുണ്ട്. കോഡിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ സാങ്കേതികവിദ്യ, റോബോട്ടിക്സ് തുടങ്ങിയ ചില കോഴ്സുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാവും. 2999 കോടി രൂപയാണ് സ്കിൽ വികസന മന്ത്രാലയത്തിന് ലഭിക്കുക.

∙ കർണാടകയ്ക്ക് പ്രത്യേക പരിഗണന

ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കർണാടകവുമുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപിക്കുള്ള ഏക സർക്കാരാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ ഈ സംസ്ഥാനം നിലനിർത്തുക ഭരണപാർട്ടിയെ സംബന്ധിച്ച് പ്രധാനമാണ്. ബി.എസ് യെഡിയൂരപ്പയെ മാറ്റിയതും ബാസവരാജ ബൊമ്മെ വേണ്ട വിധത്തിൽ ശോഭിക്കാത്തതും ഭരണവിരുദ്ധ വികാരവുമൊക്കെ കർണാടകയിൽ നിലനിൽക്കുന്നുണ്ട്. തമ്മിലടിയുണ്ടെങ്കിൽ പോലും കോൺഗ്രസും സംസ്ഥാത്ത് ശക്തമാണ്. ഈ സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപിച്ച ‘അപ്പർ ഭദ്ര ജലസേചന പദ്ധതി’ ബിജെപിക്ക് മേൽക്കൈ നൽകുന്ന ഒന്നായാണ് കണക്കാക്കുന്നത്. സെൻട്രൽ കർണാടകയിലെ രൂക്ഷമായ വരൾച്ച നേരിടുന്ന ചിത്രദുർഗ, ചിക്കമഗളുരു, ദേവനാഗരെ, തുമകുരു, എന്നീ മേഖലകളിലുള്ള 2.3 ലക്ഷം ഹെക്ടർ സ്ഥലത്ത് തുംഗ, ഭദ്ര നദികളിൽ നിന്ന് വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

5300 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ‘ദീർഘദൃഷ്ടിയുള്ളതും പാവപ്പെട്ടവരെ പരിഗണിക്കുന്നതു’മാണ് തീരുമാനം എന്നാണ് കർണാടക നേതാക്കൾ ബജറ്റ് പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. തീരുമാനത്തെ വലിയ സന്തോഷത്തോടെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സ്വാഗതം ചെയ്തത്. കർണാടകയിലെ ആദ്യത്തെ വലിയ ‘കേന്ദ്രപദ്ധതി’യാണ് ഇതെന്നും വലിയ പ്രദേശത്തെ വരൾച്ച അവസാനിപ്പിക്കാൻ സാധിക്കുന്നതാണ് പദ്ധതിയെന്നും ബൊമ്മെ പ്രതികരിച്ചു. പദ്ധതിക്കായി ആകെ 21,471 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. ഇതിൽ 10,000 കോടി രൂപയോളം കേന്ദ്ര സർക്കാർ മുടക്കുമെന്നാണ് കരുതുന്നതും.

∙ കാർഷിക മേഖല

കർ‌ഷകർക്ക് നൽകിയ 2000 രൂപ വോട്ട് കൊണ്ടുവന്നത് മുകളിൽ സൂചിപ്പിച്ചല്ലോ. കർഷകരും ഇത്തവണ സർക്കാരിന്റെ ‘സമഗ്ര വികസന പദ്ധതി’യുടെ ഭാഗമാണ് എന്നു തോന്നിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉടനീളമുണ്ട്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യ കൂടുതലായി ഉൾപ്പെടുത്താനുള്ള തീരുമാനമാണ് അതിലൊന്ന്. ഗ്രാമീണ മേഖലയിലുള്ളവർക്ക് കാർഷിക സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനായുള്ള പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് നിർണായക മാറ്റങ്ങളിലൊന്നാണ്.

മൃഗസംരക്ഷണം, പാൽ, മത്സ്യ മേഖലയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ട് 20 ലക്ഷം കോടി രൂപ കാർഷിക വായ്പ ഇനത്തിൽ അനുവദിക്കാനുള്ള തീരുമാനവും പ്രധാനമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം കൂടുതലാണിത്. കാർഷിക വായ്പകൾ സബ്സിഡി നിരക്കിൽ കൂടുതലായി നൽകുന്നത് വോട്ട് കൊണ്ടുവരുമെന്ന് സർക്കാരിനറിയാം.

Representational Image (AFP)

ഇന്ത്യയെ മില്ലറ്റിന്റെ കേന്ദ്രമാക്കാനുള്ള പദ്ധതിയും ഹോർട്ടികൾച്ചർ മേഖലയ്ക്കുള്ള പ്രത്യേക വിഹിതവുമെല്ലാം കർഷകരെ ഉന്നം വച്ചുള്ളതാണ്. മത്സ്യബന്ധന മേഖലയിൽ ഇടപെടാനുള്ള തീരുമാനമാണ് മറ്റൊന്ന്. 6000 കോടി രൂപയുടെ നിക്ഷേപം മത്സ്യബന്ധന–അനുബന്ധ മേഖലകളിൽ കൊണ്ടുവരുന്ന മത്സ്യ സമ്പാദ യോജനയും നിർമല സീതാരാമൻ പ്രഖ്യാപിച്ചതിൽ ഉൾപ്പെടുന്നു.

∙ നിർണായക തിരഞ്ഞെടുപ്പുകൾ

ത്രിപുര, നാഗാലാൻഡ്, മേഘാലയ, മിസോറം തിരഞ്ഞെടുപ്പുകൾ അടുത്തു തന്നെ നടക്കാനിരിക്കുകയാണ്. ആദായനികുതി മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ഈ സംസ്ഥാനങ്ങളിൽ പ്രതിഫലിക്കും എന്നതുറപ്പാണ്. കർണാടക, മധ്യപ്രദേശ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഈ വർഷം തിര‍ഞ്ഞെടുപ്പു നടക്കാനിരിക്കെ, ബജറ്റിലെ പ്രഖ്യാപനങ്ങൾ ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെ സെമിഫൈനലായാണ് കണക്കാക്കുന്നത്. ഇവിടെ വിജയിച്ചാൽ 2024–ലെ ഫൈനൽ വിജയിച്ച് മൂന്നാം വട്ടവും അധികാരത്തിലേറുക നരേന്ദ്ര മോദി സർക്കാരിന് എളുപ്പമാകും. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾക്ക് പണം കണ്ടെത്തുകയും അത് ജനങ്ങളിലെത്തുകയും ചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്.

 

 

English Summary: Election Politics behind Union Budget 2023; Analysis