തിരുവനന്തപുരം∙ സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധന. പുതിയ മോട്ടർ കാറുകളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം:

ADVERTISEMENT

∙ഇരുചക്രവാഹനം 50രൂപ 100 ആക്കി

∙ലൈറ്റ് മോട്ടർ വാഹനം–100 രൂപ 200 ആക്കി

∙മീഡിയം മോട്ടർ വാഹനങ്ങൾ–150രൂപ 300 രൂപയാക്കി

∙ഹെവി മോട്ടർ വാഹനം– 250 രൂപ 500 രൂപയാക്കി

ADVERTISEMENT

മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധന. പുതിയ മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളുടെയും നിരക്കിലെ മാറ്റം:

∙5 ലക്ഷംവരെ വില–1 ശതമാനം വർധന

∙5–15 ലക്ഷംവരെ– 2ശതമാനം വർധന

∙ 15–20ലക്ഷം–1 ശതമാനം വർധന

ADVERTISEMENT

∙ 20–30ലക്ഷം–1 ശതമാനം വർധന

∙30 ലക്ഷത്തിനു മുകളിൽ–1ശതമാനം വർധന

ഇതവഴി 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു. 

പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടർ ക്യാബ്–ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടർ ക്യാബ് എന്നിവയ്ക്ക് നിലവിൽ 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. നികുതി വാഹനവിലയുടെ 5 ശതമാനമായി കുറച്ചു. 

സംസ്ഥാനത്തെ കെട്ടിട നികുതിയും പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.

Read Also: 10 ലക്ഷം രൂപയുടെ കാറിന് 20000 രൂപ വർധിക്കും, റോഡ് ടാക്സ് കൂടുന്നത് ഇങ്ങനെ

English Summary: Kerala Budget 2023 Highlights