ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്‌സഭ

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്‌സഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്‌സഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്‌സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിർത്തി. ഉച്ചയ്ക്ക് 12 ന് വീണ്ടും ലോക്സഭ ചേർന്ന് നന്ദിപ്രമേയ ചർച്ചകളുമായി നടപടി തുടർന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടു മണി വരെ വീണ്ടും നിർത്തിവച്ചു

 

ADVERTISEMENT

∙ ഓഹരി വിപണിയിൽ അദാനി ഓഹരികളുടെ മുന്നേറ്റം

 

ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ചൊവ്വാഴ്ച മികച്ച തിരിച്ചുവരവിന്റെ സൂചനകളാണ് കാട്ടിയത്. ഹിഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ഇടിഞ്ഞ അദാനി ഓഹരികളിൽ പലതും ചൊവ്വാഴ്ച മടങ്ങിവരവിന്റെ പാതയിലായി. ഗ്രൂപ്പ് ഓഹരികളിൽ അദാനി എന്റർപ്രൈസസ് ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യുട്ട് പരിധിയിൽ മികച്ച നേട്ടത്തിലായി. വിപണികളിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി ഓഹരികളിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം മുന്നേറ്റം കാട്ടി. 

 

ADVERTISEMENT

അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ മൂന്ന് പ്രധാന കമ്പനികളുടെ 110 കോടി ഡോളർ വായ്പ 2024 സെപ്തംബർ മാസത്തെ തിരിച്ചടവ് കാലാവധിക്ക് മുൻപു തന്നെ അദാനി ഗ്രൂപ്പ് പ്രമോട്ടർമാർ മുൻകൂറായി അടയ്ക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വില മുന്നേറിയതിന് കാരണമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

 

∙ രാവിലെ പാർലമെന്റിൽ

 

ADVERTISEMENT

രാവിലെ ലോക്സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ, കോൺഗ്രസ്, ഭാരത രാഷ്ട്ര സമിതി എന്നിവരടക്കമുള്ള പ്രതിപക്ഷ അംഗങ്ങളാണ് അദാനി ഗ്രൂപ്പിനെതിരായ പ്രതിഷേധവുമായി രംഗത്തുവന്നത്. പാർലമെന്റ് നടപടികളിൽ സഹകരിക്കാൻ സ്പീക്കർ ഓം ബിർള അഭ്യർത്ഥിച്ചെങ്കിലും നടുത്തളത്തിലിറങ്ങി ചില പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെയാണ് 12 മണിവരെ ലോക്സഭ നിർത്തിവച്ചത്.

 

രാജ്യസഭയിൽ കോൺഗ്രസ്, സിപിഎം, എഎപി, ടിആർഎസ്, സിപിഐ എന്നീ പാർട്ടികൾ മറ്റുനടപടികളിലേക്ക് കടക്കാതെ സഭ ഓഹരിവിവാദം ചർച്ച ചെയ്യണമെന്ന് നോട്ടിസ് നൽകിയെങ്കിലും അവ ക്രമപ്രകാരമല്ലെന്നു കാട്ടി സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ അതു സ്വീകരിക്കാത്തതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതോടെ ചെയർമാൻ 12 മണിവരെ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.

 

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനം ആചരിച്ച ശേഷമാണ് രാജ്യസഭ ഇന്ന് നടപടികളിലേക്ക് കടന്നത്. അദാനി വിഷയത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി സഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്.

 

English Summary: Parliament again disrupted on allegations on Adani Group; Shares positive in Market