വാഷിങ്ടൻ∙ യുഎസിലെ തന്ത്രപ്രധാന സൈനിക മേഖലയായ മോണ്ടാന സംസ്ഥാനത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂൺ സൈന്യം വെടിവച്ചിട്ടതിന്റെ സമ്പൂർണ ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നു. ബലൂൺ നശിപ്പിക്കുന്ന പ്രക്രിയയുടെ ആകാശദൃശ്യങ്ങളാണ് 2.20 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഉള്ളത്. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപ്പേർ ഇതു പങ്കുവയ്ക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിലെ തന്ത്രപ്രധാന സൈനിക മേഖലയായ മോണ്ടാന സംസ്ഥാനത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂൺ സൈന്യം വെടിവച്ചിട്ടതിന്റെ സമ്പൂർണ ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നു. ബലൂൺ നശിപ്പിക്കുന്ന പ്രക്രിയയുടെ ആകാശദൃശ്യങ്ങളാണ് 2.20 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഉള്ളത്. എന്നാൽ സാങ്കേതിക സഹായത്തോടെ സൈനികനീക്കം പുനരാവിഷ്കരിച്ച വിഡിയോയാണ് ഇത്. 

ഏകദേശം 18,000 മുതൽ 19,800 മീറ്റർ വരെ ഉയരത്തിൽ സഞ്ചരിച്ച ചൈനീസ് ചാരബലൂണിലേക്ക് 18,000 മീറ്റർ (58,000 അടി) ഉയരത്തിൽ വച്ച് എഫ്–22 റാപ്റ്ററിൽനിന്ന് എഐഎം–9എക്സ് മിസൈൽ തൊടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒരേസമയം ഒന്നിലധികം വിമാനങ്ങൾ ബലൂണിനെ പിന്തുടരുന്നുണ്ടെങ്കിലും ഒരു വിമാനത്തിൽനിന്നാണ് മിസൈൽ തൊടുക്കുന്നത്. 

ADVERTISEMENT

ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ബലൂൺ ആദ്യമായി യുഎസിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കാനഡയിലെ അലാസ്കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂൺ വീണ്ടും യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു. അപകടമില്ലാതെ ബലൂൺ താഴെയിറക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അനുമതി നൽകി.

തുടർന്ന് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.09ന് ആണ് ബലൂൺ വീഴ്ത്തിയത്. വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂൺ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യുഎസിലെയും കാനഡയിലെയും സൈനികമേഖലകൾ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്റെ ലക്ഷ്യമെന്നും പ്രതിരോധ സെക്രട്ടറിയുടെ ആരോപണം. 

ADVERTISEMENT

English Summary: US fighter jet F-22 Raptor shoots down Chinese spy balloon