ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചു. 100 പേർക്കു പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെ സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏഴുനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചു. 100 പേർക്കു പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെ സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. ഗൃഹോപകരണങ്ങളും സാനിറ്ററി ഉൽപ്പന്നങ്ങളും ശേഖരിച്ചുവയ്ക്കുന്ന കെട്ടിടത്തിലാണു സ്ഫോടനം. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്തുണ്ടായിരുന്ന ബിആർഎസി ബാങ്ക് കെട്ടിടത്തിനും നാശമുണ്ടായി. ബാങ്കിന്റെ ചില്ലുപാളികൾ തകർന്നുവീണു നിരവധി ജീവനക്കാർക്കു പരുക്കേറ്റു.

ADVERTISEMENT

പലരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

English Summary: Explosion in Old Dhaka building