സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ.സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചതു ഗവർണറുടെയും ചാൻസലറുടെയും തുല്യ അധികാരം ഉപയോഗിച്ച്. ഇക്കാര്യം വിസിയുടെ നിയമന ഉത്തരവിൽ രാജ്ഭവൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പേരിൽ വിസിയോടു പക വീട്ടാൻ സർക്കാർ മുതിർന്നാൽ അതു റദ്ദാക്കാൻ ഗവർണർക്കു സാധിക്കും. അത് സർക്കാരും ഗവർണറുമായി പുതിയ പോരാട്ടത്തിനു വഴി തെളിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയിന്റ് ഡയറക്ടർ ആയിരിക്കെ ആണ് ഡോ.സിസ തോമസ്, ഗവർണറുടെ ഉത്തരവ് അനുസരിച്ച് കെടിയു വിസിയുടെ അധികച്ചുമതല ഏറ്റത്. വിസിയുടെ ചുമതലയേൽക്കാൻ രാജ്ഭവൻ പലരെയും സമീപിച്ചെങ്കിലും അവർ ആരും സർക്കാരിനെ പിണക്കാൻ തയാറായില്ല. ഒടുവിൽ അതിനു തയാറായ ഡോ.സിസയോടു സർക്കാർ പക വീട്ടാൻ ശ്രമിച്ചേക്കും എന്നു മുൻകൂട്ടിക്കണ്ടാണ് നിയമന ഉത്തരവിൽ ഗവർണറും ചാൻസലറും എന്ന നിലയിൽ വിസിയെ നിയമിക്കുന്നതായി ചേർത്തത്. തന്റെ സർക്കാരിലെ ഉദ്യോഗസ്ഥയായ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറെ ഈ ജോലിയിലേക്ക് നിയോഗിക്കാനുള്ള ഗവർണറുടെ അധികാരമാണ് അദ്ദേഹം ഈ ഉത്തരവിലൂടെ നടപ്പാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഗവർണറും ചാൻസലറും രണ്ട്

ADVERTISEMENT

ഗവർണർ പദവിയും സർവകലാശാലകളുടെ ചാൻസലർ സ്ഥാനവും വഹിക്കുന്നത് ഒരാൾ ആണെങ്കിലും ഇവ രണ്ട് അധികാര സ്ഥാനങ്ങൾ ആണ്. ഗവർണർ സർക്കാരിന്റെ തലവനാണ്. അദ്ദേഹത്തിനു വേണ്ടിയാണ് എല്ലാ സർക്കാർ ഉത്തരവുകളും ഗവ.സെക്രട്ടറിമാർ ഇറക്കുന്നത്. സർക്കാരിൽ വിപുലമായ അധികാരമുള്ള ഗവർണർക്കു സർവകലാശാലകളിൽ കാര്യമായ അധികാരം ഒന്നും ഇല്ല. അതേസമയം സർവകലാശാലകളുടെ പരമാധികാരി ചാൻസലർ ആണ്. അവിടെ എന്തു തീരുമാനവും ചാൻസലർക്ക് എടുക്കാം. ചാൻസലർക്ക് സർക്കാർ കാര്യങ്ങളിൽ അധികാരം ഒന്നും ഇല്ല.

സർവകലാശാലകളിലെ വിസിമാരെ നിയമിക്കുന്നത് ചാൻസലർ ആണ്. അങ്ങനെ വരുമ്പോൾ ചാൻസലറുടെ അധികാരം മാത്രമേ അവിടെ വിനിയോഗിക്കുന്നുള്ളൂ. അതേസമയം ഗവർണറുടെ അധികാരം കൂടി ഉപയോഗിച്ചാൽ ഉത്തരവിനു ബലം കൂടും. ഗവർണർ, ചാൻസലർ സ്ഥാനങ്ങൾ ഒരേ ആൾ വഹിക്കുമ്പോഴുള്ള ആശയക്കുഴപ്പം പല ഉത്തരവുകളിലും ഉണ്ടാകാം. ഇതു മുൻകൂട്ടിക്കണ്ടാണ് രാജ്ഭവൻ സിസ തോമസിന്റെ നിയമന ഉത്തരവ് തയാറാക്കിയത്. സിസയ്ക്കെതിരെ സർക്കാർ അച്ചടക്ക നടപടിയിലേക്കു നീങ്ങിയാൽ ഗവർണർ ഇടപെടുമെന്ന് ഉറപ്പാണ്. സർക്കാരിന്റെ തലവനായ ഗവർണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പേരിലാണ് വിസിക്കെതിരെ ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു വേണ്ടിയാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇതു റദ്ദാക്കുന്നത് ഉൾപ്പെടെ എന്തിനും ഗവർണർക്ക് അധികാരം ഉണ്ട്.

∙ കേസ് കൊടുത്തതും അഡീഷനൽ സെക്രട്ടറി

ഇതേ അഡീഷനൽ സെക്രട്ടറി തന്നെയാണ് കെടിയു വിസി നിയമനത്തിന്റെ പേരിൽ ഗവർണർക്കെതിരെ സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ കേസിനു പോയത്. അന്ന് ചാൻസലർക്ക് എതിരെ ആയിരുന്നു കേസ് കൊടുത്തത്. നിയമപരമായി അതിൽ തെറ്റില്ല. ഈ സാഹചര്യത്തിൽ അഡീഷനൽ സെക്രട്ടറിക്കെതിരെ എന്തെങ്കിലും നടപടികളിലേക്ക് ഗവർണർ നീങ്ങിയില്ല. അതേസമയം ഗവർണർക്കെതിരെ ആണ് അഡീഷനൽ സെക്രട്ടറി കേസ് കൊടുത്തതെങ്കിൽ സ്ഥിതി മാറുമായിരുന്നു. ചാൻസലർക്കെതിരെ ആണ് കേസെങ്കിൽ പോലും അത് ഫയൽ ചെയ്യുന്ന ചുമതലയിൽനിന്ന് ഐഎഎസ് ഉദ്യോഗസ്ഥയായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുദ്ധിപൂർവം വിട്ടു നിന്നതു ശ്രദ്ധേയമായി. സിസ തോമസിനെ പുറത്താക്കാമെന്നു പ്രതീക്ഷിച്ചു കോടതിയെ സമീപിച്ച സർക്കാരിന് അന്ന് തിരിച്ചടി ലഭിച്ചു. ഡോ.സിസ വിസി സ്ഥാനത്തു തുടരുകയും ചെയ്തു. കഴിഞ്ഞ അഞ്ചര മാസമായി കെടിയു വിസി എന്ന നിലയിൽ അവർ മികച്ച രീതിയിൽ പ്രവർത്തിക്കുകയാണ്. സർവകലാശാലയിലെ ഇടതു സിൻഡിക്കറ്റും ജീവനക്കാരും സൃഷ്ടിക്കുന്ന എതിർപ്പുകൾ അവഗണിച്ചാണ് പ്രവർത്തനം.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയേൽക്കാൻ പൊലീസ് അകമ്പടിയോടെ എത്തുന്ന ഡോ. സിസ തോമസ്.
ADVERTISEMENT

മാർച്ച് 31നു സർവീസിൽനിന്നു വിരമിക്കാനിരിക്കെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്നു സർക്കാർ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ അവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി വാങ്ങി. തുടർന്ന് തോൽവി സമ്മതിച്ച സർക്കാരിന് ഡോ.സിസയ്ക്ക് തിരുവനന്തപുരത്തുള്ള ബാർട്ടൻ ഹിൽ ഗവ.എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായി നിയമനം നൽകേണ്ടി വന്നു. വിസിയുടെ അധികച്ചുമതലയിൽ അവർ തുടരുകയാണ്. മാർച്ച് 31ന് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിച്ചാലും ഡോ.സിസ, വിസിയുടെ ചുമതലയിൽ തുടരുമെന്ന നിലപാടിലാണ് ഗവർണർ. ഇതു മുൻകൂട്ടിക്കണ്ട് ആണ് അവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്.

∙ നടപടി നീക്കം ഗവർണറെ അറിയിച്ചു

തനിക്കു സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയ കാര്യം ഡോ.സിസ, ഗവർണറെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ രാജ്ഭവൻ അധികൃതർ അവരെ വിളിച്ച് ശേഖരിക്കുകയും ചെയ്തു. വിരമിക്കൽ ആനുകൂല്യങ്ങൾ അവതാളത്തിലാക്കാനാണ്, വിസിയുടെ ചുമതലയേറ്റ് അഞ്ചര മാസത്തിനു ശേഷം നോട്ടിസ് നൽകിയത് എന്നാണ് ആക്ഷേപം. നിയമന ഉത്തരവ് ഇറക്കിയ ഗവർണറെ അവഹേളിക്കുന്ന നടപടി കൂടിയാണ് ഇത്. അതിനോട് ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. സിസയ്ക്കെതിരെ സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നു കാത്തിരിക്കുകയാണ് ഗവർണർ.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാരണംകാണിക്കൽ നോട്ടിസിന് വിസി ഇതുവരെ മറുപടി നൽകിയിട്ടില്ല. മാർച്ച് 24നു മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരാഴ്ച സമയം നൽകി 31നു മുൻപ് അവർക്കെതിരെ നടപടി എടുക്കാം. ഗവർണറുടെ ഉത്തരവ് അനുസരിക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ എന്ന നിലയിൽ ഡോ.സിസ തോമസ് ബാധ്യസ്ഥയാണ്. ചാൻസലറുടെ ഉത്തരവ് ആണെങ്കിൽ അനുസരിച്ചില്ലെങ്കിലും പ്രശ്നമില്ല. ഇക്കാര്യം മറുപടിയിൽ അവർ ചൂണ്ടിക്കാട്ടാനാണ് സാധ്യത.

ADVERTISEMENT

∙ സർവകലാശാലയിലെ അരാജകത്വം

സാങ്കേതിക സർവകലാശാലയിൽ ബിരുദ സർട്ടിഫിക്കറ്റിൽ ഒപ്പു വയ്ക്കാൻ പോലും ആരുമില്ലാതെ വിദ്യാർഥികൾ നെട്ടോട്ടം ഓടിയ സമയത്താണ് ഗവർണറുടെ ഉത്തരവ് അനുസരിച്ചു ഡോ.സിസ ചുമതലയേറ്റത്. വിസി ഇല്ലാത്തതിനാൽ ആറായിരത്തോളം സർട്ടിഫിക്കറ്റുകളിൽ ഒപ്പു വച്ചിരുന്നില്ല. വിദേശത്തു പോകേണ്ടവരും ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിച്ചവരുമായ വിദ്യാർഥികൾ ഇതിന്റെ പേരിൽ ഏറെ വിഷമിച്ചു. യുജിസി ചട്ടം അനുസരിച്ച് 10 വർഷം പ്രഫസർ പദവി വഹിച്ചവരെ മാത്രമേ താൽക്കാലിക വിസി ആക്കാവൂ. വിസി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഈ യോഗ്യത ഇല്ലാത്തതിനാൽ ഗവർണർ ചുമതല നൽകിയില്ല. ഡിജിറ്റൽ സർവകലാശാല വിസിക്ക് ചുമതല നൽകാൻ സർക്കാർ നിർദേശിച്ചെങ്കിലും അദ്ദേഹത്തിനു ഗവർണർ കാരണംകാണിക്കൽ നോട്ടിസ് നൽകിയതിനാൽ അതും അംഗീകരിച്ചില്ല. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോട് ചുമതല ഏൽക്കാമോ എന്ന് ഗവർണർ ചോദിച്ചെങ്കിലും അവർ വിസമ്മതിച്ചു. പിന്നീട് സീനിയർ പ്രഫസർമാരുടെ പട്ടിക രാജ്ഭവൻ ശേഖരിക്കുകയും ചുമതല ഏൽക്കാൻ തയാറായ സിസ തോമസിനെ നിയമിക്കുകയും ആയിരുന്നു.

∙ ചുമതല ഏറ്റത് അറിയിച്ച ശേഷം

കെടിയു വിസിയായി ചുമതല ഏൽക്കാൻ പോകുകയാണ് എന്ന കാര്യം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെയും ഡോ.സിസ തോമസ് രേഖാമൂലം അറിയിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കാണാൻ അവർ ഓഫിസിൽ എത്തിയെങ്കിലും മന്ത്രി സ്ഥലത്ത് ഇല്ലാത്തതിനാൽ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് വിവരം അറിയിച്ചു മടങ്ങി. പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ ഓഫിസിൽ എത്തി ഡോ.സിസ ശ്രമിച്ചെങ്കിലും കാണാനുള്ള അവസരം അവർ നൽകിയില്ല. ഈ സാഹചര്യത്തിൽ ആരെയും അറിയിക്കാതെ വിസിയുടെ ചുമതലയേറ്റു എന്ന് ആരോപിക്കാൻ സർക്കാരിനു സാധിക്കില്ല. സിസയ്ക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ഗവർണർ റദ്ദാക്കുകയും ചെയ്താൽ ആരുടെ തീരുമാനമാണ് നിലനിൽക്കുക എന്നതു പ്രശ്നമാകും.എല്ലാ സർക്കാർ ഉത്തരവുകളുടെയും അടിയിൽ ‘ബൈ ഓർഡർ ഓഫ് ഗവർണർ’ എന്നു രേഖപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിയും ഗവ. സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ഒപ്പ് വയ്ക്കുക. പരമാധികാരിയായ ഗവർണറുടെ ഉത്തരവ് അനുസരിച്ചതിനാണ് വിസിക്കെതിരെ നടപടി നീക്കം. വിസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയ അഡീഷനൽ സെക്രട്ടറിയുടെ നടപടി സർവീസ് ചട്ടങ്ങൾക്ക് അനുസൃതമാണോ എന്നും പരിശോധിക്കേണ്ടി വരും.

∙ കെടിയു വീണ്ടും പ്രതിസന്ധിയിലേക്ക്

കെടിയുവിൽ ഇപ്പോൾ കാര്യങ്ങൾ വലിയ കുഴപ്പം ഇല്ലാതെ നടക്കുന്നുണ്ടെന്ന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. പരീക്ഷകളും മൂല്യനിർണയവും ഫലപ്രഖ്യാപനവും കൃത്യമായി നടക്കുന്നുണ്ട്. എന്നാൽ കെടിയു വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. മാർച്ച് 31നു മുൻപ് സർവകലാശാലയുടെ ബജറ്റ് പാസാക്കണം. എന്നാൽ സർക്കാർ നാമനിർദേശം ചെയ്ത 6 സിൻഡിക്കറ്റ് അംഗങ്ങളുടെ അംഗത്വം നിയമ പ്രശ്നത്തിൽ ആണ്. ഇവരുടെ നിയമനത്തിനു പ്രാബല്യം നൽകുന്ന ഓർഡിനൻസ് കാലഹരണപ്പെട്ടു. പകരം നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പു വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവർ ഇപ്പോഴും സിൻഡിക്കറ്റ് അംഗങ്ങൾ ആണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും

ഇവരെ ഉൾപ്പെടുത്തി ബോർഡ് ഓഫ് ഗവർണേഴ്സും സിൻഡിക്കറ്റും ചേരാൻ സാധിക്കുമോ എന്ന പ്രശ്നം ഉണ്ട്. അങ്ങനെ ചേർന്നാൽ മാത്രമേ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കൂ. നാമനിർദേശം ചെയ്ത 6 അംഗങ്ങളുടെ കാര്യം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ ഇക്കാര്യം സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് മന്ത്രി ആർ.ബിന്ദു നൽകിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു വിസി 2 തവണ കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബജറ്റ് അവതരണം അവതാളത്തിലാകാനും സർവകലാശാലയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും കുഴയും.

English Summary: Show Cause Notice to KTU VC Dr.Ciza Thomas: Another Turn for LDF Government Versus Governor in Kerala