ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ ഡോക്യുമെന്ററി ഇന്ത്യയുടെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന അപകീർത്തിക്കേസിൽ യുകെയിലെ മാധ്യമ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന് (ബിബിസി) ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ഗുജറാത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ ഡോക്യുമെന്ററി ഇന്ത്യയുടെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന അപകീർത്തിക്കേസിൽ യുകെയിലെ മാധ്യമ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന് (ബിബിസി) ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള എൻജിഒ ‘ജസ്റ്റിസ് ഫോർ ട്രയൽ’ നൽകിയ കേസിൽ പ്രതികരണം തേടിയാണ് ജസ്റ്റിസ് സച്ചിൻ ദത്ത ബിബിസി യുകെയ്ക്കും, ബിബിസി ഇന്ത്യയ്ക്കും നോട്ടിസ് അയച്ചത്. 

2002ലെ ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ജനുവരിയിലാണ് ബിബിസി പുറത്തിറക്കിയത്. എൻ‌ജി‌ഒയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ഡോക്യുമെന്ററി ഇന്ത്യയെയും ജുഡീഷ്യറി ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചു. ഡോക്യുമെന്ററി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും രാജ്യത്തിന്റെ യശസ്സിനെ അപകീർത്തിപ്പെടുത്തുന്നതായും അഭിഭാഷകൻ വാദിച്ചു. കേസ് സെപ്റ്റംബർ 15ന് കൂടുതൽ വാദം കേൾക്കാനായി മാറ്റി.

ADVERTISEMENT

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര  മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണു ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. ഡോക്യുമെന്ററി തടഞ്ഞ കേന്ദ്രസർക്കാർ, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യങ്ങള്‍ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നതും വിലക്കിയിരുന്നു. ഡോക്യുമെന്ററി വിവാദങ്ങൾക്കിടെ, ഫെബ്രുവരിയിൽ ബിബിസിയെ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ നടത്തിയ പരിശോധനയും വിവാദമായി.

English Summary: Defamation suit over Modi documentary: Delhi high court issues notice to BBC