കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിയ യുവാവിനെ തട്ടികൊണ്ടുപോയ 7 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്നും യുവാവിനെ

കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിയ യുവാവിനെ തട്ടികൊണ്ടുപോയ 7 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്നും യുവാവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിയ യുവാവിനെ തട്ടികൊണ്ടുപോയ 7 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്നും യുവാവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിയ യുവാവിനെ തട്ടികൊണ്ടുപോയ 7 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്നും യുവാവിനെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 7 മണിയോടെ വയനാട് - കോഴിക്കോട് അതിർത്തിയിൽ കണ്ണപ്പംകുണ്ട് മലയിൽ നിന്നാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മല വളഞ്ഞ് സംഘത്തെ പിടികൂടിയത്.

പുതുപ്പാടി സ്വദേശികളായ മയിലുള്ളാംപാറ സിറാജ് (32), ഉള്ളാട്ടിൻപാറ പി.കെ.ഹുസൈൻ (36), യു.കെ.മുഹമ്മദ് ഇർഫാൻ (25), വിളഞ്ഞിപ്പിലാക്കൽ യു.പി.ദിൽഷാദ് (26), പുഴക്കുന്നുമ്മൽ പി.കെ.ഹൈദരലി (33), ഓമശ്ശേരി പൂനൂർ വീട്ടിൽ കെ.ജുനൈദ് (21), പാലക്കാട് മണ്ണാർക്കാട് വഴിപറമ്പൻ പരുമ്പട്ടാരി യു.പി.ജഷീർ (46) എന്നിവരെയാണ് ഇന്നലെ രാത്രി 10.30ന് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടിയിൽ താമസിക്കുന്ന പാലക്കാട് അട്ടപ്പാടി സ്വദേശി നിഷാദിനെയാണ് (43) രക്ഷപ്പെടുത്തിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ADVERTISEMENT

ഒന്നാം പ്രതി മയിലുള്ളാംപാറ സിറാജിൽനിന്ന് രക്ഷപ്പെട്ട നിഷാദ് 7 ലക്ഷത്തിന് കാർ പണയത്തിനു വാങ്ങിയെങ്കിലും നിഷാദ് പണം നൽകിയില്ല. പലതവണ ചോദിച്ചിട്ടും പണവും കാറും നൽകാത്തതിന്റെ പ്രതികാരമാണ് തട്ടികൊണ്ടുപോകലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. നിഷാദ് കോഴിക്കോട്ടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് വരുന്ന വിവരം അറിഞ്ഞ് ഒന്നാം പ്രതി സിറാജിന്റെ നേതൃത്വത്തിൽ കൊടുവള്ളി റജിസ്ട്രേഷൻ കാറിൽ എത്തിയ സംഘം ടൂറിസ്റ്റ് ഹോമിന്റെ മുന്നിൽനിന്നും പുലർച്ചെ 1.10 ന് തട്ടികൊണ്ടുപോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ടൂറിസ്റ്റ് ഹോം സുരക്ഷാ ജീവനക്കാരന്റെ പരാതിയിൽ ആദ്യം നടക്കാവ് പൊലീസ് കേസെടുത്തു. ഉച്ചയോടെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെയും എസ്ഐ എസ്.ബി.കൈലാസ് നാഥിന്റെയും നേതൃത്വത്തിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനെ ചോദ്യം ചെയ്തു. വാഹനത്തെ കുറിച്ച് സൂചന ലഭിച്ചു. ടൂറിസ്റ്റ് ഹോമിലെയും സമീപത്തെയും 5 സിസിടിവി പൊലീസ് പരിശോധിച്ചു. പുലർച്ചെ 1.10 ന് വാഹനത്തിൽ ഒരു യുവാവ് ആദ്യം ടൂറിസ്റ്റ് ഹോമിൽ എത്തി. കൗണ്ടറിൽ സംസാരിച്ച് പുറത്തിറങ്ങുന്നത് ദൃശ്യത്തിലുണ്ട്. അൽപസമയത്തിനകം ഒരു കാർ എത്തി. അതിൽ നിന്നാണ് തട്ടികൊണ്ടുപോയ യുവാവ് ഇറങ്ങിയത്. ആദ്യം ഇരുചക്ര വാഹനത്തിൽ എത്തിയ യുവാവും കാറിലെത്തിയ യുവാവും സംസാരിച്ചു നിൽക്കവേ മറ്റൊരു കാറിലെത്തിയ 6 അംഗ സംഘം, ആദ്യം കാറിലെത്തിയ യുവാവിനെ മർദിക്കുകയും മുണ്ട് അഴിച്ച് കെട്ടി കാറിൽ കയറ്റി കൊണ്ടു പോകുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്.

ADVERTISEMENT

എന്നാൽ യുവാവ് എത്തിയ കാർ മറ്റൊരാൾ ഓടിച്ചു പോയതായും കാണുന്നു. ഉച്ചയോടെ നിഷാദിന്റെ ഭാര്യ നടക്കാവ് പൊലീസിൽ, ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂർ, വയനാട് ജില്ലകളിലും കോഴിക്കോട്ടെ മലയോര മേഖലയിലും അന്വേഷണം വ്യാപിപ്പിച്ചു. വൈകിട്ട് 5 മണിയോടെ പ്രതികളടങ്ങിയ സംഘം വയനാട് - കോഴിക്കോട് അതിർത്തിയിൽ കണ്ണപ്പംകുണ്ട് മലയിൽ ഒളിവിലുണ്ടെന്നു കണ്ടെത്തി. പൊലീസ് മല വളഞ്ഞ് കാടിനുള്ളിൽനിന്നും സംഘത്തെ പിടികൂടാൻ വേഷം മാറി പ്രതികളെ സമീപിച്ചു.

നിഷാദിനെ വിട്ടുതരണമെങ്കിൽ 7 ലക്ഷം രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പിന്നീട് തന്ത്രത്തിൽ പൊലീസ് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് അസി.കമ്മിഷണർ പി.ബിജുരാജ് പറഞ്ഞു. പണയം നൽകിയ കാർ പ്രതികളിൽ ഒരാൾ പെരിന്തൽമണ്ണയിൽ എത്തിച്ചതായും ഇയാളെപ്പറ്റി അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. സംഘത്തിൽ നടക്കാവ് സബ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥ്, എസ്ഐ ബിനുമോഹൻ എന്നിവരും ഉണ്ടായിരുന്നു.

ADVERTISEMENT

English Summary:The man who kidnapped from Kozhikode was found in Wayanad