ന്യൂഡൽഹി∙ പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കർഷകരെയും സ്ത്രീകളെയും തടയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കർഷകരെയും സ്ത്രീകളെയും തടയാൻ ഡൽഹി അതിർത്തികളെല്ലാം കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ച് അടച്ചു.

പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. ജന്തർ മന്തറിൽ നിന്ന് താരങ്ങൾ മാർച്ചായി നീങ്ങുന്നത് തടയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സ്ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങൾ ആരോപിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയർന്നിട്ടുണ്ട്.

ADVERTISEMENT

അതേസമയം പാർലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തരുതെന്നും ജനങ്ങൾ എന്തു തീരുമാനിക്കുന്നുവോ അത് അനുസരിക്കാൻ തയ്യാറാണെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ പറഞ്ഞു.

ADVERTISEMENT

English Summary: Wrestlers protest near new parliament house