തിരുവനന്തപുരം∙ സ്കൂളുകളിലെ മധ്യവേനൽ അവധി മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 6ന് അവധി തുടങ്ങാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. അധ്യാപക സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഏപ്രിൽ 6ന് അവധി തുടങ്ങാനുള്ള തീരുമാനത്തെ അധ്യാപക സംഘടനകൾ എതിർത്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി നിജപ്പെടുത്തി. യോഗത്തിൽ അധ്യാപക സംഘടനകളുടെ അഭ്യർഥന മാനിച്ചാണ് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠനദിവസങ്ങളാക്കി നിജപ്പെടുത്തിയത്. മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണു പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്നു നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

ADVERTISEMENT

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. സംസ്ഥാനത്ത് ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകൾക്ക് മധ്യവേനൽ അവധി ഏപ്രിൽ 6 മുതൽ ആയിരിക്കുമെന്ന് സ്കൂൾ തുറക്കലിനോട് അനുബന്ധിച്ചുള്ള സംസ്ഥാന പ്രവേശനോൽത്സവ വേദിയിൽ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. പഠനദിവസങ്ങൾ 210 ദിവസം ആക്കി ഉയർത്തുന്നതിനുവേണ്ടിയാണ് 2 മാസം നീളുന്ന മധ്യവേനൽ അവധിയിലെ ആദ്യ ആഴ്ച കൂടി പ്രവൃത്തി ദിവസമാക്കിയത്. ഇതോടെ, മധ്യവേനൽ അവധി 7 ആഴ്ചയായി ചുരുങ്ങുന്ന സാഹചര്യം ഉണ്ടായി.

ഈ അധ്യയന വർഷം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും അതിനൊപ്പം വേനൽ അവധികാലത്തെ 5 ദിവസങ്ങൾ കൂടി ചേർത്താണ് 210 പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചത്. കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) വേനൽ അവധിയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും കോടതി വിധികൾ സർക്കാർ മുഖവിലയ്ക്കെടുക്കണമെന്നും സംഘടനകൾ നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയതോടെ സർക്കാർ വഴങ്ങി.

ADVERTISEMENT

English Summary: Kerala Government revokes decision to increase academic year instructional days to 210