നോയിഡ∙ ഇന്ത്യൻ സംസ്കാരത്തെ പൂർണമനസ്സോടെ ഉൾക്കൊണ്ടെന്നും പാക്കിസ്ഥാനിലേക്കു മടങ്ങിപ്പോകുന്നില്ലെന്നും സീമ ഹൈദർ. ഓൺലൈൻ ഗെയിമായ പബ്ജി വഴി ഉത്തർപ്രദേശ് സ്വദേശി സച്ചിൻ മീണയെ പ്രണയിച്ച് ഇന്ത്യയിലെത്തിയ പാക്ക് വനിതയാണു സീമ. നാലു മക്കളോടൊപ്പം അനധികൃതമായി അതിർത്തി കടന്നതിന് അറസ്റ്റിലായ സീമയ്ക്കു ജാമ്യം കിട്ടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേപ്പാൾ വഴിയാണു സീമ ഇന്ത്യയിലെത്തിയത്. സീമയെ സച്ചിൻ നിയമവിരുദ്ധമായി താമസിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇരുവരെയും ജൂലൈ നാലിന് പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കോവിഡ് കാലത്താണ് ഇരുവരും പബ്ജിയിലൂടെ പരിചയപ്പെട്ടതും പ്രണയത്തിലായതും.

ADVERTISEMENT

‘‘രാധേ – രാധേ എന്നെഴുതിയ ഷാൾ കഴുത്തിലിടുന്നത് എന്റെ പതിവായി മാറി. കൈകൂപ്പിയാണ് ആളുകളെ അഭിവാദ്യം ചെയ്യുന്നത്. മുതിർന്നവരുടെ കാൽതൊട്ടു അനുഗ്രഹം വാങ്ങും. ദൈവത്തോടു പ്രാർഥിക്കാറുമുണ്ട്. ഹിന്ദു സംസ്കാരത്തെ ഉൾക്കൊള്ളുകയും സച്ചിന്റെ കുടുംബത്തിന്റേതുപോലെ സസ്യാഹാര ജീവിതരീതി സ്വീകരിക്കുകയും ചെയ്തു.’’– ദേശീയ മാധ്യമത്തോടു സീമ പറഞ്ഞു. ‘‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഇപ്പോൾ ഞാനൊരു ഇന്ത്യക്കാരിയാണെന്നാണു തോന്നുന്നത്. പാക്കിസ്ഥാനിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല. തിരിച്ചെത്തിയാൽ കൊല്ലപ്പെട്ടേക്കും.’’– സീമ കൂട്ടിച്ചേർത്തു. 

30 വയസ്സുകാരിയായ സീമയും 25 വയസ്സുകാരനായ സച്ചിനും ഈ വർഷം മാർച്ചില്‍ നേപ്പാളിലാണ് വിവാഹിതരായത്. 12 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റാണു തനിക്കും നാലു മക്കൾക്കുമുള്ള ടിക്കറ്റും നേപ്പാൾ വീസയും എടുത്തതെന്നു സീമ പറയുന്നു.

ADVERTISEMENT

അതേസമയം, ഭാര്യയെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭർത്താവ്‍ ഗുലാം ഹൈദർ രംഗത്തെത്തിയിട്ടുണ്ട്. ഗുലാമിനൊപ്പം പോകാൻ ഇഷ്ടമില്ലെന്നും മുഖത്ത് മുളകുപൊടി എറിഞ്ഞതടക്കമുള്ള ആക്രമണങ്ങൾ ഓർക്കുമ്പോൾ ഭയമാണെന്നും സീമ പറഞ്ഞു.

English Summary: 'Love Hindu customs, vegetarian now': Pak woman's India life in PUBG love story