കോഴിക്കോട്∙ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട കേസിൽ കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം.

കോഴിക്കോട്∙ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട കേസിൽ കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട കേസിൽ കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പൊലീസ് നേരത്തെ ചോദ്യം ചെയ്യുകയും ഷൈജയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കോടതിയിൽ നേരിട്ട് ഹാജരായ ശേഷം ഷൈജ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.

Read Also: ചിലർക്ക് മാർക്ക് കൂട്ടിനൽകി, ചോദ്യം ചെയ്തപ്പോൾ നടപടി; ആത്മഹത്യാ ഭീഷണിയുമായി വിദ്യാർഥികൾ

ADVERTISEMENT

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് ഗോഡ്സെയെ പ്രകീർത്തിച്ച് ഷൈജ കമന്റിട്ടത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കലാപാഹ്വാനത്തിനു കേസെടുത്തു. പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു.

English Summary:

Comment praising Godse: Bail granted for NIT professor Shaija Andavan