ചെന്നൈ ∙ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അണ്ണാഡിഎംകെ മുൻ നേതാവിനെതിരെ നടി തൃഷ നിയമനടപടി ആരംഭിച്ചു. നോട്ടിസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തമിഴ്, ഇംഗ്ലിഷ് പത്രങ്ങളിൽ നിരുപാധിക ക്ഷമാപണം പ്രസിദ്ധീകരിക്കണം. കൂടാതെ, ടിവി ചാനലുകളിലും യുട്യൂബ് ചാനലുകളിലും ക്ഷമാപണ വിഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അണ്ണാഡിഎംകെ മുൻ നേതാവിനെതിരെ നടി തൃഷ നിയമനടപടി ആരംഭിച്ചു. നോട്ടിസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തമിഴ്, ഇംഗ്ലിഷ് പത്രങ്ങളിൽ നിരുപാധിക ക്ഷമാപണം പ്രസിദ്ധീകരിക്കണം. കൂടാതെ, ടിവി ചാനലുകളിലും യുട്യൂബ് ചാനലുകളിലും ക്ഷമാപണ വിഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണു സേലം വെസ്റ്റ് യൂണിയൻ മുൻ സെക്രട്ടറി എ.വി.രാജുവിന് അയച്ച നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.  

Read also: കാണാപ്പാഠം പഴങ്കഥയാകും, പുസ്തകം നോക്കി പരീക്ഷ എഴുതാം; പരീക്ഷണം സിബിഎസ്ഇ 9–12 ക്ലാസുകളിൽ

2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ തുടർന്ന് കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റിയ 100 എംഎൽഎമാരുടെ വിരുന്നിലേക്ക് ഒട്ടേറെ നടിമാരെ എത്തിച്ചിരുന്നെന്ന് രാജു ആരോപിച്ചിരുന്നു. തൃഷയുടെ പേര് എടുത്തുപറഞ്ഞ രാജു അവർ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്നും ആരോപിച്ചു. ഇതോടെ രൂക്ഷവിമർശനവുമായി തൃഷ രംഗത്തെത്തി. 

ADVERTISEMENT

പ്രശസ്തിക്കു വേണ്ടി ഇത്തരത്തിലുള്ള തരംതാണ പ്രസ്താവന നടത്തുന്നവരെ കാണുന്നതു പോലും അറപ്പുളവാക്കുന്നുവെന്നും രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃഷ വ്യക്തമാക്കി. പ്രസ്താവന വിവാദമായതോടെ രാജു തന്റെ സമൂഹമാധ്യമത്തിലൂടെ മാപ്പു പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണു തൃഷ നിയമനടപടി ആരംഭിച്ചത്.

English Summary:

Actor Trisha sends defamation notice to former AIADMK functionary A.V. Raju