മൂന്നാർ ∙ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകർത്ത ഒറ്റയാൻ തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നാർ കെഡിഎച്ച് വില്ലേജ് പരിധിയിൽ ഇന്ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കുടുംബത്തിന് അടിയന്തിരമായി 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകർത്ത ഒറ്റയാൻ തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നാർ കെഡിഎച്ച് വില്ലേജ് പരിധിയിൽ ഇന്ന് എല്‍ഡിഎഫ് ആരംഭിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. കുടുംബത്തിന് അടിയന്തിരമായി 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മക്കളുടെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. സുരേഷിന്റെ കുടുംബാംഗത്തിന് വനംവകുപ്പ് ജോലിക്ക് ശുപാര്‍ശ നല്‍കും.  സുരേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ട് പോയി. വനംവകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ചെക്കായി കൈമാറിയതോടെയാണ് പ്രതിഷേധക്കാർ പിന്മാറിയത്. സുരേഷ് കുമാറിന്റെ മൃതദേഹം ഇന്ന് തന്നെ കന്നിമല ടോപ്പിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

Read more at: കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു കൊല്ലം കൂടി; സമയപരിധി നീട്ടുന്നത് തുടർച്ചയായി 5-ാം വർഷം

ADVERTISEMENT

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി–46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം.

മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാർ സംഭവസ്ഥലത്തു മരിച്ചു.

ADVERTISEMENT

കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന വാർഷികാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും.

ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ആളുകൾ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. മൂന്നാറിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുമെന്ന് പ്രതിഷേധിച്ചവർ അറിയിച്ചു.

English Summary:

Munnar Strikes in Outrage Over Fatal Auto-Rickshaw Incident Involving Wild Elephant