പുണെ∙ എൻസിപി (ശരത്ചന്ദ്ര പവാർ) വിഭാഗം നേതാവ് ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരെയും തന്റെ വസതിയിൽ ഉച്ചഭക്ഷണത്തിനു ക്ഷണിച്ച് കത്തയച്ചു. മഹാരാഷ്ട്രയിൽ ബാരാമതി മണ്ഡലത്തിൽ നാളെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ നേതാക്കൾ എത്താനിരിക്കെയാണ് അപ്രതീക്ഷിത ക്ഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ‘എപ്പോഴും പ്രചോദനാത്മകം’: നരേന്ദ്ര മോദിയും ബിൽ ഗേറ്റ്സും തമ്മിൽ കൂടിക്കാഴ്ച നടത്തി

പുണെ ജില്ലയിലെ ബാരാമതിയിൽ വിദ്യാപ്രതിസ്താൻ കോളജിൽ നടക്കുന്ന തൊഴിൽമേള ഉൾപ്പെടുയുള്ള പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് ബാരാമതിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതെന്നും ബാരാമതിയിലെ നമോ മഹാരോജർ പരിപാടിയിൽ പങ്കുചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഷിൻഡെയ്ക്ക് അയച്ച കത്തിൽ ശരദ് പവാർ പറയുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള കോളജാണ് വിദ്യാപ്രതിസ്താൻ. അതിനാൽ തന്നെ തന്റെ വസതയിൽ ഒരുക്കുന്ന വിരുന്നിൽ മറ്റു ക്യാബിനറ്റ് അംഗങ്ങളുമായി ചേർന്നു പങ്കെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. 

ADVERTISEMENT

1999ൽ ശരദ് പവാർ രൂപീകരിച്ച എൻസിപിയെ പിളർത്തി, എൻസിപിയുടെ ചിഹ്നവും പേരുമായി ശിവസേന – ബിജെപി സഖ്യത്തിലെത്തിയശേഷം അജിത് പവാറുമായി ശരദ് പവാറിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. എന്നിട്ടും വിരുന്നിനു ക്ഷണിച്ചതിൽ പല കോണിൽനിന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയാണ് പവാർ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ അവർക്കെതിരെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി അജിത് പവാർ ഭാര്യയെ നിർത്താനും ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി സുപ്രയയും, എൻസിപിയുടെ ഭാഗമായി അജിത് പവാറിന്റെ ഭാര്യയും നേർക്കുനേർ ഏറ്റുമുട്ടും. 

English Summary:

Sharad Pawar Invites Eknath Shinde, Devendra Fadnavis, Ajit Pawar For Lunch On March 2